ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

Celebrating kalaaasha kott videos and photos in VENGARA PUNCHAYATH

videos

നവംബര്‍ 1 കേരളപ്പിറവി ദിനം..

നമുക്ക് സ്നേഹിക്കാം ... ചെമ്പകമൊട്ടിന്റെ, മഴയുടെ, മകരക്കാറ്റിന്‍റെ, പുതുമണ്ണിന്റെ, പാലപ്പൂവിന്റെ, മണമുള്ള നമ്മുടെ കേരളത്തെ .. നമുക്ക് മറക്കാതിരിക്കാം മലയാള ഭാഷയെ, മലയാളത്തിന്റെ നന്മയെ, സ്നേഹത്തെ,വാത്സല്യത്തെ ..എല്ലാ കൂട്ടുകാര്‍ക്കും കേരളപ്പിറവി ആശംസകള്‍

ഒരിക്കല്‍ തിരിഞ്ഞ് നടന്ന വൃദ്ധസദനത്തിന്‍റെ വാതില്‍ മെല്ലെ തുറന്ന്

കൊണ്ട് അവന്‍ അകത്തേക്ക് കയറി ചോദിച്ചു " എന്‍റെ ഉമ്മയെ ഒന്ന് കാണിച്ച് തരുമോ ..?" "ആരാണ് നിങ്ങള്‍..? ഉമ്മയുടെ പേരെന്താണ് " എന്നവിടെ നിന്നും ചോദിച്ചപ്പോള്‍ മകനാണെന്ന് പറയാന്‍ അയാള്‍ മടിച്ചെങ്കിലും വീണ്ടും അവര്‍ ചോദിച്ചപ്പോള്‍ മറുപടി കൊടുത്തു " എന്‍റെ ഉമ്മ ആയിഷ ഇവിടെയുണ്ട് ഒന്ന് കാണാന്‍ കഴിയുമോ ..? "ഇവിടെയാണെന്ന് ഉറപ്പുണ്ടോ ..?"എന്നുള്ള മുള്ള് തറച്ച ആ ചോദ്യത്തിന് തല താഴ്ത്തി കൊണ്ടവന്‍ മറുപടി നല്‍കി " ഞാനാണ് ഇവിടെ കൊടുന്നാക്കിയത് .." ഒരു ഫോട്ടോ കാണിച്ച് അയാളോട് അവര്‍ ചോദിച്ചു " ഇതാണോ നിങ്ങളുടെ ഉമ്മ .?" മുഖത്ത് നിറഞ്ഞ സന്തോഷത്തോടെ അയാള്‍ പറഞ്ഞു "അതെ ഇതാണ് യെന്റുമ്മ ".. കുറച്ച് സമയം മിണ്ടാതിരുന്ന അവര്‍ അവനോട് പറഞ്ഞു " നിങ്ങളന്ന് പറഞ്ഞതനുസരിച്ച് ഉമ്മയുടെ ഒരു കാര്യങ്ങളും നിങ്ങളെ ഞങ്ങള്‍ അറിയിച്ചിട്ടില്ല കുറച്ച് മാസങ്ങള്‍ക്ക് മുന്പ് നിങ്ങളുടെ ഉമ്മ മരിച്ചു . നിങ്ങള്‍ എന്നെങ്കിലും വന്നാല്‍ ഏല്‍പ്പിക്കണം എന്ന് പറഞ്ഞൊരു എഴുത്ത് തന്നിട്ടുണ്ട് ഇതാ .." നെഞ്ചിടിപ്പുമായി അവര്‍ നീട്ടിയ പേപ്പര്‍ തുറന്ന് വായിച്ചു നോ

VOLLEYBALL in kerala (VVC VALIYORA team)

Valiyora area muslim league campaign

Watch "Valiyora area muslim league campaign" on VALIYORAonline

ഒരിക്കൽ ഒരിടത്ത് വിദഗ്ദ്ധനായ ഒരു മരപ്പണിക്കാരൻ ഉണ്ടായിരുന്നു..

