ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍


*പാർട്ടി ഏതായാലും തിരഞ്ഞെടുപ്പ് വിശേഷങ്ങൾ Vonline update ലൂടെ

പറവകൾക്ക് ലക്ഷങ്ങൾ ചിലവഴിച് വീട് ഒരുക്കി ഒരു യുവാവ്‌

. വലിയോറ അടക്കാപുരയിലെ യൂസുഫിന്റെ കുറെ കാലത്ത് സ്വപ്നമായിരുന്നു പറവാക്കൾക്കൊരു വീട്.. https://youtu.be/XEFEANqHAnE എല്ല ജീവികളുടെഴും അടിസ്ഥാന ഘടകം താമസിക്കാനുള്ള സൗകര്യവും ഭക്ഷണവും ആവുന്നു...പറവാക്കൂട്ടിൽ പ്രാവുകൾക്ക് പാറി നടക്കാനും ഭക്ഷണം കഴിക്കാനും കുളിക്കാനും ഉള്ള സൗകര്യം പ്രതേകം ഒരുക്കിയിട്ടുണ്ട്..യെപ്പോഴും പ്രാവുകൾക്ക് അത്യാവശ്യ ഘടകമായ വായു സഞ്ചാരവും വെളിച്ചവും കിട്ടാവുന്ന രീതിയിലാവുന്നു വീട് നിർമിചിടുള്ളത് വീടിനുള്ളിൽ പ്രാവിന് ഭക്ഷിക്കാൻ മണ്ണ് വെണ്ണീർ തുളസി കറ്റാർവാഴ കാഞ്ഞികുറുക്കകയുടെ ചെടി തുടങ്ങിയ പച്ച ഇലകളും വച്ച് പിടിപ്പിച്ചിട്ടുണ്ട്.. ഇന്ത്യൻ ഫന്റായിൽ,അമേയ്ക്കാൻ ഫന്റായിൽ,ഷെൽഡ് ഫ്രിൽ ബൊക്കാരോ,പൗറ്റർ സ്‌പോർട് സ്‌പങ്ങൾ സൊല്ലോ ലോങ്ങ് ഫെയ്‌സ്,ഇംഗ്ലീഷ് ലോങ്ങ് ഫെയ്‌സ്,ഇംഗ്ലീഷ് മോദീന ഉസ്ഭക്, ഓൾഡ് റ്റാച് ടംബല്ലായ്‌രാർ ഫിലിഗെയ്‌സർ ഷീൽഡ് ഹോമർ... തുടങ്ങിയ സ്വദേശികളും വിദേശികളുമായ നൂറോളം പ്രാവുകലാണ് യൂസുഫിന്റെ പറവാക്കൂട്ടിൽ ഉള്ളത്.. ഗോതമ്പ്,ചെറുപയർ,ഗ്രീൻപീസ്,ചൊളം,കമ്പം,റാഗി,കടല,സൂര്യഗാന്ധി ഫ്ലവർ തുടങ്ങിയ പത്തോളം ധാന്യത്തിൽ മഞ്ഞൾ പൊടി മിക്സ് ചെയ്താവുന്നു പ്രാവുകൾക്ക് ഭക്ഷണം കൊടു...

വേങ്ങരയിൽ ഹരിത കേരള മിഷൻ നഴ്സറി നിർമ്മാണം തുടങ്ങി.

