ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

"നമ്മുടെ ദേശീയപതാകയ്ക്ക് എത്ര വർണ്ണങ്ങളുണ്ട്....." ???? മീനാക്ഷി ടീച്ചറുടെ ഈണത്തിലുളള ചോദ്യം!

ചോതിച്ച് തീരുംമുമ്പേ ഞങ്ങളുടെ ക്ലാസ് ഒന്നടങ്കം പാടി..
'' മൂൂൂൂന്ന്..."
ആ 'മൂന്ന്' സ്കൂൾ മുഴുവൻ അലയടിച്ചു...;
അതങ്ങനെയാണ്, അറിയാവുന്ന ഉത്തരമാണെങ്കിൽ കുറച്ചാവേശം കൂടിപ്പോവും..
ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല , വല്ലപ്പോഴും മാത്രമേ ഇങ്ങനെ
അറിയുന്ന ചോദ്യങ്ങൾ കിട്ടാറുളളൂ !!
"ഞാൻ ചോതിക്കുന്നവര് മാത്രം പണഞ്ഞാ മതി ; എല്ലാരും കിടന്ന് കാറണ്ട !! "
ആളിക്കത്തിയ ഞങ്ങളുടെ ആവേശത്തിലേക്ക് ടീച്ചർ വെളളം കോരിയൊഴിച്ചു ;
ക്ലാസ് മൊത്തം കരിഞ്ഞ മണം !
എല്ലാരും മിണ്ടാതെ ഇരിക്കുന്നു ; ടീച്ചർ എന്ടെ അരികിലേക്ക് വന്ന് , എന്നെ
നോക്കി നിന്നു.. കണ്ണട അൽപം താഴോട്ടാക്കി കണ്ണ് അതിന് മുകളിലൂടെ
പുറത്തേക്കിട്ടാണ് നോട്ടം., "ഇങ്ങനെ കഷ്ടപ്പെടണോ ; കണ്ണട അഴിച്ച്
വെച്ചാപ്പോരേ ..." എന്ന് ഞാനൊരുപാട് തവണ ചിന്തിച്ചിട്ടുണ്ട് !!
'ടീച്ചർ വന്ന കാര്യം പറ 'എന്ന മട്ടിൽ ഞാൻ ടീച്ചറെയും നോക്കി !!
തൊലി പോക്കി വെളുപ്പിച്ച് മിനുസപ്പെടുത്തിയ ചെമ്പരത്തിച്ചെടിയുടെ കൊളളി
എന്ടെ മൂക്കിന് നേരെ ചൂണ്ടി ടീച്ചർ ചോതിച്ചു
'ആ മൂന്ന് വർണ്ണങ്ങൾ ഏതൊക്കെയാടാ ...?'
"ങ്ങേ !"
"ങ്ങേന്നല്ല ; ദേശീയ പതാകയിലെ ആ മൂന്ന് വർണ്ണങ്ങൾ ഏതൊക്കെയാന്ന് ?? "
"പച്ച , ചോപ്പ് , വെളള "
ഒരു ശെരിയുത്തരം പറഞ്ഞ 'ഗമ'യിൽ ടീച്ചറെ നോക്കി പല്ലിളിച്ച് നിൽക്കവേ....
ചെമ്പരത്തിക്കൊളളി മുഖത്തിന് നേരെ വെച്ച് വട്ടം വരച്ചോണ്ട് ടീച്ചർ കണ്ണ്
പുറത്തേക്കിട്ട് പറഞ്ഞു...
"ക്രമത്തിൽ പറയെടാ !!! "
പണി പാളി ;
ക്രമം ലേശം ബുദ്ധിമുട്ടാവും !!
വാടാ ചക്കരേ എന്ന മട്ടിൽ വടിയെ നോക്കി ഞാൻ നിൽക്കുമ്പൊ ;
എന്നോട് എന്തോ ഒരിത്‌ തോന്നിയ ഒരു പെണ്കുട്ടി ; ടീച്ചർ കാണാതെ 'കപിൽദേവ്'
പതാകയും പൊക്കിപ്പിടിച്ച് നിൽക്കുന്ന 'ചട്ട'യുളള നോട്ട്ബുക്ക് എനിക്ക്‌
കാണിച്ചു തന്നു..!
ഒരു വട്ടം പതാകയിലും, പിന്നെ അവളുടെ കളങ്കമില്ലാത്ത സ്നേഹം തുളുമ്പുന്ന
മുഖത്തേക്കും നോക്കി ഞാനുത്തരം പറഞ്ഞു..
"ചോപ്പ്
വെളള
പച്ച "
ഉത്തരം പറഞ്ഞ് തീരും മുമ്പേ എൻടെ ചെവി പിടിച്ച് കറക്കി മുഖം സ്കൂൾ
ഗ്രൗണ്ടിലെ കൊടിമരത്തിലേക്ക് തിരിച്ച് പിടിച്ച് അവിടെയുളള പതാകയിലേക്ക്
ചൂണ്ടി ടീച്ചർ ചോതിച്ചു...;
"ചുവപ്പാണോ കഴുതേ അത് !? "
ഞാൻ നോക്കിയിട്ട് വെളളയും പച്ചയും കാണുന്നപോലെ ചുവപ്പ് തന്നെയാണ് അവിടെയും കണ്ടത് ;
പിന്നെ ടീച്ചറെന്തിനാ എൻടെ ചെവി പിടിച്ച് കറക്കിയത് ?
മീനാക്ഷി ടീച്ചറെ കാഴ്ച്ച ശക്തി പോയോ പടച്ചോനേ...ന്ന് വിചാരിച്ച് ഞാൻ
വിഷമത്തോടെ നിന്നു !!
ടീച്ചർ പെണ്കുട്ടികളുടെ നേരെ തിരിഞ്ഞു..;
എനിക്ക് കപിൽദേവിനെ കാണിച്ചു തന്ന പെണ്കുട്ടിയുടെ തോളത്ത് തട്ടി പറഞ്ഞു ,
"നീ പറ "
അവൾ എഴുന്നേറ്റ് നിന്ന് ഉത്തരം പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി ;
