ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

Celebrating kalaaasha kott videos and photos in VENGARA PUNCHAYATH

videos

നവംബര്‍ 1 കേരളപ്പിറവി ദിനം..

നമുക്ക് സ്നേഹിക്കാം ... ചെമ്പകമൊട്ടിന്റെ, മഴയുടെ, മകരക്കാറ്റിന്‍റെ, പുതുമണ്ണിന്റെ, പാലപ്പൂവിന്റെ, മണമുള്ള നമ്മുടെ കേരളത്തെ .. നമുക്ക് മറക്കാതിരിക്കാം മലയാള ഭാഷയെ, മലയാളത്തിന്റെ നന്മയെ, സ്നേഹത്തെ,വാത്സല്യത്തെ ..എല്ലാ കൂട്ടുകാര്‍ക്കും കേരളപ്പിറവി ആശംസകള്‍

ഒരിക്കല്‍ തിരിഞ്ഞ് നടന്ന വൃദ്ധസദനത്തിന്‍റെ വാതില്‍ മെല്ലെ തുറന്ന്

കൊണ്ട് അവന്‍ അകത്തേക്ക് കയറി ചോദിച്ചു " എന്‍റെ ഉമ്മയെ ഒന്ന് കാണിച്ച് തരുമോ ..?" "ആരാണ് നിങ്ങള്‍..? ഉമ്മയുടെ പേരെന്താണ് " എന്നവിടെ നിന്നും ചോദിച്ചപ്പോള്‍ മകനാണെന്ന് പറയാന്‍ അയാള്‍ മടിച്ചെങ്കിലും വീണ്ടും അവര്‍ ചോദിച്ചപ്പോള്‍ മറുപടി കൊടുത്തു " എന്‍റെ ഉമ്മ ആയിഷ ഇവിടെയുണ്ട് ഒന്ന് കാണാന്‍ കഴിയുമോ ..? "ഇവിടെയാണെന്ന് ഉറപ്പുണ്ടോ ..?"എന്നുള്ള മുള്ള് തറച്ച ആ ചോദ്യത്തിന് തല താഴ്ത്തി കൊണ്ടവന്‍ മറുപടി നല്‍കി " ഞാനാണ് ഇവിടെ കൊടുന്നാക്കിയത് .." ഒരു ഫോട്ടോ കാണിച്ച് അയാളോട് അവര്‍ ചോദിച്ചു " ഇതാണോ നിങ്ങളുടെ ഉമ്മ .?" മുഖത്ത് നിറഞ്ഞ സന്തോഷത്തോടെ അയാള്‍ പറഞ്ഞു "അതെ ഇതാണ് യെന്റുമ്മ ".. കുറച്ച് സമയം മിണ്ടാതിരുന്ന അവര്‍ അവനോട് പറഞ്ഞു " നിങ്ങളന്ന് പറഞ്ഞതനുസരിച്ച് ഉമ്മയുടെ ഒരു കാര്യങ്ങളും നിങ്ങളെ ഞങ്ങള്‍ അറിയിച്ചിട്ടില്ല കുറച്ച് മാസങ്ങള്‍ക്ക് മുന്പ് നിങ്ങളുടെ ഉമ്മ മരിച്ചു . നിങ്ങള്‍ എന്നെങ്കിലും വന്നാല്‍ ഏല്‍പ്പിക്കണം എന്ന് പറഞ്ഞൊരു എഴുത്ത് തന്നിട്ടുണ്ട് ഇതാ .." നെഞ്ചിടിപ്പുമായി അവര്‍ നീട്ടിയ പേപ്പര്‍ തുറന്ന് വാ...

VOLLEYBALL in kerala (VVC VALIYORA team)

Valiyora area muslim league campaign

Watch "Valiyora area muslim league campaign" on VALIYORAonline

ഒരിക്കൽ ഒരിടത്ത് വിദഗ്ദ്ധനായ ഒരു മരപ്പണിക്കാരൻ ഉണ്ടായിരുന്നു..