: വേ ങ്ങര ബ്ലോക്ക് പഞ്ചായത്ത് ഹരിത കേരള മിഷന്റെ ഭാഗമായി മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മുഖേന 2018ജൂൺ 5 ന് മുമ്പായി ഒരു ലക്ഷം തൈകൾ ഉൽപ്പാദിപ്പിക്കുന്നതിന്റെ ഭാഗമായുള്ള  നഴ്സറി നിർമ്മാണം വേങ്ങര ഗ്രാമപഞ്ചായത്തിലെ പത്ത് മൂച്ചിയിൽ തുടക്കമായി. ഇവിടെ 25000 വൃക്ഷതൈകൾ ഉൽപ്പാദിപ്പിക്കും.നഴ്സറിയുടെ ഉദ്ഘാടനം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.അസ് ലു നിർവ്വഹിച്ചു. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.കുഞ്ഞാലൻകുട്ടി അധ്യക്ഷനായി. ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എ.കെ മുഹമ്മദലി, വേങ്ങര ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി. ഫസൽ, ഗ്രാമപഞ്ചായത്ത്മെമ്പർമാരായ പറങ്ങോടത്ത് അബ്ദുൽ അസീസ്, പി.മുഹമ്മദ് അഷ്റഫ് ,യൂസു ഫലിവലിയോറ, തൊഴിലുറപ്പ് പദ്ധതി നോഡൽ ഓഫീസർ മൻസൂർ, ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബി.ഡി ഒ ഉമ്മർ  ബ്ലോക്ക് അക്രഡിറ്റ് എഞ്ചിനിയർ പ്രശാന്ത്, വേങ്ങര ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശിവകുമാർ ,വേങ്ങര ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി ഓവർസിയർ മു ബ ശിർ പഞ്ചിളി.അമ്പാടി മുഹമ്മദ് കുട്ടി, തൊഴിലുറപ്പ് തൊഴിലാളികൾ, എന്നിവർ സംബന്ധിച്ചു.

ലോകബാങ്ക് പ്രതിനിധി സംഘം ബാക്കിക്കയം റഗുലേറ്റർ സന്ദർശിച്ചു.

:  വലിയോറ : പാണ്ടികശാല  ബാക്കിക്കയം റഗുലേറ്റർലോകബാങ്ക് മിഷൻ ടീം സന്ദർശിച്ചു.നിർമ്മാണ പ്രവർത്തിയുടെ അവസാന ഘട്ട പ്രവർത്തനങ്ങൾ വിലയിരുത്തി. ലോക ബാങ്ക് മിഷൻ ടീം ലീഡർ ഡോ: മോഹൻ ശ്രീനിവാസ റാവു, പൊടിപ്പു റെസി, ജലനിധി എക്സിക്യൂട്ടീവ് ഡയറക്ടർ മോഹൻകുമാർ, ജലനിധി റീജണൽ ടെക്നിക്കൽ മാനേജർ ഹംസ, വാട്ടർ അതോറിട്ടി എക്സിക്യൂട്ടീവ് എഞ്ചിനിയർ (പ്രോജക്ട് ) മുഹമ്മദ് റാഫി, ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനിയർ എ.ഉസ്മാൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ പി.ശിവശങ്കരൻ, അസിസ്റ്റൻറ് എഞ്ചിനിയർ ഷാ ഹുൽ ഹമീദ്, യൂസുഫലി വലിയോറ ,കമ്പനി എഞ്ചിനിയർമാരായ ,വർഗീസ്, ബദറുദ്ദീൻ, എന്നിവർ സംബന്ധിച്ചു.

17 ാം വാർഡ് ഗ്രാമസഭാ യോഗം ചേർന്നു ,

Add caption     വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡ് ഗ്രാമസഭാ യോഗം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എ.കെ.മുഹമ്മദലി ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ വി.ഉമ്മു ഐമൻ യൂസു ഫലി അധ്യക്ഷത വഹിച്ചു. ഗ്രാമസഭയിൽ പങ്കെടുത്ത മുഴുവൻ പേർക്കും ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ വിത്ത് വിതരണം ചെയ്തു..ഗ്രാമസഭയിൽ പങ്കെടുത്ത വരിൽ നിന്ന് തെരഞ്ഞെടുത്ത 10 പേർക്ക് പ്രത്യേക സമ്മാനവും നൽകി ,കെ ബിജു, വാർഷിക പദ്ധതി വിശദീകരിച്ചു. യൂസുഫലി വലിയോറ, യു.കെ.സൈതലവി ഹാജി, കെ.കുമാരൻ, കെ.മുസ്ഥഫ എന്നിവർ സംസാരിച്ചു.

