പാമ്പുകടിയേറ്റാല്‍ വനം വകുപ്പ് നല്‍കുന്ന ചികില്‍സാ സഹായവും നഷ്ടപരിഹാരവും സംബന്ധിച്ച നടപടിക്രമങ്ങളെക്കുറിച്ച് നിരവധിയാളുകള്‍ സംശയമുന്നയിക്കുന്നുണ്ട്. പാമ്പ് കടിയേറ്റാല്‍ ചികിത്സയ്ക്കും മരണം സംഭവിച്ചാല്‍ ആശ്രിതര്‍ക്കും വനം വകുപ്പ് ധനസഹായം നല്‍കി വരുന്നുണ്ട്.  ദൗര്‍ഭാഗ്യകരമായ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വനം വകുപ്പ് വീട്ടിനകത്തും മറ്റും വന്ന് ഉപദ്രവകാരികളായ പാമ്പുകളെ പിടികൂടി വനപ്രദേശങ്ങളില്‍ കൊണ്ടുവിടുന്ന സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിങ്ങളുടെ താമസസ്ഥലത്തിനടുത്തുള്ള വനം വകുപ്പ്   നിയോഗിച്ചിട്ടുള്ള ഇത്തരം ആളുകളെ കണ്ടെത്താനും ബന്ധപ്പെടേണ്ട നമ്പര്‍ കിട്ടുന്നതിനുമായി സര്‍പ്പ (SARPA) എന്ന പേരില്‍ ഒരു ആന്‍ഡ്രോയിഡ് ആപും പ്ലേസ്റ്റോറില്‍ ലഭ്യമാക്കിയിട്ടുണ്ട്.  ചികിത്സാ സഹായത്തിനും സമാശ്വാസ ധനസഹായത്തിനും e-district-ല്‍ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. സ്വന്തമായി അപേക്ഷ സമര്‍പ്പിക്കാന്‍ അറിയാത്തവര്‍ അടുത്തുള്ള അക്ഷയ കേന്ദ്രത്തെ സമീപിച്ചാല്‍ മതിയാകും. വന്യജീവി ആക്രമണംമൂലം പരിക്കേറ്റവര്‍ക്കും, മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും ധനസഹായം ലഭിക്കുവാന്‍ അര്‍ഹതയുണ്ട്...
            വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള  ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.