23/10/15

പുതിയ വോട്ടിങ് യന്ത്രത്തിൽ വോട്ടു ചെയ്യുന്നതിങ്ങനെ

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് 2015
-----------------------------------------------------------

പുതിയ വോട്ടിങ് യന്ത്രത്തിൽ വോട്ടു ചെയ്യുന്നതിങ്ങനെ

ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾക്ക് വെവ്വേറെ മൂന്നു ബാലറ്റ്
യൂണിറ്റും ഒരു കൺട്രോൾ യൂണിറ്റും ഉൾപ്പെട്ട വോട്ടിങ് മെഷീനാണ്
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് ഉപയോഗിക്കുക.

ജില്ലാ പഞ്ചായത്തിലേക്ക് വോട്ട് രേഖപ്പെടുത്താനുള്ള ബാലറ്റ് യൂണിറ്റിൽ
സ്ഥാനാർഥികളുടെ പേര് നീലപേപ്പറിലാണ് പതിച്ചിരുന്നത്. ബ്ലോക്ക്
പഞ്ചായത്തിലേക്കുള്ള ബാലറ്റ് യൂണിറ്റിൽ പിങ്കും വെള്ള
ഗ്രാമപഞ്ചായത്തിലേക്കു വെള്ള പേപ്പറിലുമാണ് പതിച്ചിരുന്നത്.

ഓരോ തലത്തിലുമുള്ള ബാലറ്റിൽ സ്ഥാനാർഥിക്ക് വോട്ട് രേഖപ്പെടുത്തുമ്പോൾ
പേരിനു നേരേയുള്ള ചുവപ്പ് ലൈറ്റ് തെളിയും. ഇപ്രകാരം മൂന്നു ബാലറ്റ്
യൂണിറ്റുകളിലും വോട്ട് രേഖപ്പെടുത്തണം. മൂന്നു വോട്ടും
രേഖപ്പെടുത്തിക്കഴിഞ്ഞാൽ ബീപ് ശബ്ദം കേൾക്കും. എന്നാൽ ഏതെങ്കിലും ഒരു
യന്ത്രത്തിൽ വോട്ട് ചെയ്യാതിരുന്നാൽ ജില്ലാ പഞ്ചായത്തിന് വോട്ടുചെയ്യേണ്ട
യന്ത്രത്തിൽ സ്ഥാപിച്ചിട്ടുള്ള എൻഡ് ബട്ടൺ അമർത്തിയെങ്കിൽ മാത്രമേ
വോട്ടിങ് പൂർത്തിയാകൂ.

കൺട്രോൾ യൂണിറ്റിൽ ഘടിപ്പിച്ചിട്ടുള്ള ഡിറ്റാച്ചബിൾ മെമ്മറി യൂണിറ്റാണ്
വോട്ടിങ് യന്ത്രത്തിന്റെ മറ്റൊരു പ്രത്യേകത. വോട്ടിങ് പ്രക്രിയ
പൂർത്തിയായിക്കഴിഞ്ഞാൽ ഡി.എം.എം. യൂണിറ്റ് വോട്ടിങ് യന്ത്രത്തിൽ നിന്ന്
അടർത്തിമാറ്റി സൂക്ഷിക്കാമെന്നതാണ് മറ്റൊരു പ്രത്യേകത. ഫലമറിയാൻ മെഷീൻ
മുഴുവനായി സൂക്ഷിക്കേണ്ടതില്ല. ഒരു ബാലറ്റ് യൂണിറ്റിൽ 15 സ്ഥാനാർഥികളുടെ
പേരു ചേർക്കാനാകും. ഇതു പോരാതെ വന്നാൽ ഒരെണ്ണം കൂടി ഘടിപ്പിക്കാം.
( writer : shafi valappil )