12 വാർഡിൽ ഉൽഘാടനമേള

42 ലക്ഷം രൂപ ചിലവഴിച്ച് മുണ്ടക്കപ്പറമ്പ് യുവതാനഗറിൽ നിർമ്മിച്ച സൈഡ് ഭിത്തി സംരക്ഷണവും, കോൺക്രീറ്റ് റോഡും,12 ലക്ഷം രൂപ ചിലവഴിച്ച കുറുക പാടം റോഡ് നിർമ്മാണത്തിന്റെ ഒന്നാം ഘട്ടവും, 4.99 ലക്ഷം ചിലവഴിച്ച യുവതാനഗർ മുണ്ടക്കപ്പറമ്പ് റോഡിന്റെ രണ്ടാം ഘട്ടവും, 4.99 ലക്ഷം ചിലവഴിച്ച ചിനക്കൽ മനാട്ടിപ്പറമ്പ് റോഡിന്റെ ഒന്നാം ഘട്ടവും, 4 ലക്ഷം ചിലവഴിച്ച ചുള്ളിപ്പറമ്പ് പുത്തൻപള്ളി റോഡിന്റെ ഒന്നാം ഘട്ടവും,4.ലക്ഷം ചിലവഴിച്ച് നിർമ്മിച്ച പാക്കടപ്പാറ മനാട്ടിപ്പറമ്പ് റോഡിന്റെയും, 624000 രൂപ ചിലവഴിച്ച അത്താണി ത്തൊടു റോഡ് കോൺക്രീറ്റും, പുലരി കുറുകപ്പാടം റോഡിന്റെ താഴെ ഭാഗത്ത് 3 ലക്ഷം രൂപ ചിലവഴിച്ച് റോഡിന്റേയും ... ഉൽഘാടനം (മൊത്തം 8122000 രൂപയുടെ വികസന പ്രവർത്തനങ്ങൾ ) 2/8/2017 ബുധൻ രാവിലെ 11 മണിക്ക് മുണ്ടക്കപ്പറമ്പിൽ വെച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് pk അസ്ലു നിർവ്വഹിക്കുന്നു.. പഞ്ചായത്ത് പ്രസിഡൻറ് VK കുഞ്ഞാലൻകുട്ടി, ജില്ലാ പഞ്ചായത്തംഗം ജമീല അബൂബക്കർ,ബ്ലോക്ക് പഞ്ചായത്തംഗംAK മുഹമ്മദലി ,വാർഡ് മെമ്പർ കാങ്കടക്കടവൻ മൻസൂർ എന്നിവർ സംബണ്ഡിക്കുന്ന ഉൽഘാടന വേളയിലേക്ക് സന്തോഷപൂർവ്വം ഏവരേയും ക്ഷണിക്കുന്നു.. പന്ത്...

AMUP സ്ക്കു ൾ SSLC +2,പരീക്ഷകളിൽ ഉയർന്നമാർക്ക് നേടിയ വിദ്യർത്ഥികൾക്ക് രാജ്യ പുരസ്ക്കാർ അവാർഡ് ദാനം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.അസ് ലു നിർവ്വഹിച്ചു

വലിയോറ :വലിയോറ ഈസ്റ്റ് AMUP സ്ക്കു ൾ SSLC +2,പരീക്ഷകളിൽ ഉയർന്നമാർക്ക് നേടിയ വിദ്യർത്ഥികൾക്ക് രാജ്യ പുരസ്ക്കാർ അവാർഡ് ദാനം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.അസ് ലു നിർവ്വഹിച്ചു,ചടങ്ങിൽ വേങ്ങര പഞ്ചായത് പ്രസിഡണ്ട് ,ഹെഡ്മാസ്റ്റർ,പി ടി എ a പ്രസിഡണ്ട്‌ ,യൂസുഫലിവലിയോറ,സ്കൂൾ ആദ്യപകർ ,പി ടി എ ബാരവഹികൾ,വിദ്യർത്ഥികൾ പങ്കടുത്തു

വോയ്സ് ഓഫ് ചുള്ളിപ്പറബിന്റെ യൂത്ത് വിങ്‌ന്റ കീഴിൽ മാലിന്യ നിർമജ്ജനം നടത്തി

വലിയോറ:VOC വോയ്സ് ഓഫ് ചുള്ളിപ്പറയൂത്ത് വിങ്‌ന്റ കീഴിൽ മാലിന്യ നിർമജ്ജനം നടത്തി  ചുള്ളിപ്പറബ് പുലരി ബസ് സ്റ്റോപ്പ് മുതൽ ആശാരിപാടിവരെ  റോഡ്‌ന്റ ഇരുഭാഗങ്ങളിലുമുള്ള മാലിന്യങ്ങൾ ശേഖരിച്ചു  വേങ്ങര പഞ്ചയത്ത് അധിജീവനം പദ്ധതിയുടെ  വാഹനത്തിന് കൈമാറി . കഴിഞ്ഞ മൂന്ന് വർഷമായി ജാതി രാഷ്ട്രയ വിത്യസങ്ങളില്ലാതെ ജീവകരുണ്യം,ആരോഗ്യo,  വിദ്യാഭ്യാസ സാംസ്കാരികരംഗത്ത് VOC സജ്ജീവസാനിത്യ മായി നിലകൊള്ളുന്നു. പരിപാടിക്ക് ഗ്രുപ്പ് അഡോസറി,യൂത്ത് വിങ്അംഗങ്ങൾകുപുറമെ പ്രദേശത്തുള്ള മുഴുവൻ ദേശവാസി കളുടെയുംപങ്കാളിത്യം ശ്രദ്ധേയമായി

