ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

രാജ്യം വിട്ടുപോകരുതെന്നും നിര്‍ബന്ധമായും സൈന്യത്തില്‍ ചേര്‍ന്ന് റഷ്യക്കെതിരേ യുദ്ധം ചെയ്യണമെന്നും യുക്രെയിന്‍

*പ്രഭാത വാർത്തകൾ*
2022 | ഫെബ്രുവരി 26 | ശനി | 1197 |  കുംഭം 14 | മൂലം 1443 റജബ് 24

🙏🏼📰🙏🏼📰🙏🏼📰🙏🏼📰

🔳യുക്രെയിനിലെ സൈന്യത്തോടു ഭരണം പിടിച്ചെടുക്കണമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിന്‍. യുക്രെയിന്‍ ആയുധംവച്ചു കീഴടങ്ങിയാല്‍ ചര്‍ച്ചയാകാമെന്നും റഷ്യ. യുക്രെയിനെ മിസൈലിട്ടു കത്തിച്ചും കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചടക്കിയും മുന്നേറുകയാണു റഷ്യന്‍ പട്ടാളം. അവസാന നിമിഷംവരെ പോരാടുമെന്നു യുക്രെയിന്‍ പ്രസിഡന്റ് വ്ളോദ്മിര്‍ സെലന്‍സ്‌കി ആവര്‍ത്തിച്ചു. യുക്രെയിന്‍ തലസ്ഥാനമായ കീവ് അടക്കമുള്ള നഗരങ്ങളിലെ ഏറ്റുമുട്ടലില്‍ ഇരുപക്ഷത്തും വന്‍തോതില്‍ ആള്‍നാശമുണ്ടായി. ആയിരത്തിലേറെ റഷ്യന്‍ സൈനികരെ വധിച്ചെന്ന് യുക്രെയിന്‍ അവകാശപ്പെട്ടു.

🔳യുക്രൈന്‍ തലസ്ഥാനം പിടിക്കാനുള്ള പോരാട്ടത്തിലാണ് റഷ്യ. പാര്‍ലമെന്റ് മന്ദിരത്തിനരികില്‍ റഷ്യന്‍ സൈന്യമെത്തി. കീവിലെ ഒബലോണില്‍ വെടിയൊച്ചകള്‍ മുഴങ്ങി. ജനവാസ കേന്ദ്രത്തില്‍ സൈനിക ടാങ്കുകള്‍ തലങ്ങും വിലങ്ങും പാഞ്ഞു. മിസൈല്‍ ആക്രമണത്തില്‍ തലസ്ഥാനമായ കീവിലെ അപാര്‍ട്ടുമെന്റുകളും ഓഫീസ് മന്ദിരങ്ങളും അടക്കമുള്ള അനേകം കെട്ടിടങ്ങള്‍ തകര്‍ന്നു. താമസിക്കാന്‍ ഇടമില്ലാതെ അനേകായിരങ്ങള്‍ ഭൂഗര്‍ഭ മെട്രോ സ്റ്റേഷനുകളില്‍ അഭയം തേടി.

🔳രാജ്യം വിട്ടുപോകരുതെന്നും നിര്‍ബന്ധമായും സൈന്യത്തില്‍ ചേര്‍ന്ന് റഷ്യക്കെതിരേ യുദ്ധം ചെയ്യണമെന്നും യുക്രെയിന്‍. സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് നൂറുകണക്കിന് ആളുകളാണ് സൈന്യത്തില്‍ ചേര്‍ന്ന് റഷ്യക്കെതിരേ പൊരുതാന്‍ സന്നദ്ധരായി എത്തിയത്. യുക്രെയിന്‍ പൗരന്മാര്‍ക്കും  പാര്‍ലമെന്റ് അംഗങ്ങള്‍ക്കും ആയുധം വിതരണം ചെയ്തു. സ്ത്രീകളും കുട്ടികളും അടങ്ങുന്ന കുടുംബാംഗങ്ങളോടു സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറാന്‍  ഭരണകൂടം ആവശ്യപ്പെട്ടു.

🔳യുക്രൈനില്‍നിന്ന് ഇന്ത്യ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ളവരെ ഒഴിപ്പിക്കാനുള്ള രക്ഷാദൗത്യം തുടങ്ങി. 470 ഇന്ത്യക്കാര്‍ ആദ്യഘട്ടത്തില്‍ അതിര്‍ത്തി കടന്നു. ഇവരെ ഇന്ന് ഇന്ത്യയിലെത്തിക്കും. ഡല്‍ഹിയില്‍ എത്തുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ ഇന്ന് 17 മലയാളി വിദ്യാര്‍ത്ഥികള്‍ മടങ്ങിയെത്തും. മുംബൈയില്‍ എത്തുന്ന മറ്റൊരു എയര്‍ ഇന്ത്യ വിമാനത്തില്‍ 16 മലയാളികള്‍ ഉണ്ടാവും. ഇന്നു ഹംഗറിയിലേക്ക് രണ്ടു വിമാനങ്ങള്‍ കൂടി ഇന്ത്യ അയയ്ക്കും.

🔳വാഹനങ്ങളില്ല, യുക്രെയിനില്‍നിന്നു രക്ഷപ്പെടാന്‍ മലയാളികള്‍ അടക്കമുള്ളവര്‍ അതിര്‍ത്തിയിലേക്കു നടക്കുകയാണ്. കൊടു തണുപ്പിലാണ് അവരുടെ നടത്തം. പോളണ്ട് അതിര്‍ത്തിയില്‍ ഇന്നലെ വൈകുന്നേരത്തോടെത്തന്നെ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ നാല്‍പതംഗ സംഘം എത്തി. ഇന്ത്യന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിമാനത്തില്‍ നാട്ടിലേക്കു രക്ഷപ്പെടാനാണ് ഇവര്‍ യുദ്ധഭൂമിയില്‍നിന്ന് കാല്‍നടയായി എത്തിയത്.

🔳കവി കെ സച്ചിദാനന്ദന്‍ കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡന്റാകും. കഥാകൃത്ത് അശോകന്‍ ചരുവില്‍  ആണ് വൈസ് പ്രസിഡന്റാകുക. പു കാ സ നേതാവും ദേശാഭിമാനി വാരിക മുന്‍ എഡിറ്ററുമായ സി പി അബൂബക്കര്‍ സെക്രട്ടറി ആകും.

🔳കേരളം ഉള്‍പ്പെടെ ആറു സംസ്ഥാനങ്ങളിലെ നഗര തദ്ദേശ സ്ഥാപനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ 1348.10 കോടി രൂപ ധനസഹായം അനുവദിച്ചു. കേരളത്തിന് 168 കോടി രൂപ ലഭിക്കും. 10 ലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള നഗരങ്ങള്‍ക്കാണ് ധനസഹായം.

🔳സിപിഎമ്മിനു പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് വരുന്നു. പുതിയ കെട്ടിട്ടത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നിര്‍വഹിച്ചു. പാര്‍ട്ടിയുടെ ആസ്ഥാനമന്ദിരമായ എകെജി സെന്ററിനു മുന്നിലെ 32 സെന്റ് സ്ഥലത്താണ് പുതിയ കെട്ടിട്ടം നിര്‍മിക്കുന്നത്. എകെജി സെന്ററിനെ വിശാലമായ ലൈബ്രറിയും താമസസൗകര്യവും ഉള്‍പ്പെടുന്ന പഠന വേഷണ കേന്ദ്രമാക്കി മാറ്റും. 1977 ല്‍ എ.കെ ആന്റണി സര്‍ക്കാര്‍ പതിച്ചു നല്‍കിയ ഭൂമിയിലാണ് എകെജി സെന്റര്‍ നിര്‍മിച്ചത്.

🔳കായംകുളം സ്വദേശിനിയായ പതിനാറുകാരിയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയ പ്രതിയെ പൊലീസ് പിടികൂടി. കായംകുളം ചിറക്കടവം മുറിയില്‍ തഴയശ്ശേരില്‍ വീട്ടില്‍ സന്തോഷ് മകന്‍ ആകാശ് (28) ആണ് പിടിയിലായത്. ഒളിവില്‍ പോയ പ്രതിയെ രണ്ടു വര്‍ഷത്തിനു ശേഷമാണ് വലയിലാക്കിയത്.