. പ്രായമേറിയതോടേ അയാൾ, ജോലിയിൽ നിന്ന് വിരമിക്കുവാനും, ശിഷ്ടകാലം കുടുംബാംഗങ്ങളോടൊപ്പം ചിലവഴിക്കാനും തീരുമാനിച്ചു. ഭവനനിർമ്മാണ ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്ന തൻറെ മുതലാളിക്ക് മുമ്പാകെ, അയാൾ കാര്യം അവതരിപ്പിച്ചു. സമർത്ഥനായ ഒരു തൊഴിലാളി പിരിഞ്ഞുപോകുന്നതിൽ, അയാൾക്ക് ദു:ഖം ഉണ്ടായിരുന്നു. ഒരു വീട്കൂടി പണിയുന്നതുവരെ തൻറെ കൂടെ നില്ക്കണമെന്ന് അദ്ദേഹം ആ ജിവനക്കാരനോട് അഭ്യർത്ഥിച്ചു. മരപ്പണിക്കാരൻ അത് സമ്മതിച്ചു. എന്നാൽ ജോലി അവസാനിപ്പിക്കാൻ തിരുമാനിച്ചതുകൊണ്ട് അയാൾക്ക് പഴയതുപോലേ ഒന്നിലും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല..!! നിർമ്മാണസാമഗ്രികളുടെ ഗുണമേന്മയിലോ ഒന്നും അയാളുടെ കണ്ണ് എത്തിയില്ല..!! എങ്ങിനെയോ ഒരു വീട് തട്ടിക്കൂട്ടി ഉണ്ടാക്കി, എന്നു പറഞ്ഞാൽ മതി..!! പണി പൂർത്തിയാക്കി മുതലാളിക്ക് അയാൾ താക്കോൽ നല്കി.. അപ്പോൾ മുതലാളി ആ താക്കോൽ തിരികെ നല്കിക്കൊണ്ട് പഴഞ്ഞു:- "ഇത് നിങ്ങൾക്കുളള വിടാണ്. എൻറെ ഒരു എളിയ സമ്മാനം..!!" ഇതുകേട്ട് അയാൾ ഞെട്ടിപ്പോയി..!! തനിക്കുളള വീടാണ് എന്ന് നേരത്തേ അറിഞ്ഞിരുന്നെങ്കിൽ... കുറച്ചുകൂടി നന്നായി പണിയാമായിരുന്നു..!! അയാൾ ചിന്തിച്ചു..!! നമ്മുടെ കാര്യവും ഇങ്ങനെതന്ന...

എല്ലാം അറിയാം എന്നെ ആർക്കും തോൽപ്പിക്കാൻ പറ്റില്ല എന്ന് വിചാരിച്ചു നടന്ന

ഒരു വലിയ മനുഷ്യന് ഉണ്ടായിരുന്നു. .. ഒരു ദിവസം അദ്ദേഹം തന്റെ കാറിൽ ഒരു യാത്ര പോയി പെട്ടെന്ന് വഴിയില് വെച്ച് തന്റെ കാറിന്റെ വീൽ പഞ്ചറായി.. ഡിക്കിയിൽ നിന്നും സ്റ്റെപ്പിനി എടുത്തു കൊണ്ട് വന്ന ശേഷം അദ്ദേഹം പഞ്ചറായ വീലിന്റെ നെട്ടുകൾ അഴിച്ചു വെച്ചു. . ഒരു ഓടയുടെ അടുത്താണ് വെച്ചത്.. നെട്ടുകൾ ഉരുണ്ട് ഓടയിൽ പോയി. . അദ്ദേഹം, ഇനി എന്ത് ചെയ്യും എന്ന് ചിന്തിച്ച് ഇരിപ്പായി. . എല്ലാം അറിയുന്ന മനുഷ്യന് ഇനി നാല് നെട്ടുകൾ വേണം കാറിൽ വീൽ പിടിപ്പിക്കാൻ.. ഓടയിൽ വീണത് എടുക്കാനും പറ്റില്ല. . വലിയ കുഴിയാണ് ... പുതിയ നാല് നെട്ടു വാങ്ങാന് ഒരുപാട് ദൂരം യാത്ര ചെയ്യണം. . അവസാനം ഒന്നും നടപ്പില്ല എന്ന് കണ്ടപ്പോ അദ്ദേഹം നടന്നു പോയി നെട്ടു വാങ്ങാന് തീരുമാനിച്ചു. . ആ സമയത്ത് ഒരു കൊച്ചു കുട്ടി വന്നു ചോദിച്ചു. .. എന്താണ് പറ്റിയതെന്ന്.. അവന് തന്നെ സഹായിക്കാൻ പറ്റില്ല. .. പിന്നെ അവന് തന്റെ അത്രയും അറിവില്ല. . അതു കൊണ്ട് തന്നെ അദ്ദേഹം അവന് നേരെ ഒന്ന് പുഞ്ചിരിച്ചു... മറുപടി കിട്ടാതെ വന്നപ്പോ കുട്ടി ഒന്ന് കൂടി ചോദ്യം ആവർത്തിച്ചു.. അദ്ദേഹം കാര്യം അവനോടു പറഞ്ഞു. . ഒരു നിമിഷം പോലും ചിന്തിക്കാതെ കുട്ടി പറഞ്ഞു....