പി.കെ.കുഞ്ഞാലിക്കുട്ടി എം.പി ബാക്കിക്കയം സന്ദർശിച്ചു.

    വേങ്ങര: യുദ്ധകാലടി സ്ഥാനത്തിൽ നിർമ്മാണം പൂർത്തിയായി വരുന്ന വലിയോറ ബാക്കിക്കയം റഗുലേറ്റർ പദ്ധതി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി സന്ദർശിച്ചു. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ വി കെ കുഞ്ഞാലൻകുട്ടി, വേങ്ങര ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എ.കെ മുഹമ്മദലി, എം.എം കുട്ടി മൗലവി, എൻ.ടി മുഹമ്മദ് ശരീഫ്, യൂസുഫലി വലിയോറ, പി.കെ.ഉസ്മാൻ ഹാജി, ചെറുകിട ജലസേചന വിഭാഗം ഉദ്യോഗസ്ഥരായ പി.ഉസ്മാൻ .ശിവശങ്കരൻ, ഷാഹുൽ ഹമീദ്, കോൺട്രാക്ട് കമ്പനി എഞ്ചിനിയർമാരായ വർഗീസ്, ബദറുദ്ദീൻ, എന്നിവർ സംബന്ധിച്ചു.

മികച്ച കൃഷി ഓഫീസറെ ആദരിച്ചു.

  വേങ്ങര: മികച്ച കൃഷി ഓഫീസർക്കുള്ള സംസ്ഥാന സർക്കാറിന്റെ പുരസ്ക്കാരം നേടിയ വേങ്ങരയിലെ പ്രകാശ് പുത്തൻ മoത്തിലിനെ സ്വതന്ത്ര കർഷക സംഘം വേങ്ങര നിയോജക മണ്ഡം കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു. പി.കെ.കുഞ്ഞാലിക്കുട്ടി എം.പി ഉപഹാരം നൽകി. മണ്ഡലം പ്രസിഡന്റ് പി.ടി മൊയ്തീൻ കുട്ടി മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി യൂസുഫലി വലിയോറ, എ.എ.മുഹമ്മദ് കുട്ടി, കെ.പി മുഹമ്മദലി, സലാം പറപ്പൂർ, പി.എം ഹബീബുള്ള,  എന്നിവർ സംബന്ധിച്ചു.

SSLC പരീക്ഷയിൽ ഉയർന്ന മാർക്ക്‌ നേടിയവരെ Dyfi വലിയോറ യൂണിറ്റ് അനുമോദിച്ചു

വലിയോറ : വലിയോറ ഏരിയയിൽ ഈ കഴിഞ്ഞ SSLC പരീക്ഷയിൽ ഉയർന്ന മാർക്കുകൾ നേടിയ വിദ്യാർഥികളെ   Dyfi വലിയോറ യൂണിറ്റ്  അനുമോദിച്ചു