🔳അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് ബന്ധുവും അയല്‍വാസിയുമായ വയോധികനെ ചവിട്ടിക്കൊന്ന് പോലീസ് സ്റ്റേഷനിലെത്തിയ യുവാവിനെ അറസ്റ്റു ചെയ്തു. പൊന്നാനി ഗേള്‍സ് ഹൈസ്‌കൂളിന് സമീപം പത്തായ പറമ്പ് സ്വദേശി സുബ്രഹ്‌മണ്യന്‍ എന്ന മോഹനന്‍ (62) ആണ് മരിച്ചത്. അയല്‍വാസിയായ പത്തായപറമ്പില്‍ റിജിന്‍ (32) ആണു പിടിയിലായത്.

🔳ആര്‍ക്കും ആരെയും കൊല്ലാമെന്ന സ്ഥിതിയാണ് കേരളത്തിലെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് അടിവരയിടുന്നതാണ് തിരുവനന്തപുരത്തു നടന്ന കൊലപാതകമെന്നും അദ്ദേഹം ആരോപിച്ചു. ഗുണ്ടാ സംഘങ്ങളെ തുറന്നു വിട്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ മൂക്കിനു താഴെയാണ് അക്രമ സംഭവങ്ങള്‍. മുഖ്യമന്ത്രി ദുരഭിമാനം വെടിയണമെന്നും വി ഡി സതീശന്‍ പറഞ്ഞു.

🔳എന്‍ജിഒ അസോസിയേഷന്‍ യോഗത്തില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടല്‍. സെക്രട്ടറിയേറ്റ് അംഗത്തെ തെരഞ്ഞെടുക്കാനുള്ള യോഗം അലസിപ്പിരിഞ്ഞു. പ്രസിഡന്റ് ചവറ ജയകുമാറിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. സെക്രട്ടറിയേറ്റിലെ ഒഴിവിലേക്ക് ചില അംഗങ്ങളെ സംസ്ഥാന വൈസ് പ്രസിഡന്റ് ജാഫര്‍ ഖാന്റെ നേതൃത്വത്തിലുള്ള വിഭാഗം നിര്‍ദ്ദേശിച്ചെങ്കിലും അംഗീകരിച്ചില്ല. ഇതോടെയാണ് സംഘര്‍ഷമായത്.

🔳ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനുള്ള പ്ലാറ്റ്‌ഫോം സജ്ജമാക്കിയതിന് പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എജ്യൂക്കേഷന് ദേശീയ പുരസ്‌കാരമായ 'ഡിജിറ്റല്‍ ടെക്‌നോളജി സഭ അവാര്‍ഡ് 2022' ലഭിച്ചു. സര്‍ക്കാര്‍ മേഖലയില്‍ രാജ്യത്തെ മികച്ച 'ക്ലൗഡ്' സംവിധാനം വിഭാഗത്തിലാണ് കൈറ്റിന് പുരസ്‌കാരം. കൈറ്റ് സി.ഇ.ഒ. കെ. അന്‍വര്‍ സാദത്ത് അവാര്‍ഡ് സ്വീകരിച്ചു.

🔳വയനാട് അമ്പലവയലില്‍ എട്ടര കിലോ കഞ്ചാവുമായി മേപ്പാടി സ്വദേശികളായ നിസിക്, നസീബ്, ഹബീബ് എന്നിവരെ അറസ്റ്റു ചെയ്തു. അമ്പലവയലിലെ വീട്ടില്‍ നടത്തിയ പരിശോനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.

🔳പെരുമ്പാവൂരില്‍ നാലേകാല്‍ കിലോ കഞ്ചാവുമായി ബിഹാര്‍ സ്വദേശി സലീം അന്‍സാരി അറസ്റ്റിലായി. ബിഹാറില്‍ നിന്ന് ട്രെയിനില്‍ കഞ്ചാവ് കൊണ്ടുവന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ വില്‍പ്പന നടത്തുന്നയാളാണ് പിടിയിലായത്.

🔳നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് ക്രമക്കേടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുന്‍ ചീഫ് ഓപറേറ്റിംഗ് ഓഫീസര്‍ ആനന്ദ് സുബ്രഹ്‌മണ്യനാണ് 'ഹിമാലയന്‍ സന്യാസി'യെന്ന് സിബിഐ. ഹിമാലയത്തിലെ ഒരു സന്യാസിയുടെ ഉപദേശമനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്ന് മുന്‍ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ചിത്ര രാമകൃഷ്ണന്‍ നേരത്തെ സിബിഐക്കു മൊഴി നല്‍കിയിരുന്നു.

🔳യുക്രെയിനില്‍നിന്ന് എത്തുന്ന ഇന്ത്യക്കാരുടെ യാത്രാ ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കും. വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ക്ക് ഇതു വളരെ ആശ്വാസകരമാണ്. ഇന്ത്യന്‍ പതാകകെട്ടിയ വാഹനത്തില്‍ അതിര്‍ത്തിയിലേക്കു വരാനാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. എന്നാല്‍ യുക്രെയിനില്‍ പണവും വാഹനവും ലഭ്യമല്ലാത്ത സാഹചര്യമാണുള്ളത്.

🔳യുക്രെയിനെതിരായ റഷ്യയുടെ സൈനിക നടപടി നിര്‍ഭാഗ്യകരമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ. യുദ്ധം ഉടനേ അവസാനിപ്പിക്കണം. യുക്രെയിനെ നാറ്റോ സഖ്യത്തില്‍ ഉള്‍പെടുത്തി റഷ്യന്‍ സുരക്ഷയ്ക്കു ഭീഷണിയൊരുക്കാനുള്ള നീക്കമാണ് യുദ്ധത്തില്‍ കലാശിച്ചതെന്ന് സിപിഎം വിലയിരുത്തി.

🔳യുക്രൈനില്‍ പട്ടാളത്തോടു ഭരണം പിടിച്ചെടുക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിന്‍ ആഹ്വാനം ചെയ്തു. യുക്രൈന്‍ തലസ്ഥാനമായ ക്രീവ് പിടിച്ചെടുക്കാന്‍ അവസാന പോരാട്ടം നടക്കുന്നതിനിടെ  ടെലിവിഷന്‍ സന്ദേശത്തിലാണ് പുടിന്‍ പട്ടാള അട്ടിമറിക്ക് ആഹ്വാനം നല്‍കിയത്. സെലന്‍സ്‌കി സര്‍ക്കാരില്‍ നിന്ന് അധികാരം പിടിച്ചെടുക്കാന്‍ ഉക്രെയ്ന്‍ സൈന്യത്തോട് ഞാന്‍ ആവശ്യപ്പെടുകയാണ്. നിങ്ങളുടെ കുടുംബാംഗങ്ങളെ മനുഷ്യകവചമായി ഉപയോഗിക്കാന്‍ അനുവദിക്കരുതെന്നു പുടിന്‍ ആഹ്വാനം ചെയ്തു.

🔳യുക്രൈന്‍ തലസ്ഥാനമായ കീവില്‍ തന്നെയുണ്ടെന്ന് പ്രസിഡന്റ് വ്ളോദ്മിര്‍ സെലന്‍സ്‌കി. കീവിലെ പ്രസിഡന്റ് ഓഫീസിനു മുന്നില്‍നിന്നു സംസാരിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. 'രാജ്യം വിട്ട് പോകില്ല അവസാനം വരെ പോരാടും' വീഡിയോ സന്ദേശത്തില്‍ പ്രസിഡന്റ് പറഞ്ഞു. പ്രസിഡന്റിനൊപ്പം യുക്രൈന്‍ ആഭ്യന്തര പ്രതിരോധ മന്ത്രിമാരും ഉണ്ടായിരുന്നു.

🔳കരിങ്കടലില്‍ റുമാനിയയോടു ചേര്‍ന്ന് യുക്രെയിന്റെ കീഴിലായിരുന്ന സ്നേക് ഐലന്‍ഡ് റഷ്യ കീഴടക്കി. ഇവിടെ നിയോഗിക്കപ്പെട്ടിരുന്ന 13 അതിര്‍ത്തി രക്ഷാസൈനികരെ റഷ്യന്‍ നാവിക സേന വധിച്ചെന്നാണ് വിവരം.

🔳യുക്രൈനില്‍നിന്ന്  അരലക്ഷത്തിലധികം പേര്‍ രണ്ടു ദിവസത്തിനിടെ രാജ്യം വിട്ടെന്ന് ഐക്യരാഷ്ട്രസഭ. ആക്രമണം രൂക്ഷമായ കീവ് അടക്കമുള്ള പ്രദേശങ്ങളില്‍ നിന്നാണ് ആളുകള്‍ കൂട്ടത്തോടെ പലായനം ചെയ്തത്.

