ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

kadalundi river @ VALIYORA

Kadalundi river veiw

രാഷ്ട്രിയ കേരളം ഉറ്റുനോക്കിയാ അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി കെ.എസ്

രാഷ്ട്രിയ കേരളം ഉറ്റുനോക്കിയാ അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി കെ.എസ് ശബരിനാഥിന്റെ തകർപ്പൻ ജയത്തിൽ ആഘോഷിച്ച് പ്രകടനം നടത്തുന്ന വേങ്ങര കോണ്ഗ്രസ്‌ പ്രവർത്തകർ.

VSV kuttayimma @ JIDHA

Vsv

ഒരു മിനിറ്റ് ഇതൊന്നു ഇതൊന്നു വായിച്ചു നോക്കിട്ട് പൊക്കൊളു.അല്ലങ്കിൽ ജീവിതകാലം മുഴുവനുള്ള നഷ്ടമാണിത്

ഇത് ജപ്പാനില് ഭൂമി കുലുക്കമുണ്ടായ സമയത്ത് സംഭവിച്ച ഒരു സ്നേഹ നിധിയായ അമ്മയുടെ ത്യാഗത്തിന്റെ കഥ. ഭൂമി കുലുക്കമുണ്ടായ ശേഷം ,രക്ഷാ പ്രവര്ത്തനം നടത്തുന്ന സൈനികര് ഒരു യുവതിയുടെ തകര്ന്നടിഞ്ഞ വീടിനടുത്തെത്ത്തി അപ്പോള് തകര്ന്നടിഞ്ഞ ... വീടിന്റെ അവശിഷ്ട്ടങ്ങള്ക്കിടയിലൂടെ അവര് ആ യുവതിയ്ടെ മൃത ശരീരം കണ്ടു.പക്ഷെ അവളുടെ ആ കിടത്തില് അവര്ക്കെന്തോ ഒരു അസ്വാഭാവികത തോന്നി. മുന്നിലേക്ക് ചാഞ്ഞു നിലത്ത് നെറ്റി കുത്തികൊണ്ട്, ഒപ്പം അവളുടെ രണ്ടു കൈ കൊണ്ട് എന്തോ ഒന്നിനെ മാറോട് ചേര്ത്ത് പിടിച്ചത്‌ പോലെ. തകര്ന്നടിഞ്ഞ വീടിന്റെ അവശിഷ്ട്ടങ്ങള്അവളുടെ മുതുകിലും , തലയിലുമായി ചിതറികിടക്കുന്നു. Rescue TEAM ന്റെ ലീഡര് ഒരു പാട് ബുധിമുട്ടികൊണ്ട് ചുമരിലെ ഒരു ചെറിയ വിള്ളലിലൂടെ കയ്യിട്ട് ആ സ്ത്രീയെ ഒന്നെത്തി പിടിക്കാന് ശ്രമിച്ചു.അങ്ങനെ അദ്ദേഹം ചെയ്യുമ്പോള് അദ്ദേഹത്തിന്റെ മനസ്സില് ഒരു ചെറിയ പ്രതീക്ഷ ഉണ്ടായിരുന്നു. ആ സ്ത്രീ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്ന്.പക്ഷെ തണുത്ത് വിറങ്ങലിച്ച ആ ശരീരം കണ്ടപ്പോള് അവള് മരിച്ചു എന്ന് അവര്ക്ക്‌ ഉറപ്പായി . ടീം ലീഡറും ബാകിയുള്ളവരും ആ വീട് വിട്ടു മറ്റു വീടുകളുടെ അവശിഷ്ട്ടങ്ങള്കിടയി

സമയം മഗ്‌രിബ് കഴിഞ്ഞിരുന്നു. മരുഭൂമിയിലെ ഒറ്റപ്പെട്ട ആ കുടിലിനു മുമ്പില്‍ ഗൃഹനാഥന്‍ അസ്വസ്ഥനായി ഉലാത്തുന്നു.

