ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

പുഴയിൽ ജലനിരപ്പ് താഴ്ന്നു; പദ്ധതികൾക്ക് ഭീഷണി

വേങ്ങര:കടലുണ്ടിപ്പുഴയിൽ ജലനിരപ്പ് താഴ്ന്നത് ജലസേചനപദ്ധതികൾക്ക് ഭീഷണിയായി. പറപ്പൂർ, ഊരകം, എടരിക്കോട്, വേങ്ങര, കണ്ണമംഗലം തുടങ്ങിയ പഞ്ചായത്തുകളിലെ വിവിധ ജലസേചനപദ്...

SSLC ഫലംപ്രഖ്യാപിച്ചു

തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എൽ.സി. ടി.എച്ച്.എൽ.സി. ഫലം പ്രഖ്യാപിച്ചു. എസ്.എസ്.എൽ.സി പരീക്ഷ എഴുതിയവരിൽ 98.11 ശതമാനം പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 37,334 വിദ്യാർഥികൾക്ക് എല്ലാ ...

കോഴിമാലിന്യ സംസ്‌കരണപ്ലാന്റ് മാറ്റിസ്ഥാപിക്കാനാവശ്യപ്പെട്ട് മാർച്ച് നടത്തി

കണ്ണമംഗലം:കോഴിമാലിന്യ സംസ്‌കരണ പ്ലാന്റ് വട്ടപ്പൊന്ത ജനവാസ മേഖലയിൽനിന്നും മാറ്റിസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ പഞ്ചായത്തിലേക്ക് സൂചനാ പ്രതിഷേധ...

നാലാം ഘട്ട വോട്ടെടുപ്പ്: 72 മണ്ഡലങ്ങൾ ഇന്ന് പോളിംഗ് ബൂത്തിൽ

ഭുവനേശ്വര്‍: ഒമ്പത് സംസ്ഥാനങ്ങളിലെ 72 മണ്ഡലങ്ങൾ ഇന്ന് പോളിംഗ് ബൂത്തിൽ. മഹാഹാരാഷ്ട്രയിലും ഒഡിഷയിലും ഇന്ന് വോട്ടെടുപ്പ് പൂർത്തിയാകും. അനന്ത്നാഗിലും ബംഗാളിലും കനത്...

വേങ്ങര വ്യാപാരി വ്യവസായ ഏകോപനസമിതി നിർമ്മിച്ച വീട് കൈമാറി*

പ്രളയത്തിൽ വീട് നഷ്ടപ്പെട്ട കുടുംബത്തിന്  കേരള വ്യാപാരി വ്യവസായി ഏകോപനസമിതി  വേങ്ങര യൂണിറ്റ് നിർമിച്ച വീട് കുടുംബത്തിന് വ്യാപാരി വ്യവസായി എ കോപന സമിതി സംസ്ഥാന ...

ആരോഗ്യ ഇൻഷുറൻസ് പുതുക്കാൻ അവസരം

ആരോഗ്യ ഇൻഷൂറൻസ് പുതുക്കൽ  24 തിയ്യതി കൊളപ്പുറം ആസാദ് നഗർ മദ്റസ ത്തു നൂറിൽ വെച്ച് നടക്കും  25 ന് പാക്കടപ്പുറായ UP സ്കൂളിൽ വെച്ച് നടക്കും  26 ന് അടക്കാ പുര Shool ൽ വെച്ച് 27 ന് പുത്തന...

സംസ്ഥാനത്ത് പ്രചരണം അന്തിമഘട്ടത്തിൽ.മണ്ഡലങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടം*

കണക്കുകൾ കൂട്ടിയും കിഴിച്ചും മുന്നണികൾ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലാണ് 23ന് വോട്ടെടുപ്പ് നടക്കുക. 21ന് വൈകീട്ട് അഞ്ചിന് കൊട്ടിക്കലാശത്തോടെ സംസ്ഥാനത്തെ പരസ്യപ്രചരണം ...

പി.കെ. കുഞ്ഞാലിക്കുട്ടിയും ഇ.ടി. മുഹമ്മദ് ബഷീറും നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു

മലപ്പുറം: പൊന്നാനി,മലപ്പുറം ലോക്സഭ മണ്ഡലങ്ങളിലെ മുസ്ലീം ലീഗ് സ്ഥാനാർഥികൾ നാമനിർദേശപത്രിക സമർപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 11.15-ഓടെയാണ് സ്ഥാനാർഥികളായ പി.കെ.കുഞ്ഞാലി...

