കടലുണ്ടി പുഴയിൽ കാണാതായ ആളുടെ മൃദ്ധദേഹം ലഭിച്ചു പ്രഭാത വാർത്തകൾ 2022 | ജൂലൈ 20 | ബുധൻ | 1197 | കർക്കടകം 4 | രേവതി 1443 ദുൽഹിജജ20 ➖➖➖ ◼️റോഡുകളിലെ കുഴിയടക്കാന്‍ 'കെ റോഡ്' എന്നാക്കണോയെന്ന് കേരള ഹൈക്കോടതി. ആറു മാസത്തിനകം റോഡു തകര്‍ന്നാല്‍ ഉദ്യോഗസ്ഥര്‍ക്കും കരാറുകാരനുമെതിരെ വിജിലന്‍സ് നടപടിയെടുക്കണം. ഒരു വര്‍ഷത്തിനുളളില്‍ അന്വേഷണം പൂര്‍ത്തിയാക്കണം. നല്ല റോഡ് ജനങ്ങളുടെ അവകാശമാണ്. റോഡുപണിക്കുളള പണം വകമാറ്റി ചെലവാക്കുന്നതു ശരിയല്ല. കൊച്ചി കോര്‍പറേഷന്‍ പരിധിയിലേതടക്കം നിരവധി റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞത് സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിച്ചപ്പോഴാണ് ജഡ്ജി ദേവന്‍ രാമചന്ദ്രന്റെ വിമര്‍ശനം. ◼️വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരേ മുദ്രാവാക്യം വിളിച്ച് 'കൊല്ലാന്‍ ശ്രമിച്ച'തിന്റെ ഗൂഢാലോചനക്കേസില്‍ പോലീസ് അറസ്റ്റു ചെയ്ത മുന്‍ എംഎല്‍എ കെ.എസ്. ശബരീനാഥനു ജാമ്യം. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റു ചെയ്യരുതെന്ന് മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിച്ച കോടതി രാവിലെ ഉത്തരവിട്ടിരു