വലിയോറ : ടോപ്ട്ടിമ പാദരക്ഷകൾ വിപണിയിൽ ഇറങ്ങുന്നു വലിയോറ ദാറുൽ മആരിഫ് അറബി കോളേജിന് സമീപം പുതുതായി തുടങ്ങുന്ന ലിയാലാംസ് ഫൂട്ടിംഗ്സ് ഇന്ത്യ എൽ എൽ പി യുടെ ഉദ്ഘാടനവും പ്രൊഡക്റ്റ് ലോഞ്ചിംഗും 17/4/17 ന് തിങ്കളാഴ്ച രാവിലെ 9 മണിക്ക് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ നാടിന് സമർപ്പിക്കുന്നു ചടങ്ങിൽ പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലികുട്ടി ,എ പി അനിൽ കുമാർ എം ൽ എ വി കെ കുഞ്ഞാലൻ കുട്ടി വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ടി അലവി കുട്ടി CPiM CP അബൂബക്കർ .ഫൂമ (പ്രസിഡന്റ് ഫുട് വേർ മാനുഫാക്ചേഴ്സ് അസോസിയേഷൻ) ഫൈസൽ സുരഭി (സംസ്ഥാന പ്രസിഡന്റ് ഫുട് വേർ ഡീലേഴ്സ് അസോസിയേഷൻ) PT മൂസ (സംസ്ഥാന സെക്രട്ടറി ഫുട് വേർ ഡീലേഴ്സ് അസോസിയേഷൻ തുടങ്ങിയ മത സാമൂഹിക സാംസകാരിക ബിസിനസ് രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബദ്ധിക്കുന്നു . ഇറ്റാലിയൻ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന മെഷിനറി ,ടോപ്ട്ടിമ പാദരക്ഷകൾക്ക് കേരളം, തമിഴ്നാട്, കർണാ ടക, ഗൾഫ് രാജ്യങ്ങളിലും ഡീലർമാരെ നിയമിച്ചിട്ടുണ്ടെന്ന് ഡയറക്ടർമാരായ മുസ്തഫ .ഇസ്മായിൽ.മൊയ്തീൻകുട്ടി. സൈദലവി, എന്നിവർ പറഞ്ഞു
ചെമ്മാട് തിരൂരങ്ങാടി നഴ്സിംഗ് ഹോം ഉടമ വലിയാട്ട് റഫീഖ് (58) നിര്യാതനായി. പരേതരായ ഡോ. സൈദ് മുഹമ്മദ്- ഡോ. ആരിഫാബി എന്നിവരുടെ മകനാണ്. ഇന്ന് (വ്യാഴം) രാവിലെ ചെമ്മാട് സലഫി മസ്ജിദിൽ സുബഹി നമസ്കരിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കബറടക്കം ഇന്ന് (വ്യാഴം) രാത്രി 9.30 ന് ചെമ്മാട് ജുമുഅത്ത് പള്ളിയിൽ. തിരൂരങ്ങാടി ഓർഫനേജ് കമ്മറ്റി അംഗവും ചെമ്മാട് ശാഖാ കെ എൻ എം. ജോയിൻ്റ് സെക്രട്ടറിയും ആയിരുന്നു. ഭാര്യ: സബീന (ചെറുവണ്ണൂർ). മക്കൾ: ഡോ. റസീൽ (മുംബൈ), റായിദ് (മുംബൈ), റന്ന. മരുമകൾ: ഫിദ (വട്ടോളി). സഹോദരങ്ങൾ:മുനീർ വലിയാട്ട്, സുബൈദ