ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

തിരഞ്ഞെടുപ്പ്: ജില്ലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത് ഇലക്ഷൻ കൺട്രോൾ റൂം

ഇന്നത്തെ വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ today news pepper news

*പ്രഭാത വാർത്തകൾ*
2022 | മാർച്ച് 4 | വെള്ളി | 1197 |  കുംഭം 20 |  ഉത്രട്ടാതി 1443 റജബ് 30
➖➖➖➖➖➖➖➖

◼️റഷ്യന്‍ ആക്രമണത്തിനിടെ യുക്രെയിനിലെ പത്തു ലക്ഷത്തിലധികം ജനങ്ങള്‍ രാജ്യംവിട്ടെന്ന് ഐക്യരാഷ്ട്രസഭ. തുറമുഖ നഗരമായ ഖേഴ്സണ്‍ റഷ്യന്‍ സേന പിടിച്ചെടുത്തു. മറ്റൊരു തുറമുഖ നഗരമായ മരിയാപോളോയും കീഴടക്കിയ നിലയിലാണ്. യുക്രെയിനിലെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കീവ് റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്നു. തലസ്ഥാനമായ കീവ് പിടിച്ചെടുക്കാനുള്ള യത്നത്തിലാണ് റഷ്യന്‍ പട്ടാളം.

◼️യുക്രെയിനില്‍ റഷ്യന്‍ പട്ടാളം യുദ്ധവുമായി മുന്നേറുമ്പോള്‍ പൗരന്‍മാരെ ഒഴിപ്പിക്കാനുള്ള സൗകര്യം ഒരുക്കുന്നതിന് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായി. വെടിനിര്‍ത്തല്‍ ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന റഷ്യ - യുക്രൈന്‍ പ്രതിനിധിസംഘങ്ങളാണ് ചില മേഖലകളെ 'യുദ്ധമില്ലാ മാനുഷിക ഇടനാഴി'കളായി  മാറ്റാന്‍ തീരുമാനിച്ചത്. ഇതേസമയം, ഇനി ചര്‍ച്ച നേരിട്ട് നടത്താമെന്ന് യുക്രെയിന്‍ പ്രസിഡന്റ് വ്ളോഡ്മിര്‍ സെലന്‍സ്‌കി റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിനോട് ആവശ്യപ്പെട്ടു.

◼️യുക്രെയിനില്‍നിന്ന് ഇതുവരെ 18,000 ഇന്ത്യക്കാര്‍ രക്ഷപ്പെട്ടെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. 6,400 പേരെ ഇന്ത്യയില്‍ എത്തിച്ചു. ഓപറേഷന്‍ ഗംഗയുടെ ഭാഗമായി 30 വിമാന സര്‍വീസ് നടത്തി. അടുത്ത 24 മണിക്കൂറിനിടെ 18 വിമാന സര്‍വീസ്‌കൂടി നടത്തും.


◼️കൊവിഡ് കാലത്ത് പിപിഇ കിറ്റുകളും മരുന്നുകളും അടക്കമുള്ളവ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ വാങ്ങിയതില്‍ അഴിമതി ആരോപിച്ചുള്ള ഹര്‍ജിയില്‍ ലോകായുക്ത പ്രാഥമിക അന്വേഷണം തുടങ്ങി.  സാധനങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ മാര്‍ച്ച് ഏഴിനു മുമ്പ് അറിയിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനു നോട്ടീസയച്ചു. ആരോഗ്യ സെക്രട്ടറി രാജന്‍ ഘൊബ്രഗഡേ, മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ മുന്‍ എംഡിമാരായ ബാലമുരളി, നവജ്യോത് ഖോസ, അജയകുമാര്‍ എന്നിവര്‍ക്കും മുന്‍ ജനറല്‍ മാനേജര്‍ ഡോ. ദിലീപ് കുമാറിനുമാണ് നോട്ടീസ് അയച്ചത്.

◼️നിയമസഭ കൂടാനിരിക്കെ ലോകായുക്ത നിയമം ഓര്‍ഡിന്‍സിലൂടെ ഭേദഗതി ചെയ്തത് ഒഴിവാക്കാമായിരുന്നുവെന്ന് ഉപലോകായുക്ത ഹാറൂണ്‍ എല്‍ റഷീദ്. വേണ്ടത്ര ആലോചനകളില്ലാതെ  ദുരിതാശ്വാസ നിധിയിലെ പണം ചെലവാക്കിയതുകൊണ്ടാണ് സര്‍ക്കാര്‍ ഇപ്പോള്‍ പഴി കേള്‍ക്കുന്നതെന്നും ഉപലോകായുക്ത പരാമര്‍ശിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം അന്തരിച്ച രാഷ്ട്രീയ നേതാക്കളുടെയും ജനപ്രതിനിധികളുടെയും കുടുംബത്തിന് നല്‍കിയെന്ന ഹര്‍ജി പരിഗണിക്കവേയാണ് പരമാര്‍ശം.

◼️സംസ്ഥാനത്തു പട്ടയം ലഭിക്കാന്‍ കൈക്കൂലി നല്‍കേണ്ട അവസ്ഥയില്ലെന്നു റവന്യൂ മന്ത്രി കെ. രാജന്‍. റവന്യൂ വകുപ്പില്‍ പണപ്പിരിവു നടത്തുന്നുണ്ടെന്നു സിപിഎം സംസ്ഥാന സമ്മേളനത്തില്‍   വിമര്‍ശനം ഉയര്‍ന്നെന്ന ആരോപണത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അത്തരമൊരു വിമര്‍ശനം സിപിഎം സമ്മേളനത്തില്‍ ഉണ്ടായിട്ടുണ്ടെന്നു വിശ്വസിക്കുന്നില്ലെന്നും മന്ത്രി രാജന്‍ പറഞ്ഞു.


◼️പൊലീസിനെതിരെ സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇടതുനയമല്ല, സര്‍ക്കാര്‍ നയമാണ് പൊലീസ് നടപ്പാക്കേണ്ടത്. പൊലീസിനെ വിമര്‍ശിക്കാന്‍ ആര്‍ക്കും പേടി വേണ്ടെന്നും കോടിയേരി പറഞ്ഞു. സ്ത്രീ സമത്വത്തെക്കുറിച്ച് ചര്‍ച്ചകളുണ്ടായെന്നും കോടിയേരി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച വികസന നയരേഖയില്‍ സിപിഎം ഒറ്റക്കെട്ടാണെന്നും നയരേഖയ്ക്കെതിരേ ആരും സംസാരിച്ചില്ലെന്നും കോടിയേരി പറഞ്ഞു.

◼️സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ തുടരും. സംസ്ഥാന സെക്രട്ടേറിയേറ്റിലേക്ക് ആറു പുതുമുഖങ്ങള്‍ എത്തിയേക്കും. മുഹമ്മദ് റിയാസും എ എന്‍ ഷംസീറും പരിഗണനയിലുണ്ട്. സജി ചെറിയാന്‍, വി.എന്‍ വാസവന്‍, കടകംപള്ളി സുരേന്ദ്രന്‍, സി.കെ രാജേന്ദ്രന്‍ എന്നിവര്‍ക്കും സാധ്യതയുണ്ട്.

◼️നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തില്‍ ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ മുഴുവന്‍ വിവരങ്ങളും ഹാജരാക്കാന്‍ വിചാരണ കോടതി ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെട്ടു. തുടരന്വേഷണത്തിനു മൂന്നു മാസം കൂടി വേണമെന്ന ക്രൈംബ്രാഞ്ചിന്റെ അപേക്ഷ പരിഗണിച്ച കോടതി ഇതുവരെ ചെയ്തത് എന്താണെന്നു ചോദിച്ചു. അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ ഇനി ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങളേ ഉള്ളുവെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. കേസ് അടുത്ത മാസം മൂന്നാം തീയതിയിലേക്കു മാറ്റി.

◼️നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് എറണാകുളം ജില്ലാ കോടതിയില്‍ വച്ച് നിയമവിരുദ്ധമായി തുറന്നെന്നു ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. കാര്‍ഡിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടോയെന്നു വ്യക്തമല്ല. വിശദമായ റിപ്പോര്‍ട്ട് വേണമെന്ന് വിചാരണക്കോടതി ആവശ്യപ്പെട്ടു.