ശ്രദ്ധിക്കുക : ഒക്ടോബർ,നവംബർ,ഡിസംബർ മാസങ്ങളിൽ പാമ്പിന്റെ കടിയേൽക്കാനുള്ള

സാദ്ധ്യത കൂടുതലാണ്. തണുപ്പ് കൂടുതലുള്ള ഈ മാസങ്ങളിൽ പാമ്പുകൾ അതികസമയവും മളത്തിന് പുറത്തായിരിക്കും.ഈ മാസങ്ങളിലാണ് അവയുടെ ഇണചേരൽ. ഇവയിൽ പകൽ ഇറങ്ങുന്നവയും രാത്രി ഇറങ്ങുന്നവയും ഉണ്ട്. മൂർഖനെപ്പോലുള്ളവ രാത്രിയും പകലും ഇറങ്ങും. പാമ്പുകടിയേറ്റാൽ ഒന്നരമിനിട്ടിനകം പ്രഥമ ശുശ്രുഷ നല്കണം. മണിക്കൂറുകൾക്കകം ആശുപത്രിയിൽ എത്തിക്കണം. വെളിച്ചമില്ലാതെ രാത്രി പുറത്തിറങ്ങാതിരിക്കുക. ഇവ ഓടിവന്ന് കടിക്കില്ല. കടിച്ച പാമ്പിന്റെ ഇനംഅറിഞ്ഞാൽ ആന്റിവേണം നൽകുന്നതിന്റെ അളവ് നിശ്ചയിക്കാൻ സഹായിക്കും. വിവിധതരം പാമ്പുകളുടെ വിഷത്തിന്റെ അളവിൽ വ്യത്യാസം ഉണ്ട്. രാത്രിയിൽ ഇറങ്ങുന്ന പാമ്പുകൾ വെളിച്ചമുള്ള ഭാഗത്തുനിന്ന് മാറി അവയുടെ റയിജ്ജിനകത്ത് കിട്ടിയലാണ് അവ നമ്മെ കടിക്കുന്നത്. പാമ്പ്...!?? പാമ്പിന്‍റെ മുന്നില്‍ ആകസ്മികമായി ചെന്നുപെട്ടാല്‍.. രാജവെമ്പാല ഒഴികെയുളള പാമ്പാണെങ്കില്‍ 5second അനങ്ങാതെ നില്‍ക്കുക. മിക്ക പാമ്പുകളും വഴി മാറിപ്പോകും. 5second ന് ശേഷവും മാറിപ്പോകുന്നില്ലെങ്കില്‍ മെല്ലെ short step എടുക്കുക (5-6 തവണ) പുറകോട്ട് മാറുക. അതിനുശേഷം ഇടതോ അല്ലെങ്കില്‍ വലതോ സൈഡ് മാറിപ്പോവുക. ഇങ്ങനെ മാറുമ്പോള്‍, പാമ...

റോഡിൽ നിറഞ്ഞു കിടക്കുന്ന മഴ വെള്ളം ദേഹത്ത് തെറിക്കുമോ എന്ന് പേടിച്ചു

നില്ക്കുന്ന അപരിചിതനായ ഒരാളെ കാണുമ്പൊൾ അതുണ്ടാവാതിരിക്കാൻ വണ്ടിയുടെ വേഗത കുറയ്ക്കുന്ന ഒരാളാണ് നിങ്ങൾ എങ്കിൽ .... ഹോട്ടലിൽ നിന്നും ആഹാരം കഴിച്ച ശേഷം ഇറങ്ങുമ്പോൾ വെയിലോ മഴയോ വക വെക്കാതെ വെളിയിൽ നില്ക്കുന്ന പാവം സെക്യൂരിറ്റി ജീവനക്കാരന് ഒരു നേരത്തെ ആഹാരത്തിനുള്ള തുക പോക്കറ്റിൽ ഇട്ടു കൊടുക്കുന്ന ഒരാളാണ് നിങ്ങൾ എങ്കിൽ ..... സിഗ്നലിൽ പച്ച തെളിയുമ്പോൾ അറിയാതെ ഓഫ് ആയിപ്പോയ സ്കൂട്ടറിൽ പരിഭ്രാന്തരായി ഇരിക്കുന്ന കുടുംബത്തെ ഹോണ്‍ അടിച്ചു പേടിപ്പിക്കാതെ ക്ഷമയോടെ ഇരിക്കുന്ന ഒരാളാണ് നിങ്ങൾ എങ്കിൽ ..... വഴിയരുകിൽ ഇരിക്കുന്ന ഒരു ഭ്രാന്തനെയോ , മന്ദബുദ്ധി ആയ ഒരു കുട്ടിയേയോ കണ്ടു കണ്ണ് നിറയുന്ന ഒരാളാണ് നിങ്ങൾ എങ്കിൽ... എത്ര മൂഡ്‌ ഔട്ട്‌ ആണെങ്കിലും, ആദ്യമായി കാണുന്ന ഒരു കൊച്ചു കുട്ടിയെ നോക്കി കണ്ണിറുക്കി കാണിച്ചു പുഞ്ചിരിക്കാൻ തോന്നുന്ന ഒരാളാണ് നിങ്ങൾ എങ്കിൽ .... നിങ്ങൾ ഇപ്പോഴും നന്മയുള്ള ഒരു ഹൃദയത്തിനുടമ ആണ് എന്ന് ഞാൻ പറയും 😊 ( coppy to whatsapp )

പണ്ട് സ്കൂളില് 1ആം ക്ളാസ് മുതല് 3ആം ക്ളാസ് വരെ ഞങ്ങള്

ആണ്കുട്ട്യോളുംപെണ്കുട്ട്യോളും ഒരേ ബെഞ്ചില് ഇടകലര്ന്നിരുന്നാ പഠിച്ചത്. ഡസ്കുകളൊന്നും ആ കാലത്ത് ചെറിയ ക്ളാസുകളില് ഇല്ലായിരുന്നു അന്ന് ബെഞ്ചില് ഒന്നാമനായി ഇരിക്ക ഏറ്റവും മിടുക്കനായ കുട്ടി ആയിരുന്നു ക്ളാസ് ടീച്ചര് ചോദ്യം ചോദിച്ച് വരുമ്പോള് രണ്ടാമനും മൂന്നാമനും ഉത്തരം അറിയില്ലെങ്കില് നാലാമന് അതിനുത്തരം പറഞ്ഞാല് ഒന്നാമന്റെ അടുത്തേക്ക് സ്ഥാനക്കയറ്റം കിട്ടുമായിരുന്നു ഉത്തരം പറഞ്ഞില്ലെങ്കില് പെണ്കുട്ടികളുടെ അടുത്തിരുത്തും എന്നൊരു ശിക്ഷാനടപടി പോലും 3ആം ക്ളാസില് ഉണ്ടായിരുന്നു പെണ്കുട്ടികളുടെ അടുത്തിരിക്കുന്നതിനെ നാണക്കേടായാണ് ആണ്കുട്ടികള് കണ്ടിരുന്നതും. ഒരു ഭാഗത്ത് ശ്രീകലയും മറുഭാഗത്ത് രജുലയും ആയിപ്പൊയ ഒരു ദിവസം ന്റെമ്മോ നാണക്കേടിന്റെ പടുകുഴിയിലകപ്പെട്ട അവസ്ഥയായിനും. സ്ലേറ്റ് മയക്കുന്ന വെള്ളത്തണ്ടും കടം ചോദിക്കുന്ന പെന്സിലുകളും വളപ്പൊട്ടുകളും മയില്പ്പീലിയുംപരസ്പരം കൈമാറിയും ഇടക്കിടെ ബോര്ഡിനെ കറുപ്പിക്കാന് ചെമ്പരുത്തിയും മഷിയുമൊക്കെയിട്ടുള്ള കലാപരിപാടിയും ആണ്കുട്ടികളും പെണ്കുട്ടികളുംഇടകലര്ന്ന് സന്തോഷത്തോടെയാണ് ചെയ്തുവന്നത് സാഹിത്യസമാജത്തിന് ബെഞ്ച് പിടിച്ചിടാനും തിരികെ ക്ളാസ് പഴയപടിയ...