അനുമതിയായിട്ടും അഗ്നിസേന അകലെ; തീ ഭയന്ന് വേങ്ങര

വേങ്ങര:അനുമതിയായിട്ടും അഗ്നിരക്ഷാസേനയുടെ ഓഫീസ് വേങ്ങരയിൽ തുടങ്ങാനായില്ല. കോഴിക്കോട് തൃശ്ശൂർ ദേശീയപാത കടന്നുപോകുന്ന തിരൂരങ്ങാടി, വേങ്ങര മണ്ഡലങ്ങളിൽ തീപിടിത്...

പറവകൾക്ക് തണ്ണീർകുടമൊരുക്കാം

വേനല്‍ കടുക്കുന്നു. നമ്മളെ പോലതെനെ ദാഹികുന്നുണ്ട് അവര്ക്കും.. പക്ഷിമൃഗാതികള്ക്ക്   കുടിക്കാന്‍ കുളികാനും പുറത്ത് ശുദ്ധജലം ശേഖരിച്ചു സ്ഥിരം സ്ഥലത്ത് വച്ചിരിക്...

വേങ്ങര:മലപ്പുറം ജില്ലാ ട്രോമ കെയർ വേങ്ങര യൂണിറ്റിന്റെ ജനറൽ ബോഡി യോഗം ചേർന്നു

വേങ്ങര:മലപ്പുറം ജില്ലാ ട്രോമ കെയർ വേങ്ങര യൂണിറ്റിന്റെ ജനറൽ ബോഡി യോഗം വൈകിട്ട് 7 മണിക്ക് വേങ്ങര വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്നു.പ്രസിഡന്റ് ശ്രീകുമാർ ഉത്ഘാടനം നിർവഹിച്ച യോഗത്തിൽ പുതുതായി വേങ്ങര സ്റ്റേഷൻ യൂണിറ്റിൽ ചേർന്നവർക്കുള്ള ID കാർഡ് വിതരണവും വേങ്ങര യൂണിറ്റിന്റെ ഇത് വരെ നടന്ന പ്രവർത്തനങ്ങൾ വിശകലനവുംചെയ്തു പ്രസിഡന്റ് ശ്രീകുമാർ,സെക്രട്ടറി  ഷാജി,ക്യാപ്റ്റൻ അജ്മൽ PK, മുതലായവർ യോഗത്തിന്ന് നേതൃത്വം നൽകി

ഫൈബർ പമ്പുസെറ്റ് കിട്ടിയില്ല; കൂരിയാട് പാടത്തുനിന്ന് ആസിഡ് നീക്കാനായില്ല

* എ.ആർ.നഗർ:കോഴിക്കോട് -തൃശ്ശൂർ ദേശീയപാതയിൽ കൊളപ്പുറത്ത് പെട്രോൾ പമ്പിനടുത്തുവെച്ച് ആസിഡ് ചോർന്നത്‌ നീക്കാനായില്ല. ടാങ്കർ ലോറിയിൽനിന്ന് വേങ്ങര കൂരിയാട് പാടത്ത് ജലസംഭരണികളിൽ ശേഖരിച്ചതും വണ്ടിയിൽ ബാക്കിയുള്ള ആസിഡുമാണുള്ളത്‌. ഇത്‌ ബുധനാഴ്ച രാത്രിവരെ നീക്കാനായില്ല. ആസിഡ് കൊണ്ടുപോകാനായി മറ്റൊരു ടാങ്കർലോറി എത്തിയെങ്കിലും ഫൈബർ പമ്പുസെറ്റ് കിട്ടാത്തതിനാൽ ആസിഡ് മാറ്റാനായില്ല. കാർവാറിൽനിന്ന് കൊച്ചിയിലേക്ക് ദേശീയപാതയിലൂടെയുള്ള യാത്രയ്ക്കിടെ ആസിഡ് ചോർന്നതിനെത്തുടർന്ന് തിങ്കളാഴ്ച രാത്രി ഒരുമണിക്ക് വേങ്ങര കൂരിയാട് പാടത്ത് ആളൊഴിഞ്ഞ സ്ഥലത്ത് വാഹനംനിർത്തിയാണ് ടാങ്കറിലെ പകുതിയോളം ആസിഡ് ജലസംഭരണികളിലേക്ക് മാറ്റിയത്. കൊച്ചിയിലേക്ക് ഡിറ്റർജെന്റ് നിർമിക്കാൻ കൊണ്ടുപോവുകയായിരുന്ന ഗാഢ ഹൈഡ്രോക്ലോറിക് ആസിഡാണ് ചോർന്നത്. ആസിഡ് നീക്കാൻ ലോഹനിർമിതമായ പമ്പുസെറ്റ് ഉപയോഗിക്കാൻ പറ്റില്ല. ബെംഗളൂരു, എറണാകുളം എന്നിവിടങ്ങളിൽ അന്വേഷിച്ചെങ്കിലും പമ്പുസെറ്റ് ലഭ്യമായിട്ടില്ല. ആസിഡിന്റെ വിലയേക്കാൾ തുക ഇത് നീക്കംചെയ്യാൻ വേണമെന്ന കാരണത്താൽ ഇവിടെ ഉപേക്ഷിച്ചുപോകുമോ എന്നതാണ് അധികൃതരുടെ ആശങ്ക. സംഭവസ്ഥലം വേങ്ങര പോലീസിെന്റയും ഹൈവേ...