◼️കെപിസിസി, ഡിസിസി പുനസംഘടന ഹൈക്കമാന്‍ഡ് ഇടപെട്ട് നിര്‍ത്തിയതിനെച്ചൊല്ലി സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ പുതിയ കൂട്ടുകെട്ടുകള്‍ രൂപംകൊള്ളുന്നു. പ്രതിസന്ധി പരിഹരിക്കാന്‍ സമവായ നീക്കങ്ങള്‍ സജീവമാണ്. കെപിസിസി പ്രസിഡന്റ് കെ.സുധാകരനും വിഡി സതീശനും തമ്മില്‍ ഇന്നു ചര്‍ച്ച നടത്തും. എന്നാല്‍ കെ.സി. വേണുഗോപാല്‍ - വി.ഡി. സതീശന്‍ ചേരിക്കെതിരെ കെ. സുധാകരനൊപ്പം രമേശ് ചെന്നിത്തലയും കെ. മുരളീധരനും കൈകോര്‍ത്തു.

◼️സംസ്ഥാന ബജറ്റ് മാര്‍ച്ച് 11 ന് അവതരിപ്പിക്കും. ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് ബജറ്റ് അവതരിപ്പിക്കുക. അടിസ്ഥാന സൗകര്യ മേഖലയില്‍ പുതിയ പദ്ധതികള്‍ക്ക് ബജറ്റില്‍ വലിയ പരിഗണന കിട്ടാന്‍ സാധ്യതയുണ്ട്. തൊഴില്‍ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള നിര്‍ദേശങ്ങളും പ്രതീക്ഷിക്കാം.

◼️ആലപ്പുഴ വെണ്‍മണി ഇരട്ടക്കൊലക്കേസില്‍ ബംഗ്ലാദേശ് സ്വദേശികളായ പ്രതികള്‍ കുറ്റക്കാരെന്നു കോടതി. ശിക്ഷ ഇന്നു വിധിക്കും. എ പി ചെറിയാന്‍, ഭാര്യ ലില്ലിക്കുട്ടി ചെറിയാന്‍ എന്നിവരെ കൊലപ്പെടുത്തി വീട്ടിലെ 45 പവന്‍ സ്വര്‍ണാഭരണവും 17,338 രൂപയും കൊള്ളയടിച്ച കേസില്‍ ലബിലു ഹസന്‍ (39), ജുവല്‍ ഹസന്‍ (24) എന്നിവരെയാണു കുറ്റക്കാരായി മാവേലിക്കര കോടതി കണ്ടെത്തിയത്.

◼️കൊച്ചിയില്‍ യുട്യൂബ് വ്‌ളോഗറും മോഡലുമായ നേഹയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയണ്ടെന്ന് പൊലീസ്. നേഹയുടെയും കൂടെ താമസിച്ചിരുന്ന സിദ്ധാര്‍ഥിന്റെയും മൊബൈല്‍ ഫോണുകള്‍ ശാസ്ത്രീയ പരിശോധനക്കു വിധേയമാക്കും. മരണത്തിനു പിന്നില്‍ ലഹരി മാഫിയക്കു ബന്ധമുണ്ടെന്നു സംശയമുണ്ട്.

◼️വ്ളോഗര്‍ റിഫ മെഹ്നു ദുബായില്‍ മരിച്ചതില്‍ ദുരൂതയുണ്ടെന്ന് ബന്ധുക്കള്‍. അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ പോലീസിനെ സമീപിച്ചു. മരിച്ച തിങ്കളാഴ്ച രാത്രിയും വീഡിയോകോളിലൂടെ സംസാരിച്ചിരുന്നെന്ന് വീട്ടുകാര്‍ പറഞ്ഞു. റിഫയുടെ മൃതദേഹം ഇന്നലെ വീട്ടിലെത്തിച്ചു കബറടക്കി.

◼️ഹരിപ്പാട് ക്ഷേത്രത്തിലെ ദേശതാലവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍  ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശരത്ചന്ദ്രനെ കുത്തിക്കൊന്ന കേസില്‍ ഒരു പ്രതി  കൂടി പിടിയില്‍. മറ്റൊരു പ്രതി ഹരിപ്പാട് കോടതിയില്‍ കീഴടങ്ങി. കുമാരപുരം പൊത്തപ്പള്ളി തുണ്ട് തറയില്‍ കിഴക്കതില്‍ അഭിജിത്തിനെ (19 )ആണ്  മാന്നാറിലെ ബന്ധു വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്തത്. വിഷ്ണു എന്ന കൊച്ചു വിഷ്ണു (21) ആണ്  കോടതിയില്‍ കീഴടങ്ങിയത്.  

◼️പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് റാഗ്ചെയ്ത സംഭവം ഒതുക്കിത്തീര്‍ക്കാന്‍ പോലീസ് ശ്രമിക്കുന്നെന്ന് റാഗിംഗിന് ഇരയായ വിദ്യാര്‍ഥിയുടെ പിതാവ്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ വി വി എച്ച് എസ് എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി അഹമ്മദ് യാസീന്റെ പിതാവ് മുഹമ്മദ് ഷാഫിയാണ് മുഖ്യമന്ത്രിക്കു  പരാതി നല്‍കിയത്.

◼️തിരുവല്ലം പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി സുരേഷ് മരിച്ചതിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി. പൊലീസ് മര്‍ദ്ദനമാണ് മരണ കാരണമെന്ന് ആരോപണം ഉയര്‍ന്നതിനാലാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി ഡിജിപി ഉത്തരവിറക്കിയത്.

◼️ഇടുക്കി ജില്ലയില്‍ രണ്ടു മാസത്തിനകം വിമാനമിറങ്ങും. എന്‍.സി.സി കേഡറ്റുകള്‍ക്ക് പരിശീലനത്തിനായി വണ്ടിപ്പെരിയാറിലെ സത്രത്തില്‍ പണിയുന്ന എയര്‍ സ്ട്രിപ്പിലാണ് ചെറുവിമാനം ഇറക്കുക. വനം വകുപ്പിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് മന്ദഗതിയാലായിരുന്ന നിര്‍മ്മാണം ഇപ്പോള്‍ അവസാന ഘട്ടത്തിലെത്തിയിട്ടുണ്ട്. റവന്യൂ വകുപ്പ് അനുവദിച്ച 12 ഏക്കര്‍ സ്ഥലത്ത് 2017 മേയിലാണ് നിര്‍മ്മാണം തുടങ്ങിയത്. 650 മീറ്റര്‍ റണ്‍വേയുടെ പണികള്‍ പൂര്‍ത്തിയായി. വിമാനം പാര്‍ക്കു ചെയ്യാനുള്ള ഹാംഗറിന്റെ പണികള്‍ അവസാന ഘട്ടത്തിലാണ്.

◼️നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ജോയിന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ (ജെഇഇ) മെയിന്‍ 2022 ഒന്നും രണ്ടും ഘട്ട പരീക്ഷകളുടെ ഷെഡ്യൂള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ജെഇഇ മെയിന്‍ 2022 ഒന്നാം ഘട്ടം ഏപ്രില്‍ 16, 17, 18, 19, 20, 21 തീയതികളിലും ജെഇഇ മെയിന്‍ രണ്ടാം ഘട്ടം മെയ് 24, 25, 26, 27,  28, 29 തീയതികളിലും നടത്തും.

◼️രാജ്യത്തെ കോവിഡ് കേസുകളില്‍ അമ്പതു ശതമാനവും കേരളം, മഹാരാഷ്ട്ര, മിസോറാം എന്നീ മൂന്നു സംസ്ഥാനങ്ങളിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍. ഒരു സംസ്ഥാനത്തുമാത്രം പതിനായിരത്തിലേറെ രോഗികളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

◼️ചോള കാലഘട്ടത്തിലെ സ്വര്‍ണവും ചെമ്പും കൊണ്ടു നിര്‍മ്മിച്ച ഒരു ബ്രേസ്ലെറ്റ് തമിഴ്നാട്ടിലെ മാളിഗൈ മേടില്‍നിന്ന് പുരാവസ്തുഗവേഷകര്‍ കണ്ടെത്തി. 7.920 ഗ്രാമാണു ഭാരം. 4.9 സെന്റീമീറ്റര്‍ നീളവും നാലു മില്ലിമീറ്റര്‍ കനവുമുണ്ട്. തകര്‍ന്ന് ദ്രവിച്ചു തുടങ്ങിയ നിലയിലാണ് ഇതു കണ്ടെത്തിയത്. രാജേന്ദ്ര ചോളന്‍ ഒന്നാമന്റെ തലസ്ഥാനമായിരുന്നു ഗംഗൈകൊണ്ടചോളപുരം.

◼️ഇരുപത്തെട്ടുകാരിയും ദളിത് വനിതയുമായ ഡിഎംകെ പ്രവര്‍ത്തക ആര്‍. പ്രിയ ചെന്നൈ കോര്‍പ്പറേഷന്‍ മേയറാകും. ഇന്നാണു മേയര്‍ തെരഞ്ഞെടുപ്പ്. 333 വര്‍ഷത്തെ ചെന്നൈ കോര്‍പ്പറേഷന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ദളിത് വനിത മേയറാകുന്നത്. ചെന്നൈയുടെ മൂന്നാമത്തെ വനിതാ മേയറായിരിക്കും പ്രിയ. താരാ ചെറിയാനും കാമാക്ഷി ജയരാമനുമാണ് ഇതിനു മുമ്പ് ചെന്നൈ മേയറായ വനിതകള്‍.

