മലപ്പുറം ജില്ലാ സബ് ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ചേറൂർ പി.പി.ടി.എം ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യൻമാരായി
മലപ്പുറം ജില്ലാ സബ് ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ചേറൂർ പി.പി.ടി.എം ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യൻമാരായി
മഞ്ചേരി : മലപ്പുറം ജില്ലാ അസോസിയേഷൻ നടത്തുന്ന സബ് ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ഫൈനലിൽ ചേറൂർ പി.പി.ടി.എം ഹയർ സെക്കണ്ടറി സ്കൂൾ എഫ്.സി അരീക്കോടിനെതിരെ 1-0 ന് വിജയിച്ച് ചാമ്പ്യന്മാരായി.
മഞ്ചേരി ഗവണ്മെന്റ് ബോയ്സ് ഹൈ സ്കൂളിൽ വെച്ചാണ് മത്സരങ്ങൾ നടന്നത്. 44 ടീമുകൾ പങ്കെടുത്ത സബ് ജൂനിയർ ചാമ്പ്യൻഷിപ്പിലാണ്
ചേറൂർ പി.പി.ടി.എം ഹയർ സെക്കണ്ടറി സ്കൂൾ ജേതാക്കളായത്.