🔳യുക്രെയിനുമായി ചര്‍ച്ചയ്ക്കു തയാറാണെന്ന് ആവര്‍ത്തിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിന്‍. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് പുടിന്‍ ഇക്കാര്യം അറിയിച്ചത്. ശീതയുദ്ധ മാനസികാവസ്ഥ അരുതെന്നും ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും ഷീ ജിന്‍പിംഗ് ആവശ്യപ്പെട്ടു.

🔳റഷ്യ യൂറോപ്പിന്റെ സമാധാനം തകര്‍ത്തെന്നും സൈനിക നടപടി അവസാനിപ്പിക്കണമെന്നും നാറ്റോ.  അനിവാര്യമായി വന്നാല്‍ പ്രതികരിക്കും. 120 പടക്കപ്പലുകളും 30 യുദ്ധവിമാനങ്ങളും സജ്ജമാണെന്നും നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബെര്‍ഗ് മുന്നറിയിപ്പ് നല്‍കി.

🔳യുക്രെയിന്‍ തലസ്ഥാനമായ കീവില്‍ റഷ്യന്‍ ആക്രമണത്തില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരുടെ വാഹനങ്ങള്‍ക്കു മുകളിലൂടെ കൂറ്റന്‍ യുദ്ധടാങ്കുകള്‍ കയറ്റി റഷ്യന്‍ പട്ടാളത്തിന്റെ ക്രൂരവിനോദം. കാറിനുള്ളില്‍ കുടുങ്ങിയ വയോധികര്‍ അടക്കമുള്ളവരെ പിന്നീടു രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

🔳റഷ്യ യുക്രൈനെ ആക്രമിച്ചതില്‍ പ്രതിഷേധിച്ചു താലിബാന്‍. നിരപരാധികളെ കൊല്ലരുതെന്നും താലിബാന്‍ ആവശ്യപ്പെട്ടു.  താലിബാന്‍ വിദേശകാര്യ വക്താവ് അബ്ദുല്‍ ഖഹാര്‍ ബാല്‍ഖിയാണ് തങ്ങളുടെ നിലപാട് വ്യക്തമാക്കുന്ന പ്രസ്താവന ടിറ്ററില്‍ പോസ്റ്റ് ചെയ്തത്.

🔳ലോകമെങ്ങും റഷ്യന്‍ എംബസികള്‍ക്കു മുന്നില്‍ പ്രതിഷേധ സമരം. യുക്രെയിന്‍ പൗരന്മാരും അതതു രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രവര്‍ത്തകരുമെല്ലാം പ്രതിഷേധവുമായി റഷ്യന്‍ എംബസികള്‍ക്കു മുന്നിലെത്തി.

🔳യുക്രെയിന്‍ തലസ്ഥാനമായ കീവിലെ റഷ്യന്‍ ആക്രമണത്തെ ചെറുക്കാന്‍ പൊതുജനങ്ങളുടെ കൈയിലെ ഡ്രോണുകള്‍ തരണമെന്ന് അഭ്യര്‍ഥിച്ച് യുക്രെയിന്‍ പട്ടാളം. റഷ്യന്‍ പട്ടാളത്തെ നേരിടാനാണ് ഡ്രോണുകള്‍ ആവശ്യപ്പെടുന്നത്.

🔳ബ്രിട്ടന്റെ വിമാനങ്ങള്‍ക്കു റഷ്യ വിലക്ക് ഏര്‍പ്പെടുത്തി. റഷ്യയുടെ വ്യോമാതിര്‍ത്തിയിലേക്കു പ്രവേശിക്കരുതെന്നാണു വിലക്ക്. ഉപരോധത്തിന്റെ ഭാഗമായി റഷ്യന്‍ എയര്‍ലൈനായ എയറോ ഫ്ളോട്ടിന് ബ്രിട്ടന്‍ വിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണു നടപടി.

🔳രാഷ്ട്രീയത്തിന്റെയും മനുഷ്യത്വത്തിന്റെയും പരാജയമാണ് യുദ്ധമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ട്വിറ്ററിലൂടെയാണ് ക്രൈസ്തവ സഭ മേധാവി സമാധാന സന്ദേശം പങ്കുവച്ചത്. 'എല്ലാ യുദ്ധങ്ങളും മുന്‍പുള്ളതിനേക്കാള്‍ മോശമായി ലോകത്തെ മാറ്റുന്നു. പൈശാചികതയുടെ ശക്തിക്കു മുന്നില്‍ തോല്‍വി സമ്മതിക്കല്‍ അപമാനകരമായ കീഴടങ്ങലാണ്, ഫ്രാന്‍സിസ് മാര്‍പാപ്പ രേഖപ്പെടുത്തി.

🔳ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാനിലെ റഷ്യന്‍ എംബസി സന്ദര്‍ശിച്ച് റഷ്യന്‍ അംബാസിഡറുമായി 30 മിനുട്ടോളം സംസാരിച്ചു. റഷ്യയുടെ യുക്രൈന്‍ അധിനിവേശം സംബന്ധിച്ച ആശങ്ക പങ്കുവച്ചതായാണ് റിപ്പോര്‍ട്ട്.

🔳ഐഎസ്എല്ലിലെ ആവേശപ്പോരാട്ടത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കീഴടക്കി ജംഷഡ്പൂര്‍ എഫ്‌സി പ്ലേ ഓഫിന് തൊട്ടരികിലെത്തി. നോര്‍ത്ത് ഈസ്റ്റിനെതിരായ ജയത്തോടെ 17 കളികളില്‍ 34 പോയന്റുള്ള ജംഷഡ്പൂരിന് ശേഷിക്കുന്ന മൂന്ന് കളികളില്‍ ഒരു പോയന്റ് കൂടി നേടിയാല്‍ ഹൈദരാബാദിന് പിന്നാലെ സെമിയിലെത്താം.

🔳ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്കുമെതിരെ നടത്തിയ പരസ്യ പ്രതികരണങ്ങളില്‍ വൃദ്ധിമാന്‍ സാഹയില്‍ നിന്ന് വിശദീകരണം തേടാന്‍ ബിസിസിഐ തീരുമാനിച്ചു. ബിസിസിഐയുടെ സെന്‍ട്രല്‍ കോണ്‍ട്രാക്ടുള്ള സാഹക്ക് മൂന്ന് കോടി രൂപയാണ് വാര്‍ഷിക പ്രതിഫലം.

🔳കേരളത്തില്‍ ഇന്നലെ 44,054 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 3581 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്നലെ 6 മരണങ്ങള്‍ സ്ഥിരീകരിച്ചു. ഇന്നലെ രേഖപ്പെടുത്തിയ 171 മുന്‍മരണങ്ങളടക്കം സംസ്ഥാനത്തെ ആകെ മരണം 64,980 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7837 പേര്‍ രോഗമുക്തി നേടി. ഇതോടെ 37,239 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : എറണാകുളം 637, തിരുവനന്തപുരം 523, കൊല്ലം 364, കോട്ടയം 313, കോഴിക്കോട് 273, തൃശൂര്‍ 228, ആലപ്പുഴ 206, പത്തനംതിട്ട 186, മലപ്പുറം 176, പാലക്കാട് 171, ഇടുക്കി 169, കണ്ണൂര്‍ 158, വയനാട് 129, കാസര്‍ഗോഡ് 48.

🔳രാജ്യത്ത് ഇന്നലെ 10,755 കോവിഡ് രോഗികള്‍. മഹാരാഷ്ട്ര- 973, കര്‍ണാടക- 628, തമിഴ്‌നാട്-507.

🔳ആഗോളതലത്തില്‍ ഇന്നലെ പതിനാറ് ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. അമേരിക്കയില്‍ 48,837, ബ്രസീല്‍ -89,247, റഷ്യ- 1,23,460, ജര്‍മനി - 1,93,009. ആഗോളതലത്തില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 43.32 കോടി പേര്‍ക്ക്. നിലവില്‍ 6.45 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 7,702 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 59.55 ലക്ഷമായി.

