ബംഗാൾ ഉൾക്കടലിൽ തെക്കൻ ആൻഡമാൻ മേഖലയിൽ ഇന്ന് രൂപപ്പെട്ട ചക്രവാതച്ചുഴി നാളെയോടെ ന്യൂനമർദമായേക്കും. തുടർന്ന് തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടൽ വഴി ശ്രീലങ്കയ്ക്കും തമിഴ്‌നാടിനും ഇടയിലുള്ള തീരം ലക്ഷ്യമാക്കി ഈ സിസ്റ്റം നീങ്ങും. ഇത് ആൻഡമാൻ നിക്കോബാർ ദ്വീപ്, ശ്രീലങ്ക, തമിഴ്‌നാട്, തെക്കൻ കേരളം എന്നിവിടങ്ങളിൽ മഴ നൽകുന്നതിന് സഹായിക്കും. മാർച്ച് 3 ന് ശേഷം തെക്കൻ കേരളത്തിൽ മഴ നിലവിൽ ആൻഡമാൻ കടലിലുള്ള ചക്രവാതച്ചുഴിയുടെ സ്വാധീനം മൂലം ആൻഡമാൻ മേഖലയിൽ ഇന്നു മുതൽ മാർച്ച് ഒന്നു വരെ ഒറ്റപ്പെട്ട ശക്തമായ മഴ പ്രതീക്ഷിക്കാം. തുടർന്ന് ന്യൂനമർദം തമിഴ്‌നാടിനെ ലക്ഷ്യമാക്കി നീങ്ങും. മാർച്ച് 2 മുതൽ 6 വരെ ശ്രീലങ്കയിലും ഈ സിസ്റ്റം കനത്ത മഴ നൽകും. തമിഴ്‌നാടിന്റെ തെക്കൻ മേഖലയിൽ മാർച്ച് 2 മുതൽ മഴക്ക് സാധ്യതയുണ്ട്. മാർച്ച് 3 ന് തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ടമഴ ലഭിക്കും. 5,6 തിയതികളിൽ തെക്ക്, മധ്യ ജില്ലകളിലും വടക്കൻ കേരളത്തിന്റെ കിഴക്കൻ മേഖലയിലും വേനൽ മഴ നൽകാൻ ഈ സിസ്റ്റത്തിനു കഴിയുമെന്നാണ് നിരീക്ഷണം. ഞായറാഴ്ചക്ക് ശേഷം കേരളത്തിലെ മഴ ലഭ്യതയിൽ കുറവുണ്ടാകും. കേരളത്തിന്റെ തെക്ക്, മധ്യ ജില്ലകളിൽ ഒറ്റപ്പെട്ട മഴക്കുള്ള സാ...
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.