കുടിവെള്ള പദ്ധതികൾ നാടിന്റെ ജലസമ്പത്തായി മാറണം -പി.കെ.കുഞ്ഞാലിക്കുട്ടി

     വേങ്ങര: കുടിവെള്ള പദ്ധതികൾ നാടിന്റെ ജലസമ്പത്തായി മാറണമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. വലിയോറ പാണ്ടികശാല തട്ടാഞ്ചേരി മല കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം .തട്ടാഞ്ചേരിമല കുടിവെള്ള പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കാൻ എല്ലാവരുടെയും സഹകരണംആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി കെ കുഞ്ഞാലൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ സലീം കുരുവമ്പലം, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഇ.മുഹമ്മദലി, വി.ഉമ്മു ഐമൻ യൂസുഫലി, എൻ.ടി മുഹമ്മദ് ശരീഫ്, പി.കെ ഉസ്മാൻ ഹാജി, യു.കെ .സൈതലവി ഹാജി, ടി. അലവിക്കുട്ടി, പി.മുഹമ്മദാജി, കെ.കുമാരൻ എന്നിവർ സംസാരിച്ചു.വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ പി.ടി അബ്ദുന്നാസർ റിപ്പോർട്ട് അവതരിപ്പിച്ചു.വാർഡ് വികസന സമിതി കൺ വീനർ യൂസുഫലി വലിയോറ സ്വാഗതവും വാട്ടർ അതോറിറ്റി അസിസ്റ്റൻറ് എഞ്ചിയിനർ അജ്മൽ കാലടി നന്ദിയും പറഞ്ഞു.  captonതട്ടാഞ്ചേരിമല കുടിവെള്ള പദ്ധതിക്ക് ഫണ്ടനുവദിച്ച പി.കെ കുഞ്ഞാലിക്കുട്ടി സാഹിബിന് വാർഡ് വികസന സമിതിയുടെ സ്നേഹ...

തട്ടാഞ്ചേരിമല കുടിവെള്ള പദ്ധതി പ്രവർത്തി ഉദ്ഘാടനം ജൂൺ 28 ന്, കുഞ്ഞാലിക്കുട്ടി എം.പി നിർവ്വഹിക്കും'

വലിയോറ:കഴിഞ്ഞ യുഡിഎഫ് സർക്കാറിന്റെ കാലത്ത് ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ നിന്നും 35 ലക്ഷം രൂപ അനുവദിച്ച വേങ്ങര പഞ്ചായത്തിലെ 17-ാം വാർ ഡിൽ പാണ്ടികശാല തട്ടാഞ്ചേരിമല കുടിവെള്ള പദ്ധതിയുടെ ടെൻഡർ നടപടികൾ പൂർത്തിയായി. പി.കെ.കുഞ്ഞാലിക്കുട്ടി സാഹിബിന്റെ ശ്രമഫലമായിട്ടാണ് ഈ പദ്ധതി യാഥാർത്യമാവുന്നത് .150 കുടുംബങ്ങൾക്ക് കുടിവെള്ളം ലഭ്യമാവുന്ന ബൃഹത്തായ പദ്ധതിയാണിത് , കടലുണ്ടിപ്പുഴയിൽ ബാക്കിക്കയത്തിനു സമീപഠ കിണർ കുഴിച്ച് തട്ടാഞ്ചേരിമലയിൽ 25000 ലിറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുള്ള ടാങ്ക് നിർമ്മിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത് ഈ പദ്ധതിയാഥാർത്ഥ്യമാവുന്നതോടെ ഒരു നാടിന്റെ ചിരകാല സ്വപ്നം സാക്ഷാൽക്കരിക്കുന്ന ആഹ്ലാദത്തിലാണ് പ്രദേശവാസികൾ ,.ഇതിന്റെ പ്രവൃത്തി ഉദ് ഘാടനം ഈ വരുന്ന ജൂൺ 28 ന് ബുധൻ രാവിലെ 11 മണിക്ക് പാണ്ടികശാല തട്ടാഞ്ചേരി മല മൻ ശഉൽ ഉലൂം മദ്രസാ പരിസരത്ത് വെച്ച് പി.കെ കുഞ്ഞാലിക്കുട്ടി എം.പി നിർവ്വഹിക്കും.വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.കുഞ്ഞാലൻകുട്ടി അധ്യക്ഷത വഹിക്കും .ചടങ്ങിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും സംബന്ധിക്കുമെന്ന് വാർഡ് മെമ്പർ വി.ഉമ്മു ഐമൻ യൂസുഫലി അറിയിച...