വേങ്ങരയിൽ നിന്നുള്ള പത്രവാർത്തകൾ

അര നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്ന മലപ്പുറം ജില്ലക്ക് വിവിധ മേഖലകളില്‍ സംഭാവനകളര്‍പ്പിച്ച മഹത് വ്യക്തിത്വങ്ങളെയും ആദരിച്ചു

അര നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്ന മലപ്പുറം ജില്ലക്ക് വിവിധ മേഖലകളില്‍ സംഭാവനകളര്‍പ്പിച്ച മഹത് വ്യക്തിത്വങ്ങളെയും സ്ഥാപനങ്ങളെയും സഘടനകളെയും ആദരിക്കുന്നതിന് വേണ്ടി മീഡിയ വണ്‍ സംഘടിപ്പിച്ച  ചടങ്ങിൽ മരണാനന്ദരം വന്ദ്യ പിതാവ്.. മുൻ മന്ത്രി യു.എ. ബീരാൻ സാഹിബിനുള്ള   ആദരം മകൻ യു.എ.നസീർ സാഹിബ്‌ ഏറ്റു വാങ്ങി. മലപ്പുറത്തു നടന്ന ചടങ്ങിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനിൽ നിന്നും യു.എ.നസീർ ഏറ്റു വാങ്ങിയ ശേഷം ഇ.എം.എസിന്റെ പുത്രി ഡോ: രാധ, അഹമ്മത് കുരിക്കളുടെ മകൻ മെഹബൂബ്, പാണക്കാട് ബഷീർ അലി ശിഹാബ് തങ്ങൾ, ഒ.അബ്ദുറഹിമാൻ സാഹിബ് (മാധ്യമം) ,എം.എൽ.എ.മാരായ  അബ്ദുൽ ഹമീദ്, ഉബൈദുള്ള, എം.ഉമ്മർ എന്നിവരോടൊത്ത്.

തങ്ങൾ മാഷുടെ യാത്രയപ്പ് സമ്മേളന പ്രചരണാർഥം VVC വലിയോറ സംഘടിപ്പിച്ച വലിയോറ വോളി ലീഗിൽ MSV മണപ്പുറം വിജയികളായി

തങ്ങൾ മാഷുടെ യാത്രയപ്പ് സമ്മേളന പ്രചരണാർഥം VVC വലിയോറ സംഘടിപ്പിച്ച വലിയോറ വോളി ലീഗിൽ MSV മണപ്പുറം വിജയികളായി

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

    

കരിമീൻ (Karimeen) കേരളത്തിലെ ഏറ്റവും പ്രിയപ്പെട്ടതും പ്രാദേശികമായി പ്രാധാന്യമുള്ളതുമായ മത്സ്യങ്ങളിൽ ഒന്നാണ്. "കേരളത്തിന്റെ ഔദ്യോഗിക മത്സ്യം" എന്ന പദവി പോലും കരിമീനിനുണ്ട്.