അത് ശ്രദ്ധിച്ച വഴിയാത്രക്കാരന്‍ വീട്ടിലേക്ക് കയറി വന്നു ചോദിച്ചു. ''എന്താ പ്ര ശ്നം താങ്കള്‍ ഇങ്ങനെ ദുഃഖിതനാകാന്‍?'' ''എന്‍റ ഭാര്യ അകത്ത് പ്രസവ വേദനയുമായി കിടക്കുന്നു, ഇവിടെ സഹായിക്കാനാരും ഇല്ല..കഴിക്കാന്‍ ഭക്ഷണവും ഇല്ല..''. യാത്രക്കാരന്‍ ഉടന്‍ സ്ഥലം വിട്ടു. കുറച്ചു കഴിഞ്ഞ് തന്‍റ ഭാര്യയെയും കൂട്ടി തിരിച്ചെത്തി. കൈയിലെ സഞ്ചിയില്‍ കുറച്ച് ഗോതമ്പ് പൊടിയും ഒലീവ് എണ്ണയും. ആഗതന്‍റ ഭാര്യ വീട്ടിനകത്തേക്ക് കയറി- പ്രസവ വേദനയുമായി കഴിയുന്ന ആ സ്ത്രീയെ സഹായിക്കാന്‍. വീട്ടുകാരനും വഴിയാത്രക്കാരനും കൂടി ചപ്പാത്തി ഉണ്ടാക്കാന്‍ ആരംഭിച്ചു. കൂട്ടത്തില്‍ കൊച്ചു വര്‍ത്തമാനങ്ങളും. ''അല്ല, നമ്മുടെ പുതിയ ഖലീഫയെ കുറിച്ച് എന്താ അഭിപപ്രായം?'' ''ഓ, ആളു പുലിയാണെന്നാ വെപ്പ്, പക്ഷെ ഇത്തിരി കഠിന ഹൃദയനാ''... അങ്ങനെ ലോകകാര്യങ്ങള്‍ സംസാരിച്ചു കൊണ്ടിരിക്കെ വഴിയാത്രക്കാരന്‍റ ഭാര്യ വന്നു പറഞ്ഞു. ''അമീറുല്‍ മുഅ്മിനീന്‍, താങ്കളുടെ സുഹൃത്തിന് ആണ്‍കുഞ്ഞ് പിറന്ന സന്തോഷവാര്‍ത്ത അറിയിച്ചാലും'' 'അമീറുല്‍ മുഅ്മിനീന്‍'

മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഇന്നു നടത്താനിരുന്ന ഭൂകമ്പം ചില സാങ്കേതിക കാരണങ്ങളാൽ അടുത്ത

മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഇന്നു നടത്താനിരുന്ന ഭൂകമ്പം ചില സാങ്കേതിക കാരണങ്ങളാൽ അടുത്ത ആഴ്ചയിലേക്ക് മാറ്റി വെച്ചതായി അറിയിക്കുന്നു.ബ ംഗാള ഉൾകടലിലെ ന്യൂനമർധം ആവിയായി പോയതാണ് കാരണം.മാന്യ ഉപഭോക്താക്കൾ സഹകരിക്കുമല്ലോ... എന്ന് വാട്സപ്പ് ,ഫേസ് ബുക്ക് ഭൂകമ്പ നിര്മാണ കമ്മിറ്റി.

വൃത്തിയുള്ള വസ്ത്രം ധരിച്ചു പ്രഭാത നമസ്ക്കാരത്തിനായി അതിരാവിലെ പള്ളിയിലേക്ക് പുറപ്പെട്ടു