ഹരിത ഹസ്തം " കെ.എം.സി.സി പരപ്പിൽ പാറയുടെ റിലീഫ് വിതരണം നാളെ

വലിയോറ പരപ്പിൽ പാറ പ്രദേശത്തെ വിവിധ ഗൾഫ് നാടുകളിലായി പ്രവർത്തിക്കുന്ന kmcc പ്രവർത്തകരുടെ കൂട്ടായ്മ "ഹരിത ഹസ്തം " കെ.എം.സി.സി പരപ്പിൽ പാറ ഒരുക്കുന്ന ഈ വർഷത്തെ റമളാൻ റിലീഫ് വിതരണത്തിന്റെയും, നിർദന രോഗികൾക്ക് മരുന്നിന് ധനസഹായ വിതരണത്തിന്റെയും ഉല്‌ഘാടനം 23-6-2017 വെള്ളി വൈകുന്നേരം 4 മണിക്ക് ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ AK മുഹമ്മദലി സാഹിബും, പരപ്പിൽ പാറ അബൂബക്കർ സിദ്ധീഖ് (റ) മസ്ജിദ് ഇമാം ഖാസിം ഫൈസിയും നിർവ്വഹിക്കുന്നു. പ്രസ്തുത പരിപാടിയിൽ മുസ്ലിം ലീഗ്, യൂത്ത് ലീഗ്, MSF, Kmcc ,നേതാക്കൾ സംബന്ധിക്കും. ധാന ധർമ്മങ്ങൾക്ക് ഏറെ പ്രതിഫലമുള്ള വിശുദ്ധ റമളാനിൽ കരുണ വറ്റാത്ത ഉറവയായി നില കൊള്ളാൻ ഈ ദൗത്യ നിർവ്വഹണത്തിൽ പങ്കാളികളായ മുഴുവൻ kmcc പ്രവർത്തകരെയും സർവ്വ ശക്തനായ നാഥൻ അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ. ഈ മഹനീയ സദസ്സിൽ മുഴുവൻ സഹോദരങ്ങളുടെയും സാനിധ്യവും സഹകരണവും ഉണ്ടാകണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.

ഗ്രീൻ വോയിസ്‌ അടക്കപുര പെരുന്നാൾ കോടികൾ നൽകുന്നു

വലിയോറ :അടക്കാപുരയിലെ ഒരുകൂട്ടം സന്നദ്ധപ്രവർത്തകരുടെ  കുട്ടായിമ്മയായ ഗ്രീൻ വോയിസ്‌ അടക്കപുര  പെരുന്നാൾ കോടികൾ  അവകാശികൾക്ക് വിതരണം ചെയുന്നു  ഇതിന്റെ ഉത്ഘാടനം നാളെ വൈകുംനേരം 4:30 ന് അടക്കപുര KMCC,മുസ്ലിം ലിഗ് ഓഫീസിൽ വെച്ച്  ഭാരവാഹികളുടെയും രാഷ്ട്രീയ- സാമുഹികരംഗത്തെ പ്രമുഖരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ   വേങ്ങര ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌  പി കെ അസലു  നിർവഹികുന്നതാണെന്ന്‌  ബാരവഹികളായ  എ കെ അലവി ,കുഞ്ഞിമുഹമ്മദ്‌,കോയാമു  മുതലായവർ അറിയിച്ചു
💉💊💉💊💉💊💉?💉💊💉💊💉💊?17-ാം വാർഡ് വികസന സമിതിയുടെ ആഭിമുഖ്യത്തിൽ ഡങ്കിപ്പനി പ്രതിരോധം  സൗജന്യ മരുന്ന് വിതരണം നാളെ മുതൽ                             മുതലമാട് കെയർ പ്ലസ് ഹോമിയോപതി സെൻററിൽ വെച്ച് രാവിലെ 10 മണി മുതൽ 12 വരെ വിതരണം ചെയ്യുന്നതാണെന്ന് വാർഡ് മെമ്പർ വി.ഉമ്മു ഐമൻ യൂസുഫലിയും വാർഡ് ആരോഗ്യ സമിതി ചെയർമാൻ ഡോ: അഫ്സൽ മേക്ക മണ്ണിലും അറിയിച്ചു.