കരിമീൻ (Karimeen) കേരളത്തിലെ ഏറ്റവും പ്രിയപ്പെട്ടതും പ്രാദേശികമായി പ്രാധാന്യമുള്ളതുമായ മത്സ്യങ്ങളിൽ ഒന്നാണ്. "കേരളത്തിന്റെ ഔദ്യോഗിക മത്സ്യം" എന്ന പദവി പോലും കരിമീനിനുണ്ട്. ഇതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ താഴെക്കൊടുക്കുന്നു: കരിമീനിന്റെ പൊതുവായ വിവരങ്ങൾ (General Information about Karimeen):  * ശാസ്ത്രീയ നാമം (Scientific Name): Etroplus suratensis  * ഇംഗ്ലീഷ് പേര് (English Name): Pearl Spot, Green Chromide, Banded Pearlspot  * ആവാസവ്യവസ്ഥ (Habitat): കായലുകൾ, പുഴകൾ, ചതുപ്പുകൾ, പാടശേഖരങ്ങൾ, കുളങ്ങൾ തുടങ്ങിയ ശുദ്ധജലത്തിലും ഓരുജലത്തിലും (brackish water) കരിമീനിനെ കണ്ടുവരുന്നു. കേരളത്തിലെ കായൽ മേഖലകളിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്, പ്രത്യേകിച്ച് വേമ്പനാട്ട് കായൽ, അഷ്ടമുടി കായൽ, വെള്ളായണി കായൽ എന്നിവിടങ്ങളിൽ.  * ശരീരപ്രകൃതി (Physical Characteristics):    * ഓവൽ ആകൃതിയിലുള്ള ശരീരഘടന.    * ചാരനിറം കലർന്ന പച്ച നിറവും, ശരീരത്തിൽ നേരിയ കറുത്ത വരകളും, ചിതറിയ മുത്തുപോലെയുള്ള പുള്ളികളും കാണാം.    * ചെറിയ വായയാണ് ഇതിനുള്ളത്.    * സാ...

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ മണ്ണ് പരിശോധനാ ലാബ് ഇനി കർഷകരുടെ വീട്ടുമുറ്റത്ത് എത്തും.

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ മണ്ണ് പരിശോധനാ ലാബ് ഇനി കർഷകരുടെ വീട്ടുമുറ്റത്ത് എത്തും. സഞ്ചരിക്കുന്ന മണ്ണ് പരിശോധനശാല കർഷകർക്ക് വലിയ ആശ്വാസം പകരുന്നതാണ്.  കാർഷിക മേഖലക്ക് സഹായകമാകുന്ന രീതിയിൽ മണ്ണുപരിശോധന സൗകര്യം കൃഷിയിട പരിധിയിലെ കൃഷിഭവനുകളിൽ തന്നെ ലഭ്യമാകും. ഈ വർഷം ആദ്യ ഘട്ടത്തിൽ ജില്ലയിലെ 40 കൃഷിഭവൻ പരിധികളിൽ സൗജന്യമായി മണ്ണ് പരിശോധിച്ച് ഫലം കർഷകർക്ക് നൽകും.  പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിൽ കൃത്യമായ വളപ്രയോഗം നടത്താനും വിളവ് വർദ്ധിപ്പിക്കാൻ ആവശ്യമായ പദ്ധതികളും ആവിഷ്കരിക്കും.  അത്യാധുനിക സൗകര്യമുള്ള ലാബ് സംവിധാനമാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്.  സഞ്ചരിക്കുന്ന മണ്ണ് പരിശോധന ലാബിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ എം.ഷിഹാദിന്റെ നേതൃത്വത്തിലുള്ള ടീമാണ് ലാബിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

