രാജവെമ്പാലയെ പിടികൂടി

നിലമ്പൂർ:  കവളമുക്കട്ട യിലെ വീട്ടുവളപ്പിൽ കാണപ്പെട്ട രാജവെമ്പാലയെ പിടികൂടി.       സ്നേക്ക് റെസ്ക്യൂ സർട്ടിഫിക്കറ്റ് ഉള്ള ട്രോമാകെയർ വളണ്ടിയർ കൂടിയായ രാമൻകുത്ത് സ്വദേശി അഷ്റഫാണ്  രാജവെമ്പാലയെ പിടികൂടിയത്.*
        പാലത്തിങ്കൽ സലീമിന്റെ വീട്ടുവളപ്പിൽ കാണപ്പെട്ട ഉഗ്രവിഷമുള്ള രാജവെമ്പാലയെ വീട്ടുകാർ അറിയിച്ചതനുസരിച്ച് അഷറഫ് എത്തുകയും വളരെ സാഹസികമായി പാമ്പിനെ പിടികൂടുകയും, ആർ ആർ ടിയെ അറിയിച് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറുകയും ചെയ്തു.
    ഇതിനുമുമ്പും  ഉഗ്രവിഷമുള്ള നിരവധി പാമ്പുകളെ പിടികൂടി വനംവകുപ്പ് ഉദ്യോഗസ്ഥരെ ഏൽപ്പിട്ടുള്ള അഷ്‌റഫ് പിടികൂടുന്ന മുപ്പത്തിരണ്ടാമത് രാജവെമ്പാലയാണിത്.