വൃത്തിയുള്ള വസ്ത്രം ധരിച്ചു പ്രഭാത നമസ്ക്കാരത്തിനായി അതിരാവിലെ പള്ളിയിലേക്ക് പുറപ്പെട്ടു. വഴിക്ക് വെച്ച് കാല് വഴുതി അയാള് താഴെ വീണു. വീട്ടില് തിരികെ പോയി വസ്ത്രത്തിലെ ചളി കഴുകി വൃത്തിയാക്കി അയാള് വീണ്ടും പള്ളിയിലേക്ക് നടന്നു. എന്നാല് നിര്ഭാഗ്യവശാല് വീണ്ടും ചളിയില് വഴുതി അയാള് താഴെ വീണു. വീട്ടില് പോയി ഒരിക്കല് കൂടി വസ്ത്രം മാറ്റി ശരീരം വൃത്തിയാക്കി പിന്നെയും പള്ളിയിലേക്ക് നടന്നു. മൂന്നാം തവണ പള്ളിയിലേക്കുള്ള യാത്രയില് അയാള് തെന്നി വീണ സ്ഥലത്ത് ഒരാള് ഒരു വിളക്കുമായി നില്പ്പുണ്ടായിരുന്നു. അതിനെ കുറിച്ച് തിരക്കിയപ്പോള് അപരിചിതന് പറഞ്ഞു താങ്കള് രണ്ടു തവണ ഇവിടെ വീഴുന്നത് ഞാന് കണ്ടിരുന്നു. മൂന്നാമതും വീഴാതിരിക്കാന് ഒരു വിളക്ക് കൊണ്ട് വന്നതാണ്‌. അപരിചിതനോട് നന്ദി പറഞ്ഞു രണ്ടുപേരും പള്ളിയിലേക്ക് പോയി. പള്ളിയില് പ്രവേശിക്കാതെ പുറത്തു നിന്ന അപരിചിതനോട് പലവട്ടം നമസ്ക്കരിക്കാന് അകത്തേക്ക് ക്ഷണിച്ചെങ്കിലും അയാള് വിസമ്മതിച്ചു പുറത്തു തന്നെ നിന്നു. ഒടുവില് നിര്ബന്ധിച്ചപ്പോള് അയാള് പറഞ്ഞു. എനിക്ക് അകത്തു പ്രവേശിക്കാന് കഴിയില്ല . ഞാന് പിശാചാണ്. ഇത് കേട്ട് വിശ്വാസി അമ്പരന്നു പോയി. ശൈത്താന്

Kalavastha

Kerala Kalavastha shaytham=(december- february) venal(march-may) takku padicharu mansoon= (june-september) vadaku kiyaku mansoon(october-november)

Parappilpara skssf Islamic center ulgadanam nale

Parappilpara skssf Islamic center ulgadanam nale azar namaskarathin shesham puthanangadi alfarooq masjid qatheeb usthad abdul azeez faizi nirvahikkunnu

VALIYORA yil library thurannu

VALIYORA : Vaayana dhinatthod anubandhcch inn adakkapura msf unit aarampicch library vard member AK Muhammed ali inauguration cheyutthu.....

ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ്‌ നേരെ പോയി ടിവി ഓണാക്കി കളി കണ്ട ഞാൻ ഞെട്ടി

25 മിനുട്ട്‌ കഴിഞ്ഞിരിക്കുന്നു കളി.. മാത്രല്ല ബ്രസീൽ പൊരിഞ്ഞ കളി.. പിന്നെ മനസിലായി........ മഞ്ഞ കൊളമ്പിയയും നീല ഞങ്ങ ബ്രസീലുമാണെന്ന്..😛😛😛

ഇന്നലെ രാത്രിയില്‍ അങ്ങാടിയില്‍ കണ്ട ചില റമളാന്‍ കാഴ്ചകള്‍..