🔳ബ്ലോക്ക്‌ചെയ്ന്‍ സേവനങ്ങള്‍ നല്‍കുന്ന അക്വിലിസ് കമ്പനിയെ ഏറ്റെടുത്ത് പ്രമുഖ ടെലികോം കമ്പനി ഭാരതി എയര്‍ടെല്‍. എയര്‍ടെല്ലില്‍ നിന്നുള്ള ആഡ്ടെക് (എയര്‍ടെല്‍ ആഡ്സ്), ഡിജിറ്റല്‍ എന്റര്‍ടെയ്ന്‍മെന്റ് (വിംക് മ്യൂസിക്, എയര്‍ടെല്‍ എക്സ്ട്രീം), ഡിജിറ്റല്‍ മാര്‍ക്കറ്റ് പ്ലേസ് (എയര്‍ടെല്‍ താങ്ക്സ് ആപ്പ്) എന്നിവയുടെ സേവനങ്ങളില്‍ ബ്ലോക്ക് ചെയ്ന്‍ സാങ്കേതിക വിദ്യയുടെ പ്രയോജനം ലഭ്യമാക്കുകയാണ് തന്ത്രപരമായ ഏറ്റെടുക്കലിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. എന്നാല്‍ ഏറ്റെടുക്കല്‍ എത്ര രൂപയുടെ ഇടപാടാണെന്ന് വെളിവാക്കിയിട്ടില്ല.സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അക്വിലിസ് സവിശേഷമായ ആറ്റം എന്ന പേരിലുള്ള ഹൈബ്രിഡ് ബ്ലോക്ക് ചെയ്ന്‍ പ്ലാറ്റ്ഫോം വികസിപ്പിച്ചെടുത്ത് പേറ്റന്റ് നേടിയിട്ടുണ്ട്.

🔳രാജ്യത്തെ ഇലക്ട്രിക് വാഹന വിപണിക്ക് ഉണര്‍വേകുന്ന പദ്ധതിയുമായി ഒല ഇലക്ട്രിക്. സോഫ്റ്റ്ബാങ്ക് ഗ്രൂപ്പിന്റെ പിന്തുണയുള്ള ഒല ഇലക്ട്രിക്, 50 ജിഗാവാട്ട്അവേഴ്സ്  വരെ ശേഷിയുള്ള ബാറ്ററി സെല്‍ നിര്‍മാണ പ്ലാന്റ് ഇന്ത്യയില്‍ സജ്ജമാക്കാന്‍ പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട്. നിലവില്‍ ദക്ഷിണ കൊറിയന്‍ ബാറ്ററി വിതരണക്കാരെ ആശ്രയിച്ചാണ് ഒല ഇലക്ട്രിക് ഇന്ത്യയില്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ നിര്‍മിക്കുന്നത്. ഒല ഇലക്ട്രിക്കിന് 10 ദശലക്ഷം ഇലക്ട്രിക് ഇരുചക്ര വാഹനമെന്ന ഉല്‍പ്പാദന ലക്ഷ്യം കൈവരിക്കാന്‍ 40 ജിഗാവാട്ട്അവേഴ്സ്  ബാറ്ററി ശേഷി ആവശ്യമാണ്. ഇതിനുവേണ്ടി 2023 ഓടെ 1 ജിഗാവാട്ട്അവേഴ്സ് ബാറ്ററി ശേഷി സജ്ജീകരിക്കാനാണ് ഒല ഇലക്ട്രിക് ലക്ഷ്യമിടുന്നത്.

🔳അനൂപ് മേനോന്‍ രചനയും സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിക്കുന്ന ചിത്രം 'പദ്മ'യുടെ വീഡിയോ ഗാനം റിലീസ് ചെയ്തു. 'കാണാതെ കണ്ണിനുള്ളില്‍' എന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തുവിട്ടത്. അനൂപ് മേനോന്‍ എഴുതിയ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് നിനോയ് വര്‍ഗീസ് ആണ്. കെ എസ് ഹരിശങ്കറാണ് ഗാനം ആലപിച്ചിരിക്കുന്നത്. സുരഭി ലക്ഷ്മിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.  അനൂപ് മേനോന്‍ തന്നെയാണ് ചിത്രത്തിലെ നായകന്‍.

🔳ഇന്ത്യന്‍ ക്രിക്കറ്റ് താരം ജൂലന്‍ ഗോസ്വാമിയുടെ ജീവിത കഥ സിനിമയാകുകയാണ്. അനുഷ്‌ക ശര്‍മയാണ് ചിത്രത്തില്‍ ജൂലന്‍ ഗോസ്വാമിയായി അഭിനയിക്കുന്നത്.  'ഛക്ദ എക്സ്പ്രസ്' എന്ന സിനിമയ്ക്കായി തയ്യാറെടുപ്പുകള്‍ തുടങ്ങിയിരിക്കുകയാണ് അനുഷ്‌ക ശര്‍മ. ക്രിക്കറ്റ് പന്ത് എറിയുന്നതിന്റെ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് അനുഷ്‌ക ശര്‍മ. തയ്യാറെടുപ്പുകള്‍ നടത്തുകയാണ് എന്ന് ഫോട്ടോയ്ക്ക് ക്യാപ്ഷനും എഴുതിയിരിക്കുന്നു. പ്രോസിത് റോയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഭിഷേക് ബാനര്‍ജി ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.

🔳മിനി ഇന്ത്യയില്‍ ഓള്‍-ഇലക്ട്രിക് കൂപ്പര്‍ എസ്ഇ പുറത്തിറക്കി. അതിന്റെ വില 47.20 ലക്ഷം രൂപയാണ് (എക്‌സ്-ഷോറൂം, ഇന്ത്യ). ഒരു സിബിയു യൂണിറ്റായി കൊണ്ടുവന്നതിനാല്‍, ഹാച്ച്ബാക്ക് ഒരൊറ്റ, പൂര്‍ണ്ണമായി ലോഡുചെയ്ത വേരിയന്റില്‍ ലഭ്യമാണ്. ആദ്യ ബാച്ചില്‍ 30 യൂണിറ്റുകള്‍ മാത്രമാണ് ഇന്ത്യക്കായി അനുവദിച്ചത്, എല്ലാ യൂണിറ്റുകളും ഇതിനകം ബുക്ക് ചെയ്ത് കഴിഞ്ഞു. ആദ്യ ബാച്ചിന്റെ ഡെലിവറി മാര്‍ച്ച് മുതല്‍ ആരംഭിക്കും, അതേ സമയം അടുത്ത ബാച്ചിനുള്ള ബുക്കിംഗും ആരംഭിക്കും.

🔳യാത്രയുടെ കൗതുക കാശ്ചകളും ഓര്‍മ്മയുടെ ചാരുവര്‍ണങ്ങളും അനുഭവങ്ങളുടെ തീഷ്ണയാഥാര്‍ത്ഥ്യങ്ങളും സമഞ്ജസം ചേര്‍ത്തൊരു കൃതിയാണ് 'പറഞ്ഞു തീരാത്ത ജീവിതം'. സൈന്ധവ ബുക്സ്. വില 135 രൂപ.

