വലിയോറ : പാണ്ടികശാല ബാക്കിക്കയം റഗുലേറ്റർലോകബാങ്ക് മിഷൻ ടീം സന്ദർശിച്ചു.നിർമ്മാണ പ്രവർത്തിയുടെ അവസാന ഘട്ട പ്രവർത്തനങ്ങൾ വിലയിരുത്തി. ലോക ബാങ്ക് മിഷൻ ടീം ലീഡർ ഡോ: മോഹൻ ശ്രീനിവാസ റാവു, പൊടിപ്പു റെസി, ജലനിധി എക്സിക്യൂട്ടീവ് ഡയറക്ടർ മോഹൻകുമാർ, ജലനിധി റീജണൽ ടെക്നിക്കൽ മാനേജർ ഹംസ, വാട്ടർ അതോറിട്ടി എക്സിക്യൂട്ടീവ് എഞ്ചിനിയർ (പ്രോജക്ട് ) മുഹമ്മദ് റാഫി, ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനിയർ എ.ഉസ്മാൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ പി.ശിവശങ്കരൻ, അസിസ്റ്റൻറ് എഞ്ചിനിയർ ഷാ ഹുൽ ഹമീദ്, യൂസുഫലി വലിയോറ ,കമ്പനി എഞ്ചിനിയർമാരായ ,വർഗീസ്, ബദറുദ്ദീൻ, എന്നിവർ സംബന്ധിച്ചു.
മലപ്പുറം ജില്ലയില് തെരുവുനായ ആക്രമണങ്ങള്ക്ക് ഇരയായവര്ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനായി സമര്പ്പിച്ച 56 ഹര്ജികള് പരിഗണിച്ചു. ജില്ലാ നിയമസേവന അതോറിറ്റി ചെയര്പേഴ്സണും ജില്ലാ മെഡിക്കല് ഓഫീസര്, തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്, ജില്ലാ മൃഗസംരക്ഷണ ഓഫീസര് എന്നിവര് അംഗങ്ങളുമായുള്ള സ്ട്രേ ഡോഗ് വിക്ടിം കോമ്പന്സേഷന് റെക്കമെന്ഡേഷന് കമ്മിറ്റി (എസ്.ഡി.വി.സി.ആര്‍.സി)യുടെ ആദ്യ സിറ്റിങിലാണ് ഹര്ജികള് പരിഗണിച്ചത്. മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റി കോണ്ഫറന്സ് ഹാളില് ചേര്ന്ന യോഗത്തില് അതോറിറ്റി സെക്രട്ടറി എം. ഷാബിര് ഇബ്രാഹിം, ജില്ലാ മെഡിക്കല് ഓഫീസര് ഡോ. ആര്‍. രേണുക, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര് ജോസഫ് സെബാസ്റ്റ്യന്, ജില്ലാ മൃഗസംരക്ഷണ ഓഫീസര് ഡോ. സക്കറിയ്യ എന്നിവര് പങ്കെടുത്തു. കേരള ഹൈക്കോടതിയുടെ ഡബ്ല്യൂ.പി. നമ്പര് 45100/2024 പ്രകാരമുള്ള ഉത്തരവനുസരിച്ച് തെരുവുനായ ആക്രമണം മൂലമുള്ള അപകടങ്ങള്ക്ക് നഷ്ടപരിഹാരം നിശ്ചയിക്കുന്നത് ഈ കമ്മിറ്റിയാണ്. തെരുവുനായ ആക്രമണത്തിന് ഇരയായവര്ക്ക് മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റിയിലോ താ...


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