*************************************മെഡിക്കല്‍ ഷോപ്പില്‍:- ''ഉസ്മാനേ... ഗ്യാസിന്റെ ഗുളിക ഒരു പ ത്തെണ്ണം ഇങ്ങെട്ക്ക്‌...'' ************************************* ഫാന്‍സി & ഗ്രോസ്സറി ഷോപ്പില്‍:- ''ലത്തീഫ്ക്കാ... നല്ല ഒച്ചള്ള ഒരു അലാറം ടൈം പീസും ഒരു കറുത്ത തൊപ്പീം ഇങ്ങ്‌ തരീ... '' **************************************** ബേക്കറിയില്‍:- ''മുത്തേ... ഒരു കാല്‍ കിലോ ഈത്തപ്പയം തൂക്ക്യാ...'' *************************************** ഫ്രൂട്ട്സ് ഷോപ്പില്‍:- '' ശരീഫേ... ആ കൊലേന്ന് നല്ല പഴ്ത്തത് നോക്കി ഒരു കിലോ മൈസൂര്‍ പയം മുറിച്ചാ...'' ************************************** പച്ചക്കറി കടയില്‍:- ''ബാബുക്കാ.. എയുതിക്കൂട്ടിക്കോളീ.. അരക്കിലോ ചെരങ്ങ, ഒരു കെട്ട്‌ ചീര ചപ്പ്‌, ഒരു കൂട്‌ പപ്പടം, പിന്നെ നൂറു ഒണക്കലും... ***************************************** കേബിള്‍ ടി.വി ഓഫീസില്‍:- ''നാസര്‍ക്കാ... ന്റെ പൊരേലെ കണക്ഷന്‍ ഒരു മാസത്തേക്ക്‌ കട്ടാക്കണം..'' **********

🌙കാപ്പാട് കടപ്പുറത്ത് മാസം കണ്ടതിനാൽ നാളെ റമളാൻ

കോഴിക്കോട്: കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ നാളെ റമദാന്‍ ഒന്നായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍, സയ്യിദ് നാസര്‍ അബ്ദുല്‍ ഹയ്യ് തങ്ങള്‍, കാഞ്ഞങ്ങാട് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, കാസര്‍കോട് ഖാസി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍, കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ പ്രസിഡണ്ട് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, കീഴൂര്‍- മംഗളൂരു സംയുക്ത ജമാഅത്ത്, ദക്ഷിണ കന്നഡ ജില്ലാ ഖാസി ത്വാഖ അഹമ്മദ് മുസ്‌ലിയാര്‍ അല്‍ അസ്ഹരി എന്നിവര്‍ അറിയിച്ചു.

"നമ്മുടെ ദേശീയപതാകയ്ക്ക് എത്ര വർണ്ണങ്ങളുണ്ട്....." ???? മീനാക്ഷി ടീച്ചറുടെ ഈണത്തിലുളള ചോദ്യം!

ചോതിച്ച് തീരുംമുമ്പേ ഞങ്ങളുടെ ക്ലാസ് ഒന്നടങ്കം പാടി.. '' മൂൂൂൂന്ന്..." ആ 'മൂന്ന്' സ്കൂൾ മുഴുവൻ അലയടിച്ചു...; അതങ്ങനെയാണ്, അറിയാവുന്ന ഉത്തരമാണെങ്കിൽ കുറച്ചാവേശം കൂടിപ്പോവും.. ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല , വല്ലപ്പോഴും മാത്രമേ ഇങ്ങനെ അറിയുന്ന ചോദ്യങ്ങൾ കിട്ടാറുളളൂ !! "ഞാൻ ചോതിക്കുന്നവര് മാത്രം പണഞ്ഞാ മതി ; എല്ലാരും കിടന്ന് കാറണ്ട !! " ആളിക്കത്തിയ ഞങ്ങളുടെ ആവേശത്തിലേക്ക് ടീച്ചർ വെളളം കോരിയൊഴിച്ചു ; ക്ലാസ് മൊത്തം കരിഞ്ഞ മണം ! എല്ലാരും മിണ്ടാതെ ഇരിക്കുന്നു ; ടീച്ചർ എന്ടെ അരികിലേക്ക് വന്ന് , എന്നെ നോക്കി നിന്നു.. കണ്ണട അൽപം താഴോട്ടാക്കി കണ്ണ് അതിന് മുകളിലൂടെ പുറത്തേക്കിട്ടാണ് നോട്ടം., "ഇങ്ങനെ കഷ്ടപ്പെടണോ ; കണ്ണട അഴിച്ച് വെച്ചാപ്പോരേ ..." എന്ന് ഞാനൊരുപാട് തവണ ചിന്തിച്ചിട്ടുണ്ട് !! 'ടീച്ചർ വന്ന കാര്യം പറ 'എന്ന മട്ടിൽ ഞാൻ ടീച്ചറെയും നോക്കി !! തൊലി പോക്കി വെളുപ്പിച്ച് മിനുസപ്പെടുത്തിയ ചെമ്പരത്തിച്ചെടിയുടെ കൊളളി എന്ടെ മൂക്കിന് നേരെ ചൂണ്ടി ടീച്ചർ ചോതിച്ചു 'ആ മൂന്ന് വർണ്ണങ്ങൾ ഏതൊക്കെയാടാ ...?' "ങ്ങേ !" "

