വലിയോറ :പരപ്പിൽപാറ പി.വൈ.എസ്. പരപ്പിൽപാറ ക്ലബ്ബിന്റെ പതിമൂന്നാം വാർഷിക സമ്മാനമായി വലിയോറ ഈസ്റ്റ് എ.എം.യു.പി സ്കൂളിന് നോട്ടീസ് ബോർഡ് സമർപ്പിച്ചു ചടങ്ങിൽ സ്കൂൾ പ്രധാന അധ്യാപകൻ എ.കെ.എസ് തങ്ങൾമാഷ് സുബൈർ മാഷ് ജയപ്രകാശ്മാഷ് സമീർമാഷ് ജലീൽമാഷ് ക്ലബ് പ്രസിഡന്റ് അസീസ് കൈപ്രൻ ജനറൽ സെക്രട്ടറി സഹീർ അബാസ് നടക്കൽ മറ്റുഭാരവാഹികളായ അലിഅക്ബർ എകെ എ.കെ.എം.ഷറഫ് റാഫിപള്ളു ജംഷീർ ഇകെ എന്നിവർ പങ്കെടുത്തു. വാർഷിക ഉപഹാരമായി സ്കൂൾ ലൈബ്രററി വിപുലീകരണത്തിനാവശ്യമായ ഫണ്ടും നൽകിയിരുന്നു...
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.