ങ്ങേ... അതൊരു പൂവിൻടെ പേരല്ലേ ; കുങ്കുമം!!!
"കുങ്കുമം , വെളള , പച്ച "
'ഗുഡ്... കുട്ടി ഇരിക്കൂ '
അപ്പൊ ഞാനോ !!
'നീ നാളെ 1000 വട്ടം "കുങ്കുമം, വെളള, പച്ച"
എന്നെഴുതിയിട്ട് ക്ലാസ്സിൽ കേറിയാ മതി !!
ന്നാലും വേണ്ടില്ല, ഒരു തീരുമാനമായല്ലോ എന്ന മട്ടിൽ ഞാൻ ബെഞ്ചിലിരുന്നു !!
പറഞ്ഞാൽ കേൾക്കുന്ന കുട്ടി ആയത് കൊണ്ട് വൈകുന്നേരം സ്കൂൾ വിട്ട് പോവുമ്പൊ
പാണ്ടികശാല കടയിൽ നിന്ന് എഴുതാനുളള പത്തിരുപത് പേപ്പറും വാങ്ങിയാണ്
വീട്ടിലേക്ക് പോയത്...;
പിറ്റേന്ന് സ്കൂളിൽ പോവാതെ ഇരുന്നെഴുതി (ഉത്തരവാദിത്തം !)
അന്ന് വൈകുന്നേരം അടുക്കള ഭാഗത്തെ അമ്മിത്തണയിലിരുന്ന് അവിലും ചായയും
അടിക്കുമ്പൊ ക്ലാസ്മേറ്റും കൂട്ടുകാരനും അയൽവാസിയുമായ ഷഫീക് സ്കൂൾ വിട്ട്
വരുന്നു..;
"ഞാനിന്ന് ലീവാക്കിയത് ആരേം ചോയിച്ചീനോ ; ഞാൻ ഫുൾ എഴുതി, നാളെ വരും"
'ആ...' ന്നും പറഞ്ഞ് അവൻ വീട്ടിലേക്ക് പോയി. എന്താന്നറിയില്ല ; അവനൊരു
മൂഡില്ല !! എന്താ പ്രശ്നം ; ആ....' എന്തേലുമാവട്ടെ !
പിറ്റേന്ന് ക്ലാസ്സിൽ കേറും മുമ്പേ ഓഫീസ് റൂമിൽ പോയി ഇരുപത്
പേപ്പറുകളിലായി ആയിരം വട്ടം ഞാനെഴുതിയ വർണ്ണലോകം ഞാൻ മീനാക്ഷി ടീച്ചർക്ക്
കൈമാറി !!
മറ്റുക്ലാസുകളിലെയും ഒരുപാട് കുട്ടികൾ ഓഫീസ് റൂമിൽ വന്ന് എല്ലാ
അദ്ധ്യാപകർക്കും ഇങ്ങനെ ഓരോ കെട്ടുകൾ കൊടുക്കുന്നുണ്ട് ;
എന്ടെ കെട്ട് , ഞാൻ കഷ്ട്ടപ്പെട്ടെഴുതിയ കെട്ട് ഒന്ന് നോക്കുക പോലും
ചെയ്യാതെ ജനലിലൂടെ കഞ്ഞിപ്പുരയിലേക്കിട്ടു !!
(ഉച്ചകഞ്ഞി വെക്കുമ്പോൾ ചേരിയും ചിരട്ടയും പോരാഞ്ഞിട്ടായിരിക്കും;
ഓഫീസ് റൂമിൻടെ ജനലിനുളളിലൂടേ കഞ്ഞിപ്പുരയിലേക്ക് ഈ പേപ്പറുകൾ ഇട്ട് കൊടുക്കും !!)
മീനാക്ഷി ടീച്ചറെന്നോട് പറഞ്ഞു....;
"എടാ നീയൊക്കെ ഒരുത്തരം പറയുന്നത് കേൾക്കാനുളള ആഗ്രഹം കൊണ്ടാണ് ഇത്രേം
ഈസിയായ ചോദ്യം ചോതിക്കുന്നത് ;
നിനക്കൊക്കെ വേറെ വല്ല പണിക്കും പോയിക്കൂടെ !"
ഞാൻ സ്ഥിരം മറുപടിയായ ഒരു ചിരി സമ്മാനിച്ച് പുറത്തേക്കിറങ്ങുമ്പൊ ഓഫീസ്
റൂമിൻടെ പടിക്കൽ ഒരു വലിയ കെട്ട് പേപ്പറുകളുമായി ഷഫീക് നിൽക്കുന്നു ;
ഞാൻ ലീവാക്കിയ ദിവസം അവന് കിട്ടിയ മുട്ടൻ പണിയാണ് ആ പേപ്പറുകളിൽ
എന്നെനിക്ക് മനസ്സിലായി ;
ക്ലാസിൽ പോയന്വേഷിച്ചപ്പൊഴാണ് കാര്യമറിഞ്ഞത് !!
ദേശീയപതാകയിലെ വെളള വർണ്ണത്തിൻടെ മധ്യത്തിലുളള‌ ചക്രത്തിൻടെ പേര്
ആദ്യമായി ഇവൻടെ വായിൽ നിന്ന് ഒരുത്തരം കേൾക്കാനുളള ആഗ്രഹം കൊണ്ട്
ടീച്ചറിവനോട് ചോതിച്ചു...
ചക്രം കറക്ടായിരുന്നു ;
അശോകൻ 'കേശവ'നായിപ്പോയി !!
2000 പ്രാവശ്യമെഴുതിയ "ആശോകചക്രം" പിടിച്ച് നിൽക്കുന്ന ഷഫീകിനെയാണ്
ഞാനവിടെ കണ്ടത് "!!!
" ഞാനായിരമല്ലേ എഴുതിയത് ;
ഇവനെന്തിനാ രണ്ടായിരം !!"??
ഒരുപാടാലോചിച്ചപ്പൊഴാണ് എനിക്ക് കാര്യം മനസ്സിലായത് ;
ഞാനെഴുതിയത് കഞ്ഞിക്കാണ്,
ഇവനെഴുതിയത് ചെറുപയറിനും;
ചെറുപയറിന് 'വേവ്' കൂടുതലാ...!!
*******ശുഭം*********
((കഥാപാത്രങ്ങൾക്ക് ജീവനുണ്ട് ;
കഥ വെറും സാങ്കൽപ്പികം മാത്രമാണ്))
Copy to whatsapp