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

പതിനാലാം വാർഡിൽ തെങ് കൃഷിക്ക് ജൈവ വളം വിതരണം ചെയ്തു

വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള  ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

കോട്ടക്കലിൽ തെരുവുനായ വീട്ടിനകത്ത് കയറി ഉറങ്ങിക്കിടന്ന കുട്ടിയെ കടിച്ചു

കോട്ടയ്ക്കൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന എട്ടു വയസ്സുകാരന് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരുക്ക്. പുത്തൂർ - ചെന യ്ക്കൽ ബൈപാസിനോടു ചേർന്ന് ആമപ്പാറയിൽ താമസിക്കുന്ന വളപ്പിൽ ലുക്മാന്റെ മകൻ മിസ്ഹാബിന് ആണ് കഴിഞ്ഞദിവസം രാത്രി കാലിൽ കടിയേറ്റത്. വീട്ടിൽ വിരുന്നുകാരുള്ളതി നാൽ പൂമുഖത്തെ വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. വീടിനകത്തേക്കു പാഞ്ഞെത്തിയ നായ മുറിയിൽ കിടക്കുകയായി രുന്ന കുട്ടിയെ ആക്രമിച്ചു. നിലവിളി കേട്ട് കുട്ടിയുടെ മാതാവ് ഓടിയെത്തി ഏറെ പണിപ്പെട്ടാണു നായയിൽനിന്നു കുട്ടിയെ രക്ഷിച്ചത്. ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.

കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു

 പരപ്പനങ്ങാടി▪️കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു  സുഹൃത്ത് വെട്ടിയ ആയുധവുമായി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി പരപ്പനങ്ങാടി കരിങ്കല്ലത്താണിയിൽ ചെമ്മാട് റോഡിൽ ഇന്ന് രാവിലെയാണ് സംഭവം ചിറമംഗലം സ്വദേശി വാൽ പറമ്പിൽ കോയ (61) നാണ് വെട്ടേറ്റത് ഇയാളെ ആക്രമിച്ച ചിറമംഗലം തിരിച്ചിലങ്ങാടി  പള്ളി പുറത്ത് മുഹമ്മദ് എന്ന ആദംബാവ (69) പരപ്പനങ്ങാടി പോലീസിൽ വെട്ടാൻ ഉപയോഗിച്ച ആയുധവുമായി കീഴടങ്ങി. ശരീരമാസകലം വെട്ടേറ്റ കോയയെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു നില ഗുരുതരമാണ് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

പൂക്കിപ്പറമ്പിൽ വാഹനപകടം, കാർ തലകിഴായി മറിഞ്ഞു

 പൂക്കിപ്പറമ്പിൽ വാഹനപകടം ഒരാൾക്ക് പരിക്ക്. പരിക്ക് പറ്റിയ ആളെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നാണ് അറിയപ്പെടാൻ കഴിഞ്ഞത്. NH-66 ന്റെ സർവീസ് റോഡിലാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാർ തലകിഴായി മറിഞ്ഞിടുണ്ട്. വിശദ വിവരങ്ങൾ അറിവായിട്ടില്ല

തെരുവുനായ ആക്രമണ ഇരകള്‍ക്ക് നഷ്ടപരിഹാരം: 56 പരാതികള്‍ പരിഗണിച്ചു

 മലപ്പുറം ജില്ലയില്‍ തെരുവുനായ ആക്രമണങ്ങള്‍ക്ക് ഇരയായവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനായി സമര്‍പ്പിച്ച 56 ഹര്‍ജികള്‍ പരിഗണിച്ചു. ജില്ലാ നിയമസേവന അതോറിറ്റി ചെയര്‍പേഴ്സണും ജില്ലാ മെഡിക്കല്‍ ഓഫീസര്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ എന്നിവര്‍ അംഗങ്ങളുമായുള്ള സ്ട്രേ ഡോഗ് വിക്ടിം കോമ്പന്‍സേഷന്‍ റെക്കമെന്‍ഡേഷന്‍ കമ്മിറ്റി (എസ്.ഡി.വി.സി.ആര്‍.സി)യുടെ ആദ്യ സിറ്റിങിലാണ് ഹര്‍ജികള്‍ പരിഗണിച്ചത്.  മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അതോറിറ്റി സെക്രട്ടറി എം. ഷാബിര്‍ ഇബ്രാഹിം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ജോസഫ് സെബാസ്റ്റ്യന്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സക്കറിയ്യ എന്നിവര്‍ പങ്കെടുത്തു. കേരള ഹൈക്കോടതിയുടെ ഡബ്ല്യൂ.പി. നമ്പര്‍ 45100/2024 പ്രകാരമുള്ള ഉത്തരവനുസരിച്ച് തെരുവുനായ ആക്രമണം മൂലമുള്ള അപകടങ്ങള്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കുന്നത് ഈ കമ്മിറ്റിയാണ്. തെരുവുനായ ആക്രമണത്തിന് ഇരയായവര്‍ക്ക് മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റിയിലോ താ...

