തിരുരങ്ങാടി :ദേശീയ റോഡ് സുരക്ഷാ വാരാചരണത്തോടനുബന്ധിച്ച് ട്രാഫിക്ക് ബോധവൽക്കരണത്തിന്റെ ഭാഗമായി 14 ദിവസം കൊണ്ട് കേരളത്തിലെ 14 ജില്ലകളിൽ 1685 കിലോമീറ്റർ സൈക്കിൾ യാത്ര നടത്തുന്ന കുണ്ടറ പോലീസ് സ്റ്റേഷനിലെ സിവില്‍പോലിസ് ഓഫീസർ എ.ഷാജഹാന്റെ ജീവന്‍രക്ഷാ യാത്രക്ക് കക്കാട് ജംഗ്ഷനിൽ ട്രോമാകെയർ സ്റ്റേഷൻ യൂനിറ്റ് അംഗങ്ങളായ കെ ടി അഷറഫ് ,ഷിൻജിത്ത് കുഴിപ്പുറം ,പി രവികുമാർ എന്നിവർ ചേർന്ന് പൊന്നാടയണിയിച്ചു സ്വീകരിച്ചു. ഗതാഗത നിയമങ്ങള്‍ സംബന്ധിച്ച് ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് സാഹസിക യാത്ര സംഘടിപ്പിച്ചത്.
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.