◼️ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ യുക്രെയിനില്‍ കുടുങ്ങിക്കിടക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന്റെ ബിജെപി റാലികളുടെ തിരക്കിലാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മോദിയുടെ മണ്ഡലമായ വാരണാസിയില്‍ സമാജ് വാദി പാര്‍ട്ടിയുടെ റാലിയില്‍ പ്രസംഗിക്കുകയായിരുന്നു മമത.

◼️യുക്രൈന്‍ രക്ഷാ ദൗത്യമായ ഓപ്പറേഷന്‍ ഗംഗയ്ക്കു  രക്ഷാ ദൗത്യത്തിന്റെ ഏകോപനത്തിനും ഇന്ത്യയിലെത്തുന്ന വിദ്യാര്‍ത്ഥികളെ സ്വീകരിക്കാനും 24 കേന്ദ്ര മന്ത്രിമാര്‍. യുക്രെയിന്‍ അതിര്‍ത്തികളില്‍നിന്ന് കൂടുതല്‍ പേരെ കൊണ്ടുവരാന്‍ ഈ മാസം പത്തോടെ കൂടുതല്‍ വിമാനങ്ങള്‍ ഉണ്ടാകും. മുംബൈയിലും ദില്ലിയിലുമായെത്തുന്ന വിദ്യാര്‍ത്ഥികളെ കേന്ദ്രമന്ത്രിമാര്‍ എത്തിയാണ് സ്വീകരിക്കുന്നത്.

◼️പത്തു പേരടങ്ങുന്ന ചെറുസംഘങ്ങളായി പോകണമെന്നതടക്കമുള്ള നിര്‍ദേശങ്ങളുമായി ഇന്ത്യന്‍ എംബസി. റഷ്യന്‍ പട്ടാളത്തിന്റെ ആക്രമണം ശക്തമായ ഹാര്‍കീവ് ഉള്‍പെടെയുള്ള യുക്രെയിന്‍ പ്രദേശങ്ങളില്‍നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് എംബസി പുറത്തിറക്കിയത്. സംഘത്തിലുള്ളവരുടെ പേര്, വിലാസം, മൊബൈല്‍ നമ്പര്‍, ഇന്ത്യയിലെ കോണ്ടാക്ട് നമ്പര്‍, ഇന്ത്യയിലെ വിലാസം, നിലവിലുള്ള ലൊക്കേഷന്‍, എംബസി കണ്‍ട്രോള്‍ റൂം നമ്പറുകള്‍ എന്നിവ പങ്കുവയ്ക്കണം. ലൊക്കേഷന്‍ കണ്‍ട്രോള്‍ റൂം നമ്പറുകളില്‍ അറിയിക്കുക. എംബസി അധികൃതരുമായി കോര്‍ഡിനേറ്റര്‍ മാത്രം സംസാരിക്കുക. ഫോണിലെ ബാറ്ററികള്‍ പരമാവധി സേവ് ചെയ്യണമെന്നും നിര്‍ദേശമുണ്ട്.

◼️യുക്രെയിനെ നിരായൂധീകരിക്കുകയും നിഷ്പക്ഷ നിലയിലെത്തിക്കുകയും ചെയതിട്ടേ സൈനിക നടപടികള്‍ അവസാനിപ്പിക്കൂവെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിന്‍. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണുമായി സംസാരിക്കവേയാണ് പുടിന്‍ ഇങ്ങനെ പ്രതികരിച്ചത്.

◼️യുക്രൈന്‍ തലസ്ഥാനമായ കീവ് നഗരം കീഴടക്കാനുള്ള റഷ്യന്‍ പദ്ധതി അനന്തമായി നീളുന്നു. യുദ്ധം എട്ടാം ദിവസത്തിലേക്ക് നീങ്ങുമ്പോഴും കീവ് നഗരം ലക്ഷ്യമാക്കി പുറപ്പെട്ട റഷ്യന്‍ സൈനിക വ്യൂഹത്തിന് ഇതുവരെ നഗരത്തില്‍ എത്താനായിട്ടില്ല. ഭക്ഷണവും വെള്ളവും ഇല്ലെന്നതാണ് പ്രധാന തടസം.

◼️യുദ്ധം എട്ടാം ദിവസവും തുടര്‍ന്ന റഷ്യയ്ക്ക് അഞ്ഞൂറോളം സൈനീകരെ മാത്രമേ നഷ്ടപ്പെട്ടിട്ടുള്ളൂവെന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ ഒമ്പതിനായിരം പേരെ വകവരുത്തിയെന്നാണ് യുക്രെയിന്‍ പ്രസിഡന്റ് വ്ളോഡ്മിര്‍ സെലന്‍സ്‌കി ആവകാശപ്പെട്ടത്. യുദ്ധത്തിനിടെ മരിച്ചുവീഴുന്ന റഷ്യന്‍ സൈനികരെ കൈയോടെ  ദഹിപ്പിക്കുന്ന ക്രിമിറ്റോറിയവുമായാണ് സൈന്യം എത്തിയിരിക്കുന്നതെന്ന് യുക്രൈനും നാറ്റോയും ആരോപിച്ചിരുന്നു.

◼️യുക്രൈനില്‍ ആണവ യുദ്ധ ഭീഷണി ഉയര്‍ത്തുന്നത് പാശ്ചാത്യ രാജ്യങ്ങളാണെന്നും ആണവ യുദ്ധം റഷ്യയുടെ പരിഗണനയിലില്ലെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോ. റഷ്യയുടേത് പരിമിതമായ ആവശ്യങ്ങള്‍ മാത്രമാണെന്നും അദ്ദേഹം വിദേശ മാധ്യമങ്ങളോടു പ്രതികരിച്ചു.

◼️യുക്രെയിനില്‍ റഷ്യന്‍ പട്ടാളം നടത്തുന്ന അതിക്രമങ്ങളില്‍ കൊല്ലപ്പെടുന്ന സാധാരണക്കാരുടെ രക്തത്തില്‍ നാറ്റോയ്ക്കും പങ്കുണ്ടെന്ന് യുക്രെയിന്‍ ഉപപ്രധാനമന്ത്രി ഒള്‍ഹ സ്റ്റെഫാനിഷിന. ബിബിസിക്കു നല്‍കിയ അഭിമുഖത്തിലാണ് ഈ പ്രതികരണം. യുക്രെയിനു മുകളിലൂടെ റഷ്യന്‍ യുദ്ധവിമാനങ്ങള്‍ പറക്കുന്നതു വിലക്കാന്‍ നാറ്റോ തയാറാകാതിരുന്നതാണ് കൂട്ടക്കുരുതിക്കു കാരണമെന്നും അവര്‍ വിമര്‍ശിച്ചു.

◼️യുക്രൈന്‍- റഷ്യ പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ക്വാഡ് രാഷ്ട്രങ്ങളുടെ ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ , ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍, ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിഡ  എന്നിവര്‍ വിര്‍ച്വല്‍ യോഗത്തില്‍ പങ്കെടുത്തു.

◼️മസ്‌കറ്റില്‍ സുല്‍ത്താന്‍ ഖാബൂസ് സ്ട്രീറ്റ് ഇന്നു വൈകുന്നേരം മുതല്‍ ഞായറാഴ്ച രാവിലെ വരെ  ഭാഗികമായി അടയ്ക്കും. അറ്റകുറ്റപ്പണികള്‍ നടത്താനാണ് റോഡ് അടക്കുന്നത്. മാവലെ പാലം മുതല്‍ അല്‍ സഹ്വ ടവര്‍ വരെയുള്ള ഭാഗത്താണ് അറ്റകുറ്റപണികള്‍ നടത്തുക.

◼️ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ നിര്‍ണായക മത്സരത്തില്‍ ചെന്നൈയിന്‍ എഫ് സിയെ കീഴടക്കി എ.ടി.കെ മോഹന്‍ ബഗാന്‍ സെമി ഫൈനലില്‍. എതിരില്ലാത്ത ഒരു ഗോളിനാണ് മോഹന്‍ ബഗാന്റെ വിജയം

◼️കരുത്തരായ ലിവര്‍പൂളും ചെല്‍സിയും എഫ്.എ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍. നോര്‍വിച്ച് സിറ്റിയെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ പരാജയപ്പെടുത്തിയത്. ദുര്‍ബലരായ ല്യൂട്ടണ്‍ ടൗണിനോട് ചെല്‍സി കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. 3-2 എന്ന സ്‌കോറിനാണ് ടീമിന്റെ വിജയം. എന്നാല്‍ മറ്റൊരു മത്സരത്തില്‍ കരുത്തരായ ടോട്ടനം പരാജയപ്പെട്ട് പുറത്തായി. എതിരില്ലാത്ത ഒരു ഗോളിന് മിഡില്‍സ്‌ബ്രോയാണ് ടോട്ടനത്തെ അട്ടിമറിച്ചത്.