ഭാര്യ പുറത്ത് പോയി തിരിച് വന്നതും ഭർത്താവിനെ വിളിച്ചു ''ദോക്കീം മന്‍സാ ''

ഭർത്താവ് വിളികേട്ടു ''ങ്ങും'' ഭാര്യ==നമ്മടെ അലവിക്കാടെ മോനില്ലേ ?ആചെര്‍ക്കന്‍ ഇന്നോട് കൊറേ നേരം ബര്‍ത്താനം പറഞ്ഞ് ഭർത്താവ് ''ങ്ങും '' ഭാര്യ---മക്കള് വിളിച്ചീരുന്നില്ലേ ഓര്‍ക്കൊക്കെ സൊകല്ലേന്നും ചോയിച് ഭർത്താവ് ''ങ്ങും'' ഭാര്യ----മോള്ടെ കല്ല്യാണം ഇപ്പൊ ഉണ്ടാക്ക്ണണ്ടോന്നും നല്ല പുയ്യാപ്ലമാരെ കിട്ടുമ്പോ പറഞ്ഞയക്കാംന്നും പറഞ്ഞ് ഭർത്താവ്''ങ്ങും'' ഭാര്യ ----നല്ല സ്നേഹോള്ളോരു ചെര്‍ക്കന്‍ ഭർത്താവ്---മരിച്ചു പോയ ബാപ്പാന്റീം ഉമ്മാന്റീം ബിസേസം വരേ ചോയിചില്ലേ ? ഭാര്യ ---ഇല്ല്യാ ഭർത്താവ് ---എന്നാ ഇനി കാണുമ്പോ അതും ചോയിക്കും ഭാര്യ ---അതെന്താ ഇങ്ങള് അങ്ങനെ പറയണേ ? ഭർത്താവ് ''ഓനാ നമ്മളെ സ്ഥാനാര്‍ഥി'' ✌💫 ( coppy to whatsapp )

പുതിയ വോട്ടിങ് യന്ത്രത്തിൽ വോട്ടു ചെയ്യുന്നതിങ്ങനെ

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് 2015 ----------------------------------------------------------- പുതിയ വോട്ടിങ് യന്ത്രത്തിൽ വോട്ടു ചെയ്യുന്നതിങ്ങനെ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾക്ക് വെവ്വേറെ മൂന്നു ബാലറ്റ് യൂണിറ്റും ഒരു കൺട്രോൾ യൂണിറ്റും ഉൾപ്പെട്ട വോട്ടിങ് മെഷീനാണ് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് ഉപയോഗിക്കുക. ജില്ലാ പഞ്ചായത്തിലേക്ക് വോട്ട് രേഖപ്പെടുത്താനുള്ള ബാലറ്റ് യൂണിറ്റിൽ സ്ഥാനാർഥികളുടെ പേര് നീലപേപ്പറിലാണ് പതിച്ചിരുന്നത്. ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള ബാലറ്റ് യൂണിറ്റിൽ പിങ്കും വെള്ള ഗ്രാമപഞ്ചായത്തിലേക്കു വെള്ള പേപ്പറിലുമാണ് പതിച്ചിരുന്നത്. ഓരോ തലത്തിലുമുള്ള ബാലറ്റിൽ സ്ഥാനാർഥിക്ക് വോട്ട് രേഖപ്പെടുത്തുമ്പോൾ പേരിനു നേരേയുള്ള ചുവപ്പ് ലൈറ്റ് തെളിയും. ഇപ്രകാരം മൂന്നു ബാലറ്റ് യൂണിറ്റുകളിലും വോട്ട് രേഖപ്പെടുത്തണം. മൂന്നു വോട്ടും രേഖപ്പെടുത്തിക്കഴിഞ്ഞാൽ ബീപ് ശബ്ദം കേൾക്കും. എന്നാൽ ഏതെങ്കിലും ഒരു യന്ത്രത്തിൽ വോട്ട് ചെയ്യാതിരുന്നാൽ ജില്ലാ പഞ്ചായത്തിന് വോട്ടുചെയ്യേണ്ട യന്ത്രത്തിൽ സ്ഥാപിച്ചിട്ടുള്ള എൻഡ് ബട്ടൺ അമർത്തിയെങ്കിൽ മാത്രമേ വോട്ടിങ് പൂർത്തിയാകൂ. കൺട്രോൾ യൂ...