🔳ഹൈപ്പര്‍ടെന്‍ഷന്‍ ഉള്ളവര്‍ക്ക് ഉപദ്രവകാരിയായ, ഉയര്‍ന്ന രക്തസമ്മര്‍ദത്തിനു സാധ്യത കൂട്ടുന്ന ഒന്നാണ് ഉണക്കമത്സ്യം. മിക്ക ഉണക്കമത്സ്യവും പ്രോട്ടീന്‍ ധാരാളം അടങ്ങിയതും കൊഴുപ്പ് കുറഞ്ഞതുമാണ്. കൂടാതെ ഇതില്‍ ഫാറ്റി ആസിഡുകള്‍, വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിവയും ഉണ്ട്. എന്നാല്‍ ഹൈപ്പര്‍ടെന്‍ഷന്‍ സാധ്യത കൂട്ടുന്ന ഒരു ചേരുവയാണ് ഉണക്കമത്സ്യത്തെ അപകടകരമാക്കുന്നത്. ഉപ്പ് ആണ് ആ ചേരുവ. ഉപ്പ് അധികം കഴിച്ചാല്‍ രക്തസമ്മര്‍ദം കൂടും. ഉയര്‍ന്ന രക്തസമ്മര്‍ദമുള്ള ആളുകള്‍ ഉപ്പ് കൂടുതലടങ്ങിയ ഭക്ഷണം കഴിച്ചാല്‍ മരുന്നു കൊണ്ടു പോലും നിയന്ത്രിക്കാനാവാത്ത വിധം രോഗം സങ്കീര്‍ണമാകും. അമിതമായ അളവില്‍ സോഡിയം ചെല്ലുന്നത് രക്തസമ്മര്‍ദം കൂട്ടുമെന്നും അത് ഹൃദയത്തകരാറിനും ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കുമുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നും നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ശരീരത്തിലെ ഹോര്‍മോണ്‍ വ്യതിയാനം, ഇന്‍ഫ്ലമേറ്ററി സിസ്റ്റം, രോഗപ്രതിരോധശക്തി, ദഹനവ്യവസ്ഥ തുടങ്ങിയ സംവിധാനങ്ങളെയാകെ ഉയര്‍ന്ന രക്തസമ്മര്‍ദം ബാധിക്കും. ഉപ്പിന്റെ അളവ് കുറയ്ക്കുക വഴി രക്തസമ്മര്‍ദവും കുറയ്ക്കാം; പ്രത്യേകിച്ചും സോള്‍ട്ട് സെന്‍സിറ്റീവ് ഹൈപ്പര്‍ ടെന്‍ഷന്‍ ഉള്ളവര്‍ക്ക്. സോഡിയം കൂടതലടങ്ങിയ ഭക്ഷണം കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗസാധ്യത കൂടുമെന്ന് 2016 ല്‍ നടത്തിയ ലാന്‍സെറ്റ് പഠനം തെളിയിച്ചു. ഉയര്‍ന്ന രക്തസമ്മര്‍ദം ഉള്ളവര്‍ക്കും സോഡിയം കൂടുതലടങ്ങിയ ഭക്ഷണം ദോഷം ചെയ്യും. ഉണക്കമത്സ്യം ഹൃദയത്തിനു പ്രശ്നമാണെങ്കിലും കോര, മത്തി, അയല, കടുക്ക തുടങ്ങിയ മത്സ്യങ്ങള്‍ കഴിക്കുന്നത് ഹൃദയത്തിനും തലച്ചോറിനും സംരക്ഷണമേകും.

*ശുഭദിനം*

ഡല്‍ഹിയിലെ ഒരു സാധാരണ ഇടത്തരം കുടുംബത്തിലാണ് സഞ്ജീവ് ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ B A ബിരുദം നേടി, ഇതില്‍ തന്നെ സ്പെഷലൈസേഷന് ശേഷം 1984ല്‍ ലിന്‍ഡാസ് എന്ന സ്ഥാപനത്തില്‍ അക്കൗണ്ട്സ് എക്സിക്യൂട്ടീവ് ആയി ആദ്യ ജോലി. 3 വര്‍ഷത്തെ ജോലിക്ക് ശേഷം IIM ല്‍ പഠനം. വീണ്ടും 1989ല്‍ ഹിന്ദുസ്ഥാന്‍ മില്‍ക്ക് ഫുഡ് മാനുഫാക്ചെഴ്സില്‍ ജോലി. അവിടെ വെച്ച് സഹപ്രവര്‍ത്തകന്‍ മാഗസിനുകളില്‍ ജോലി ഒഴിവ് പരതുന്നത് കണ്ടപ്പോള്‍ ഒരു പുതിയ ബിസിനസ് ആശയം അദ്ദേഹത്തിന്റെ മനസ്സില്‍ ഉദിച്ചു. 90കളില്‍ പ്രതിവര്‍ഷം 80,000 രൂപ ലഭിക്കുന്ന ജോലി ഉപേക്ഷിച്ചു സ്വന്തമായി ഒരു ജോബ് വെബ്സൈറ്റ് തുടങ്ങാന്‍ തീരുമാനിച്ചു. ഒരു രൂപപോലും ശമ്പളം ഇനത്തില്‍ പ്രതീക്ഷിക്കാന്‍ പോലും പറ്റാത്തിരുന്ന കാലത്താണ് അദ്ദേഹം തന്റെ ജോബ് പോര്‍ട്ടല്‍ ആരംഭിച്ചത്. മാസികകളില്‍ നിന്നും പത്രങ്ങളില്‍ നിന്നും ലഭിച്ച 1000 പരസ്യങ്ങളുമായി 1997ല്‍ ആ ജോബ് വെബ് പോര്‍ട്ടല്‍ പുറത്തു വന്നു. ആദ്യ വര്‍ഷം 2.35 ലക്ഷം രൂപയായിരുന്നു ഈ വെബ് സൈറ്റിന്റെ വരുമാനം. 2005 ല്‍ ഇത് 8.4 കോടിയായി ഇത് ഉയര്‍ന്നു. പത്രങ്ങളിലും മാഗസിനുകളിലും തൊഴില്‍ അന്വേഷിച്ചിരുന്ന ഇന്ത്യന്‍ യുവത്വത്തെ ഇന്റര്‍നെറ്റിനു മുന്നില്‍ എത്തിച്ച വ്യക്തിയാണ് സഞ്ജയ് ബിക് ലദാനിയും അദ്ദേഹത്തിന്റെ നൗകരി.കോമും- ഇന്ന് ഏകദേശം 37ലക്ഷത്തിലധികം തൊഴിലന്വേഷകരുടെ വലിയൊരു ഡാറ്റാ ബേസ് ആണ് നൗകരി ഡോട്ട് കോം. സ്വപ്നങ്ങള്‍ക്ക് പിറകെ സഞ്ചരിക്കുന്നവര്‍ കൈമുതലാക്കുന്ന ഒന്നുണ്ട്.  കഠിനധ്വാനവും ആത്മവിശ്വാസവും. അതാകട്ടെ സ്വപ്നയാത്രയിലേക്കുള്ള നമ്മുടെയും കൈമുതല്‍ - *ശുഭദിനം*

അഭിപ്രായങ്ങള്‍

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

മറ്റു വാർത്തകൾ

കാശിത്തുമ്പ'' എന്ന് വിളിക്കുന്ന ചെടിയെക്കുറിച്ച്

ഓണം അടുക്കാറാകുമ്പോൾ കുറ്റി കാടുകളിലും വഴിയോരങ്ങളിലും നടക്കുമ്പോൾ പൂന്തോട്ടങ്ങളിലെ പൂകളെക്കാൾ നമ്മെ ആകർശിച്ച ഒന്നാണ് ഈ കൊച്ചു പർപ്പിൾ പൂക്കളും അതിന്റെ പച്ചപ്പും! കേരളത്തിൽ സാധാരണയായി 'കാശിത്തുമ്പ'' എന്ന് വിളിക്കുന്ന ഈ ചെടിയെക്കുറിച്ച് അധികമാർക്കും അറിയാത്ത ചില കൗതുകകരമായ കാര്യങ്ങളാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ കാണുന്നത്." ഈ ചെടിയുടെ കായ്കൾ വിളഞ്ഞുനിൽക്കുമ്പോൾ നമ്മൾ പതുക്കെ തൊട്ടാൽപ്പോലും, അത് പെട്ടെന്ന് പൊട്ടിത്തെറിച്ച് വിത്തുകൾ ദൂരേക്ക് തെറിച്ചുപോകും. അതായത് വിത്ത് പുറത്തുവിടാൻ ഇതിന് ഒട്ടും 'ക്ഷമയില്ല'! അതുകൊണ്ടുതന്നെ ഇതിനെ ഇംഗ്ലീഷിൽ 'ടച്ച്‌ മി നോട് '  എന്നും വിളിക്കാറുണ്ട്." [ "വളരെ കുറഞ്ഞ പരിചരണം മാത്രം ആവശ്യമുള്ള ഒരു ചെടിയാണിത്. ഈർപ്പമുള്ള മണ്ണും പകുതി തണലുമുള്ള അന്തരീക്ഷവുമാണ് ഇതിന്റെ വളർച്ചയ്ക്ക് ഏറ്റവും അനുയോജ്യം. അതുകൊണ്ടാണ് മഴക്കാലത്ത് നമ്മൾ വീട്ടുപറമ്പുകളിലും തോടുകളുടെ വശങ്ങളിലും ഇവ പെട്ടെന്ന് വളർന്നു പന്തലിക്കുന്നത് കാണുന്നത്. ചെറുതെങ്കിലും തേനീച്ചകളെയും മനോഹരമായ ചിത്രശലഭങ്ങളെയും ആകർഷിക്കാൻ ഈ പൂക്കൾക്ക് പ്രത്യേക കഴിവുണ്ട്....