ചുവപ്പ് അണലിയുടെ സത്യാവസ്ഥ ഇതാണ് red anali

മലബാർ പിറ്റ് വൈപ്പർ എന്ന ഈ ഇനം വ്യത്യസ്ത നിറങ്ങളിൽ കാണപ്പെടുന്നു. ഒരേ ഇനം വിവിധ നിറഭേദങ്ങളിൽ കാണുന്നതിന് കളർ മോർഫുകൾ എന്നാണ് പറയുക. ഏറ്റവുമധികം കളർ മോർഫുകൾ കാണപ്പെടുന്ന ഒരിനമാണ് ഇത്.  ഉഗ്രവിഷമുള്ള ഗണത്തിൽ പെടുന്നവയല്ല. രാത്രികാലങ്ങളിലാണ് കൂടുതൽ ആക്ടീവ് ആകുക. മരച്ചില്ലകളിലാണ് കൂടുതലും കാണപ്പെടുക. Endemic to Western Ghats ആണ്, അതായത് പശ്ചിമ ഘട്ടത്തിലൊഴികെ മറ്റൊരിടത്തും ഇവയെ കാണില്ല. ഇവയുടെ വിഷത്തിന് പ്രതിവിഷം ലഭ്യമല്ല. കടിയേറ്റാൽ ആശുപത്രിയിലെത്തിക്കുകയും ചികിത്സതേടുകയും വേണം. പൊതുവേ മനുഷ്യന് അപകടകാരികളല്ല. പ്രാദേശികമായ ജനിതക വ്യതിയാനം മൂലം ഇവയെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. പശ്ചിമ ഘട്ടത്തിന്റെ തെക്ക് ആര്യങ്കാവ് ഗ്യാപ്പ് വരെ കാണപ്പെടുന്നവ തിരുവിതാംകൂർ ചോലമണ്ഡലി (Craspedocephalus travancoricus) എന്നും, ആര്യങ്കാവ് മുതൽ പാലക്കാട് ഗ്യാപ്പ് വരെയുള്ളവ ആനമല ചോലമണ്ഡലി (Craspedocephalus anamallensis) എന്നും, അതിന് വടക്കായി കാണപ്പെടുന്നവ മലബാർ ചോലമണ്ഡലി (Craspedocephalus malabaricus) എന്നും പേർ നൽകപ്പെട്ടിരിക്കുന്നു.

വിമാനം ഹൈജാക്ക് ചെയ്താൽ നേരിടാൻ കരിപ്പൂർ വിമാനത്താവളം സജ്ജം: ആന്റി ഹൈജാക്ക് മോക്ക് എക്സർസൈസ് വിജയകരം

'ബംഗളൂരുവിൽ നിന്നും ഉച്ചക്ക് 03.07ന് കരിപ്പൂരിലേക്ക് എത്തിയ വിമാനം തീവ്രവാദികൾ ഹൈജാക്ക് ചെയ്യുന്നു'. ഉടൻ രക്ഷാ പ്രവർത്തനവുമായി കരിപ്പൂർ എയർപോർട്ട് അതോറിറ്റി.  കരിപ്പൂരിൽ എത്തിയ 'എ.ബി.സി എയർലൈൻ ആണ് യാത്രക്കാരുടെ കൂട്ടത്തിൽ വിമാനത്തിൽ കയറിയ  നാലു തീവ്രവാദികളുടെ നേതൃത്വത്തിൽ ഹൈജാക്ക് ചെയ്തത്. ആകെ 25 യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ഈ വിവരം പൈലറ്റ് വഴി എ.ടി.സിയെയും തുടർന്ന് എയർപോർട്ട് അതോറിറ്റിയെയും  അറിയിക്കുന്നു. തുടർന്ന് രക്ഷപ്രവർത്തനത്തിന്റെ ഭാഗമായി വിലപേശൽ നടത്തി എൻ.എസ്.ജിയുടെ നേതൃത്വത്തിൽ തീവ്രവാദികളെ കീഴടക്കി യാത്രക്കാരെ രക്ഷിച്ചു.  യാത്രാ മധ്യേ വിമാനം ഹൈജാക്ക് ചെയ്താൽ എങ്ങനെ നേരിടണമെന്നതിന്റെ ഭാഗമായാണ് കരിപ്പൂരിൽ ആന്റി ഹൈജാക്ക് മോക്ക് എക്സർസൈസ് സംഘടിപ്പിച്ചത്. വിമാനം ഹൈജാക്ക് ചെയ്യപ്പെട്ടാൽ സുരക്ഷാ സംവിധാനങ്ങളുടെ പ്രവർത്തനക്ഷമത, പ്രതികരണ സമയം, വിവിധ ഏജൻസികളുടെ ഏകോപനം, കമാൻഡ് കൺട്രോൾ തുടങ്ങിയവയാണ് ഇതുവഴി വിലയിരുത്തിയത്. വിമാനത്താവളത്തിലെ സുരക്ഷാ സജ്ജീകരണങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഇത്തരത്തിൽ ഉള്...

മലപ്പുറം ജില്ലയിൽ MVD യുടെ AI ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ mvd ai cameras in malappuram

 മലപ്പുറം കൂട്ടുമൂച്ചി  മലപ്പുറം നടുവട്ടം  മലപ്പുറം കരിപ്പറമ്പ്  മലപ്പുറം കാവിൽ പടി, എടപ്പാൾ  മലപ്പുറം പറമ്പിലങ്ങാടി  മലപ്പുറം പെരുന്തള്ളൂർ   കടുങ്ങാത്തുകുണ്ട്  മലപ്പുറം കുറ്റിക്കലത്താണി  മലപ്പുറം കോട്ടപ്പുറം  മലപ്പുറം പുലാമന്തോൾ  മലപ്പുറം താഴെ പാലം, തിരൂർ  മലപ്പുറം ഓണപ്പുട, കുളത്തൂർ  മലപ്പുറം മൂന്നാക്കൽ  മലപ്പുറം അമ്മിണിക്കാട്, സ്കൂൾ പടി  മലപ്പുറം മാനത്തുമംഗലം  മലപ്പുറം നടക്കാവ്, താനൂർ  മലപ്പുറം പെരിന്തൽമണ്ണ  മലപ്പുറം ജൂബിലി ജന., അങ്ങാടിപ്പുറം  മലപ്പുറം പടപ്പറമ്പ്  മലപ്പുറം തടത്തിൽ വളവ്  മലപ്പുറം എടരിക്കോട്  മലപ്പുറം കൊടക്കൽ  മലപ്പുറം ചട്ടിപ്പറമ്പ്  മലപ്പുറം പുത്തൂർ പാലം  മലപ്പുറം പെരുന്തള്ളൂർ-2  മലപ്പുറം മങ്കട, വെരുമ്പുലാക്കൽ  മലപ്പുറം കൂട്ടിലങ്ങാടി  മലപ്പുറം നൂറടി പാലം  മലപ്പുറം പരപ്പനങ്ങാടി  മലപ്പുറം വേങ്ങര കുറ്റാളൂർ  മലപ്പുറം KK Jn, ബിയ്യം  മലപ്പുറം കോണോമ്പാറ, മേൽമുറി  മലപ്പുറം മാറഞ്ച...

ചോട്ട വാള മീൻ chotta vala fish

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

ആരൽ എന്ന് വിളിക്കപ്പെടുന്ന ഒരു ശുദ്ധജല മത്സ്യത്തെ കുറിച്ചറിയാം

 ആരൽ  എന്ന് വിളിക്കപ്പെടുന്ന ഒരു ശുദ്ധജല മത്സ്യമാണിത്. ഈ മീനിനെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ താഴെ പറയുന്നവയാണ്:  രൂപം: പാമ്പിനെപ്പോലെ നീളമുള്ള ശരീരമാണ് ഇതിന്. ശരീരത്തിന് മുകളിലായി നീളത്തിൽ മുള്ളുകൾ കാണപ്പെടുന്നു  വാസം: പുഴകൾ, തടാകങ്ങൾ, തോടുകൾ, ചതുപ്പുകൾ എന്നിവിടങ്ങളിലാണ് ഇവയെ പ്രധാനമായും കാണപ്പെടുന്നത്. വെള്ളത്തിനടിയിലെ ചെളിയിലും കല്ലുകൾക്കിടയിലും ഒളിച്ചിരിക്കാൻ ഇവ ഇഷ്ടപ്പെടുന്നു. അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള  ഭക്ഷണം: ചെറിയ ജീവനുള്ള ഇരകളെയാണ് ഇവ ഭക്ഷിക്കുന്നത്. ചെറിയ മീനുകൾ, പുഴുക്കൾ, പ്രാണികൾ എന്നിവയാണ് ഇവയുടെ പ്രധാന ആഹാരം.  പ്രത്യേകത: രാത്രികാലങ്ങളിലാണ് ഇവ കൂടുതൽ സജീവമാകുന്നത്. ഇതിന്റെ മുതുകിൽ ചെറിയ ...

