വലിയോറ സ്വദേശി നിസാമിന്റെ കോമഡി വെബ്‌സീരിസ് 110 കോമുവും ഹാജിയാരും പുറത്തുറങ്ങി
ഗ്രാമീണ പ്രേദേശത്തു നടക്കുന്ന സാദാരണക്കാരുടെ ജീവിതം ഉൾക്കൊണ്ടാണ് വെബ്‌സീരിസിന്റെ കഥകൾ ചെയ്തിരിക്കുന്നത്.ഒരുപാട് ഷോർട്ടഫിലിമിലും ആൽബങ്ങളിലും പരസ്യങ്ങളിലും അഭിനയ മികവ് തെളിയിച്ച വലിയോറ സ്വദേശി നിസമാണ് 110 കോമുവും ഹാജിയാരും"
എന്ന കോമഡി വെബ്‌സീരിസിൽ പ്രധാന കതാപാത്രത്തെയും സംവിധാനവും ചെയ്തിരിക്കുന്നത്.
ഓരോ മാസങ്ങളിലും ഓരോ എപ്പിസോഡ് എന്ന നിലക്കാണ് പുതിയ എപ്പിസോഡുകൾ റിലീസ് ചെയുക,
ചെറിയ സൗഗര്യങ്ങൾ ഉപയോഗിച്ചാണ് ഈ യുവാവ് ഓരോ വീഡിയോകളും ചെയ്യുന്നത് ,അതല്ലം ജനങ്ങൾ ഏറ്റടുക്കുന്നതിൽ വളരെ സന്തോഷവാനാണെന്ന് വെബ്‌സീരിസ് കഥാകൃത്തും സംവിധായകനുമായ നിസാം വേങ്ങര പറഞ്ഞു.
ഫൈസൽ വേങ്ങര എന്ന മറ്റൊരു കലാകാരനും നാട്ടിലെ ഒരുപാട് സുഹൃത്തുക്കളും ചേർന്നാണ് വെബ്‌സീരിയസിൽ അഭിനയിച്ചിട്ടിട്ടുള്ളത്.
ക്യാമറ അലി വലിയോറയും
മിഥുൻ ലാൽ വലിയോറ ,
സകീർപാലാണി,ശിഹാബ്,
ഹാഷിം,ഉമ്മർ വലിയോറ ,ആഷിക് ,ആസിഫ് എന്നിവരാണ് മറ്റു കലാകാരൻമാരും വെബ് സീരിസിൽ അഭിനയിച്ചിടുണ്ട് .
അടുത്ത സീരിസുകൾ വീഡിയോ വേങ്ങര മീഡിയ ജി കെ എന്ന യൂട്യൂബ് ചാനലിൽ കാണാവുന്നതാണ്.