കൂടുതൽ വാർത്തകൾ

ബൈജു PC ചാലക്കുടി പിടിച്ച മീനുകളെ കാണാം

നിങ്ങളുടെ മീൻപിടുത്ത ഫോട്ടോസ് ഇവിടെ ഉൾപെടുത്താൽ ക്ലിക്ക് ചെയുക  കിടിലൻ മീൻപിടുത്ത സെൽഫി ഫോട്ടോസ് കാണാൻ ഇവിടെ ക്ലിക്ക് ചെയുക  

VVC വലിയോറയും വനിതാ വിഭാഗത്തിൽ ബാസ്കോ ഒതുക്കുങ്ങലും ചാമ്പ്യന്മാരായി

വള്ളിക്കുന്ന് : വിമുക്തി പദ്ധതിയുടെ ഭാഗമായി വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ നടന്ന ജൂനിയർ വോളിബാൾ മത്സരത്തിൽ പുരുഷവിഭാഗത്തിൽ വി.വി.സി വലിയോറയും വനിതാ വിഭാഗത്തിൽ ബാസ്കോ ഒതുക്കുങ്ങലും ചാമ്പ്യന്മാരായി. ഒന്നിനെതിരെ രണ്ട് സെ റ്റുകൾക്ക് ശോഭന വള്ളിക്കുന്നി നെ പരാജയപ്പെടുത്തി വി.വി.സി വലിയോറ ചാമ്പ്യന്മാരായത്. വനിതാ വിഭാഗത്തിൽ ആർ, സി.സി വള്ളിക്കുന്നിനെ ഒന്നിനെതിരെ രണ്ട്സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ബാസ്കോ ഒതുക്കുങ്ങൽ ചാമ്പ്യൻ മാരായത്. 34ടീമുകൾ മാറ്റൂരച്ച മത്സരത്തിൽ വിജയികൾക്ക് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എം. ശശികു മാർ സമ്മാനദാനം വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം പി.എം. രാധാകൃഷ്ണൻ അധ്യ ക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം വി. ശ്രീനാഥ്, ജില്ല വോളിബാൾ ടെക്നിക്കൽ കൺ വീനർ ഷരീഫ് എന്നിവർ സം സാരിച്ചു.

കോഴിക്കോട് കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞു

കോഴിക്കോട് കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ സംഭവത്തിൽ ഒരു മരണം . മൂന്ന് പേർ ഗുരുതരാവസ്ഥയിൽ . കണ്ടപ്പൻചാൽ സ്വദേശിയാണ് മരിച്ചത് . അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ബസ് റോഡിൽ നിന്ന് നിയന്ത്രണം വിട്ട് പുഴയിലേക്ക് കീഴ്മേൽ മറിയുകയായിരുന്നു .ബസിന്റെ മുൻഭാഗത്തിരുന്ന മൂന്നു പേർക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. കോഴിക്കോട് തിരുവമ്പാടി പുല്ലൂരാംപാറയ്ക്ക് സമീപം കാളിയമ്പുഴയിലേക്കാണ് കെഎസ്ആർടിസി മറിഞ്ഞത്. ബസിലുണ്ടായിരുന്ന കെഎസ്ആർടിസി കണ്ടക്‌ടർക്കും ഡ്രൈവർക്കും മറ്റു യാത്രക്കാർക്കുമാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം പുഴയോട് ചേർന്ന് കീഴ്മേൽ മറിഞ്ഞ നിലയിലാണ് കെഎസ്ആർടിസി ബസ്. കൈവരികളോ സുരക്ഷാ ബാരിക്കേഡുകളോ ഇല്ലാത്ത പാലത്തിൽ നിന്നാണ് ബസ് പുഴയിലേക്ക് മറിഞ്ഞതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടം നടന്ന ഉടനെ തന്നെ ബസിലുണ്ടായിരുന്ന ഏറെ പേരെയും പുറത്തെത്തിച്ചു. നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബസിൽ കുടുങ്ങിയ ആളുകളെ പുറത്തെത്തിക്കാനാണ് ശ്രമം. പുഴയിലേക്ക് വീണ ബസ് ക്രെയിൻ ഉപയോഗിച്ച് പുറത്തേക്ക് കയറ്റാനാണ് ശ്ര

വലിയോറ ഈസ്റ്റ്‌ എ. എം. യു. പി.സ്കൂളിൽ പലഹാരമേള സംഘടിപ്പിച്ചു.

വേങ്ങര : വലിയോറ ഈസ്റ്റ്‌ എ. എം. യു. പി.സ്കൂളിൽ പലഹാരമേള സംഘടിപ്പിച്ചു. മൂന്നാം ക്ലാസിലെ പലഹാരപ്പൊതി എന്ന പാഠഭാഗവുമായി ബന്ധപ്പെട്ടായിരുന്നു മേള സംഘടിപ്പിച്ചത്. സീനിയർ അധ്യാപകരായ കെ. പവിത്രൻ, എം എസ്.ഗീത ചേർന്ന് ഉദ്ഘാടനം ചെയ്തു. അധ്യാപകരായ പി. കെ.ജയപ്രകാശ്, തോമസ് വർഗീസ്, ടി ജലീൽ വിദ്യാർഥികളായ ആയിഷ, മുഹമ്മദ്‌ ജസീർ, സെല്ല, അയിന ദിനേശ്, ഹാഷിർ തുടങ്ങിയവർ നേതൃത്വം നൽകി.

കാസര്‍കോട് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; പരപ്പനങ്ങാടി സ്വദേശി മരിച്ചു, ഒരാളെ കാണാനില്ല, 35 പേരെ രക്ഷപ്പെടുത്തി

കാസര്‍കോട് കാസര്‍കോട് നീലേശ്വരം അഴിത്തലയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു. പരപ്പനങ്ങാടി സ്വദേശി അബൂബക്കര്‍ (58) ആണ് മരിച്ചത്. മുനീര്‍ എന്നയാളെയാണ് കാണാതായത്. ഇയാള്‍ക്കായി തെരച്ചിൽ തുടരുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന മറ്റു 35 പേര്‍ നീന്തി രക്ഷപ്പെട്ടു. നീന്തി രക്ഷപ്പെട്ടവരെ കോസ്റ്റ്ഗാര്‍ഡും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് കരയിലെത്തിക്കുകയായിരുന്നു. രക്ഷപ്പെട്ടവരിൽ ഒമ്പതുപേര്‍ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. പടന്ന സ്വദേശിയുടെ ഇന്ത്യന്‍ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ആദ്യഘട്ടത്തിൽ കോസ്റ്റ്ഗാര്‍ഡിനും രക്ഷാപ്രവർത്തകര്‍ക്കും രൂക്ഷമായ കടലേറ്റം കാരണം ബോട്ടിന് അടുത്തെത്താനാകാത്തതും വെല്ലുവിളിയായിരുന്നു. മലപ്പുറം ചെട്ടിപ്പടി സ്വദേശികളും ഒറീസ, തമിഴ്നാട് സ്വദേശികളുമാണ് ബോട്ടിൽ ഉണ്ടായിരുന്നത്.ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് നീന്തികയറിയവരെ രക്ഷപ്പെടുത്തിയത്. ശക്തമായ തിരയിൽപ്പെട്ടാണ് ബോട്ട് മറിഞ്ഞത്. 