. പ്രായമേറിയതോടേ അയാൾ, ജോലിയിൽ നിന്ന് വിരമിക്കുവാനും, ശിഷ്ടകാലം കുടുംബാംഗങ്ങളോടൊപ്പം ചിലവഴിക്കാനും തീരുമാനിച്ചു. ഭവനനിർമ്മാണ ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്ന തൻറെ മുതലാളിക്ക് മുമ്പാകെ, അയാൾ കാര്യം അവതരിപ്പിച്ചു. സമർത്ഥനായ ഒരു തൊഴിലാളി പിരിഞ്ഞുപോകുന്നതിൽ, അയാൾക്ക് ദു:ഖം ഉണ്ടായിരുന്നു. ഒരു വീട്കൂടി പണിയുന്നതുവരെ തൻറെ കൂടെ നില്ക്കണമെന്ന് അദ്ദേഹം ആ ജിവനക്കാരനോട് അഭ്യർത്ഥിച്ചു. മരപ്പണിക്കാരൻ അത് സമ്മതിച്ചു. എന്നാൽ ജോലി അവസാനിപ്പിക്കാൻ തിരുമാനിച്ചതുകൊണ്ട് അയാൾക്ക് പഴയതുപോലേ ഒന്നിലും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല..!! നിർമ്മാണസാമഗ്രികളുടെ ഗുണമേന്മയിലോ ഒന്നും അയാളുടെ കണ്ണ് എത്തിയില്ല..!! എങ്ങിനെയോ ഒരു വീട് തട്ടിക്കൂട്ടി ഉണ്ടാക്കി, എന്നു പറഞ്ഞാൽ മതി..!! പണി പൂർത്തിയാക്കി മുതലാളിക്ക് അയാൾ താക്കോൽ നല്കി.. അപ്പോൾ മുതലാളി ആ താക്കോൽ തിരികെ നല്കിക്കൊണ്ട് പഴഞ്ഞു:- "ഇത് നിങ്ങൾക്കുളള വിടാണ്. എൻറെ ഒരു എളിയ സമ്മാനം..!!" ഇതുകേട്ട് അയാൾ ഞെട്ടിപ്പോയി..!! തനിക്കുളള വീടാണ് എന്ന് നേരത്തേ അറിഞ്ഞിരുന്നെങ്കിൽ... കുറച്ചുകൂടി നന്നായി പണിയാമായിരുന്നു..!! അയാൾ ചിന്തിച്ചു..!! നമ്മുടെ കാര്യവും ഇങ്ങനെതന്ന

എല്ലാം അറിയാം എന്നെ ആർക്കും തോൽപ്പിക്കാൻ പറ്റില്ല എന്ന് വിചാരിച്ചു നടന്ന

ഒരു വലിയ മനുഷ്യന് ഉണ്ടായിരുന്നു. .. ഒരു ദിവസം അദ്ദേഹം തന്റെ കാറിൽ ഒരു യാത്ര പോയി പെട്ടെന്ന് വഴിയില് വെച്ച് തന്റെ കാറിന്റെ വീൽ പഞ്ചറായി.. ഡിക്കിയിൽ നിന്നും സ്റ്റെപ്പിനി എടുത്തു കൊണ്ട് വന്ന ശേഷം അദ്ദേഹം പഞ്ചറായ വീലിന്റെ നെട്ടുകൾ അഴിച്ചു വെച്ചു. . ഒരു ഓടയുടെ അടുത്താണ് വെച്ചത്.. നെട്ടുകൾ ഉരുണ്ട് ഓടയിൽ പോയി. . അദ്ദേഹം, ഇനി എന്ത് ചെയ്യും എന്ന് ചിന്തിച്ച് ഇരിപ്പായി. . എല്ലാം അറിയുന്ന മനുഷ്യന് ഇനി നാല് നെട്ടുകൾ വേണം കാറിൽ വീൽ പിടിപ്പിക്കാൻ.. ഓടയിൽ വീണത് എടുക്കാനും പറ്റില്ല. . വലിയ കുഴിയാണ് ... പുതിയ നാല് നെട്ടു വാങ്ങാന് ഒരുപാട് ദൂരം യാത്ര ചെയ്യണം. . അവസാനം ഒന്നും നടപ്പില്ല എന്ന് കണ്ടപ്പോ അദ്ദേഹം നടന്നു പോയി നെട്ടു വാങ്ങാന് തീരുമാനിച്ചു. . ആ സമയത്ത് ഒരു കൊച്ചു കുട്ടി വന്നു ചോദിച്ചു. .. എന്താണ് പറ്റിയതെന്ന്.. അവന് തന്നെ സഹായിക്കാൻ പറ്റില്ല. .. പിന്നെ അവന് തന്റെ അത്രയും അറിവില്ല. . അതു കൊണ്ട് തന്നെ അദ്ദേഹം അവന് നേരെ ഒന്ന് പുഞ്ചിരിച്ചു... മറുപടി കിട്ടാതെ വന്നപ്പോ കുട്ടി ഒന്ന് കൂടി ചോദ്യം ആവർത്തിച്ചു.. അദ്ദേഹം കാര്യം അവനോടു പറഞ്ഞു. . ഒരു നിമിഷം പോലും ചിന്തിക്കാതെ കുട്ടി പറഞ്ഞു.

ശ്രദ്ധിക്കുക : ഒക്ടോബർ,നവംബർ,ഡിസംബർ മാസങ്ങളിൽ പാമ്പിന്റെ കടിയേൽക്കാനുള്ള

സാദ്ധ്യത കൂടുതലാണ്. തണുപ്പ് കൂടുതലുള്ള ഈ മാസങ്ങളിൽ പാമ്പുകൾ അതികസമയവും മളത്തിന് പുറത്തായിരിക്കും.ഈ മാസങ്ങളിലാണ് അവയുടെ ഇണചേരൽ. ഇവയിൽ പകൽ ഇറങ്ങുന്നവയും രാത്രി ഇറങ്ങുന്നവയും ഉണ്ട്. മൂർഖനെപ്പോലുള്ളവ രാത്രിയും പകലും ഇറങ്ങും. പാമ്പുകടിയേറ്റാൽ ഒന്നരമിനിട്ടിനകം പ്രഥമ ശുശ്രുഷ നല്കണം. മണിക്കൂറുകൾക്കകം ആശുപത്രിയിൽ എത്തിക്കണം. വെളിച്ചമില്ലാതെ രാത്രി പുറത്തിറങ്ങാതിരിക്കുക. ഇവ ഓടിവന്ന് കടിക്കില്ല. കടിച്ച പാമ്പിന്റെ ഇനംഅറിഞ്ഞാൽ ആന്റിവേണം നൽകുന്നതിന്റെ അളവ് നിശ്ചയിക്കാൻ സഹായിക്കും. വിവിധതരം പാമ്പുകളുടെ വിഷത്തിന്റെ അളവിൽ വ്യത്യാസം ഉണ്ട്. രാത്രിയിൽ ഇറങ്ങുന്ന പാമ്പുകൾ വെളിച്ചമുള്ള ഭാഗത്തുനിന്ന് മാറി അവയുടെ റയിജ്ജിനകത്ത് കിട്ടിയലാണ് അവ നമ്മെ കടിക്കുന്നത്. പാമ്പ്...!?? പാമ്പിന്‍റെ മുന്നില്‍ ആകസ്മികമായി ചെന്നുപെട്ടാല്‍.. രാജവെമ്പാല ഒഴികെയുളള പാമ്പാണെങ്കില്‍ 5second അനങ്ങാതെ നില്‍ക്കുക. മിക്ക പാമ്പുകളും വഴി മാറിപ്പോകും. 5second ന് ശേഷവും മാറിപ്പോകുന്നില്ലെങ്കില്‍ മെല്ലെ short step എടുക്കുക (5-6 തവണ) പുറകോട്ട് മാറുക. അതിനുശേഷം ഇടതോ അല്ലെങ്കില്‍ വലതോ സൈഡ് മാറിപ്പോവുക. ഇങ്ങനെ മാറുമ്പോള്‍, പാമ

റോഡിൽ നിറഞ്ഞു കിടക്കുന്ന മഴ വെള്ളം ദേഹത്ത് തെറിക്കുമോ എന്ന് പേടിച്ചു

നില്ക്കുന്ന അപരിചിതനായ ഒരാളെ കാണുമ്പൊൾ അതുണ്ടാവാതിരിക്കാൻ വണ്ടിയുടെ വേഗത കുറയ്ക്കുന്ന ഒരാളാണ് നിങ്ങൾ എങ്കിൽ .... ഹോട്ടലിൽ നിന്നും ആഹാരം കഴിച്ച ശേഷം ഇറങ്ങുമ്പോൾ വെയിലോ മഴയോ വക വെക്കാതെ വെളിയിൽ നില്ക്കുന്ന പാവം സെക്യൂരിറ്റി ജീവനക്കാരന് ഒരു നേരത്തെ ആഹാരത്തിനുള്ള തുക പോക്കറ്റിൽ ഇട്ടു കൊടുക്കുന്ന ഒരാളാണ് നിങ്ങൾ എങ്കിൽ ..... സിഗ്നലിൽ പച്ച തെളിയുമ്പോൾ അറിയാതെ ഓഫ് ആയിപ്പോയ സ്കൂട്ടറിൽ പരിഭ്രാന്തരായി ഇരിക്കുന്ന കുടുംബത്തെ ഹോണ്‍ അടിച്ചു പേടിപ്പിക്കാതെ ക്ഷമയോടെ ഇരിക്കുന്ന ഒരാളാണ് നിങ്ങൾ എങ്കിൽ ..... വഴിയരുകിൽ ഇരിക്കുന്ന ഒരു ഭ്രാന്തനെയോ , മന്ദബുദ്ധി ആയ ഒരു കുട്ടിയേയോ കണ്ടു കണ്ണ് നിറയുന്ന ഒരാളാണ് നിങ്ങൾ എങ്കിൽ... എത്ര മൂഡ്‌ ഔട്ട്‌ ആണെങ്കിലും, ആദ്യമായി കാണുന്ന ഒരു കൊച്ചു കുട്ടിയെ നോക്കി കണ്ണിറുക്കി കാണിച്ചു പുഞ്ചിരിക്കാൻ തോന്നുന്ന ഒരാളാണ് നിങ്ങൾ എങ്കിൽ .... നിങ്ങൾ ഇപ്പോഴും നന്മയുള്ള ഒരു ഹൃദയത്തിനുടമ ആണ് എന്ന് ഞാൻ പറയും 😊 ( coppy to whatsapp )

പണ്ട് സ്കൂളില് 1ആം ക്ളാസ് മുതല് 3ആം ക്ളാസ് വരെ ഞങ്ങള്

ആണ്കുട്ട്യോളുംപെണ്കുട്ട്യോളും ഒരേ ബെഞ്ചില് ഇടകലര്ന്നിരുന്നാ പഠിച്ചത്. ഡസ്കുകളൊന്നും ആ കാലത്ത് ചെറിയ ക്ളാസുകളില് ഇല്ലായിരുന്നു അന്ന് ബെഞ്ചില് ഒന്നാമനായി ഇരിക്ക ഏറ്റവും മിടുക്കനായ കുട്ടി ആയിരുന്നു ക്ളാസ് ടീച്ചര് ചോദ്യം ചോദിച്ച് വരുമ്പോള് രണ്ടാമനും മൂന്നാമനും ഉത്തരം അറിയില്ലെങ്കില് നാലാമന് അതിനുത്തരം പറഞ്ഞാല് ഒന്നാമന്റെ അടുത്തേക്ക് സ്ഥാനക്കയറ്റം കിട്ടുമായിരുന്നു ഉത്തരം പറഞ്ഞില്ലെങ്കില് പെണ്കുട്ടികളുടെ അടുത്തിരുത്തും എന്നൊരു ശിക്ഷാനടപടി പോലും 3ആം ക്ളാസില് ഉണ്ടായിരുന്നു പെണ്കുട്ടികളുടെ അടുത്തിരിക്കുന്നതിനെ നാണക്കേടായാണ് ആണ്കുട്ടികള് കണ്ടിരുന്നതും. ഒരു ഭാഗത്ത് ശ്രീകലയും മറുഭാഗത്ത് രജുലയും ആയിപ്പൊയ ഒരു ദിവസം ന്റെമ്മോ നാണക്കേടിന്റെ പടുകുഴിയിലകപ്പെട്ട അവസ്ഥയായിനും. സ്ലേറ്റ് മയക്കുന്ന വെള്ളത്തണ്ടും കടം ചോദിക്കുന്ന പെന്സിലുകളും വളപ്പൊട്ടുകളും മയില്പ്പീലിയുംപരസ്പരം കൈമാറിയും ഇടക്കിടെ ബോര്ഡിനെ കറുപ്പിക്കാന് ചെമ്പരുത്തിയും മഷിയുമൊക്കെയിട്ടുള്ള കലാപരിപാടിയും ആണ്കുട്ടികളും പെണ്കുട്ടികളുംഇടകലര്ന്ന് സന്തോഷത്തോടെയാണ് ചെയ്തുവന്നത് സാഹിത്യസമാജത്തിന് ബെഞ്ച് പിടിച്ചിടാനും തിരികെ ക്ളാസ് പഴയപടിയ

ഭാര്യ പുറത്ത് പോയി തിരിച് വന്നതും ഭർത്താവിനെ വിളിച്ചു ''ദോക്കീം മന്‍സാ ''

ഭർത്താവ് വിളികേട്ടു ''ങ്ങും'' ഭാര്യ==നമ്മടെ അലവിക്കാടെ മോനില്ലേ ?ആചെര്‍ക്കന്‍ ഇന്നോട് കൊറേ നേരം ബര്‍ത്താനം പറഞ്ഞ് ഭർത്താവ് ''ങ്ങും '' ഭാര്യ---മക്കള് വിളിച്ചീരുന്നില്ലേ ഓര്‍ക്കൊക്കെ സൊകല്ലേന്നും ചോയിച് ഭർത്താവ് ''ങ്ങും'' ഭാര്യ----മോള്ടെ കല്ല്യാണം ഇപ്പൊ ഉണ്ടാക്ക്ണണ്ടോന്നും നല്ല പുയ്യാപ്ലമാരെ കിട്ടുമ്പോ പറഞ്ഞയക്കാംന്നും പറഞ്ഞ് ഭർത്താവ്''ങ്ങും'' ഭാര്യ ----നല്ല സ്നേഹോള്ളോരു ചെര്‍ക്കന്‍ ഭർത്താവ്---മരിച്ചു പോയ ബാപ്പാന്റീം ഉമ്മാന്റീം ബിസേസം വരേ ചോയിചില്ലേ ? ഭാര്യ ---ഇല്ല്യാ ഭർത്താവ് ---എന്നാ ഇനി കാണുമ്പോ അതും ചോയിക്കും ഭാര്യ ---അതെന്താ ഇങ്ങള് അങ്ങനെ പറയണേ ? ഭർത്താവ് ''ഓനാ നമ്മളെ സ്ഥാനാര്‍ഥി'' ✌💫 ( coppy to whatsapp )