രാവിലെ ആദ്യ ട്രിപ്പ്‌ തുടങ്ങിയ ബസ് ഇടക്കിടെ slow ആകുന്നത് കണ്ട കണ്ടക്റ്റര്‍ driver നോട് കാര്യം തിരക്കി.. 🚌

driver: ഇവിടെ ഇടക്കിടെ zebra ലൈന്‍ കാണുന്നു. ഇന്നലെ രാത്രി ഇതൊന്നും ഇല്ലായിരുന്നു..😢😢 ഇത് കേട്ട കണ്ടക്റ്റര്‍: 😳😳😳😳അത് zebra ലൈന്‍ അല്ല. ഇലക്ഷന്‍ അല്ലേ... പിള്ളേര്‍ കോണി ചിഹ്നം വരച്ചതാാ.....😂😂😂😂😂😂😂😂😂

പത്തേമാരി " കാണാൻ പ്രവാസി നാട്ടിൽ വിളിച്ച് ഭാര്യയോട് പറഞ്ഞു. പ്രവാസിക

ളു ടെ നീറുന്ന പ്രശ്നങ്ങൾ ആണ് സിനിമയുടെ ഇതിവൃത്തം എന്നും പറഞ്ഞു. ഇത് കേട്ട ഭാര്യ: ''ഉം, .കാര്യം പിടികിട്ടി ... നിങ്ങൾ അയയ്ക്കുന്ന പൈസാടെ കാര്യം പറയാനല്ലേ... ഇത് എല്ലാ ഗൾഫുകാരും പറയുന്നതാ.... ഇനി അതിന്റെ പേരും പറഞ്ഞ് അടുത്ത മാസം കാശ് അയക്കാതിരിക്കാന ാണെങ്കിൽ അത് നടക്കില്ല..... ഇവിടെ ചിലവ് കൂടിക്കൂടി വരികയാണ്. നിങ്ങൾക്ക് അതൊന്നും അറിയേണ്ടല്ലോ?....'' മറുതലയ്ക്കൽ ഫോൺ കട്ടായപ്പോൾ ഒരു നെടുവീർപ്പോടെ പ്രവാസി മനസ്സിലോർത്തു " പത്തേമാരി" അല്ല ഇനി '' നൂറേമാരി" വന്നാലും പ്രവാസിയുടെ അവസ്ഥ ഇങ്ങനൊക്കെ തന്നെ.......

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

പതിനാലാം വാർഡിൽ തെങ് കൃഷിക്ക് ജൈവ വളം വിതരണം ചെയ്തു

വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള  ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

കോട്ടക്കലിൽ തെരുവുനായ വീട്ടിനകത്ത് കയറി ഉറങ്ങിക്കിടന്ന കുട്ടിയെ കടിച്ചു

കോട്ടയ്ക്കൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന എട്ടു വയസ്സുകാരന് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരുക്ക്. പുത്തൂർ - ചെന യ്ക്കൽ ബൈപാസിനോടു ചേർന്ന് ആമപ്പാറയിൽ താമസിക്കുന്ന വളപ്പിൽ ലുക്മാന്റെ മകൻ മിസ്ഹാബിന് ആണ് കഴിഞ്ഞദിവസം രാത്രി കാലിൽ കടിയേറ്റത്. വീട്ടിൽ വിരുന്നുകാരുള്ളതി നാൽ പൂമുഖത്തെ വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. വീടിനകത്തേക്കു പാഞ്ഞെത്തിയ നായ മുറിയിൽ കിടക്കുകയായി രുന്ന കുട്ടിയെ ആക്രമിച്ചു. നിലവിളി കേട്ട് കുട്ടിയുടെ മാതാവ് ഓടിയെത്തി ഏറെ പണിപ്പെട്ടാണു നായയിൽനിന്നു കുട്ടിയെ രക്ഷിച്ചത്. ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.

കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു

 പരപ്പനങ്ങാടി▪️കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു  സുഹൃത്ത് വെട്ടിയ ആയുധവുമായി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി പരപ്പനങ്ങാടി കരിങ്കല്ലത്താണിയിൽ ചെമ്മാട് റോഡിൽ ഇന്ന് രാവിലെയാണ് സംഭവം ചിറമംഗലം സ്വദേശി വാൽ പറമ്പിൽ കോയ (61) നാണ് വെട്ടേറ്റത് ഇയാളെ ആക്രമിച്ച ചിറമംഗലം തിരിച്ചിലങ്ങാടി  പള്ളി പുറത്ത് മുഹമ്മദ് എന്ന ആദംബാവ (69) പരപ്പനങ്ങാടി പോലീസിൽ വെട്ടാൻ ഉപയോഗിച്ച ആയുധവുമായി കീഴടങ്ങി. ശരീരമാസകലം വെട്ടേറ്റ കോയയെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു നില ഗുരുതരമാണ് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