ആരൽ എന്ന് വിളിക്കപ്പെടുന്ന ഒരു ശുദ്ധജല മത്സ്യത്തെ കുറിച്ചറിയാം

 ആരൽ  എന്ന് വിളിക്കപ്പെടുന്ന ഒരു ശുദ്ധജല മത്സ്യമാണിത്. ഈ മീനിനെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ താഴെ പറയുന്നവയാണ്:  രൂപം: പാമ്പിനെപ്പോലെ നീളമുള്ള ശരീരമാണ് ഇതിന്. ശരീരത്തിന് മുകളിലായി നീളത്തിൽ മുള്ളുകൾ കാണപ്പെടുന്നു  വാസം: പുഴകൾ, തടാകങ്ങൾ, തോടുകൾ, ചതുപ്പുകൾ എന്നിവിടങ്ങളിലാണ് ഇവയെ പ്രധാനമായും കാണപ്പെടുന്നത്. വെള്ളത്തിനടിയിലെ ചെളിയിലും കല്ലുകൾക്കിടയിലും ഒളിച്ചിരിക്കാൻ ഇവ ഇഷ്ടപ്പെടുന്നു. അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള  ഭക്ഷണം: ചെറിയ ജീവനുള്ള ഇരകളെയാണ് ഇവ ഭക്ഷിക്കുന്നത്. ചെറിയ മീനുകൾ, പുഴുക്കൾ, പ്രാണികൾ എന്നിവയാണ് ഇവയുടെ പ്രധാന ആഹാരം.  പ്രത്യേകത: രാത്രികാലങ്ങളിലാണ് ഇവ കൂടുതൽ സജീവമാകുന്നത്. ഇതിന്റെ മുതുകിൽ ചെറിയ ...

ഹിന്ദു പുരുഷൻ വിൽപ്പത്രം എഴുതാതെ മരിച്ചാൽ സ്വത്തിന്റെ അവകാശം ലഭിക്കുക. ഭാര്യ, മക്കൾ, അമ്മ, മുൻപ് മരിച്ച മ..

ഒരു ഹിന്ദു പുരുഷൻ വിൽപ്പത്രം എഴുതാതെ മരിച്ചാൽ, ആദ്യം Class I അവകാശികൾക്കാണ് സ്വത്തിൽ അവകാശം ലഭിക്കുക. ഭാര്യ, മക്കൾ, അമ്മ, മുൻപ് മരിച്ച മകൻ/മകളുടെ മക്കൾ തുടങ്ങിയവരാണ് പ്രധാന Class I അവകാശികൾ. ഉദാഹരണത്തിന്, ഭാര്യയും രണ്ട് മക്കളും ഒരു മകളും അമ്മയും ഉണ്ടെങ്കിൽ, അഞ്ച് തുല്യ ഓഹരികളായി സ്വത്ത് വീതിക്കും; ഓരോരുത്തർക്കും 1/5 വീതം ലഭിക്കും. Class I അവകാശികൾ ഇല്ലെങ്കിൽ മാത്രമാണ് Class II അവകാശികളിലേക്ക് അവകാശം പോകുന്നത്. അതേസമയം, ഒരു ഹിന്ദു സ്ത്രീ വിൽപ്പത്രമില്ലാതെ മരിച്ചാൽ, മക്കൾ, മുൻപ് മരിച്ച മകൻ/മകളുടെ മക്കൾ, ഭർത്താവ് തുടങ്ങിയവർക്കാണ് നിയമപ്രകാരം ആദ്യം അവകാശം ലഭിക്കുക. ബാങ്ക് നിക്ഷേപങ്ങൾ, കമ്പനിയിലെ ഷെയറുകൾ, മ്യൂച്വൽ ഫണ്ടുകൾ, മറ്റ് നിക്ഷേപങ്ങൾ എന്നിവയിലും നോമിനിയും നിയമപരമായ അവകാശിയും തമ്മിൽ വ്യത്യാസമുണ്ട്. നോമിനി ആസ്തി സ്വീകരിക്കുന്ന വ്യക്തിയായിരിക്കാം, എന്നാൽ അതുകൊണ്ട് മാത്രം അന്തിമ ഉടമയാകണമെന്നില്ല. കേരളത്തിലെ പഴയ മരുമക്കത്തായം, ജോയിന്റ് ഫാമിലി, പാരമ്പര്യസ്വത്ത്, കോപാർസനറി സ്വത്ത് തുടങ്ങിയവയാണെങ്കിൽ അവകാശവിഹിതം കണക്കാക്കുന്നത് കൂടുതൽ സങ്കീർണമാകാം. അതിനാൽ മരിച്ച വ്യക്തിയുടെ സ്വത്...

പെൺകുട്ടികൾ ഒറ്റക്കാലിൽ ചരടു കെട്ടുന്നതെന്തിന്? യഥാർത്ഥ അർത്ഥം അറിഞ്ഞൻ പിന്നെ ഒരിക്കലും കേട്ടില്ല

ഇന്ന് നമ്മുടെ സമൂഹത്തിൽ, പ്രത്യേകിച്ച് കേരളത്തിൽ പെൺകുട്ടികൾ ഒരു കാലിൽ മാത്രം ചരടു കെട്ടുന്നതിന്റെ ശാസ്ത്രമെന്ത്? ഇതിനെക്കുറിച്ചു ചോദിച്ചാൽ ഇതു കെട്ടിയിരിക്കുന്ന ആർക്കുമറിയില്ല. പലരും കെട്ടുന്നു. അതുകണ്ട് ഞാനും കെട്ടുന്നു, ഉത്തരം അതിൽ തീരും..... ഏതോ പാശ്ചാത്യരാജ്യത്തു നിന്നും വന്ന സ്ത്രീകളുടെ കാലിൽ കെട്ടിയിരുന്ന ചരടു കണ്ട്, ഇവിടുത്തെ അനുകരണ പ്രേമികൾ പിന്തുടരുന്നു, അത്രമാത്രം. പക്ഷേ ഇത് പാശ്ചാത്യ വനിതകൾ ഉപയോഗിക്കുന്ന തെന്തെന്നാൽ അവർക്ക് ലൈംഗീകതയിൽ ഏർപ്പെടാൻ താല്പര്യമുണ്ട് (Ready to sex) എന്നാണ് ഉദ്ദേശിക്കുന്നത്. അതായത് ലൈംഗീക തൊഴിലാളികളാണ് എന്നുള്ളതിന്റെ അടയാളമാണ് ഒറ്റക്കാലിൽ കെട്ടിയിരിക്കുന്ന ചരട്. എന്നാൽ നമ്മുടെ പെൺകുട്ടികൾ അർത്ഥമറിയതെ ചെയ്യുന്നതിന്റെ യാഥാർത്ഥ്യം മനസിലാകുമ്പോൾ സത്യത്തിൽ നാണക്കേടാണ് തോന്നുന്നത് എനിക്കു മാത്രമാകില്ല....        ഒരു വിദേശി പൗരൻകേരളത്തിലെ ഒരു പട്ടണത്തിൽ വെച്ച് ഒറ്റക്കാലിൽ ചരടു കെട്ടിയ പെൺകുട്ടിയെ ശല്യം ചെയ്തതും, പിന്നീട് നാട്ടുകാർ ഇടപെട്ട് അയാളെ പോലീസിൽ ഏല്പിച്ചതും, തുടർന്ന് അയാൾ പറഞ്ഞ കാര്യങ്ങളും വെച്ച് അയാളെ...

നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന സ്‌നേക് ഹെഡ് മത്സ്യങ്ങളെ പരിചയപ്പെടാം.

സാധാരണയായി സ്നേക്ക്ഹെഡ് മത്സ്യങ്ങൾ  എന്നറിയപ്പെടുന്ന ഏഷ്യൻ തദ്ദേശവാസിയായ ചന്നിഡി കുടുംബത്തിലെ മത്സ്യങ്ങളുടെ ഒരു ജനുസ്സാണ് ചന്ന. ഈ ജനുസ്സിൽ 35-ൽ കൂടുതൽ സ്പീഷീസുകൾ ശാസ്ത്രീയമായി തിരിച്ചറിഞ്ഞിടുണ്ട്   അതിൽ നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന മത്സ്യങ്ങളെ പരിചയപ്പെടാം വരാൽ ജലാശയങ്ങളിൽ സാധാരണ കണ്ടു വരുന്ന ഒരു മത്സ്യമാണ് വരാൽ. ശാസ്ത്രനാമം :Channa striata. ബ്രാൽ, വ്രാൽ, കണ്ണൻ, കൈച്ചിൽ എന്നിങ്ങനെ പ്രാദേശികമായി അറിയപ്പെടുന്നു. ഇംഗ്ലീഷിൽ -chevron snakehead, striped murrel എന്നീ പേരുകളുണ്ട്. മൂന്ന് കിലോയോളം വലുതാകുന്നതാണ് ഈ മത്സ്യം. സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത് പുള്ളി വരാൻ ദക്ഷിണേന്ത്യയിലെ ജലസംഭരണികളിൽ സാധാരണയായി കണ്ടുവരുന്ന ഒരിനം ശുദ്ധജല മത്സ്യമാണ് പുള്ളിവരാൽ(Bullseye snakehead).(ശാസ്ത്രീയനാമം: Channa marulius).സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഇവയ്ക്കു് സാധിക്കും. മറ്...

സംസ്ഥാനത്ത് അടുത്ത 5 ദിവസവും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

സംസ്ഥാനത്ത് അടുത്ത 5 ദിവസവും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നു. ഇതുപ്രകാരം ഇന്ന് ഇടുക്കി, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ മഞ്ഞ അലെർട്ടാണുള്ളത്. മലയോരമേഖലകളിലും കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിലും കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്.  കേരള തീരത്ത് ശക്തമായ കാറ്റിനും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ അടുത്ത രണ്ടു ദിവസത്തേക്ക് മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.  മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരണം.  കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.    മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയ...

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

    

ശുദ്ധജല കൊഞ്ചുകൾ

കേരളത്തിലെ പുഴകളിലും   തോടുകളിലും, കണ്ടുവരുന്ന ശുദ്ധജല കൊഞ്ചുകൾ  ജൈവവൈവിധ്യത്തിലും നാടൻ ഭക്ഷണസംസ്കാരത്തിലും ഏറെ പ്രാധാന്യമുള്ളവയാണ്.     ശുദ്ധജലത്തിൽ വളരുന്നതിൽ ഏറ്റവും വലുപ്പമുള്ള കൊഞ്ചാണ്  ആറ്റു കൊഞ്ച് ഇവക്ക് നീളമുള്ള നീലനിറത്തിലുള്ള കൈകളും വലിപ്പമേറിയ ശരീരവുമാണ് ഇവകുള്ളത്    ആറ്റുകൊഞ്ചിനേക്കാൾ വലിപ്പം കുറഞ്ഞ പലതരം നാടൻ കൊഞ്ചുകളും പുഴയോരങ്ങളിലും പാറയിടുക്കുകളിലും കണ്ടുവരുന്നു.ഒഴുകുന്ന തെളിഞ്ഞ വെള്ളമുള്ള പുഴകൾ, പാറയിടുക്കുകൾ,വെള്ളത്തിന്റെ അടിയിലെ മരത്തടികൾക്കിടയിലും ചപ്പ് ചവറുകൾക്ക് ഇടയിലുമാണ്  ഇവ പ്രധാനമായും ജീവിക്കുന്നത്.  പുഴയിലെ ചെറുജീവികൾ, ചത്ത മീനുകൾ, പായൽ, ജൈവാവശിഷ്ടങ്ങൾ എന്നിവയാണ് ഇവയുടെ ഭക്ഷണം. പുഴ ശുചീകരണത്തിൽ ഇവ പ്രകൃതിദത്തമായ പങ്കുവഹിക്കുന്നു.   കൈകൊണ്ട് രാത്രികാലങ്ങളിൽ ലൈറ്റ് വെളിച്ചത്തിൽ ചപ്പ് ചവറുകൾക്ക് അടിയിലും, കല്ലുകൾക്ക് അടിയിലും ഇരിക്കുന്ന കൊഞ്ചുകളെ പരിചയസമ്പന്നരായ ആളുകൾ കൈകൊണ്ടോ ചെറിയ വല ഉപയോഗിച്ചോ പിടിക്കാറുണ്ട്. രുചിയിലും പോഷകഗുണത്തിലും ഏറെ മുന്നിലുള്ള പുഴക്കൊഞ്ചുകൾക്ക് വിപണിയിൽ നല്ല വിലയും ആവശ്യക...

VVC VALIYORA

ഇന്നത്തെ വേങ്ങരയിൽ നിന്നുള്ള പത്രവർത്തകൾ vengara news paper news

കൂടുതൽ വാർത്തകൾ

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? aranjeelfish

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? അങ്ങനെ ഒരു മീൻ നമ്മുടെ പുഴകളിൽ ഉണ്ട്  ഇതാണ് നമ്മമുടെ അറിഞ്ഞീൽ എന്ന് വിളിക്കുന്ന മീൻ  ഇതിനെ ചിലയിടങ്ങളിൽ മുള്ളാം പറച്ചി എന്നും വിളിക്കാറുണ്ട്    നിങ്ങളുടെ നാട്ടിൽ ഈ മീനിനെ കണ്ടിട്ടുണ്ടോ? എന്താണ് നിങ്ങളുടെ നാട്ടിൽ ഇതിന്റെ പേര്? താഴെ കമന്റിൽ പറയണേ!"  ഇവയുടെ ശരീരത്തിൽ നിറങ്ങൾ നൽകുന്ന കോശങ്ങൾ വളരെ കുറവാണ്. അതുകൊണ്ടാണ് ലൈറ്റ് അടിക്കുമ്പോൾ ഒരു ഗ്ലാസ് കഷ്ണം പോലെ ഇവയുടെ ശരീരം സുതാര്യമായി കാണുന്നത് നമ്മുടെ പുഴകളിലെയും തോടുകളിലെയും പാറക്കൂട്ടങ്ങൾക്കിടയിലാണ് ഇവ കൂട്ടത്തോടെ ജീവിക്കുന്നത്.  വെള്ളത്തിലെ കൊതുകു ലാർവകളെ തിന്നു നശിപ്പിക്കുന്നതുകൊണ്ട് തന്നെ നമ്മുടെ പ്രകൃതിയിലെ ഒരു മികച്ച കൊതുക് നിർമാർജനി കൂടിയാണ് ഈ മീനുകൾ  പുറത്തെ മൂർച്ചയുള്ള മുള്ളുകളാണ് വലിയ മീനുകളുടെ ആക്രമണത്തിൽ നിന്ന് ഇവയെ രക്ഷിക്കുന്നത്.  എന്നാൽ ഇന്ന് പുഴകൾ മലിനമാകുന്നതുകൊണ്ട് നമ്മുടെ നാട്ടിൽ ഇവരൊക്കെ കുറഞ്ഞു ക്കൊണ്ടിരിക്കുകയാണ്.

പൂഴേൻ ' ചിലയിടങ്ങളിൽ ഇതിനെ വഴക്കപോത്തൻഎന്നും വിളിക്കാറുണ്ട്.

"നമ്മുടെ പുഴകളിൽ നിന്നൊക്കെ അപൂർവ്വമായി മാത്രം കൈകളിൽ കിട്ടുന്ന ഈ സുന്ദരൻ മീനിനെ നിങ്ങൾ കണ്ടിട്ടുണ്ടോ?  പ്രാദേശികമായി ഇതിനെ എന്ത് പേരാണ് വിളിക്കാറുള്ളത് എന്ന് അറിയാമോ?"  "ഇതാണ് നമ്മൾ മലയാളികളുടെ സ്വന്തം പൂഴേൻ ' ചിലയിടങ്ങളിൽ  ഇതിനെ വഴക്കപോത്തൻ എന്നും  വിളിക്കാറുണ്ട്.  നമ്മുടെ പുഴകളിലെ ചെളിയും മണലും നിറഞ്ഞ അടിത്തട്ടിലും പാറക്കെട്ടുകൾക്ക് ഇടയിലുമാണ് ഇവന്റെ പ്രധാന താവളം."  . ചൂണ്ടയിലും അപൂർവ്വമായി വലകളിലുമൊക്കെയാണ് ഇവന്മാര് കുടുങ്ങാറുള്ളത്."  "നിങ്ങളുടെ നാട്ടിലെ പുഴകളിൽ ഈ മീനിനെ കണ്ടിട്ടുണ്ടോ? നിങ്ങളുടെ നാട്ടിൽ ഇതിനെ എന്താ വിളിക്കാറ്? കമന്റിൽ പറയുമല്ലോ!  

