17/6/15

ഇന്നലെ രാത്രിയില്‍ അങ്ങാടിയില്‍ കണ്ട ചില റമളാന്‍ കാഴ്ചകള്‍..

*************************************മെഡിക്കല്‍ ഷോപ്പില്‍:-

''ഉസ്മാനേ... ഗ്യാസിന്റെ ഗുളിക ഒരു പ ത്തെണ്ണം ഇങ്ങെട്ക്ക്‌...''

*************************************

ഫാന്‍സി & ഗ്രോസ്സറി ഷോപ്പില്‍:-

''ലത്തീഫ്ക്കാ... നല്ല ഒച്ചള്ള ഒരു അലാറം ടൈം പീസും ഒരു കറുത്ത തൊപ്പീം
ഇങ്ങ്‌ തരീ... ''

****************************************

ബേക്കറിയില്‍:-

''മുത്തേ... ഒരു കാല്‍ കിലോ ഈത്തപ്പയം തൂക്ക്യാ...''

***************************************

ഫ്രൂട്ട്സ് ഷോപ്പില്‍:-

'' ശരീഫേ... ആ കൊലേന്ന് നല്ല പഴ്ത്തത് നോക്കി ഒരു കിലോ മൈസൂര്‍ പയം മുറിച്ചാ...''

**************************************

പച്ചക്കറി കടയില്‍:-

''ബാബുക്കാ.. എയുതിക്കൂട്ടിക്കോളീ..
അരക്കിലോ ചെരങ്ങ,
ഒരു കെട്ട്‌ ചീര ചപ്പ്‌,
ഒരു കൂട്‌ പപ്പടം,
പിന്നെ നൂറു ഒണക്കലും...

*****************************************

കേബിള്‍ ടി.വി ഓഫീസില്‍:-

''നാസര്‍ക്കാ... ന്റെ പൊരേലെ കണക്ഷന്‍
ഒരു മാസത്തേക്ക്‌ കട്ടാക്കണം..''

***************************************

ഒരു മാസത്തേക്ക്‌ അടച്ചിടാന്‍ പോവുന്ന ഹോട്ടലില്‍:-

''മുജീബേ... ആ ഒരു കുറ്റി ഗ്യാസ്‌ ഇന്‍ക്ക്‌ തന്നേക്ക്‌... അനക്ക്‌
പെരുന്നാള്‍ പിറ്റേന്ന് കിട്ട്യാ പോരേ..??''

*******************************************

മൊബൈല്‍ ഷോപ്പില്‍:-

''നൗ ഷാദ്ക്കാ... ഈ കാര്‍ഡ്‌ ഫോര്‍മ്മാറ്റ്‌ ചെയ്തിട്ട്‌ വയളുകള്‍
(മത പ്രഭാഷണം) കേറ്റി തരീ..''

***************************************

ഇതൊക്കെ കഴിഞ്ഞ്‌ രാത്രി വീട്ടിലെത്തി കിടക്കാന്‍ നേരം ഒരു സുഹൃത്തിനെ
ഫോണില്‍ വിളിച്ചപ്പോള്‍ സാധാരണ കേട്ടിരുന്ന സിനിമാ ഗാനത്തിനു പകരം നല്ല
ഇശലാര്‍ന്ന ഖുര്‍ആന്‍ പാരായണം..

''-ആഹാ... ഇതെന്തെടാ ?? ഡയലര്‍ ട്യൂണ്‍ ഖുര്‍ആന്‍ ഓത്ത്‌ ആക്ക്യെ??''


റമളാന്‍ മാസാ തുടങ്ങുന്നെ... നന്നായിക്കൂടെ??? അനക്ക്‌ ഒരു
തയ്യാറെടുപ്പൂല്ലേ .....??

»»»»»»»»»»»»»»»»»»»»»»»»»»»»»»»»««

ഏവര്‍ക്കും എന്റെയും കുടുംബത്തിന്‍റേയും ഹൃദയം നിറഞ്ഞ റമളാന്‍ മുബാറക്‌ ആശംസകള്‍..

മനസ്സും ശരീരവും സ്ഫുടം ചെയ്ത്‌ കുടുംബത്തേയും ചുറ്റുപാടിനേയും നന്മയാല്‍
പ്രതിഫലിപ്പിക്കുക... മരണം വരെ ആ നന്മ തുടരുക...

നാഥന്‍ തുണക്കട്ടെ.. ആമീന്‍..

നിങ്ങളുടെ എല്ലാ പ്രാര്‍ത്ഥനകളിലും ഈ പാവം എന്നേയും കുടുംബത്തേയും
ഉള്‍പ്പെടുത്തുക..

Copy to whatsapp