ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മുസ്ലിംലീഗ് എം.പിമാർ ലോക്സഭയിലെ ഹാജർ നിലയിൽ ഒന്നാം സ്ഥാനത്ത് IUML

ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് എം.പിമാർ ലോക്സഭയിലെ ഹാജർ നിലയിൽ ഒന്നാം സ്ഥാനത്ത്. പാർട്ടി അടിസ്ഥാനത്തിൽ, ലീഗിലെ അംഗങ്ങൾക്ക് സഭയിൽ 90 ശതമാനത്തിലേറെ ഹാജരുണ്ട്. കേരളത്തിൽനിന്നുള്ള ഇ.ടി മുഹമ്മദ് ബഷീർ, എം.പി അബ്ദുസ്സമദ് സമദാനി, തമിഴ്നാട്ടിൽ നിന്നുള്ള കെ നവാസ് ഗനി എന്നിവരാണ് ലോക്സഭയിലെ ലീഗ് എംപിമാർ. ഡാറ്റാ വെബ്സൈറ്റായ ഫാക്ട്ലി ഡോട് ഇൻ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. 90 ശതമാനത്തിലേറെ ഹാജർ നേടിയ മൂന്നു പാർട്ടികളാണ് ഈ ലോക്സഭയിലുള്ളത്. പത്ത് എംപിമാരുള്ള ബഹുജൻ സമാജ്വാദി പാർട്ടി(ബിഎസ്പി), 16 എംപിമാരുള്ള ജനതാദൾ യുണൈറ്റഡ് എന്നിവയാണ് മൂന്ന് എം.പിമാരുള്ള ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന് പിറകിലുള്ളത്. ഒന്നാം സ്ഥാനത്ത് ലീഗ് തന്നെ. 

സിപിഎം 33%, എൻസിപി 20%, കോൺഗ്രസ് 19% എന്നിങ്ങനെയാണ് മറ്റു ദേശീയ രാഷ്ട്രീയപ്പാർട്ടികളുടെ നില. ഡിഎംകെയാണ് ഏറ്റവും താഴെ. പാർട്ടിയിൽ എട്ടു ശതമാനം പേർക്കു മാത്രമാണ് 90 ശതമാനത്തിൽ കൂടുതൽ ഹാജരുള്ളത്. സഭയിൽ കോൺഗ്രസിന് 53 ഉം സിപിഎമ്മിന് മൂന്നും എൻസിപിക്ക് അഞ്ചും അംഗങ്ങളാണ് ഉള്ളത്. 301 അംഗങ്ങളുള്ള ബിജെപിയാണ് സഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി. 2019 മുതൽ ഇതുവരെ ഏഴു സെഷനുകളിലായി 149 ദിവസമാണ് ലോക്സഭ സമ്മേളിച്ചത്. 93 അംഗങ്ങൾക്ക് 50 ശതമാനത്തിൽ താഴെയാണ് ഹാജർ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

റിഫ മെഹ്നുവിന്‍റെ ഭര്‍ത്താവ് മെഹ്നാസ് പോക്സോ കേസില്‍


Ads

Latest

കടലുണ്ടി പുഴയിൽ പെരുപുഴയിൽ യുവാവ് ഒഴുകിൽ പെടുന്ന CCTV ദൃശ്യം ലഭിച്ചു

മീനിന്റെ ശരീരത്തിൽമുഴുവനും മറ്റു മീനുകളുടെ ഫോട്ടോകൾ ഇന്ന് ലഭിച്ച അപ്പൂർവ മത്സ്യത്തെ കാണാം

കടലുണ്ടി പുഴയിൽ പെരുമ്പുഴ ഭാഗത്ത് രണ്ടു ദിവസം മുമ്പ് കാണാതായ മുഹമ്മദലിയുടെ മൃതദേഹം ഇന്ന് വൈകുന്നേരം 3 മണിയോടെ കണ്ടെത്തി

വേങ്ങര വലിയോറ ചിനക്കലിൽ റോഡിലേക്ക് മണ്ണിടിഞ്ഞു വീണ് റോഡ് ബ്ലോക്ക് ആയി,സമീപ വീടുകളിലെ ആളുകളെ മാറ്റി പാർപ്പിച്ചു

വേങ്ങരയിൽ വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച 12 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ.

കാണാതായ കുട്ടിയെ തട്ടി കൊണ്ടു പോകുന്നതിനിടെ പിടിയിൽ video കാണാം

ഊരകം കുന്നത്ത് അടച്ചിട്ട വീട്ടിൽ മോഷണംകുപ്രസിദ്ധ മോഷ്ടാവ് ഉടുമ്പ് രാജേഷ് വേങ്ങര പോലീസിന്റെ പിടിയില്‍