ഇന്നത്തെ UDF ന്റെയും LDF ന്റെയും LIVE റോഡ് ഷോ കാണാം

വീഡിയോ പ്ലേ ആവുന്നില്ലകിൽ ഡെസ്ക്ക് ടോപ് മോഡിൽ വെബ്സൈറ്റ് തുറക്കുക അതിന്ന് വലത് സൈഡിലെ 3 പുള്ളികൾ ക്ലിക്ക് ചെയുക അപ്പോൾ തുറന്ന് വരുന്ന പേജിൽ ഡെസ്ക്ക് ടോപ്പ് മോഡിൽ ടിക്ക് ചെയ്യുക

പറയുകയനെഗില്.....ഇപോപറ.....പിനീട് ' ഞാൻ അപോയെപരഞ്ഞത 'എന്ന് പറയരുത്

ഇന്ന്വലിയോറയില്മഴ പെയുമോ   ?

How to See who Views your Facebook Profile

ചുണ്ട ഇടാത്തവർക്കും വല്യപ്പോഴും ചുണ്ടയിടുന്നവർക്കും ഈ മത്സ്യം ഇന്നും അപ്പൂർവ മത്സ്യതന്നെയാണ് leaf fish Mud Perch Nandus Nandus

Kingdom: ജന്തുലോകം Phylum: Chordata Class: Actinopterygii Family: Nandidae Genus: Nandus Species: N. nandus Binomial name Nandus nandus ( Hamilton , 1822) ഒരു ശുദ്ധജല മത്സ്യമാണ് പൊരുക്ക് (Gangetic leaf fish / Mud Perch), ശാസ്ത്രീയ നാമം - Nandus Nandus. കേരളത്തിലെ മറ്റ് പ്രദേശങ്ങളിലെ മലയാളം പേരുകൾ മുതുക്കി, മൂതാടി, മുതുകല, മുതുപ്പില, മുതുകൊമ്പല, മുത്തി, മുത്തിപ്പൊരുക്ക്, ഉറക്കംതൂങ്ങി എന്നിങ്ങനെയാണ്. ഒലിവ് പച്ച നിറത്തിലുള്ള, പ്രത്യേക രൂപം ഒന്നുമില്ലാത്ത ഡിസൈൻ ഇവയുടെ ശരീരത്തിൽ ഉണ്ട്. ഇതിന്റെ ഡിസൈൻ പ്രത്യേകത നിമിത്തം ചിലയിടങ്ങളിൽ ഇതിനെ  അക്വേറിയങ്ങളിൽ  വളർത്തുന്നു. അപൂർവമായിക്കൊണ്ടിരിക്കുന്ന  ശുദ്ധജല മത്സ്യങ്ങളിൽ  ഒരു ഇനമാണ് ഇത്. ഞങ്ങൾ പൊരിക്ക് എന്ന പേരിൽ വിളിച്ചിരുന്ന ഈ മത്സ്യത്തെ ഇപ്പോ ഞാൻ കണ്ടിട്ട് വർഷങ്ങളായി. എന്റെ ചെറുപ്പത്തിൽ വീടിന്റെ അടുത്തുള്ള പുഴയിൽനിന്ന് കുറെ പിടിച്ചിടുണ്ട്  എന്നാൽ ഇപ്പോ വർഷങ്ങളായി ഈ മത്സ്യത്തെ പുഴയിൽ നിന്ന് ഒന്ന് കാണാൻ കഴിഞ്ഞിട്ട്, കഴിഞ്ഞ വർഷം പടത്തിൽനിന്ന് ചുണ്ട ഇട്ടപ്പോൾ ഒരു മീനിനെ കിട്ടി...

ഗ്രാമസഭയിൽ സൗജന്യ പച്ചക്കറി വിത്ത്പാക്കറ്റ് വിതരണം ചെയ്തു

വേങ്ങര പഞ്ചായത്ത് 17 വാർഡിൽ നടന്ന ഗ്രാമസഭയിൽ പങ്കെടുത്ത കുടുംബങ്ങൾക്ക് സംസ്ഥാന കൃഷി വകുപ്പിന്റെ “ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം” പദ്ധതിയുടെ ഭാഗമായി ഓരോ കുടുംബത്തിനും ഒരു ചെറു പച്ചക്കറി വിത്ത് പാക്കറ്റ് സൗജന്യമായി വിതരണം ചെയ്തു. ഗ്രാമ സഭയിൽ വരുന്നവരെ പ്രോത്സാഹിപ്പിക്കുകയും, കൂടുതൽ കുടുംബങ്ങളെ വരും സഭയിലേക്ക് ആഗ്രശിപ്പിക്കുന്നതിന്റെയും ഭാഗമാറ്റിട്ടാണ് പച്ചക്കറി വിത്ത് പാക്കറ്റ് നൽകിയത്  എല്ലാ കുടുംബങ്ങളും ഈ വിത്തുകൾ കൃഷി ചെയ്ത് ഓണക്കാലത്ത് സ്വന്തം വീട്ടിൽ വിളയിച്ച വിഷരഹിത പച്ചക്കറികൾ ഉപയോഗിക്കുന്നതിന് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മെമ്പർ സബ്നഇബ്രാഹീം അഭ്യർത്ഥിച്ചു

കരിങ്കണ മീൻ karingana meen

മലയാളം :  കരിങ്കണ   Pseudosphromenus cupanus നമ്മുടെ ജലാശയങ്ങളിൽ കാണപ്പെടുന്ന ചെറിയൊരുമൽസ്യമാണിത്,ഈ മത്സ്യത്തെ ചുട്ടിച്ചി,കല്ലടമുട്ടി എന്നിമൽസ്യങ്ങളുടെ കുഞ്ഞാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്,ഈ മത്സ്യം രണ്ട് ഇഞ്ചികുടുതൽ വളരാറില്ല    

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

    

മഞ്ഞകൂരി മീൻ manja koori

മഞ്ഞക്കൂരി(ശാസ്ത്രീയനാമം:Horabagrus brachysoma). കേരളത്തിലെ കായൽ പ്രദേശങ്ങളിലും നദികളിലും കണ്ടുവരുന്ന ഒരു മത്സ്യമാണ് മഞ്ഞക്കൂരി. (ശാസ്ത്രീയനാമം:Horabagrus brachysoma). ഇംഗ്ലീഷിൽ Asian sun catfish എന്ന് അറിയുന്നു മഞ്ഞക്കൂരിയുടെ ജന്മദേശം കേരളമാണെന്ന് കരുതുന്നു. ജലമലിനീകരണം മൂലം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മത്സ്യമാണിത്. പരമാവധി 45 സെന്റിമീറ്റർ നീളം വരെ വളരുന്നു. 10 വർഷം വരെ ഇവയ്ക്ക് ആയുസ്സുണ്ട്. മഞ്ഞളേട്ട, മഞ്ഞേട്ട എന്നീ പേരുകളിലുമറിയപ്പെടുന്നു. പുഴകളിലെ വെള്ളം കലങ്ങുമ്പോളാണ് സാധാരണയായി ഇവയെ കാണാറ്‌ ശരീരത്തിന്റെ മുകള്ഭാഗം ഇരുണ്ടനിറം, വശങ്ങള് മഞ്ഞകലര്ന്ന സ്വര്ണ്ണനിറം, അടിഭാഗം വെളുത്ത നിറം. കറുത്ത ചുട്ടി അംശീയ ചിറകിനുമുകളില് ചെകിളമൂടിയ്ക്ക് പുറകിലായി കാണുന്നു. പരന്ന വലിയ തല, വശങ്ങളില് നിന്നു പരന്ന ഉടല്. വലിയ വായ. മേല്താടിയിലും കീഴ്താടിയിലും രണ്ടുജോടി വീതം തൊങ്ങലുകള്. അറക്കവാളിന്തേതു പോലെ അരികളും വലിയ ശക്തിയുള്ള മുള്ളോടുകൂടിയതുമായ മേല് അംശീയ ചിറകുകള്. ചെറിയ അഡിപോസ് ചിറകുകള്. വളരെ നീളം കൂടിയ ഗുദ ചിറക്. ചെകിളമൂടിയ്ക്കു പിന്നില് നിന്ന് വാൽ ചിറകുവരെയുള്ള പാർശ്വരേഖ അരഞ്ഞീൽ FISH ചെമ...