◼️കേരളത്തില്‍ ഇന്നലെ 36,061 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 2,222 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ 19,051 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. രാജ്യത്ത് ഇന്നലെ 5,638 കോവിഡ് രോഗികള്‍. നിലവില്‍ 67,351 കോവിഡ് രോഗികള്‍. ആഗോളതലത്തില്‍ ഇന്നലെ പതിനഞ്ച് ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. നിലവില്‍ 6.11 കോടി കോവിഡ് രോഗികള്‍.

◼️രാജ്യത്തെ ചില്ലറ നിക്ഷേപകര്‍ക്ക് നാഷനല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് പ്ലാറ്റ്ഫോം വഴി യുഎസ് ഓഹരികളില്‍ നിക്ഷേപം നടത്താം. മൈക്രോസോഫ്റ്റ്, ടെസ്ല, നെറ്റ്ഫ്ലിക്സ്, മോര്‍ഗന്‍ സ്റ്റാന്‍ലി, വാള്‍ട്ട് ഡിസ്നി ഉള്‍പ്പെടെ 50 കമ്പനികളില്‍ നിക്ഷേപിക്കാനാണ് അവസരം. എട്ടെണ്ണത്തില്‍ കഴിഞ്ഞ ദിവസം മുതല്‍ നിക്ഷേപിക്കാം. എന്‍എസ്ഇ ഇന്റര്‍നാഷനല്‍ എക്സ്ചേഞ്ച് വഴിയാണ് നിക്ഷേപത്തിന് സൗകര്യം ഒരുക്കിയിരിക്കുന്നത്. റിസര്‍വ് ബാങ്കിന്റെ ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീം പരിധിയിലാണ് ഇടപാട്. ഇതനുസരിച്ച് 2.50 ലക്ഷം ഡോളര്‍ വരെ പ്രതിവര്‍ഷം അമേരിക്കന്‍ ഓഹരികളില്‍ നിക്ഷേപിക്കാം. ഇന്ത്യന്‍ സമയം രാത്രി എട്ടു മുതല്‍ പുലര്‍ച്ചെ 2.45വരെയാണ് വ്യാപാരം.

◼️വ്യാപാരക്കമ്മി 21.19 ബില്യണ്‍ ഡോളറായി വര്‍ദ്ധിച്ചപ്പോഴും, എഞ്ചിനീയറിംഗ്, പെട്രോളിയം, രാസവസ്തുക്കള്‍ എന്നീ മേഖലകളിലെ ആരോഗ്യകരമായ വളര്‍ച്ച കാരണം ഫെബ്രുവരിയില്‍ ഇന്ത്യയുടെ കയറ്റുമതി 22.36 ശതമാനം ഉയര്‍ന്ന് 33.81 ബില്യണ്‍ ഡോളറായി. ഇതേ കാലയളവില്‍ ഇറക്കുമതിയും ഏകദേശം 35 ശതമാനം ഉയര്‍ന്ന് 55 ബില്യണ്‍ ഡോളറിലെത്തി. പെട്രോളിയം ക്രൂഡ് ഓയില്‍ എന്നിവയുടെ ഇറക്കുമതി 66.56 ശതമാനം ഉയര്‍ന്ന് 15 ബില്യണ്‍ ഡോളറായി. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ഇക്കഴിഞ്ഞ ഫെബ്രുവരി വരെയുള്ള മാസങ്ങളില്‍ ഇന്ത്യയുടെ ചരക്ക് കയറ്റുമതി 374.05 ബില്യണ്‍ ഡോളറായിരുന്നു. ഇതേ 11 മാസക്കാലയളവിലെ ഇറക്കുമതി 59.21 ശതമാനം ഉയര്‍ന്ന് 550.12 ബില്യണ്‍ ഡോളറിലെത്തി.

◼️കഴിഞ്ഞ ദിവസമാണ് തന്റെ 253-ാമത്തെ ചിത്രം സുരേഷ് ഗോപി പ്രഖ്യാപിച്ചത്. ഫേസ്ബുക്കില്‍ പങ്കുവച്ച  ഒരു പോസ്റ്ററിനൊപ്പമാണ് ചിത്രത്തെ കുറിച്ച് സുരേഷ് ഗോപി പറഞ്ഞത്. ആരൊക്കെയാകും ചിത്രത്തില്‍ അഭിനയിക്കുന്നതെന്നറിയാനുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ പ്രേക്ഷകര്‍. ജിബു ജേക്കബ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ അവസരത്തില്‍ ചിത്രത്തിനായി അഭിനേതാക്കളെ ക്ഷണിക്കുകയാണ് സുരേഷ് ഗോപി.  ഒരു ഫോട്ടോയും ഒരുമിനിറ്റില്‍ കവിയാത്ത വീഡിയോയുമായ് ഉടന്‍ ഞങ്ങളെ ബന്ധപ്പെടുക.

◼️കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, വിനായകന്‍, ദിലീപ് പോത്തന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കമല്‍ കെ.എം. സംവിധാനം ചെയ്യുന്ന 'പട' ചിത്രത്തിന്റെ ട്രെയ്‌ലര്‍ ശ്രദ്ധ നേടുന്നു. യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ അഞ്ചാമതായി തുടരുകയാണ് ട്രെയ്‌ലര്‍.  കേരളത്തിലെ ആദിവാസി വിഭാഗവും അവര്‍ നേരിടുന്ന പ്രശ്‌നങ്ങളുമാണ് ചിത്രം. ഷൈന്‍ ടോം ചാക്കോ, ടി.ജി രവി, ജഗദീഷ്, കനി കുസൃതി, ഇന്ദ്രന്‍സ്, പ്രകാശ് രാജ്, മിനി കെ.എസ്, സലീംകുമാര്‍, ആദത്ത് ഗോപാലന്‍, സാവിത്രി ശ്രീധരന്‍, ജോര്‍ജ്ജ് ഏലിയ, സുധീര്‍ കരമന, സിബി തോമസ് തുടങ്ങിയവരാണ് പടയില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

◼️രാജ്യത്തെ പാസഞ്ചര്‍ വാഹന വിപണിയില്‍ വന്‍ മുന്നേറ്റവുമായി മഹീന്ദ്ര ആന്റ് മഹീന്ദ്ര ലിമിറ്റഡ്. മുന്‍വര്‍ഷത്തെ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ഫെബ്രുവരിയിലെ പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ 80 ശതമാനത്തിന്റെ വളര്‍ച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാഹന നിര്‍മാതാക്കള്‍ കഴിഞ്ഞമാസം മൊത്തം 54,455 യൂണിറ്റുകളാണ് വിറ്റഴിച്ചത്. 27,551 യൂണിറ്റുകള്‍ യൂട്ടിലിറ്റി വിഭാഗത്തില്‍ വിറ്റഴിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ ഇതേകാലയളവിനേക്കാള്‍ 79 ശതമാനം വില്‍പ്പനയാണ് നേടിയത്. സമാനമായി പാസഞ്ചര്‍ വാഹന വില്‍പ്പന 80 ശതമാനം വര്‍ധിച്ച് 27,664 യൂണിറ്റായും ഉയര്‍ന്നു.

◼️ലൈംഗികതയുടെയും പ്രണയത്തിന്റെയും മനഃശാസ്ത്ര വിശകലനങ്ങളുടെ വേറിട്ടതും വിവിധങ്ങളുമായ സൂക്ഷ്മതലങ്ങളിലേക്ക് സഞ്ചരിക്കുന്ന ധികാരികമായ ഗ്രന്ഥം. സ്ത്രീയിലും പുരുഷനിലും എന്നും നിലകൊള്ളുന്ന മ◼️നസ്സിന്റെയും ശരീരത്തിന്റെയും നിഗൂഢതകളെ ചികഞ്ഞെടുക്കുകയാണ്. ◼️'പ്രണയത്തിന്റെയും ലൈംഗീകതയുടെയും മനഃശാസ്ത്രം'. സിഗ്മണ്ട് ഫ്രോയിഡ്. ◼️ഒലീവ് പബ്ളിക്കേഷന്‍സ്. വില 270 രൂപ.