പുതിയ വോട്ടിങ് യന്ത്രത്തിൽ വോട്ടു ചെയ്യുന്നതിങ്ങനെ

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് 2015 ----------------------------------------------------------- പുതിയ വോട്ടിങ് യന്ത്രത്തിൽ വോട്ടു ചെയ്യുന്നതിങ്ങനെ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾക്ക് വെവ്വേറെ മൂന്നു ബാലറ്റ് യൂണിറ്റും ഒരു കൺട്രോൾ യൂണിറ്റും ഉൾപ്പെട്ട വോട്ടിങ് മെഷീനാണ് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് ഉപയോഗിക്കുക. ജില്ലാ പഞ്ചായത്തിലേക്ക് വോട്ട് രേഖപ്പെടുത്താനുള്ള ബാലറ്റ് യൂണിറ്റിൽ സ്ഥാനാർഥികളുടെ പേര് നീലപേപ്പറിലാണ് പതിച്ചിരുന്നത്. ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള ബാലറ്റ് യൂണിറ്റിൽ പിങ്കും വെള്ള ഗ്രാമപഞ്ചായത്തിലേക്കു വെള്ള പേപ്പറിലുമാണ് പതിച്ചിരുന്നത്. ഓരോ തലത്തിലുമുള്ള ബാലറ്റിൽ സ്ഥാനാർഥിക്ക് വോട്ട് രേഖപ്പെടുത്തുമ്പോൾ പേരിനു നേരേയുള്ള ചുവപ്പ് ലൈറ്റ് തെളിയും. ഇപ്രകാരം മൂന്നു ബാലറ്റ് യൂണിറ്റുകളിലും വോട്ട് രേഖപ്പെടുത്തണം. മൂന്നു വോട്ടും രേഖപ്പെടുത്തിക്കഴിഞ്ഞാൽ ബീപ് ശബ്ദം കേൾക്കും. എന്നാൽ ഏതെങ്കിലും ഒരു യന്ത്രത്തിൽ വോട്ട് ചെയ്യാതിരുന്നാൽ ജില്ലാ പഞ്ചായത്തിന് വോട്ടുചെയ്യേണ്ട യന്ത്രത്തിൽ സ്ഥാപിച്ചിട്ടുള്ള എൻഡ് ബട്ടൺ അമർത്തിയെങ്കിൽ മാത്രമേ വോട്ടിങ് പൂർത്തിയാകൂ. കൺട്രോൾ യൂ

രാവിലെ ആദ്യ ട്രിപ്പ്‌ തുടങ്ങിയ ബസ് ഇടക്കിടെ slow ആകുന്നത് കണ്ട കണ്ടക്റ്റര്‍ driver നോട് കാര്യം തിരക്കി.. 🚌

driver: ഇവിടെ ഇടക്കിടെ zebra ലൈന്‍ കാണുന്നു. ഇന്നലെ രാത്രി ഇതൊന്നും ഇല്ലായിരുന്നു..😢😢 ഇത് കേട്ട കണ്ടക്റ്റര്‍: 😳😳😳😳അത് zebra ലൈന്‍ അല്ല. ഇലക്ഷന്‍ അല്ലേ... പിള്ളേര്‍ കോണി ചിഹ്നം വരച്ചതാാ.....😂😂😂😂😂😂😂😂😂

കൂടുതൽ വാർത്തകൾ

ബൈജു PC ചാലക്കുടി പിടിച്ച മീനുകളെ കാണാം

നിങ്ങളുടെ മീൻപിടുത്ത ഫോട്ടോസ് ഇവിടെ ഉൾപെടുത്താൽ ക്ലിക്ക് ചെയുക  കിടിലൻ മീൻപിടുത്ത സെൽഫി ഫോട്ടോസ് കാണാൻ ഇവിടെ ക്ലിക്ക് ചെയുക  

VVC വലിയോറയും വനിതാ വിഭാഗത്തിൽ ബാസ്കോ ഒതുക്കുങ്ങലും ചാമ്പ്യന്മാരായി

വള്ളിക്കുന്ന് : വിമുക്തി പദ്ധതിയുടെ ഭാഗമായി വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ നടന്ന ജൂനിയർ വോളിബാൾ മത്സരത്തിൽ പുരുഷവിഭാഗത്തിൽ വി.വി.സി വലിയോറയും വനിതാ വിഭാഗത്തിൽ ബാസ്കോ ഒതുക്കുങ്ങലും ചാമ്പ്യന്മാരായി. ഒന്നിനെതിരെ രണ്ട് സെ റ്റുകൾക്ക് ശോഭന വള്ളിക്കുന്നി നെ പരാജയപ്പെടുത്തി വി.വി.സി വലിയോറ ചാമ്പ്യന്മാരായത്. വനിതാ വിഭാഗത്തിൽ ആർ, സി.സി വള്ളിക്കുന്നിനെ ഒന്നിനെതിരെ രണ്ട്സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ബാസ്കോ ഒതുക്കുങ്ങൽ ചാമ്പ്യൻ മാരായത്. 34ടീമുകൾ മാറ്റൂരച്ച മത്സരത്തിൽ വിജയികൾക്ക് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എം. ശശികു മാർ സമ്മാനദാനം വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം പി.എം. രാധാകൃഷ്ണൻ അധ്യ ക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം വി. ശ്രീനാഥ്, ജില്ല വോളിബാൾ ടെക്നിക്കൽ കൺ വീനർ ഷരീഫ് എന്നിവർ സം സാരിച്ചു.

കോഴിക്കോട് കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞു

കോഴിക്കോട് കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ സംഭവത്തിൽ ഒരു മരണം . മൂന്ന് പേർ ഗുരുതരാവസ്ഥയിൽ . കണ്ടപ്പൻചാൽ സ്വദേശിയാണ് മരിച്ചത് . അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ബസ് റോഡിൽ നിന്ന് നിയന്ത്രണം വിട്ട് പുഴയിലേക്ക് കീഴ്മേൽ മറിയുകയായിരുന്നു .ബസിന്റെ മുൻഭാഗത്തിരുന്ന മൂന്നു പേർക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. കോഴിക്കോട് തിരുവമ്പാടി പുല്ലൂരാംപാറയ്ക്ക് സമീപം കാളിയമ്പുഴയിലേക്കാണ് കെഎസ്ആർടിസി മറിഞ്ഞത്. ബസിലുണ്ടായിരുന്ന കെഎസ്ആർടിസി കണ്ടക്‌ടർക്കും ഡ്രൈവർക്കും മറ്റു യാത്രക്കാർക്കുമാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം പുഴയോട് ചേർന്ന് കീഴ്മേൽ മറിഞ്ഞ നിലയിലാണ് കെഎസ്ആർടിസി ബസ്. കൈവരികളോ സുരക്ഷാ ബാരിക്കേഡുകളോ ഇല്ലാത്ത പാലത്തിൽ നിന്നാണ് ബസ് പുഴയിലേക്ക് മറിഞ്ഞതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടം നടന്ന ഉടനെ തന്നെ ബസിലുണ്ടായിരുന്ന ഏറെ പേരെയും പുറത്തെത്തിച്ചു. നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബസിൽ കുടുങ്ങിയ ആളുകളെ പുറത്തെത്തിക്കാനാണ് ശ്രമം. പുഴയിലേക്ക് വീണ ബസ് ക്രെയിൻ ഉപയോഗിച്ച് പുറത്തേക്ക് കയറ്റാനാണ് ശ്ര

വലിയോറ ഈസ്റ്റ്‌ എ. എം. യു. പി.സ്കൂളിൽ പലഹാരമേള സംഘടിപ്പിച്ചു.

വേങ്ങര : വലിയോറ ഈസ്റ്റ്‌ എ. എം. യു. പി.സ്കൂളിൽ പലഹാരമേള സംഘടിപ്പിച്ചു. മൂന്നാം ക്ലാസിലെ പലഹാരപ്പൊതി എന്ന പാഠഭാഗവുമായി ബന്ധപ്പെട്ടായിരുന്നു മേള സംഘടിപ്പിച്ചത്. സീനിയർ അധ്യാപകരായ കെ. പവിത്രൻ, എം എസ്.ഗീത ചേർന്ന് ഉദ്ഘാടനം ചെയ്തു. അധ്യാപകരായ പി. കെ.ജയപ്രകാശ്, തോമസ് വർഗീസ്, ടി ജലീൽ വിദ്യാർഥികളായ ആയിഷ, മുഹമ്മദ്‌ ജസീർ, സെല്ല, അയിന ദിനേശ്, ഹാഷിർ തുടങ്ങിയവർ നേതൃത്വം നൽകി.

കാസര്‍കോട് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; പരപ്പനങ്ങാടി സ്വദേശി മരിച്ചു, ഒരാളെ കാണാനില്ല, 35 പേരെ രക്ഷപ്പെടുത്തി

കാസര്‍കോട് കാസര്‍കോട് നീലേശ്വരം അഴിത്തലയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു. പരപ്പനങ്ങാടി സ്വദേശി അബൂബക്കര്‍ (58) ആണ് മരിച്ചത്. മുനീര്‍ എന്നയാളെയാണ് കാണാതായത്. ഇയാള്‍ക്കായി തെരച്ചിൽ തുടരുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന മറ്റു 35 പേര്‍ നീന്തി രക്ഷപ്പെട്ടു. നീന്തി രക്ഷപ്പെട്ടവരെ കോസ്റ്റ്ഗാര്‍ഡും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് കരയിലെത്തിക്കുകയായിരുന്നു. രക്ഷപ്പെട്ടവരിൽ ഒമ്പതുപേര്‍ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. പടന്ന സ്വദേശിയുടെ ഇന്ത്യന്‍ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ആദ്യഘട്ടത്തിൽ കോസ്റ്റ്ഗാര്‍ഡിനും രക്ഷാപ്രവർത്തകര്‍ക്കും രൂക്ഷമായ കടലേറ്റം കാരണം ബോട്ടിന് അടുത്തെത്താനാകാത്തതും വെല്ലുവിളിയായിരുന്നു. മലപ്പുറം ചെട്ടിപ്പടി സ്വദേശികളും ഒറീസ, തമിഴ്നാട് സ്വദേശികളുമാണ് ബോട്ടിൽ ഉണ്ടായിരുന്നത്.ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് നീന്തികയറിയവരെ രക്ഷപ്പെടുത്തിയത്. ശക്തമായ തിരയിൽപ്പെട്ടാണ് ബോട്ട് മറിഞ്ഞത്. 

പുതിയ NH 66 പാതയിലെ പുതിയ ടോൾ പ്ലാസകൾ എവിടെയെലാം ആണെന്ന് അറിയാം NEW NH66 TROLL plaza location

തലപ്പാടി (കാസർഗോഡ്)-കാരോട് (തിരുവനന്തപുരം) എൻഎച്ച് 66 പാതയിലെ പ്രവൃത്തികൾ പൂർത്തീകരിക്കുന്നതോടെ 11 പുതിയ ടോൾ പ്ലാസകൾ നിലവിൽ വരും. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ പുതിയ പാതയുടെ ഭാഗമായി രണ്ട് പുതിയ ടോൾ പ്ലാസകൾ വീതമുണ്ടാകും. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓരോ ടോൾ പ്ലാസ വീതം തുറക്കും. Kasaragod................ Pulloor Periya Kannur.......................Kalyassery Kozhikode.................Mampuzha Malappuram............ Vettichira Thrissur.................. .Nattika Ernakulam............... Kumbalam Alappuzha.................Kommadi Kollam......................Ochira & Kalluvathukkal Thiruvananthapuram...Thiruvallam & not decided(May be at attingal bypass)

മലപ്പുറം ജില്ലാ ട്രോമാകെയർ മിനിഊട്ടിയിൽ ദുരന്തനിവാരണ പ്രത്യേക പരിശീലനം നടത്തി

വേങ്ങര:ദുരന്തനിവാരണ മേഖലയിൽ ഏറെക്കാലം സേവനം ചെയ്തിട്ടുള്ള മലപ്പുറം പാലക്കാട് ജില്ലയിലെ 50 ട്രോമാകെയർ  വളണ്ടിയർമാർക്കാണ് ന്യൂനത സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പ്രത്യേക പരിശീലന പരിപാടി നടത്തിയത് പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം ബഹു ജില്ലാ കലക്ടർ വി ആർ വിനോദ് ഐഎഎസ് നിർവഹിച്ചു. മലപ്പുറം ജില്ലയുടെ വിലമതിക്കാനാവാത്ത ഡിസാസ്റ്റർ പ്രവർത്തനമാണ് മലപ്പുറം ജില്ലാ ട്രോമാകെയർ  സംഭാവന ചെയ്യുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു മലപ്പുറം ജില്ല സാമൂഹ്യനീതി ഓഫീസർ ശ്രീമതി ഷീബ മുംതാസ് മുഖ്യപ്രഭാഷണം നടത്തി പ്രഭാഷണത്തിൽ ദുരന്ത മേഖലയിൽ അകപ്പെടുന്ന ഭിന്നശേഷിക്കാർ, വയോജനങ്ങൾ എന്നിവർക്ക് ദുരന്ത മേഖലയിൽ നിന്നും രക്ഷപ്പെടാനും അവരെ രക്ഷപ്പെടുത്താനും ഉതകുന്ന പരിശീലനമായി മാറും എന്ന് മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു.  കാലിക്കറ്റ് ഇൻറർനാഷണൽ എയർപോർട്ട് ഫയർ ആൻഡ് റെസ്ക്യൂ സർവീസ് മാനേജർ ശ്രീ ബെൻസിൽ പി ജോൺ മുഖ്യാതിഥിയായിരുന്നു. മലബാറിനെ സംബന്ധിച്ചിടത്തോളം അപകടങ്ങളിൽ പെടുന്നവർക്കും അശണരർക്കും താങ്ങും തണലുമായാണ്  ട്രോമാകെയർ പ്രവർത്തിച്ചത് ഇക്കഴിഞ്ഞ  വിമാന ദുരന്തത്തിൽ സംഘടനയുടെ പങ്ക് വളരെ വലുതാണെന്ന് ആ

രാത്രി വീട്ടിൽനിന്നും കാണാതായ 13 വയസ്സുകാരി ഊട്ടിയിൽ

  രാത്രി വീട്ടിൽനിന്നും  കാണാതായ 13 വയസ്സുകാരി ഊട്ടിയിൽ ഇൻസ്റ്റ​ഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച 18 കാരനൊപ്പം പോലീസ് പിടികൂടി --l  ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ചയാളുമായി പ്രായപൂർത്തിയാകാത്ത പെൺകുട്ടി നാടുവിട്ടു. പള്ളൂർ ഇരട്ടപ്പിലാക്കൂലിൽ രാത്രി വീട്ടിൽനിന്നു കാണാതായ 13 വയസ്സുകാരിയാണ് സുഹൃത്തി ന്റെയൊപ്പം പോയത്. പോലീസിന്റെ തിരച്ചിലിൽ ഇരുവരെയും ഊട്ടിയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന 18കാരനായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇവർ സൗഹൃദം സ്ഥാപിച്ചത്. പെൺകുട്ടിയുടെ മാതാവ് പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചൊക്ലി മേനപ്രത്തെ മുഹമ്മദ് ബിനിനെയും (18) പെൺകുട്ടിയെയും കണ്ടെത്തിയത്. ഇവരെ സഹായിച്ച സനീദ് നെ നേരത്തേ അറസ്റ്റ് ചെയ്‌തു ജാമ്യത്തിൽ വിട്ടിരുന്നു.   ▪️

നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന സ്‌നേക് ഹെഡ് മത്സ്യങ്ങളെ പരിചയപ്പെടാം.

സാധാരണയായി സ്നേക്ക്ഹെഡ് മത്സ്യങ്ങൾ  എന്നറിയപ്പെടുന്ന ഏഷ്യൻ തദ്ദേശവാസിയായ ചന്നിഡി കുടുംബത്തിലെ മത്സ്യങ്ങളുടെ ഒരു ജനുസ്സാണ് ചന്ന. ഈ ജനുസ്സിൽ 35-ൽ കൂടുതൽ സ്പീഷീസുകൾ ശാസ്ത്രീയമായി തിരിച്ചറിഞ്ഞിടുണ്ട്   അതിൽ നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന മത്സ്യങ്ങളെ പരിചയപ്പെടാം വരാൽ ജലാശയങ്ങളിൽ സാധാരണ കണ്ടു വരുന്ന ഒരു മത്സ്യമാണ് വരാൽ. ശാസ്ത്രനാമം :Channa striata. ബ്രാൽ, വ്രാൽ, കണ്ണൻ, കൈച്ചിൽ എന്നിങ്ങനെ പ്രാദേശികമായി അറിയപ്പെടുന്നു. ഇംഗ്ലീഷിൽ -chevron snakehead, striped murrel എന്നീ പേരുകളുണ്ട്. മൂന്ന് കിലോയോളം വലുതാകുന്നതാണ് ഈ മത്സ്യം. സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത് പുള്ളി വരാൻ ദക്ഷിണേന്ത്യയിലെ ജലസംഭരണികളിൽ സാധാരണയായി കണ്ടുവരുന്ന ഒരിനം ശുദ്ധജല മത്സ്യമാണ് പുള്ളിവരാൽ(Bullseye snakehead).(ശാസ്ത്രീയനാമം: Channa marulius).സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഇവയ്ക്കു് സാധിക്കും. മറ്റു മത്സ്യങ്ങളെ

പോലീസ് വകുപ്പും മോട്ടോര്‍ വാഹന വകുപ്പും നല്‍കിയ ഇ-ചെലാന്‍ പിഴ യഥാസമയം അടവാക്കുവാന്‍ സാധിക്കാത്തവര്‍ക്കായി ഇ-ചെലാന്‍ അദാലത്ത് സംഘടിപ്പിക്കുന്നു.

പോലീസ് വകുപ്പും മോട്ടോര്‍ വാഹന വകുപ്പും നല്‍കിയ ഇ-ചെലാന്‍ പിഴ യഥാസമയം അടവാക്കുവാന്‍ സാധിക്കാത്തവര്‍ക്കായി 2024 ഒക്ടോബര്‍ 21, 22, 23, 24 തിയ്യതികളില്‍ ഇ-ചെലാന്‍ അദാലത്ത് സംഘടിപ്പിക്കുന്നു. അദാലത്തിന് പങ്കെടുക്കുന്നവർ ഇ-ചെലാൻ കോപ്പി  കൈവശം കരുതേണ്ടതാണ്. വിവിധ ഗതാഗത നിയമലംഘനങ്ങള്‍ക്ക് പോലീസ് വകുപ്പും മോട്ടോര്‍ വാഹന വകുപ്പും നല്‍കിയിട്ടുള്ള ഇ-ചെലാന്‍ പിഴകളില്‍ യഥാസമയം അടവാക്കുവാന്‍ സാധിക്കാത്തതും നിലവില്‍ ബഹു. കോടതി മുമ്പാകെ അയച്ചിട്ടുള്ളതുമായ ചെലാനുകളില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തിട്ടുള്ളവ ഒഴികെയുള്ള ചെലാനുകള്‍ പിഴയൊടുക്കി തുടര്‍ നടപടികളില്‍ നിന്നും ഒഴിവാകുന്നതിനായി മലപ്പുറം ജില്ലാ പോലീസും മോട്ടോര്‍ വാഹന വകുപ്പും (എന്‍ഫോഴ്സ്മെന്‍റ് വിഭാഗം) സംയുക്തമായി മലപ്പുറം എം എസ് പി കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് 2024 ഒക്ടോബര്‍ 21, 22, 23, 24 തിയ്യതികളില്‍ രാവിലെ 10.00 മണി മുതല്‍ വൈകുന്നേരം 04.00 മണി വരെ സംഘടിപ്പിക്കുന്ന ഇ-ചെലാന്‍ അദാലത്തില്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടെത്തി Credit Card / Debit Card / UPI ഉപയോഗിച്ച്  പിഴ അടവാക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.