ടോറസ് ലോറി ഉയർത്താൻ വന്ന ക്രൈൻ അപകടത്തിൽ പെട്ടു കൂരിയാട് -വേങ്ങര റോഡിലൂടെയുള്ള വാഹനം വഴിതിരിച്ചു വിടുന്നു

വേങ്ങര കൂരിയാട് റോഡിൽ കൂരിയാട് 33 കെവി സബ്സ്റ്റേഷനു മുന്നിൽ ക്രെയിൻ മറിഞ്ഞു. അപകടത്തെ തുടർന്ന് വൈദ്യുത പോസ്റ്റും ലൈനുകളും തകർന്നു. ഇതിനെ തുടർന്ന് കൂരിയാട് ,വെന്നിയൂർ 11 കെവി ലൈനുകൾ ഓഫ് ചെയ്തിരിക്കുന്നു. ഇത്‌ വഴിയുള്ള വാഹന ഗതാഗതവും തടസ്യപ്പെട്ടിരിക്കുന്നു.  ഇന്ന് വൈകുന്നേരം റോഡ് സൈഡിൽ താഴ്ന്ന ടോറസ് ലോറി ഉയർത്താൻ വന്ന  ക്രെയിനാണ് അപകടത്തിൽ പെട്ടത്. വാഹനങ്ങൾ മണ്ണിൽപ്പിലാക്കൽ -മുതലമാട്‌ വഴി വേങ്ങരയിലേക്കും. മറ്റു റോഡുകളിലൂടെയുമാണ് പോകുന്നത് 

പൂക്കിപ്പറമ്പിൽ വാഹനപകടം, കാർ തലകിഴായി മറിഞ്ഞു

 പൂക്കിപ്പറമ്പിൽ വാഹനപകടം ഒരാൾക്ക് പരിക്ക്. പരിക്ക് പറ്റിയ ആളെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നാണ് അറിയപ്പെടാൻ കഴിഞ്ഞത്. NH-66 ന്റെ സർവീസ് റോഡിലാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാർ തലകിഴായി മറിഞ്ഞിടുണ്ട്. വിശദ വിവരങ്ങൾ അറിവായിട്ടില്ല

തൃശ്ശൂർ കോഴിക്കോട് ദേശീയപാതയിൽ അരീത്തോട് വലിയപറമ്പിൽ നടന്ന ആക്സിഡന്റ്: മരണം 2ആയി

  ദേശീയപാത തലപ്പാറ വലിയ പറമ്പിൽ കാർ ലോറിക്ക് പിറകിലിടിച്ച് 2 പേർ മരിച്ചു തിരൂരങ്ങാടി:ദേശീയപാത തലപ്പാറ വലിയപറമ്പിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് രണ്ടു ദർസ് വിദ്യാർഥികൾ. മരിച്ചു. വൈലത്തൂർ സ്വദേശി ഉസ്‌മാൻ (24), വള്ളിക്കുന്ന് സ്വദേശി ശാഹുൽ ഹമീദ് (23) എന്നിവർ ആണ് മരിച്ചത്. താനൂർ പുത്തൻ തെരു സ്വദേശി അബ്ബാസ് (25), വേങ്ങര സ്വദേശി ഫഹദ് (24), താനൂർ സ്വദേശി സർജാസ് (24) എന്നിവർക്കാണ് പരിക്കേറ്റത്.  എല്ലാവരും തിരൂർ തലക്കടത്തൂർ ജുമുഅത്ത് പള്ളിയിലെ ദർസ് വിദ്യാർത്ഥികളാണ്. ഇന്ന് രാത്രി 8.30 ന് ആണ് അപകടം. കൊളപ്പുറം ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ, നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഉസ്മാൻ സംഭവ സ്ഥലത്ത് വച്ചും ശാഹുൽ ഹമീദ് തിരൂരങ്ങാടി എം.കെ .എച്ച് ആശുപത്രിയിൽ വച്ചുമായിരുന്നു മരണപ്പെട്ടത്. അപകടത്തിൽ സഹയാത്രികരായ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്.

2020 കയർ ഭൂവസ്ത്രം ഉപയോഗിച്ച് വേങ്ങര പഞ്ചായത്തിലെ കുറ്റൂർ തോട് പുനർ നിർമ്മാണ പദ്ധതിയുടെ ഫോട്ടൊ അഞ്ചാം ക്ലാസിലെ സാമൂഹ്യ പാഠ പുസ്തകത്തിൻ്റെ ഭാഗമായി

2020 കയർ ഭൂവസ്ത്രം ഉപയോഗിച്ച് വേങ്ങര പഞ്ചായത്തിലെ കുറ്റൂർ തോട് പുനർ നിർമ്മാണ പദ്ധതിയുടെ ഫോട്ടൊ അഞ്ചാം ക്ലാസിലെ സാമൂഹ്യ പാഠ  പുസ്തകത്തിൻ്റെ ഭാഗമായപ്പോൾ.

വേങ്ങര ഗ്രാമ പഞ്ചായത്ത് ജനറൽ/ സംവരണ വാർഡുകലെ തിരഞ്ഞെടുത്തു

1. വാർഡ് 1     SC ജനറൽ  2. വാർഡ് 2.    വനിത  3. വാർഡ് 3.    ജനറൽ  4. വാർഡ് 4.    ജനറൽ  5. വാർഡ് 5.    വനിത 6. വാർഡ് 6.    വനിത 7. വാർഡ് 7.    വനിത  8. വാർഡ് 8.   വനിത 9. വാർഡ് 9.   ജനറൽ  10. വാർഡ് 10. വനിത  11. വാർഡ് 11. ജനറൽ  12. വാർഡ് 12. വനിത  13. വാർഡ് 13. ജനറൽ 14. വാർഡ് 14. ജനറൽ  15. വാർഡ് 15. ജനറൽ  16. വാർഡ് 16. ജനറൽ  17. വാർഡ് 17.  വനിത  18. വാർഡ് 18. വനിത  19. വാർഡ് 19. വനിത  20. വാർഡ് 20. ജനറൽ  21. വാർഡ് 21. വനിത  22. വാർഡ് 22. ജനറൽ  23. വാർഡ് 23. വനിത  24. വാർഡ് 24. ജനറൽ

പാക്കടപ്പുറായയിൽ വാക്കത്തോൺ-പ്രഭാത നടത്തവും ടൗൺ ശുചീകരണവും നടത്തി

വേങ്ങര : ഗാന്ധി ജയന്തി ദിനത്തോടാനുബന്ധിച്ചു ആരോഗ്യത്തിനും ശുചിത്വത്തിനും വേണ്ടി ഒരു പ്രഭാതം എന്ന തലക്കെട്ടിൽ വേങ്ങര പഞ്ചായത്തിലെ പാക്കടപ്പുറായയിൽ വെൽഫെയർ പാർട്ടി സംഘടിപ്പിച്ച  വാക്കത്തോൺ ശ്രദ്ധേയമായി. രാവിലെ ആറു മണിക്ക് പാക്കടപ്പുറായ  എസ്. യു. എൽ. പി സ്കൂളിൽ നിന്ന് തുടങ്ങിയ പ്രഭാത നടത്തം, പ്രദേശത്തെ പഴയ കാല ഫുട്ബോൾ താരം പി. എ അബ്ദുൽ ഹമീദ്   ഫ്ലാഗ് ഓഫ്‌ ചെയ്തു.  പാക്കടപ്പുറായ ടൗണിൽ നടന്ന സമാപന ചടങ്ങ്   മെക് സെവൻ  വേങ്ങര കുറ്റൂർ ചാപ്റ്റർ ചെയർമാൻ   കാമ്പ്രൻ  ഹസൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പാർട്ടി വേങ്ങര മണ്ഡലം പ്രസിഡന്റ് പി. പി കുഞ്ഞാലി അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി റഹീം ബാവ, പഞ്ചായത്ത് സെക്രട്ടറി കുട്ടിമോൻ, പി. ഇ നസീർ , പി. പി അഹമ്മദ് ഫസൽ,  സി. അബ്ദുൽ മജീദ് എന്നിവർ സംസാരിച്ചു. തുടർന്ന് പ്രവർത്തകർ പാക്കട പുറായ ടൗൺ വൃത്തിയാക്കി. ശുചീകരണ പ്രവർത്തനങ്ങൾക്ക്  പി. പി  അബ്ദുൽ റഹ്മാൻ, എം. എൻ മുഹമ്മദ്,  പി.പി നിഹാദ്,  വി. പി അഷ്‌റഫ്‌,  പി. പി ബാസിത്ത് , വി.  പി ഷരീഫ്, ടി. സുബൈർ, വി. പി...