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

തിരൂരങ്ങാടി ചന്തപ്പടിയിലെ ആക്സിഡന്റ് ഒരാൾ മരണപെട്ടു

തിരുരങ്ങാടി ചന്തപ്പടിയിൽ സ്കൂൾ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ  പരികേറ്റ  അരിചോൾ നിരപ്പറമ്പ് സ്വദേശി PSMO കോളേജ് വിദ്യാർഥിയായ സാദിക്ക് KV (19) കോഴിക്കോട് മിംസ് ഹോസ്പിറ്റൽ വെച്ച് ഇന്ന് രാത്രി 9 മണിക്ക് മരണപെട്ടു. ഇന്ന് ഉച്ചക്ക് 12:30 തോടെയാണ് അപകടം സംഭവിച്ചത് പരിക്ക് പറ്റിയവരെ അടുത്തുള്ള ഹോസ്പിറ്റലിൽ പ്രവേശിപ്പികുകയും പിനീട് കോഴിക്കോട് ഹോസ്പിറ്റലിലെക്ക് മാറ്റുകയും ആയിരുന്നു   നിരപ്പറമ്പ് സ്വദേശിയും തിരൂരങ്ങാടി PSMO കോളേജ് രണ്ടാം വർഷ വിദ്യാർഥിയും ഈ വർഷത്തെ സ്റ്റുഡൻ്റ്സ് യൂണിയൻ Student editor ആയിരുന്നു. കൂടാതെ കോളേജ് NSS യൂണിറ്റ് സെക്രട്ടറി, ബ്ലഡ്‌ ഡോനെഷൻ കേരള (BDK) മലപ്പുറം തിരൂരങ്ങാടി താലൂക്ക് കോർഡിനേറ്റർ എന്നീ ചുമതലകളും വഹിച്ചിരുന്നു. കൂടെ യാത്ര ചെയ്തിരുന്ന സഹപാഠി ബാസിത് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നാടിനെ കണ്ണീരിലാഴ്ത്തി സാദിഖിന്റെ മടക്കം..                                     തിരൂരങ്ങാടി: കഴിഞ്ഞ ദിവസം ബൈക്ക് അപകടത്തിൽ മരണപെട്ട സാദിഖിന്റെ ഓർമ്മകളിൽ വിതുമ്പുകയായിരുന്നു സഹഹാഠികൾ. ഒരാഴ്ച‌ മുൻപ് പി എസ്

