ങ്ങര ബ്ലോക്ക് പഞ്ചായത്ത് ഹരിത കേരള മിഷന്റെ ഭാഗമായി മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മുഖേന 2018ജൂൺ 5 ന് മുമ്പായി ഒരു ലക്ഷം തൈകൾ ഉൽപ്പാദിപ്പിക്കുന്നതിന്റെ ഭാഗമായുള്ള നഴ്സറി നിർമ്മാണം വേങ്ങര ഗ്രാമപഞ്ചായത്തിലെ പത്ത് മൂച്ചിയിൽ തുടക്കമായി. ഇവിടെ 25000 വൃക്ഷതൈകൾ ഉൽപ്പാദിപ്പിക്കും.നഴ്സറിയുടെ ഉദ്ഘാടനം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.അസ് ലു നിർവ്വഹിച്ചു. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.കുഞ്ഞാലൻകുട്ടി അധ്യക്ഷനായി. ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എ.കെ മുഹമ്മദലി, വേങ്ങര ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി. ഫസൽ, ഗ്രാമപഞ്ചായത്ത്മെമ്പർമാരായ പറങ്ങോടത്ത് അബ്ദുൽ അസീസ്, പി.മുഹമ്മദ് അഷ്റഫ് ,യൂസു ഫലിവലിയോറ, തൊഴിലുറപ്പ് പദ്ധതി നോഡൽ ഓഫീസർ മൻസൂർ, ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബി.ഡി ഒ ഉമ്മർ ബ്ലോക്ക് അക്രഡിറ്റ് എഞ്ചിനിയർ പ്രശാന്ത്, വേങ്ങര ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശിവകുമാർ ,വേങ്ങര ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി ഓവർസിയർ മു ബ ശിർ പഞ്ചിളി.അമ്പാടി മുഹമ്മദ് കുട്ടി, തൊഴിലുറപ്പ് തൊഴിലാളികൾ, എന്നിവർ സംബന്ധിച്ചു.
വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ ഒരു മൃതദേഹം കണ്ടെത്തി പോലീസും,വേങ്ങര ട്രോമാ കെയർ പ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്.വാടകക്ക് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയാണ് മരണപെട്ടത് എന്നാണ് പ്രാഥമിക നികമാനം. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ കണ്ടത്തിയ മൃതദേഹം പോലീസും,വേങ്ങര ട്രോമാ കെയർ പ്രവർത്തകരായ. ഇല്യാസ് പുള്ളാട്ട്, ജബ്ബാർ എരണി പടി, ജലീൽ കൂരിയാട്, ജാസിർ, അനുജിത് എന്നിവർ ചേർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി തമിഴ്നാട് സ്വദേശി രാജ കന്തസാമി (42 ) ആണ് മരണപെട്ടത്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