◼️ഉറക്കക്കുറവ് മധുരമുള്ള ഭക്ഷണങ്ങളോടുള്ള നിങ്ങളുടെ ആസക്തി വര്‍ദ്ധിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. എല്ലാ ദിവസവും ഒരേ സമയം ഉറങ്ങുകയും ഉണരുകയും ചെയ്യുന്നത് ശരീരം ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഒരു കാരണ വശാലും കിടപ്പുമുറിയില്‍ ടെലിവിഷന്‍ വയ്ക്കരുത്. ഇതിലെ കൃത്രിമവും തെളിച്ചമുള്ളതുമായ പ്രകാശം തലച്ചോറിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയും മെലറ്റോണിന്‍ പോലുള്ള ഉറക്ക ഹോര്‍മോണുകളെ മാറ്റുകയും ചെയ്യുമെന്ന് പഠനങ്ങള്‍ പറയുന്നു. എല്ലാ ദിവസവും കുറഞ്ഞത് 20 മിനിറ്റ് സൂര്യപ്രകാശം കൊള്ളുക. വെയിലത്ത് രാവിലെ ഇത് ഉറക്കചക്രങ്ങളെ നിയന്ത്രിക്കുന്ന രാസവസ്തുക്കള്‍ പുറത്തുവിടാന്‍ നിങ്ങളുടെ തലച്ചോറിനെ പ്രേരിപ്പിക്കുന്നു. ഉറങ്ങുന്നതിന് ഒന്നോ രണ്ടോ മണിക്കൂര്‍ മുമ്പ് കമ്പ്യൂട്ടറുകള്‍, സ്മാര്‍ട്ട് ഫോണുകള്‍, ടാബ്ലെറ്റുകള്‍, ടെലിവിഷന്‍ എന്നിവ ഒഴിവാക്കുക. നേരത്തെ അത്താഴം കഴിക്കാന്‍ ശ്രമിക്കുക. പകല്‍ സമയത്ത് വ്യായാമം ചെയ്യുക. രാത്രിയില്‍ കിടക്കുന്നതിന് മുമ്പ് മഞ്ഞള്‍ ചേര്‍ത്ത പാല്‍ കുടിക്കുക. കുറഞ്ഞ കാര്‍ബുള്ള ഭക്ഷണങ്ങള്‍ കഴിക്കുക.

*ശുഭദിനം*
*കവിത കണ്ണന്‍*
കണ്ണൂരുകാരനായ ജോബിന്‍ ജോസഫും കോഴിക്കോട്ടുകാരിയായ ജിസ്മിയും ജോലിയുടെ ഭാഗമായിട്ടാണ് കൊച്ചിയില്‍ എത്തിപ്പെട്ടത്. എന്നാല്‍ ചാലക്കുടിക്കടുത്തുള്ള കൊട്ടാറ്റ് എന്ന ഗ്രാമമാണ് അവര്‍ വീടുപണിയാനായി തിരഞ്ഞടുത്തത്.  സ്വന്തമായി ഒരു ബിസിനസ്സ് എന്ന ആശയത്തിന്റെ പുറത്ത് മാധ്യമപ്രവര്‍ത്തനം വിട്ട് ജോബിനും ഐടി കമ്പനിയിലെ ജോലി ഉപേക്ഷിച്ച് ജിസ്മിയും വീടിന്റെ മുകള്‍ നിലയില്‍ ഒരു ബിസിനസ്സ് ആരംഭിച്ചു. അപ്പോള്‍ ഇവരുടെ ആകെ മുടക്കുമുതല്‍ എന്ന് പറയാവുന്നത് രണ്ട് ലാപ്‌ടോപ്പും കഠിനാധ്വാനം ചെയ്യാനുള്ള മനസ്സുമായിരുന്നു. ആന്‍ഡ്രോയിഡ് മൊബൈല്‍ ആപ്ലിക്കേഷന്‍ ഡവലപ്‌മെന്റ്, ബിസിനസ്സ് അനലിസ്റ്റ്, ടെക്‌നിക്കല്‍ റൈറ്റിങ്ങ്  എന്നിങ്ങനെ വിവിധ സേവനങ്ങള്‍. പതിയെ പതിയെ ഇടപാടുകാര്‍ കൂടി. മറ്റൊരാളെ കൂടി നിയമിച്ചു.  ചെറിയൊരു വാടകവീടെടുത്ത് ഓഫീസ് അവിടേക്ക് മാറി. കമ്പനിയുടെ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ സേവനം തേടിയ ഒരു ആസ്‌ട്രേലിയക്കാരന്‍ നെറ്റ് സ്യൂട്ട് സേവനം കൂടി ലഭ്യമാക്കാമോ എന്ന അന്വേഷണമാണ് ഇവരുടെ യാത്രയില്‍ വഴിത്തിരിവായത്.  അങ്ങനെ ക്ലൗഡ് അധിഷ്ഠിത ഇആര്‍പി സോഫ്ട് വെയര്‍ സേവനം നല്‍കാന്‍ ഇരുവരും തീരുമാനിച്ചു. 2017 ഓടെ പൂര്‍ണ്ണമായും കമ്പിനി നെറ്റ്‌സ്യൂട്ട് സേവനരംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ച് തുടങ്ങി.  ഇന്ന് 27രാജ്യങ്ങളിലായി 200ഓളം കമ്പനികള്‍ ജോബിന്‍ ആന്റ് ജിസ്മിയുടെ സേവനം തേടുന്നു.  ടീമില്‍ ഇപ്പോള്‍ ഏകദേശം 150 പേരുണ്ട്. ലോകത്തിലെ മുന്‍നിര റിവ്യൂപോര്‍ട്ടലായ ക്ലച്ചില്‍ നെറ്റ്‌സ്യൂട്ട് സേവനദാതാക്കളെ തിരഞ്ഞാല്‍ ലോകത്തിലെ മൂന്നാമത്തെ പ്രമുഖ കമ്പനിയായി നമുക്ക് ഈ പേര് വായിക്കാം.  ജോബിന്‍ ആന്റ് ജിസ്മി ഐ ടി സര്‍വീസസ്.  തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടിക്കടുത്തുള്ള കോട്ടാറ്റ് എന്ന ഗ്രാമത്തിലെ പാടവരമ്പില്‍ നിന്നും മനുഷ്യവാസമുള്ള എല്ലാ ഭൂഖണ്ഡങ്ങളിലേക്കും വളര്‍ന്ന ഒരു ബഹുരാഷ്ട്ര ഐ ടി കമ്പിനി!  അതെ, നാം എവിടെയായിരിക്കുന്നു എന്നതിലല്ല, എന്തായിരിക്കുന്നു എന്നതിലാണ് കാര്യം. കഠിനാധ്വാനം ചെയ്യാനുള്ള മനസ്സുണ്ടെങ്കില്‍ വിജയപതാക പാറിപ്പിക്കാന്‍ ഏതിടവും നമുക്ക് സജ്ജമാക്കാം - ശുഭദിനം
➖➖➖➖➖➖➖➖

അഭിപ്രായങ്ങള്‍

മറ്റു വാർത്തകൾ

ഇന്നത്തെ UDF ന്റെയും LDF ന്റെയും LIVE റോഡ് ഷോ കാണാം

വീഡിയോ പ്ലേ ആവുന്നില്ലകിൽ ഡെസ്ക്ക് ടോപ് മോഡിൽ വെബ്സൈറ്റ് തുറക്കുക അതിന്ന് വലത് സൈഡിലെ 3 പുള്ളികൾ ക്ലിക്ക് ചെയുക അപ്പോൾ തുറന്ന് വരുന്ന പേജിൽ ഡെസ്ക്ക് ടോപ്പ് മോഡിൽ ടിക്ക് ചെയ്യുക

കടലുണ്ടി പുഴയിൽ കക്ക വാരാൻ പോയ ആൾ പുഴയിൽ മുങ്ങി മരിച്ചു.

മൂന്നിയൂർ:മൂന്നിയൂർ കുന്നത്ത് പറമ്പിൽ പുഴയിൽ കക്ക വാരാൻ പോയ ആൾ പുഴയിൽ മുങ്ങി മരിച്ചു. കടലൂണ്ടി പുഴ മണലേപ്പാടം എന്ന സ്ഥലത്താണ് കക്ക വാരുന്നതിനിടെ മൂന്നിയൂർ കുന്നത്ത് പറമ്പ് സ്വദേശി പരേതനായ പുള്ളാടൻ രായിമിന്റെ മകൻ  ചുഴലി താമസക്കാരക്കാരനുമായ പുള്ളാടൻ സൈതലവി ( 56 ) ആണ് മുങ്ങിമരിച്ചത്. ഇന്ന് രാവിലെ 11 മണിക്കാണ് സംഭവം. കൂടെ കക്ക വാരാൻ ഉണ്ടായിരുന്ന സുഹ്രുത്ത് സൈതലവിയെ കാണാതായതിനെ തുടർന്നാണ് മുങ്ങി താഴ്ന്ന വിവരം അറിയുന്നത്. നല്ല ആഴമുള്ള സ്ഥലത്ത് നിന്ന് നാട്ടുകാരും ഫയർഫോഴ്സും നടത്തിയ തിരച്ചിലിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. സൗദി ജിസാനിൽ ജോലി ചെയ്യുന്ന സൈതലവി ഒരു മാസം മുമ്പാണ് അവധിക്ക് നാട്ടിൽ വന്നത്. അവധി കഴിഞ്ഞ് പത്ത് ദിവസത്തിനുള്ളിൽ തിരിച്ച് പോവാനിരിക്കുകയായിരുന്നു. ഭാര്യ: ജമീല. മക്കൾ  സുമയ്യ, ഷാഹിന, ശബീറലി . മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നടപടിക്രമങ്ങൾക്ക് ശേഷം കളത്തിങ്ങൽ പാറ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കും.