വേങ്ങര ഗ്രാമ പഞ്ചായത്ത് ജനറൽ/ സംവരണ വാർഡുകലെ തിരഞ്ഞെടുത്തു

1. വാർഡ് 1     SC ജനറൽ  2. വാർഡ് 2.    വനിത  3. വാർഡ് 3.    ജനറൽ  4. വാർഡ് 4.    ജനറൽ  5. വാർഡ് 5.    വനിത 6. വാർഡ് 6.    വനിത 7. വാർഡ് 7.    വനിത  8. വാർഡ് 8.   വനിത 9. വാർഡ് 9.   ജനറൽ  10. വാർഡ് 10. വനിത  11. വാർഡ് 11. ജനറൽ  12. വാർഡ് 12. വനിത  13. വാർഡ് 13. ജനറൽ 14. വാർഡ് 14. ജനറൽ  15. വാർഡ് 15. ജനറൽ  16. വാർഡ് 16. ജനറൽ  17. വാർഡ് 17.  വനിത  18. വാർഡ് 18. വനിത  19. വാർഡ് 19. വനിത  20. വാർഡ് 20. ജനറൽ  21. വാർഡ് 21. വനിത  22. വാർഡ് 22. ജനറൽ  23. വാർഡ് 23. വനിത  24. വാർഡ് 24. ജനറൽ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

ചെമ്മാട് മമ്പുറം ബൈപ്പാസിൽ അലുമിനിയം ഫാബ്രിക്കേഷൻ ഷോപ്പിന്ന് തീ പിടിച്ചു VIDEO

ചെമ്മാട് മമ്പുറം ബൈപ്പാസിൽ  അലുമിനിയം ഫാബ്രിക്കേഷൻ  ഷോപ്പിലാണ്   തീ പിടിച്ചിരിക്കുന്നു നാട്ടുകാരും സന്നദ്ധ   പ്രവർത്തകരും  തീ  അണ്ണ ക്കാനുള്ള ശ്രമത്തിൽ. താനൂർ ഫയർഫോഴ്സ് എത്തി 

പുള്ളി വരാൽ, ചെറുമീൻ, ചേറാൻ എന്നിപേരുകളിൽ അറിയപ്പെടുന്ന മത്സ്യം FISHinKERALA

പുള്ളിവരാൽ(Bullseye snakehead).  ശാസ്ത്രീയനാമം:(Channa marulius ) നമ്മുടെ പുഴകളിലും പടങ്ങളിലും തൊടുകളിലും കാണപ്പെടുന്ന വരാൽ കുടുംബത്തിലെ ഒരു മത്സ്യമാണിത്, ഈ മത്സ്യത്തെ ചെറുമീൻ, പുള്ളിവരാൽ, ചേറാൻ എന്നൊക്കെ പലസ്ഥലങ്ങളിലും വിളിക്കാറുണ്ട് കൃഷിക്ക് വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ കൂടുതലായി ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഈ മീനുകൾക്ക് സാധിക്കും. മറ്റു മത്സ്യങ്ങളെ അപേക്ഷിച്ച് ഇവ വളരെ വേഗം വളരുന്നു.മാംസാവശിഷ്ടങ്ങളും ചെറുമീനുകളേലെയും, ചെറു പ്രാണികളെയും, തവളയെയും ഈ മീൻ ഭക്ഷിക്കും. ചെറു മീനുകൾ, തവള, ചെറു പ്രാണികൾ  എന്നിവയെ ചുണ്ടയിൽ കോർത്ത്‌ഇട്ടും  ഫ്രോഗ് ലൂർ ഉപയോഗിച്ചും ഈ മത്സ്യങ്ങളെ വേഗത്തിൽ പിടിക്കാൻ കഴിയും, പാടങ്ങളിലെ ചെറുകുഴികൾ വറ്റിച്ചും ഈ മത്സ്യങ്ങളെ പിടിക്കാറുണ്ട്. ഭക്ഷണയോഗ്യമായ ഈ മത്സ്യത്തിന്ന് നല്ല ടെസ്റ്റാണ്  അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fi...

പൊരിക്ക് മീൻ leaf fish,porikk

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള