മോഹൻ ലാലിൻറെ ഗുരു സിനിമയിലെ ഇലാമ അല്ല കേട്ടോ ഇത്
ശാസ്തീയ നാമം :(Annona diversifolia)
Annona (ആത്തിച്ചക്ക ) ഫാമിലിയിൽ പെട്ട വളരെ രുചികരമായ ഒരു പഴമാണ് ഇലാമ . Annona diversifolia എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഇവ
സാധാരണ ആയി 25 ft (7.5 m) വരെ ഉയരം വക്കാരുണ്ട് ,6 ഇഞ്ച് (15cm ) ഓളം വലിപ്പം വയ്ക്കുന്ന പഴങ്ങളുടെ പൾപ് വെള്ള ,ലൈറ്റ് പിങ്ക് എന്നീ നിറങ്ങളിലാണ് സാധാരണയായി കണ്ടു വരുന്നത് .മറ്റ് അന്നൊന പഴങ്ങളെ അപേക്ഷിച് അതീവ രുചികരമായ പഴങ്ങളിൽ ഒന്നാണ് ഇലാമ .
പഴങ്ങൾ 0.9kg വരെ തൂക്കം വക്കാരുണ്ട്.നമ്മുടെ കാലാവസ്ഥക്ക് വളരെ അനുയോജ്യമായ ഇവ 4,5 വർഷത്തിൽ ഫലം തന്നു തുടങ്ങും .മെക്സിക്കൻ സ്വദേശിയായ ഇലാമയിൽ പിങ്ക് ,പച്ച നിറങ്ങളിൽ പഴങ്ങൾ തരുന്ന രണ്ടിനങ്ങൾ ഉണ്ട് ,ചിലരാജ്യങ്ങളിൽ Soncoya എന്ന ഇതേ വർഗ്ഗത്തിൽ പെട്ട ഫലത്തെയും ഇലാമ എന്നുവിളിക്കും ഇടത്തരംമരമായി വളരുന്ന ഇലാമയിൽ മറ്റ് Annona ഇനങ്ങളെയപേക്ഷിച്ച് വളരെ കുറച്ച് കായ്കളെ ഉണ്ടാകാറുള്ളൂ .
കായകൾ പാകം എത്തുമ്പോൾ പുറംതോട് വെടിച്ചുകീറും . പാകം ആകാത്താ കായ്കൾ വിളവെടുത്താൽ പഴുക്കാറില്ല എന്നതും ഇലാമയുടെ പ്രത്യേകതയാണ്.
Pink ഇനങ്ങൾക്ക് പൊതുവേ ചവർപ്പുകലർന്ന രുചിയാണ് എന്നാൽ ഇപ്പോൾ നിരവധി Improved varieties ഈ ഇനത്തിൽ വികസിപ്പിചെടുത്തിണ്ടുണ്ട് Straberry യുടേയും Bubble-gum ത്തിൻെറയുമൊക്കെ മിശ്രിത Flavour നല്ലയിനങ്ങൾക്കുണ്ട് പുറതൊലിയോടു ചേർന്ന ഭാഗങ്ങളിൽ കട്ടികുറഞ്ഞ ജ്യൂസി പൾപ്പായിരിക്കും എന്നാൽ പഴത്തിനു നടുഭാഗത്തേക്ക് വരുമ്പോൾ കട്ടികൂടിയതും നാരിൻെറ അംശംകൂടുതലുമായ ഭാഗമായിരിക്കും ,പച്ചനിറത്തിൽ വെള്ളുത്ത ഉൾഭാഗമുള്ള ഇനം കൂടുതൽ മധുരമുള്ളതായിരിക്കും
ഇടത്തരം മരമായിവളരുന്ന Ilama 4 മുതൽ 8 വർഷംവരെയെടുക്കും കായ്ഫലമാവാൻ Pondapple മുതലായ നാടൻ ഇനങ്ങളിൽ ഗ്രാഫ്റ്റ് ചെയ്തും വേഗം കായ്ഫലമുള്ള മരങ്ങളാക്കാം
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