തിരുവനന്തപുരം ► 2019 ഡിസംബർ 31വരെ സാമൂഹിക സുരക്ഷാപെൻഷനും ക്ഷേമനിധി ബോർഡ് പെൻഷനും അനുവദിച്ചവരിൽ മസ്റ്റർ ചെയ്യാൻ കഴിയാത്തവർക്ക് ഒരവസരം കൂടി നൽകും. ഇവർക്ക് ഫെബ്രുവരി ഒന്നുമുതൽ 20 വരെ അക്ഷ യകേന്ദ്രങ്ങൾ മുഖേന മസ്റ്ററിങ് നടത്താമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ചെലവ് സർക്കാർ വഹിക്കും.കിടപ്പുരോഗികളായ പെൻഷൻ കാരുടെ മസ്റ്ററിങ് വീട്ടിലെത്തി നട ത്തും. ഇതിന് സാമൂഹിക സുരക്ഷാ പെൻഷൻകാർ തദ്ദേശ സെക്രട്ടറിയു മായും ക്ഷേമനിധി ബോർഡ് പെൻ ഷൻകാർ ബോർഡ് ഉദ്യോഗസ്ഥരു മായും ബന്ധപ്പെടണം.
ബയോമെട്രിക് മസ്റ്ററിങ്ങിൽ പരാജയപ്പെടുന്നവർക്ക് ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളും ക്ഷേമനിധി ബോർഡുകളും മുഖേന ഫെബ്രുവരി 28വരെ ലൈഫ് സർട്ടിഫി ക്കറ്റ് സമർപ്പിച്ച് മസ്റ്ററിങ് പൂർത്തിയാക്കാം. 2019 ഡിസംബർ 31 വരെയുള്ള ഗുണഭോക്താക്കളിൽ ഇതുവരെയും മസ്റ്റർ ചെയ്തി ട്ടില്ലാത്ത ഗുണഭോക്താക്കൾ മാത്രമേ ഇതുചെയ്യേണ്ടതുള്ളൂ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