മലപ്പുറം മിനി ഊട്ടിക്ക് സമീപം ഇടി മിന്നലേറ്റ് യുവാവ് മരണപ്പെട്ടു.

മിനി ഊട്ടിക്ക് സമീപം കോഴി ലോറിയിലെ ഡ്രൈവർ മിന്നലേറ്റ് മരിച്ചു; അപകടം ലോഡ് ഇറക്കിയ ശേഷം വണ്ടി കഴുകുന്നതിനിടെ..! മിനി ഊട്ടിക്ക് സമീപം ഇടിമിന്നലേറ്റ് യുവാവ് ദാരുണമായി മരണപ്പെട്ടു. ഉള്ളിയേരി കക്കഞ്ചേരി ഇല്ലത്ത് താഴെ ഇമ്പിരിയാട്ട് ആഷിദ മൻസിൽ ഷഫീർ (28) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. കോഴിവണ്ടിയിലെ ഡ്രൈവറായ ഷഫീർ, ലോഡ് ഇറക്കിയ ശേഷം വാഹനം കഴുകിക്കൊണ്ടിരിക്കെയാണ് മിന്നലേറ്റത്. ​മിന്നലേറ്റ ഉടൻ തന്നെ ഷഫീറിനെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടസമയത്ത് ഷഫീറിനൊപ്പമുണ്ടായിരുന്ന ആൾ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. അസീസ് - വഹീദ ദമ്പതികളുടെ മകനാണ് ഷഫീർ. ഭാര്യ: മുർഷിദ. മൂന്ന് വയസ്സുകാരി ഹെൻസ മറിയം ഏക മകളാണ്. സഹോദരങ്ങൾ: അഫ്സൽ, ആഷിദ.

മലപ്പുറം ജില്ലയിൽ രണ്ട് പേർക്ക് കൂടി സൂര്യാതപ മേറ്റു. വലിയോറ സ്വദേശിക്കും റിട്ട. വനപാലകനുമാണ് സൂര്യാതപമേറ്റത്.

മലപ്പുറം ജില്ലയിൽ രണ്ട് പേർക്ക് കൂടി സൂര്യാതപ മേറ്റു. വേങ്ങര സായംപ്രഭ അംഗത്തിനും റിട്ട. വനപാലകനുമാണ് സൂര്യാതപമേറ്റത്. സായം പ്രഭാ അംഗം വലിയോറ പുത്തനങ്ങാടി പൂക്കുളംബസാറിലെ കോരംകുളങ്ങരകുഞ്ഞി മരക്കാർ (72)നാണ് പൊള്ളലേറ്റത്. കഴിഞ്ഞ ദിവസം വേങ്ങര സായംപ്രഭയിലെത്തി ഉച്ചയോടെ തിരിച്ചു പോകുമ്പോൾ വേങ്ങര അങ്ങാടിയിൽ വച്ചാണ് പൊള്ളലേറ്റത്. കൈ മുട്ടിന് താഴെയാണ് പൊള്ളലേറ്റത്. റിട്ട. വനപാലകനായ അക മ്പാടം സ്വദ്ദേശിയായ ചോലയിൽ മുഹമ്മദ് ( 62 )നും സൂര്യാതപമേറ്റു. മൂലേപ്പാടത്തുള്ള സ്ഥലത്ത്പോയശേഷം ഉച്ചയോടെ വീട്ടിലേക്ക് ബൈക്കിൽ പോകു മ്പോൾ മൂലേപ്പാടം ഹെൽത്ത് സെന്ററിന് സമീപം വെച്ച്ബൈക്ക് നിറുത്തി ഹെൽമറ്റ് എടുത്ത ശേഷം മുഖം തുടക്കാൻ ഒരുങ്ങുംപ്പോഴാണ് ശക്തമായ ചൂടുകാറ്റിൽ മുഖത്തും കഴുത്തിലും സൂ ര്യാതപമേറ്റത്. അകമ്പാടത്തെ സ്വകാര്യ ആശുപത്രിയിലെത്തി പ്രാഥമിക ചികിത്സ തേടി. മുഖം മുഴുവൻ കരുവാളിക്കുകയും നീ റ്റൽ അനുഭവപ്പെടുകയും ചെയ്തു എന്നും മുഹമ്മദ് പറഞ്ഞു.