ലോക്‌സഭാ തിരഞ്ഞെടുപ്പ്: മീഡിയ മോണിറ്ററിങ് സെല്‍ പ്രവര്‍ത്തനം തുടങ്ങി

ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാധ്യമങ്ങളെ നിരീക്ഷിക്കുന്നതിനും രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥികളുടെയും ഇലക്ട്രോണിക് മാധ്യമങ്ങളിലെ രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി നല്‍കുന്നതിനുള്ള മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് സെല്‍ (എം.സി.എം.സി) മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു.  ഇലക്ട്രണിക് മാധ്യമങ്ങളില്‍ നല്‍കുന്ന പരസ്യങ്ങളുടെ പ്രീ-സര്‍ട്ടിഫിക്കേഷനു പുറമെ, മാധ്യമങ്ങളില്‍ വരുന്ന പെയ്ഡ് ന്യൂസ്, പെരുമാറ്റച്ചട്ട ലംഘനങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍, വ്യാജ വാര്‍ത്തകള്‍ തുടങ്ങിയവയുടെ നിരീക്ഷണമാണ് സെല്ലിന്റെ പ്രധാന ചുമതല. പത്രങ്ങള്‍, ആനുകാലികങ്ങള്‍, ടെലിവിഷന്‍ ചാനലുകള്‍, കേബിള്‍ നെറ്റ് വര്‍ക്കുകള്‍, റേഡിയോ, സ്വകാര്യ എഫ്.എം ചാനലുകള്‍, സാമൂഹിക മാധ്യമങ്ങള്‍ ഉള്‍പ്പെടെ നിരീക്ഷണത്തിന് വിധേയമാക്കും. പെയ്ഡ് ന്യൂസ് സംബന്ധമായി ലഭിക്കുന്ന പരാതികളും എം.സി.എം.സി പരിശോധിക്കും. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ചെയര്‍മാനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കണ്‍വീനറുമായ ജില്ലാതല മീഡിയാ സര്‍ട്ടിഫിക്കേഷന്‍

കുട്ടിയെ കിട്ടി ഇനി ആരും ഷെയർ ചെയ്യണ്ട

കാണാതായ വിദ്യാർത്ഥിനിയെ കണ്ട് കിട്ടി ഇന്ന് 14-03-2024 കാണാതായ തോട്ടശ്ശേരിയറ സ്വദേശിനി  17 വയസുള്ള കുട്ടിയെ കണ്ട് കിട്ടിയിട്ടുണ്ട്. ഇനി ആരും ഷെയർ ചെയ്യേണ്ടതില്ല. മാഹിയിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയത് വീട്ടുകാർ അങ്ങോട്ട് പുറപ്പെട്ടുണ്ട് എന്നും അറിയാൻ കഴിഞ്ഞു  കൂടുതൽ വിവരങ്ങൾക്ക് മുകളിലെ വീഡിയോ കാണുക  Time.8.45pm 

കൊയ്ത, കൊയ്‌മ,koima,koitha

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

പുത്തനത്താണിയിൽ വൻ തീപിടിത്തം LIVE VIDEO

പുത്തനത്താണി ടൗണിൽ വൻ തീപിടുത്തം നിരവധി കടകൾ കത്തി നശിച്ചു `പുത്തനത്താണി തിരുനാവായ റോഡ് ജംഗ്ഷനിലാണ് തീ പിടുത്തം ഉണ്ടായത്` നിരവധി സ്ഥാപനങ്ങൾ കത്തി നശിച്ചു രാത്രി 7. 15 ഓടെയാണ് തീ പിടിച്ചത് ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത് നാട്ടുക്കാരുടെ അവസരോചിതമായ ഇടപെടലിൽ വൻ തീ പിടുത്തം ഒഴിവായി.. തീ പൂർണമായും അണച്ചു.

പൊരിക്ക് മീൻ leaf fish,porikk