മൈസൂർ വെച്ച് ഇന്നലെ ഉണ്ടായ കാർ അപകടത്തിൽ മരണം രണ്ടായി.

മൈസൂരിൽ ഉണ്ടായ കാറപകടം: മരണം രണ്ടായി : ചികിത്സയിൽ കഴിഞ്ഞിരുന്ന കാടപ്പടി സ്വദേശിയായ യുവാവും മരണത്തിന് കീഴടങ്ങി` ചികിത്സയിൽ കഴിഞ്ഞിരുന്ന പെരുവള്ളൂർ കാടപ്പടി സ്വദേശി KP കോയ എന്നവരുടെ മകൻ ഷബീബും (20) മരണത്തിനു കീഴടങ്ങി. കാടപ്പടി സ്വദേശി ഗഫൂറിൻ്റെ മകൻ ഫാഹിദ് (21) അപകട സ്ഥലത്ത് വെച്ച് തന്നെ ഇന്നലെ മരണപെട്ടിരുന്നു. കാടപ്പടിയിൽ നിന്നും രണ്ട് കാറുകളിലായി നാട്ടുകാരും സുഹൃത്തുക്കളുമായ 11 ആളുകളാണ് ഇന്നലെ പുലർച്ചെ വിനോദയാത്ര പുറപ്പെട്ടത്. ഇതിൽ യാത്രക്കിടെ ഒരു കാർ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം സംഭവിച്ചത്. പരിക്കേറ്റവരെ തൊട്ടടുത്ത ജയേസസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ഫാഹിദ് അപകട സ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു. അപകട സമയത്ത് കാറിൽ ഉണ്ടായിരുന്ന മറ്റ് 4പേരുടെ പരിക്ക് സാരമുള്ളതല്ല. മൈസൂർ KMCC പ്രവർത്തകരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ നടന്നുവരികയാണ്. കർണാടക ഉപമുഖ്യമന്ത്രി DK ശിവകുമാറിന്റെ ഓഫീസിൽ നിന്നുള്ള ഇടപെടൽ കൊണ്ട് മറ്റ് നടപടികൾ വേഗത്തൽ നടന്ന് വരുന്നു. പോലീസ് ഇൻക്സ്റ്റ് നടപടി ക്രമങ്ങൾ പൂർത്തിയാൽ ഉടനെ മൃതദേഹങ്ങൾ ഇന്ന് പകൽ നാട്ടിലേക്ക് കൊണ്ട് വരും.

ലോക്സഭാ തിരഞ്ഞെടുപ്പ്: ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

2024 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കുന്ന ഏപ്രില്‍ 24 വൈകിട്ട് ആറു മണി മുതല്‍ വോട്ടെടുപ്പിന്റെ പിറ്റേന്ന് രാവിലെ ആറു മണി വരെ (ഏപ്രില്‍ 27 രാവിലെ ആറു മണി) മലപ്പുറം ജില്ലയില്‍ നിരോധനാജ്ഞ. തിരഞ്ഞെടുപ്പ് സംബന്ധമായ, നിയമവിരുദ്ധമായ സംഘംചേരല്‍, പൊതുയോഗങ്ങള്‍ സംഘടിപ്പിക്കല്‍, ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ തിരഞ്ഞെടുപ്പ് സംബന്ധിയായ കാര്യങ്ങളുടെ പ്രദര്‍ശനം, സംഗീത പരിപാടികളോ മറ്റു വിനോദ പരിപാടികളോ സംഘടിപ്പിച്ച് തിരഞ്ഞെടുപ്പ് പ്രചരണം  എന്നിവയ്‌ക്കെല്ലാം ഈ കാലയളവില്‍ വിലക്കുണ്ട്. ജനങ്ങളുടെ സാധാരണ ജീവിതവുമായി ബന്ധപ്പെട്ട സന്ദര്‍ശനങ്ങള്‍ക്കും യാത്രയ്ക്കും മറ്റും നിരോധനാജ്ഞ ബാധകമല്ല. വാർത്താ സമ്മേളനം - 23.04.2024 ലോക്‌സഭാ തിരഞ്ഞെടുപ്പ്: ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ മലപ്പുറം ജില്ലയില്‍ പൂര്‍ത്തിയായതായി ജില്ലാ തിരഞ്ഞെടുപ്പു ഓഫീസറും ജില്ലാ കളക്ടറുമായ വി.ആര്‍ വിനോദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 16 നിയമസഭാ മണ്ഡലങ്ങളിലായി 33,93,884 വോട്ടര്‍മാരാണ് ജില്ലയില്‍ ഇത്തവണ വോട്ട് രേഖപ്പെടുത്തുന്നത്. ഇതില്‍

നാഗാലാന്‍ഡിലെ ആറ് ജില്ലകളില്‍ പൂജ്യം ശതമാനം പോളിങ്;

കൊഹിമ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കിഴക്കന്‍ നാഗാലാന്‍ഡില്‍ ആറ് ജില്ലകളില്‍ രേഖപ്പെടുത്തിയത് പൂജ്യം ശതമാനം പോളിങ്. മോദി സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം പാലിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു വോട്ടര്‍മാരുടെ തെരഞ്ഞെടുപ്പ് ബഹിഷ്‌കരണം. ഈസ്‌റ്റേണ്‍ നാഗാലന്‍ഡ് പീപ്പിള്‍ ഓര്‍ഗനൈസേഷനാണ് ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തത്. തെരഞ്ഞെടുപ്പ് പ്രക്രിയ തടസ്സപ്പെടുത്തിയതിന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഈസ്‌റ്റേണ്‍ നാഗാലന്‍ഡ് പീപ്പിള്‍ ഓര്‍ഗനൈസേഷന് നോട്ടീസ് അയച്ചു. വോട്ടര്‍മാരുടെ സ്വതന്ത്രവിനിയോഗത്തില്‍ അനാവശ്യ ഇടപെടല്‍ നടത്തിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്. സംഘടനക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയതായും കമ്മീഷന്‍ അറിയിച്ചു. ഇത് വോട്ടര്‍മാര്‍ സ്വയം എടുത്ത തീരുമാനമാണെന്നും തെരഞ്ഞെടുപ്പില്‍ ഒരുതരത്തിലുള്ള അനാവശ്യ ഇടപെടലും നടത്തിയിട്ടില്ലാത്തതിനാല്‍ 172 സി പ്രകാരമുള്ള നടപടി സ്വീകരിക്കാന്‍ കഴിയില്ലെന്നും സംഘടന അറിയിച്ചു. കിഴക്കന്‍ മേഖലയിലെ ഏഴ് ഗോത്രവര്‍ഗ സംഘടനകളുടെ ഉന്നത ബോഡിയാണ് ഈസ്റ്റേണ്‍ നാഗാലാന്‍ഡ് പീപ്പിള്‍സ് ഓര്‍ഗനൈസേഷന്‍. പ്രത്യക സംസ്ഥാനമെന്ന ആവശ്യമുന്നയിച്ചാണ് തെരഞ്

ET മുഹമ്മദ് ബഷീർ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം UDFന്റെ റോഡ്ഷോ LIVE VIDEO

വേങ്ങര: ഇ ടി മുഹമ്മദ് ബഷീർ  തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം യു ഡി എഫ് ന്റെ റോഡ്ഷോയും വമ്പിച്ച കരി മരുന്ന് പ്രയോഗവും ഇന്ന് വൈകീട്ട് 6.30 ന് കാരാത്തോട് നിന്നും ആരംഭിച്ച് കൊളപ്പുറത്ത് സമാപിക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, പി.കെ. കുഞ്ഞാലിക്കുട്ടി എം എൽ എ, സ്ഥാനാർത്ഥി ഇ ടി മുഹമ്മദ് ബഷീർ, മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ധീൻ, എഐസിസി വക്താവ് ഷമ മുഹമ്മദ്, ഡി സി സി പ്രസിഡന്റ് വി എസ് ജോയ്, മലപ്പുറം പാർലെമെൻ്റ് ചെയർമാൻ കെ.പി അബ്ദുൽ മജീദ് എന്നിവർ പങ്കെടുക്കും. റോഡ് ഷോയിൽ ആയിരത്തോളം ബൈക്കുകളും മറ്റു വാഹനങ്ങളുടെ അകമ്പടിയും ഉണ്ടായിരിക്കുമെന്നും കോൽക്കളി, കരിമരുന്ന്. നാസിക് ഡോൾ, പേപ്പർ ഷോ, തുടങ്ങി മറ്റു വിവിധ കലാപരിപാടികളും അരങ്ങേറുമെന്നും സംഘാടകർ അറിയിച്ചു. യു ഡി എഫ് പ്രവർത്തകരും നേതാക്കളും റോഡ് ഷോയിൽ അണിചേരും, ഇന്ന് വൈകീട്ട്  ആറു മാണിക്ക് വേങ്ങര യു ഡി എഫ് ഓഫിസിനു സമീപം മുഴുവൻ വാഹനങ്ങളും  എത്തിച്ചേരണമെന്ന് സംഘാടകർ അറിയിച്ചു. വേങ്ങര (വേങ്ങര താഴെ അങ്ങാടി) യിൽ നിന്നും  വാഹനങ്ങൾ ഒന്നിച്ച് കാരാത്തോട് പോയി അവിടെ നിന്നാണ് റോഡ് ഷോ  തുടക്കം കുറിക്കുന്നത്.

ജില്ലയിൽ ഭിന്നശേഷിക്കാരായ ഉദ്യോഗസ്ഥർ നിയന്ത്രിക്കുന്ന രണ്ട് പോളിങ് സ്റ്റേഷനുകൾ

ഭിന്നശേഷിക്കാരായ ഉദ്യോഗസ്ഥർ നിയന്ത്രിക്കുന്ന രണ്ട് പോളിങ് സ്റ്റേഷനുകളാണ് മലപ്പുറം ജില്ലയില്‍ സജ്ജീകരിച്ചിരിക്കുന്നത്. പൊന്നാനി, മലപ്പുറം ലോക്‍സഭാ മണ്ഡലങ്ങളില്‍ ഓരോ പോളിങ് സ്റ്റേഷനുകള്‍ വീതമാണ് ഇത്തരത്തില്‍ ഉള്ളത്.  മലപ്പുറം  ലോക്‍സഭാ മണ്ഡലത്തില്‍ മഞ്ചേരി ഗവ. ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂളിലെ 103ാം നമ്പർ പോളിങ് സ്‌റ്റേഷനും പൊന്നാനി ലോക്സഭാ മണ്ഡലത്തില്‍ തിരൂര്‍ കല്ലിങ്ങൽപറമ്പ് മൊയ്തീൻ സാഹിബ് മെമ്മോറിയൽ ഹയർസെക്കൻഡറി സ്‌കൂളിലെ (സതേണ്‍ ബില്‍ഡിങ് ഈസ്റ്റേണ്‍ സൈഡ്) 24ാം നമ്പർ പോളിങ് സ്‌റ്റേഷനുമാണ് ഭിന്നശേഷിക്കാരായ ഉദ്യോഗസ്ഥർ നിയന്ത്രിക്കുക.  വെല്ലുവിളികളെ അവഗണിച്ച് ജനാധിപത്യ പ്രക്രിയയിൽ  പങ്കാളികളാകുന്ന ഉദ്യേഗസ്ഥർക്ക് പ്രത്യേക അഭിനന്ദനങ്ങൾ!

കൂടുതൽ വാർത്തകൾ

ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം

ഇല്ലിപ്പിലാക്കലിൽ പുലിയാണെന്ന് തോന്നിക്കുന്ന ജീവിയെ കണ്ടന്ന് ആളുകൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ രാത്രിയിൽ തിരച്ചിൽ നടത്തി എന്നാൽ നാട്ടുകാർക്ക് പുലിയെ കണ്ടതാൻ കഴിഞ്ഞില്ല ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം നാട്ടുകാർ തിരച്ചിൽ നടത്തുന്നു പ്രചരിക്കുന്ന വോയ്‌സുകൾ 👇 വാട്സ്ആപ്പിൽ പ്രചരിക്കുന്ന ഫോട്ടോസ് ഇല്ലിപ്പിലാക്കലിൽ നിന്നുള്ളതല്ല മുകളിലത്തെ വോയ്‌സുകൾ ഔദോഗിക അറിയിപ്പുകൾ അല്ല വാട്സ്ആപ്പിൽ പ്രചരിക്കുന്ന വോയ്‌സുകൾ മാത്രമാണ്.ഇല്ലിപ്പിലാക്കൽ പരിസരത്ത് കണ്ട ജീവി പുലിയാണെന്ന് ഫോറെസ്റ്റ്ഡിപ്പാർട്മെന്റ് ഇത് വരെ സ്ഥിതീകരിച്ചിട്ടില്ല. നാളെ കൂടുതൽ വ്യക്തത വാരും പുതിയ അപ്ഡേറ്റുകൾ അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയുക 👇

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

സൂര്യാഘാതം;- ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു

സൂര്യാഘാതമേറ്റു ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു. തിരുമേനിയിൽ ടെയിലറിങ് ഷോപ്പ് നടത്തുന്ന കരുവൻചാൽ പള്ളിക്കവല സ്വദേശി മണ്ഡപത്തിൽ എം.ഡി. രാമചന്ദ്രൻ (ദാസൻ -58) ആണു സൂര്യാഘാതമേറ്റത്. രാമചന്ദ്രൻ്റെ ഇരുകാലുകൾക്കുമാണു പൊള്ളലേറ്റത്. പൊള്ളി കുമളിച്ച കാൽപാദവുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ദാസൻ്റെ ഇരു കാൽപ്പാദത്തിലേയും തൊലി നീക്കം ചെയ്തു. രാവിലെ വീട്ടിൽ നിന്നു ഷോപ്പിലേക്ക് ബസിൽ പോയ ദാസൻ ബസിലിറങ്ങി നടന്നു പോകുന്നതിനിടെയാണു സൂര്യാഘാതമേറ്റത്. കാലിൽ ചെരിപ്പ് ഉണ്ടായിരുന്നില്ല. 2024 ഏപ്രിൽ 02 തിരൂർ പുറത്തൂരിൽ എട്ട് വയസുകാരിക്ക് സൂര്യാഘാതമേറ്റു . തിരൂർ പുറത്തുർ ഉണ്ടപ്പടി സ്വദേശി ഫിറോസിന്റെ മകൾ ഫബന (8) ക്കാണ് തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെ സൂര്യാഘാതമേറ്റത്. വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ശരീരത്തിൽ നീറ്റലും വേദനയും അനുഭവപ്പെട്ട കുട്ടി വീട്ടുകാരെ വിവരം അറിയിച്ചു. തുടർന്ന് പരിശോധിച്ചപ്പോഴാണ് ദേഹത്ത് പൊള്ളലേറ്റതുപോലുള്ള പാടുകൾ കണ്ടത്. ഉടൻ ആശുപത്രിപ്പടി കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ച് ചികിത്സ നൽകി.

വേങ്ങര അബ്ദുറഹ്മാൻ എന്ന ഇപ്പു കൊലപാതകം മകൻ അറസ്റ്റിൽ

വേങ്ങരയിൽ 75-കാരന്റെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ മലപ്പുറം: വേങ്ങരയില്‍ 75-കാരന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. വേങ്ങര സ്വദേശി മുഹമ്മദ് അൻവർ (50) ആണ് അറസ്റ്റിലായത്. കഴിഞ്ഞ സെപ്റ്റംബറിലാണ് വേങ്ങര സ്വദേശി കരുവേപ്പില്‍ അബ്ദുറഹ്മാനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകൻ മുഹമ്മദ് അൻവർ കഴുത്ത് ഞെരിച്ച്‌ കൊന്നതാണെന്ന് പൊലീസ് പറഞ്ഞു. കൊലപ്പെടുത്തിയ ശേഷം കുളത്തിലിടുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയതാണെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. *വേങ്ങരയിൽ വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ട അബ്‌ദുറഹ്മാന്റെ മരണം കൊലപാതകം ;  മകൻ അറസ്റ്റിൽ*  2024 ഏപ്രചൊവ്വ  സംഭവം നടന്നത് ആറു മാസം മുമ്പ്  വേങ്ങര കൊട്ടേക്കാട്ട് കരുവേപ്പിൽ വീട്ടിൽ മൊയ്‌തീൻ മകൻ അബ്‌ദുറഹിമാന്റെ(75) മരണം കൊലപാതകമാണെന്ന് തെളിഞ്ഞു.  സംഭവവുമായി ബന്ധപ്പെട്ട് മകൻ മുഹമ്മദ് അൻവറിനെ പോലീസ് അറസ്റ്റ് ചെയ്‌തു. കഴിഞ്ഞ വർഷം ആഗസ്ത് 18നാണ് വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ  അബ്ദുറഹിമാൻ്റെ മൃത ദേഹം കണ്ടത്. മരണത്തിൽ സംശയം തോന്നിയ പോ

കോട്ടുമലയിൽ പുഴയിൽ വേങ്ങര വെട്ടുതോട് സ്വദേശികളായ രണ്ട് യുവതികൾ മുങ്ങി മരിച്ചു

ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.  രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.

കൊണ്ടോട്ടി ഇഎംഇഎ കോളേജ് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ

കൊണ്ടോട്ടിയിൽ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസ്..! കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ലാറ്റിൽ ബികോം വിദ്യാർഥി മരിച്ച നിലയിൽ. ആത്മഹത്യയെന്നു പ്രാഥമിക നിഗമനം. കൊണ്ടോട്ടി ഇഎംഇഎ കോളജിൽ ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ മൂന്നാം വർഷ വിദ്യാർഥിയായ എറണാകുളം കോതമംഗലം സ്വദേശി വസുദേവ് (20) ആണു മരിച്ചത്. ഇന്നു രാവിലെ ഫ്ലാറ്റിൽ എത്തിയപ്പോൾ ആണ് വാസുദേവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മറ്റൊരു കോളേജിൽ പഠിക്കുന്ന ഇക്ബാൽ എന്ന വിദ്യാർഥിയും വസുദേവും കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ളാറ്റിൽ ഒന്നിച്ചാണു താമസം. ഇക്ബാൽ ഇന്നലെ താമസിക്കാൻ എത്തിയിരുന്നില്ല.  കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ തുടങ്ങി. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. ♦️ (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാർ വയനാട്ടിൽ അപകടത്തിൽപ്പെട്ടു, ഒരാൾ മരണപ്പെട്ടു.

തിരൂരങ്ങാടി: കുടുംബസമേതം യാത്ര പോയവരുടെ വാഹനം മരത്തിലിടിച്ചു മറിഞ്ഞു അധ്യാപകൻ മരിച്ചു. തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയും കൊളപ്പുറം ഗവ.ഹൈസ്‌കൂൾ അധ്യാപകനുമായ കെ.ടി.ഗുൽസാർ (44) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വയനാട് കരിയോട് ചെന്നലോട് വെച്ചാണ് അപകടം. കുടുംബ സമേതം കൽപ്പറ്റയിലേക്ക് യാത്രപോയതായിരുന്നു. കാറിൽ 7 പേരുണ്ടായിരുന്നതായാണ് വിവരം. കാർ മരത്തിലിടിച്ച് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് അറിയുന്നത്. ഭാര്യ ജസീല, മക്കളായ ലാസിൻ മുഹമ്മദ് (17), ലൈഫ, (7), ലഹിൻ (3), ഗുൽസാറിന്റെ സഹോദരിയുടെ മക്കളായ സിൽജ 12, സിൽത്ത 11 എന്നിവരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവരിൽ ചിലർക്ക് പരിക്കുകളുള്ളതായി അറിയുന്നു. ഇന്നലെ വയനാട്ടിൽ തിരൂരങ്ങാടിയിൽ നിന്നുള്ള കുടുംബം അപകടത്തിൽപെട്ട സംഭവം; ഒരു കുട്ടിയും മരിച്ചു.

വണ്ടൂരിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നത് മരുമകന് കോഴിയിറച്ചി വാങ്ങാത്തതിന്

വണ്ടൂരിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നത് മരുമകന് കോഴിയിറച്ചി വാങ്ങാത്തതിന്; തേങ്ങവെട്ടുന്ന കത്തികൊണ്ട് കഴുത്തിൽ വെട്ടി; രക്തം വാർന്ന് മരണം..! വണ്ടൂർ തിരുവാലിയിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊല്ലാൻ കാരണം കോഴിയിറച്ചി വാങ്ങാത്തതെന്ന് എഫ്.ഐ.ആർ. ഇന്നലെയാണ് 52കാരി സൽമത്തിനെ മരുമകൻ സമീർ വെട്ടിക്കൊന്നത്. തെങ്ങുകയറ്റ തൊഴിലാളിയായ സമീർ ഇന്നലെ ജോലി കഴിഞ്ഞ് വന്നയുടൻ കോഴിക്കറി ചോദിച്ചു. കോഴിയിറച്ചി വാങ്ങിയിട്ടില്ലെന്ന് പറഞ്ഞതോടെ മുറ്റത്ത് പാത്രം കഴുകുകയായിരുന്ന ഭാര്യാമാതാവ് സൽമത്തിനെ ആക്രമിക്കുകയായിരുന്നു. തേങ്ങവെട്ടുന്ന കത്തികൊണ്ട് കഴുത്തിൽ വെട്ടിയതിനാൽ രക്തംവാർന്നാണ് സൽമത്തിന്റെ മരണം. മദ്യപിച്ചെത്തുന്ന സമീർ സ്ഥിരമായി ഭാര്യ സജ്‌നയേയും ഭാര്യാമാതാവിനെയും മർദിക്കാറുണ്ട്. സമീറിന് എതിരെ നിരവധി കേസുകളുമുണ്ട്. ഇന്നലെ അറസ്റ്റിലായ പ്രതി ജയിലിലാണ്. പ്രദേശത്തെ കുടുംബക്ഷേത്രത്തിലെ ഉത്സവ പരിപാടികളുടെ ബഹളത്തിനിടെയാണ് നാടിനെ നടുക്കിയ സംഭവം. മദ്യത്തിനും കഞ്ചാവിനും അടിമയായ സമീർ കുടുംബവുമായി വഴക്കിടുന്നതും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതും പതിവാണ്. 14 വർഷം മുമ്പ് കൊണ്ടോട്ടി ഓമ

ഇന്ന് സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു.

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു. ഈ പോസ്റ്റിലുള്ള വിഡിയോ പ്ലേ ചെയ്താല്‍ സൂര്യഗ്രഹണം തല്‍സമയം കാണാനാകും. ഇന്ത്യന്‍ സമയം ഇന്നു (ഏപ്രില്‍ 8) രാത്രി10.30 മുതല്‍ ഏപ്രില്‍ 9 പുലര്‍ച്ചെ 1.30 വരെ ആണ് ലൈവ് ടെലികാസ്റ്റ്.

വേങ്ങര ഊരകം നെല്ലിപറമ്പ് സ്വദേശിനിയായ യുവതിയും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ

മലപ്പുറം കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തിവന്ന സ്ത്രീകൾ ഉൾപ്പെട്ട അന്തർ സംസ്ഥാന ലഹരിക്കടത്തു സംഘത്തിലെ 2 പേർ പിടിയിലായി. മലപ്പുറം ഊരകം നെല്ലിപറമ്പ് സ്വദേശിനി കാവുങ്ങൽപറമ്പിൽ തഫ്സീന (33) , ഇവരുടെ സുഹൃത്ത് കൊണ്ടോട്ടി പുളിക്കൽ സ്വദേശി അമ്പലക്കൽ മുബഷീർ (36) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് 5.30 മണിയോടെ അരീക്കോട് പത്തനാപുരം പള്ളിക്കൽ എന്ന സ്ഥലത്തു വച്ചാണ് അരീക്കോട് എസ്ഐ ആൽബി തോമസ് വർക്കിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്.  ഇവരിൽനിന്നും 1.5 ലക്ഷം രൂപയോളം വിലവരുന്ന 31 ഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തു. ലഹരി മരുന്ന് കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. ബെംഗളൂരുവിൽനിന്നും ലഹരി വസ്തുക്കൾ മലപ്പുറം ജില്ലയിലേക്ക് കടത്തുന്ന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനികളാണ് ഇപ്പോൾ പിടിയിലായവർ. യാത്ര ചെയ്യുന്ന സമയം പരിശോധനകൾ ഒഴിവാക്കാൻ സ്ത്രീകൾ ഉൾപ്പെടെ ഫാമിലിയാണെന്ന വ്യാജനേയാണ് ലഹരി വസ്തുക്കൾ കടത്തിയിരുന്നത്. മുൻപും നിരവധി തവണ ലഹരി വസ്തുക്കൾ കടത്തിയിരുന്നതായി ഇവരിൽ നിന്നും മനസിലായിട്ടുണ്ട്. ഇവർ ഉൾപ്പെട്ട സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.  ഇവ