01/11/2015

ഒരിക്കല്‍ തിരിഞ്ഞ് നടന്ന വൃദ്ധസദനത്തിന്‍റെ വാതില്‍ മെല്ലെ തുറന്ന്

കൊണ്ട് അവന്‍ അകത്തേക്ക് കയറി ചോദിച്ചു
" എന്‍റെ ഉമ്മയെ ഒന്ന് കാണിച്ച് തരുമോ ..?"
"ആരാണ് നിങ്ങള്‍..? ഉമ്മയുടെ പേരെന്താണ് " എന്നവിടെ നിന്നും ചോദിച്ചപ്പോള്‍
മകനാണെന്ന് പറയാന്‍ അയാള്‍ മടിച്ചെങ്കിലും വീണ്ടും അവര്‍ ചോദിച്ചപ്പോള്‍
മറുപടി കൊടുത്തു " എന്‍റെ ഉമ്മ ആയിഷ ഇവിടെയുണ്ട് ഒന്ന് കാണാന്‍ കഴിയുമോ
..?
"ഇവിടെയാണെന്ന് ഉറപ്പുണ്ടോ ..?"എന്നുള്ള
മുള്ള് തറച്ച ആ ചോദ്യത്തിന് തല താഴ്ത്തി കൊണ്ടവന്‍ മറുപടി നല്‍കി
" ഞാനാണ് ഇവിടെ കൊടുന്നാക്കിയത് .."
ഒരു ഫോട്ടോ കാണിച്ച്
അയാളോട് അവര്‍ ചോദിച്ചു " ഇതാണോ നിങ്ങളുടെ ഉമ്മ .?"
മുഖത്ത് നിറഞ്ഞ സന്തോഷത്തോടെ അയാള്‍ പറഞ്ഞു
"അതെ ഇതാണ് യെന്റുമ്മ "..
കുറച്ച് സമയം മിണ്ടാതിരുന്ന അവര്‍ അവനോട് പറഞ്ഞു
" നിങ്ങളന്ന് പറഞ്ഞതനുസരിച്ച് ഉമ്മയുടെ ഒരു കാര്യങ്ങളും നിങ്ങളെ ഞങ്ങള്‍
അറിയിച്ചിട്ടില്ല കുറച്ച് മാസങ്ങള്‍ക്ക് മുന്പ് നിങ്ങളുടെ ഉമ്മ മരിച്ചു .
നിങ്ങള്‍ എന്നെങ്കിലും വന്നാല്‍ ഏല്‍പ്പിക്കണം എന്ന് പറഞ്ഞൊരു
എഴുത്ത് തന്നിട്ടുണ്ട് ഇതാ .."
നെഞ്ചിടിപ്പുമായി അവര്‍ നീട്ടിയ പേപ്പര്‍ തുറന്ന് വായിച്ചു നോക്കി
" മോനെ ഉമ്മാക്ക് ഇവിടെ സുഖം തന്നെയായിരുന്നു പക്ഷെ ജീവിച്ചിരിക്കുന്ന
കാലം നിന്നെ കാണുവാന്‍ എനിക്ക് ഭാഗ്യം കിട്ടിയില്ല . എന്‍റെ മോന്‍
നിന്‍റെ കുട്ടികളെ പരിധിവിട്ട് സ്നേഹിക്കരുത് കാരണം നാളെ ഉമ്മാന്‍റെ
അവസ്ഥ എന്‍റെ കുട്ടിക്ക് വന്നാല്‍ എനിക്കത് സഹിക്കാന്‍ കഴിയില്ല ഉമ്മയുടെ
പ്രാര്‍ത്ഥന
എപ്പോഴും നിനക്കുണ്ടാവും .."
സ്നേഹത്തോടെ ഉമ്മ .."

നിറഞ്ഞ കണ്ണുകളോടെ അയാള്‍ പുറത്തേക്ക് നടക്കുമ്പോള്‍ ദൂരെ കാണുന്ന
പള്ളിപറമ്പിലേ ഉമ്മയുടെ ഖബറിന് മുകളില്‍ കുത്തിയ മയിലാഞ്ചി ചെടി അവനെ
മാത്രം നോക്കി നില്‍ക്കുകയായിരുന്നു ..😪😭