"അന്ധവിശ്വാസങ്ങൾക്കെതിരെ ആദർശ പ്രതിരോധം" KNM മർകസുദ്ദഅവ മലപ്പുറം വെസ്റ്റ് ജില്ലാ ബഹുജന സംഗമത്തിൽ അണ്ടർ 19 ജൂനിയർ വോളിബോൾ ടീമിന്റെ ഓൾ ഇന്ത്യ സായിയുടെ ടീമിൽ നാഷണൽ ലവൽ കളിക്കാനുള്ള സെലക്ഷൻ ലഭിച്ച പ്രവർത്തകൻ നാജി അഹമ്മദിന്ന് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മറ്റിയുടെ ഉപഹാരം നാജി അഹമ്മദിന്റെ ഉപ്പ സീകരിച്ചു
വേങ്ങര : വേങ്ങര സ്വദേശി സലീം (44) കിണറ്റിൽ വീണ് മരണപ്പെട്ടു. തച്ചുരുമ്പിക്കൽ കൊളക്കാട്ടിൽ മുഹമ്മദിൻ്റെ (അപ്പോള) മകനാണ്.മരണപ്പെട്ട സലീം മുൻപ് വേങ്ങരയിൽ ബസ് ജീവനക്കാരനായിരുന്നു. നിലവിൽ ഇദ്ദേഹം ഓട്ടോ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. അപകടത്തെത്തുടർന്ന് അദ്ദേഹത്തിൻ്റെ മയ്യിത്ത് തിരൂരങ്ങാടി ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. മരണാനന്തര ചടങ്ങുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.