പുതിയ NH 66 പാതയിലെ പുതിയ ടോൾ പ്ലാസകൾ എവിടെയെലാം ആണെന്ന് അറിയാം NEW NH66 TROLL plaza location

തലപ്പാടി (കാസർഗോഡ്)-കാരോട് (തിരുവനന്തപുരം) എൻഎച്ച് 66 പാതയിലെ പ്രവൃത്തികൾ പൂർത്തീകരിക്കുന്നതോടെ 11 പുതിയ ടോൾ പ്ലാസകൾ നിലവിൽ വരും. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ പുതിയ പാതയുടെ ഭാഗമായി രണ്ട് പുതിയ ടോൾ പ്ലാസകൾ വീതമുണ്ടാകും. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓരോ ടോൾ പ്ലാസ വീതം തുറക്കും. Kasaragod................ Pulloor Periya Kannur.......................Kalyassery Kozhikode.................Mampuzha Malappuram............ Vettichira Thrissur.................. .Nattika Ernakulam............... Kumbalam Alappuzha.................Kommadi Kollam......................Ochira & Kalluvathukkal Thiruvananthapuram...Thiruvallam & not decided(May be at attingal bypass)

മലപ്പുറം ജില്ലാ ട്രോമാകെയർ മിനിഊട്ടിയിൽ ദുരന്തനിവാരണ പ്രത്യേക പരിശീലനം നടത്തി

വേങ്ങര:ദുരന്തനിവാരണ മേഖലയിൽ ഏറെക്കാലം സേവനം ചെയ്തിട്ടുള്ള മലപ്പുറം പാലക്കാട് ജില്ലയിലെ 50 ട്രോമാകെയർ  വളണ്ടിയർമാർക്കാണ് ന്യൂനത സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പ്രത്യേക പരിശീലന പരിപാടി നടത്തിയത് പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം ബഹു ജില്ലാ കലക്ടർ വി ആർ വിനോദ് ഐഎഎസ് നിർവഹിച്ചു. മലപ്പുറം ജില്ലയുടെ വിലമതിക്കാനാവാത്ത ഡിസാസ്റ്റർ പ്രവർത്തനമാണ് മലപ്പുറം ജില്ലാ ട്രോമാകെയർ  സംഭാവന ചെയ്യുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു മലപ്പുറം ജില്ല സാമൂഹ്യനീതി ഓഫീസർ ശ്രീമതി ഷീബ മുംതാസ് മുഖ്യപ്രഭാഷണം നടത്തി പ്രഭാഷണത്തിൽ ദുരന്ത മേഖലയിൽ അകപ്പെടുന്ന ഭിന്നശേഷിക്കാർ, വയോജനങ്ങൾ എന്നിവർക്ക് ദുരന്ത മേഖലയിൽ നിന്നും രക്ഷപ്പെടാനും അവരെ രക്ഷപ്പെടുത്താനും ഉതകുന്ന പരിശീലനമായി മാറും എന്ന് മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു.  കാലിക്കറ്റ് ഇൻറർനാഷണൽ എയർപോർട്ട് ഫയർ ആൻഡ് റെസ്ക്യൂ സർവീസ് മാനേജർ ശ്രീ ബെൻസിൽ പി ജോൺ മുഖ്യാതിഥിയായിരുന്നു. മലബാറിനെ സംബന്ധിച്ചിടത്തോളം അപകടങ്ങളിൽ പെടുന്നവർക്കും അശണരർക്കും താങ്ങും തണലുമായാണ്  ട്രോമാകെയർ പ്രവർത്തിച്ചത് ഇക്കഴിഞ്ഞ  വിമാന ദുരന്തത്തിൽ സംഘടനയുടെ പങ്ക് വളരെ വലുതാണെന്ന് ആ

രാത്രി വീട്ടിൽനിന്നും കാണാതായ 13 വയസ്സുകാരി ഊട്ടിയിൽ

  രാത്രി വീട്ടിൽനിന്നും  കാണാതായ 13 വയസ്സുകാരി ഊട്ടിയിൽ ഇൻസ്റ്റ​ഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച 18 കാരനൊപ്പം പോലീസ് പിടികൂടി --l  ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ചയാളുമായി പ്രായപൂർത്തിയാകാത്ത പെൺകുട്ടി നാടുവിട്ടു. പള്ളൂർ ഇരട്ടപ്പിലാക്കൂലിൽ രാത്രി വീട്ടിൽനിന്നു കാണാതായ 13 വയസ്സുകാരിയാണ് സുഹൃത്തി ന്റെയൊപ്പം പോയത്. പോലീസിന്റെ തിരച്ചിലിൽ ഇരുവരെയും ഊട്ടിയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന 18കാരനായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇവർ സൗഹൃദം സ്ഥാപിച്ചത്. പെൺകുട്ടിയുടെ മാതാവ് പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചൊക്ലി മേനപ്രത്തെ മുഹമ്മദ് ബിനിനെയും (18) പെൺകുട്ടിയെയും കണ്ടെത്തിയത്. ഇവരെ സഹായിച്ച സനീദ് നെ നേരത്തേ അറസ്റ്റ് ചെയ്‌തു ജാമ്യത്തിൽ വിട്ടിരുന്നു.   ▪️

നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന സ്‌നേക് ഹെഡ് മത്സ്യങ്ങളെ പരിചയപ്പെടാം.

സാധാരണയായി സ്നേക്ക്ഹെഡ് മത്സ്യങ്ങൾ  എന്നറിയപ്പെടുന്ന ഏഷ്യൻ തദ്ദേശവാസിയായ ചന്നിഡി കുടുംബത്തിലെ മത്സ്യങ്ങളുടെ ഒരു ജനുസ്സാണ് ചന്ന. ഈ ജനുസ്സിൽ 35-ൽ കൂടുതൽ സ്പീഷീസുകൾ ശാസ്ത്രീയമായി തിരിച്ചറിഞ്ഞിടുണ്ട്   അതിൽ നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന മത്സ്യങ്ങളെ പരിചയപ്പെടാം വരാൽ ജലാശയങ്ങളിൽ സാധാരണ കണ്ടു വരുന്ന ഒരു മത്സ്യമാണ് വരാൽ. ശാസ്ത്രനാമം :Channa striata. ബ്രാൽ, വ്രാൽ, കണ്ണൻ, കൈച്ചിൽ എന്നിങ്ങനെ പ്രാദേശികമായി അറിയപ്പെടുന്നു. ഇംഗ്ലീഷിൽ -chevron snakehead, striped murrel എന്നീ പേരുകളുണ്ട്. മൂന്ന് കിലോയോളം വലുതാകുന്നതാണ് ഈ മത്സ്യം. സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത് പുള്ളി വരാൻ ദക്ഷിണേന്ത്യയിലെ ജലസംഭരണികളിൽ സാധാരണയായി കണ്ടുവരുന്ന ഒരിനം ശുദ്ധജല മത്സ്യമാണ് പുള്ളിവരാൽ(Bullseye snakehead).(ശാസ്ത്രീയനാമം: Channa marulius).സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഇവയ്ക്കു് സാധിക്കും. മറ്റു മത്സ്യങ്ങളെ

വലിയോറ ചിനക്കൽ ഓട്ടോറിക്ഷകൾ തമ്മിൽ ഇടിച്ചുണ്ടായ അപകടത്തിന്റെ CCTV VIDEO

വലിയോറ ചിനക്കൽ ഓട്ടോറിക്ഷകൾ തമ്മിൽ ഇടിച്ചു പടിഞ്ഞാറ് ഭാഗത്തുനിന്ന് വരുന്ന ഓട്ടോറിക്ഷയുടെ ഫ്രണ്ടിലെ ടയർ തെറിച്ച് കിഴക്ക് ഭാഗത്തുനിന്ന് വരുന്ന ഓട്ടോറിക്ഷയെ ഇടിക്കുകയായിരുന്നു രണ്ട് ഡ്രൈവർമാർക്കും നിസ്സാര പരുക്കുകളോടെ വിഎംസി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി