പോസ്റ്റുകള്‍

നവംബർ, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

ഇമേജ്

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

ഇമേജ്

വലിയോറ പുത്തനങ്ങാടി പള്ളിഇടവഴിയിൽനിന്നും പെരുമ്പാമ്പിനെ പിടികൂടി VIDEO

ഇമേജ്
വലിയോറ പുത്തനങ്ങാടി പള്ളിഇടവഴിയിൽനിന്നും പെരുമ്പാമ്പിനെ പിടികൂടി  ഇന്നലെ അർത്ഥരാത്രിയോടെ പാമ്പ്പിടുത്തകാരൻ ചെറൂർ മുസ്തഫയാണ് പാമ്പിനെ പിടികൂടിയത്.

വേങ്ങരയിൽ ഓട്ടോ സർവ്വീസ് നിർത്തി അനുശോചിക്കുന്നു.

ഇമേജ്
 ഓട്ടോ സർവ്വീസ് നിർത്തി അനുശോചിക്കുന്നു. വേങ്ങര: കാലിക്കറ്റ് ബേക്കറിക്ക് സമീപമുളള ഓട്ടോ സ്റ്റാന്റിലെ ഡ്രൈവരായിരുന്ന  അഷറഫിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് കൊണ്ട് വേങ്ങരയിൽ ഓട്ടോ സർവ്വീസ് നിർത്തലാക്കുന്നു. അദ്ദേഹത്തിന്റെ ജനാസ നിസ്കാരം 3:00 മണിക്ക് നടത്തപ്പെടുന്ന സാഹചര്യത്തിൽ അനുശോചനം പ്രകടിപ്പിച്ചു കൊണ്ട് ഇന്ന് ഉച്ചക്ക് 2:30 മുതൽ 3:30 വരെ വേങ്ങര ടൗണിലെ മുഴുവൻ ഓട്ടോ തൊഴിലാളികളും ഓട്ടോ നിർത്തിയിടണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു 

വേങ്ങര ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി ഉപകരണ നിർണയ ക്യാമ്പ് ഇന്ന്

ഇമേജ്
വേങ്ങര ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി ഉപകരണ നിർണയ ക്യാമ്പ്  28.11.2022 തിങ്കളാഴ്ച ഉച്ചക്ക് 2 മണി മുതൽ പഞ്ചായത്ത് ഒഫീസിൽ വെച്ച് നടത്തുന്നു - ഉപകരണങ്ങൾ ആവശ്യമുള്ളവർ നേരിൽ വരിക. അധാർ . റേഷൻ കാർഡ്, ടെസ്പിലിറ്റി സർട്ടിഫിക്കറ്റ് എന്നിവ കൂടെ കരുതുക -

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

ഇമേജ്

രാത്രി കവര്‍ച്ച ലക്ഷ്യമിട്ട് ശുചിമുറിയില്‍ പതുങ്ങിയിരുന്ന കള്ളന്‍ നാട്ടുകാരുടെ പിടിയിലായി

ഇമേജ്
രാത്രി കവര്‍ച്ച ലക്ഷ്യമിട്ട് ശുചിമുറിയില്‍ പതുങ്ങിയിരുന്ന കള്ളന്‍ നാട്ടുകാരുടെ പിടിയിലായി. താനാളൂര്‍: ചെറുമൂച്ചിക്കലില്‍ ശനിയാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. വീടിൻറെ മുകളിൽ ഒളിച്ച കള്ളനെ നാട്ടുകാരാണ് ഓടിച്ചിട്ടു പിടിച്ചത്. പാറയിൽ ഷാജിയുടെ വീട്ടിലെ ശുചിമുറിയിലാണ് അന്യസംസ്ഥാനക്കാരനായ കള്ളൻ ഒളിച്ചിരുന്നത് ഷാജിയുടെ ഭാര്യ അസ്മ വീടിനു പുറത്തുള്ള ശുചിമുറിയിൽ എത്തിയപ്പോഴാണ് മോഷ്ടാവിനെ കണ്ടത്. അസ്മാ അലറി വിളിച്ചതോടെ നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും കള്ളൻ ഇറങ്ങിയോടി സമീപത്തെ വീടിൻറെ മുകളിൽ ഒളിച്ചു പിന്നീട് നാട്ടുകാർ നടത്തിയ തിരിച്ചിലാണ് കള്ളനെ കണ്ടെത്തിയത്. താനൂർ പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു..

വേങ്ങര ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം 2022 ലെ വോളിബോൾ മത്സരത്തിൽ വേങ്ങര പഞ്ചായത്ത് വിജയികളായി

ഇമേജ്
വേങ്ങര ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം 2022 ലെ വോളിബോൾ മത്സരത്തിൽ  വേങ്ങര പഞ്ചായത്ത് വിജയികളായി. ഇന്ന് രാവിലെ 9 മണിമുതൽ വലിയോറ അടക്കാപുര AMUP സ്കൂൾ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ വേങ്ങര ബ്ലോക്കിലെ 7 പഞ്ചായത്തുകൾ പങ്കെടുത്തു. ഫൈനൽ മത്സരത്തിൽ  തുടർച്ചയായ സെറ്റുകൾക്ക് പറപ്പൂർ പഞ്ചായത്തിനെ പരാജയപ്പെടുത്തി വേങ്ങര പഞ്ചായത്ത് വിജയികളായി വേങ്ങര ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ അബൂബക്കർ മാഷിന്റെ ആദ്യക്ഷതയിൽ നടന്ന  മത്സരത്തിന്റെ ഉത്ഘാടനം ബ്ലോക്ക്‌ പ്രസിഡന്റ് ബെൻസിറ ടീച്ചർ ഉത്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ബ്ലോക്ക്‌ മെമ്പർമാരായ സഫീർ ബാബു, പറങ്ങോടത്ത്‌ അസീസ്, ഡിവിഷൻ മെമ്പർ, ചെള്ളി ബാവ, അഖിലേഷ്,അലവി ബാപ്പു  എന്നിവർ സംസാരിച്ചു വിജയികൾക്കുള്ള ട്രോഫി വേങ്ങര ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡണ്ട്‌ ബെൻസീറ ടീച്ചർ നാക്കുന്നു  രണ്ടാം സ്ഥാനക്കാരായ പറപ്പൂർന്ന് വേങ്ങര ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബൂബക്കർ മാഷ് നൽകുന്നു 

കോട്ടക്കലിൽ മരുന്ന്മൊത്ത വിതരണകേന്ദ്രത്തിൽ തീപിടുത്തം

ഇമേജ്
കോട്ടക്കലിൽ മരുന്ന് മൊത്ത വിതരണകേന്ദ്രത്തിൽ തീപിടുത്തം  കോട്ടക്കൽ: ടൗണിലെ ഇംഗ്ലീഷ് മരുന്ന് മൊത്തവിതരണ കേന്ദ്രത്തിൽ തീപിടുത്തമുണ്ടായി. കോട്ടക്കൽ സൗഭാഗ്യ കോളനിയിലെ പി. വി.രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള സുമി ഫാർമ എന്ന സ്ഥാപനത്തിലാണ് ഇന്നലെ രാത്രിയോടെ  തീപിടുത്തമുണ്ടായത്. കടയിലെ ജീവനക്കാർ കടയടച്ച് പോയതിന് ശേഷം പരിസരവാസികളാണ് കെട്ടിടത്തിൽ നിന്നും പുകയുയരുന്നത് കണ്ടത്. തുടർന്ന് കോട്ടക്കൽ പോലീസിലും മലപ്പുറം, തിരൂർ ഫയർ സ്റ്റേഷനുകളിലേക്കും വിവരമറിയിച്ചു. മലപ്പുറത്ത് നിന്നും സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേനയും കോട്ടക്കൽ പോലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ പോലീസും നാട്ടുകാരും ചേർന്നാണ് തീ പൂർണ്ണമായും അണച്ചത്. ഇലക്ട്രിക്കൽ ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്ത കാരണമെന്ന് അനുമാനിക്കുന്നു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എസ്. ലെനിൻ, സേനാംഗങ്ങളായ  എം.ഫസലുള്ള, എ.എസ്. പ്രദീപ്‌, കെ. അഫ്സൽ, എൻ. ജംഷാദ്,പി.രാജേഷ്, സിവിൽ ഡിഫെൻസ് അംഗങ്ങളായ സായികുമാർ, സോബിൻ മൂർക്കത്ത്, തിരൂർ നിലയത്തിലെ അഗ്നിരക്ഷാ സേനാംഗങ്ങളും  ചേർന്നാണ് തീയണച്ചത്.

ഒരു വേറിട്ട വിവാഹം വരൻ സോമൻ നായർ വയസ്സ് 78 വധു ബീനാകുമാരി വയസ്സ് 61

ഇമേജ്
  ഒരു വേറിട്ട വിവാഹത്തിന് സാക്ഷ്യം വഹിച്ചു. എയർഫോഴ്സ് വെറ്ററനും , എയർഫോഴ്സ് അസോസിയേഷൻ തിരുവനന്തപുരം ചാപ്പ്റ്ററിന്റെ  എക്സിക്യൂട്ടീവ് മെമ്പറുമായ ശ്രീ സോമൻ നായരും ശ്രീമതി ബീന കുമാരിയും തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ വച്ച് വിവാഹിതരായി. ഇതിനോടൊപ്പം ശ്രീ സോമൻ നായർ സാറിനു ലഭിച്ച ഒരു ആശംസാ സന്ദേശം കൂടി ചുവടെ ചേർക്കുന്നു. ജീവിതം ഒന്നേയുള്ളു....👍👍 മനുഷ്യ വികാരങ്ങളിൽ പ്രണയത്തിന്റെ സ്ഥാനം വളരെ ഉയരത്തിലാണ്. മനസ്സിൽ വീണ കനൽ അണയാതെ സൂക്ഷിക്കുക എന്നതാണ് പ്രധാനം. ഒരു പ്രായം കഴിയുമ്പോൾ ഒതുങ്ങിക്കൂടാനാണ് നമ്മൾ ഓരോരുത്തർക്കും ഇഷ്ടം. എന്റെ കാലം കഴിയാറായി...ഓ.. ഇത്രയൊക്കെ മതി... ഇനിയെന്തിന്...? ആർക്ക് വേണ്ടി..? ഈ വക ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഈ വിവാഹം. വരൻ :: സോമൻ നായർ.. വയസ്സ് 78 വധു :: ബീനാകുമാരി  വയസ്സ് 61 ഇതിനെ വയസ്സൻ കല്യാണം എന്ന് പറഞ്ഞു മാറ്റിനിർത്താൻ വരട്ടെ. വലിയ ഒരു മനസ്സിന്റെ ഉറച്ച തീരുമാനങ്ങളിൽ നിന്ന് ഉരുതിരിഞ്ഞു വന്ന ആശയം. മക്കളുടെയും, മരുമക്കളുടെയും പേരക്കുട്ടികളുടെയും എതിർപ്പിനെ മറികടന്നുകൊണ്ട് ഇങ്ങനെ ഒരു കാര്യത്തിൽ എത്തണമെങ്കിൽ അതിനൊരു ആർജവം വേണം അതാണ് ഇവിടെ നമ്മൾ കാണേണ്ടത്

മെസിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്, അര്‍ജന്റീനയുടേയും; മെക്‌സിക്കന്‍ പ്രതിരോധം കടന്ന് നീലപ്പടയുടെ തിരിച്ചുവരവ്

ഇമേജ്
മെസിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്, അര്‍ജന്റീനയുടേയും; മെക്‌സിക്കന്‍ പ്രതിരോധം കടന്ന് നീലപ്പടയുടെ തിരിച്ചുവരവ് ദോഹ : ഫിഫ ലോകകപ്പ് ഗ്രൂപ്പ് സിയില്‍ ആദ്യ മത്സരത്തിലെ തോല്‍വിക്ക് ശേഷം അര്‍ജന്റീനയുടെ ഗംഭീര തിരിച്ചുവരവ്. മെക്‌സിക്കോയ്‌ക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളിനാണ് അര്‍ജന്റീന ജയിച്ചുകയറിയത്. ഗോളും അസിസ്റ്റുമായി തിളങ്ങിയ ക്യാപ്റ്റന്‍ ലിയോണല്‍ മെസിയാണ് അര്‍ജന്റീനയുടെ ഹീറോ. എന്‍സോ ഫെര്‍ണാണ്ടസിന്റെ വകയായിരുന്നു രണ്ടാം ഗോള്‍. ആദ്യ മത്സരത്തില്‍ തോറ്റ അര്‍ജന്റീന ജയത്തോടെ മൂന്ന് പോയിന്റ് സ്വന്തമാക്കി. പോയിന്റ് നിലയില്‍ പോളണ്ടിന് പിന്നില്‍ രണ്ടാമതുമെത്തി. സൗദിയാണ് രണ്ടാം സ്ഥാനത്ത്.

ധ്രുവക്കരടികൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന മത്സ്യത്തെ 15 സെക്കന്റിൽ കണ്ടെത്താനാകുമോ ?

ഇമേജ്
ഇന്റർനെറ്റ്‌  ഉപയോക്താക്കൾ ഇന്ന് ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്ന ഒരു വിനോദമാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ. കാഴ്ചക്കാരന്റെ വ്യക്തി സ്വഭാവങ്ങളും ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഉൾപ്പെടെ വെളിപ്പെടുത്തുന്ന ഒപ്റ്റിക്കൽ ഇല്യൂഷനുകളും, കാഴ്ചക്കാരന്റെ കണ്ണുകളെ വെല്ലുവിളിക്കുന്ന ഒപ്റ്റിക്കൽ ഇല്യൂഷനുകളും ഇന്ന് ഇന്റർനെറ്റ്‌ ലോകത്ത് സജീവമാണ്. ഇത്തരത്തിൽ നിങ്ങളുടെ കണ്ണുകളെ വെല്ലുവിളിക്കുന്ന ഒരു ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ആണ് ഇവിടെ കാണിച്ചിരിക്കുന്നത്. ധ്രുവക്കരടികളും ഹിമച്ചില്ലുകളുമാണ് ഈ ചിത്രത്തിൽ ഉള്ളത്. എന്നാൽ, അവയ്ക്കിടയിൽ ഒരു മത്സ്യം ഒളിഞ്ഞിരിക്കുന്നുണ്ട്. പലരും ഒറ്റ നോട്ടത്തിൽ ചിത്രത്തിൽ മത്സ്യം ഇല്ല എന്ന് തീർപ്പായി തന്നെ പറയുന്നുണ്ട്. എന്നാൽ, ചിലർക്ക് അതിവേഗം മത്സ്യത്തെ കണ്ടെത്താൻ സാധിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ ചിത്രത്തിൽ ഒരു മത്സ്യം ഉണ്ട് എന്ന് ഉറപ്പിക്കാം. ഇനി ഞങ്ങൾ നിങ്ങൾക്ക് മുന്നിൽ ഒരു വെല്ലുവിളി വെക്കാം. 15 സെക്കൻഡ് സമയത്തിനുള്ളിൽ നിങ്ങൾക്ക് ഈ ഒപ്റ്റിക്കൽ ഇല്ല്യൂഷനിൽ ഒളിഞ്ഞിരിക്കുന്ന മത്സ്യത്തെ കണ്ടെത്താൻ സാധിക്കുമോ? ഒന്ന് ശ്രമിച്ചു നോക്കന്നേ. ചിത്രത്തിലേക്ക് ഒന്ന് ശ്രദ്ധയോ

വലിയോറ കടലുണ്ടി പുഴയിൽ നീർനായയുടെ ആക്രമണം അഥിതിതൊഴിലാളി അത്ഭുതകരമായി രക്ഷപെട്ടു video

ഇമേജ്
വേങ്ങര : വലിയോറ കടലുണ്ടി പുഴയിലെ വെളുത്തതകടവിൽ നീർനായയുടെ ആക്രമണം അന്യസംസ്ഥാന തൊഴിലാളി അത്ഭുതകരമായി രക്ഷപെട്ടു. വലിയോറ പടിക്കപറമ്പ് വെളുത്തതകടവിൽ ഇന്ന് വൈകുന്നേരം 4 മണിയോടെ പുഴയിൽ തിരുമ്പികുളിക്കാൻ വന്ന അന്യസംസ്ഥാന തൊഴിലാളിയെ വസ്ത്രങ്ങൾ തിരുമ്പുനിടെ നീർനായ കാലിൽ കടിക്കാൻ ശ്രമിക്കുകയായിരുന്നു. കാലിൽ വന്ന് എന്തോതട്ടുന്നത് ശ്രദ്ധയിൽപെട്ടപോൾ തന്നെ  കരക്ക് കയറിയതിനാൽ കടിയേൽകാതെ രക്ഷപ്പെട്ടു. നീർനായ വെള്ളത്തിൽ കുറെ തമ്പാടിച്ചു നിന്നുയെങ്കിലും ആളുകളെ കണ്ട് പിന്തിരിഞ്ഞു മഞ്ഞാമാട് ഭാഗത്തേക്ക് പോയി വീഡിയോ കാണാം 

അച്ഛനും മകനും ഉൾപ്പെടെ ആറംഗ ഹൈവേ കവർച്ചാ സംഘം കൊണ്ടോട്ടിയിൽ അറസ്റ്റിൽ

ഇമേജ്
അച്ഛനും മകനും ഉൾപ്പെടെ ആറംഗ ഹൈവേ കവർച്ചാ സംഘം കൊണ്ടോട്ടിയിൽ അറസ്റ്റിൽ കൊണ്ടോട്ടി:ഹൈവേ കേന്ദ്രീകരിച്ചു കവർച്ച നടത്തുന്ന, അച്ഛനും മകനും ഉൾപ്പെട്ട ആറംഗ സംഘം കൊണ്ടോട്ടിയിൽ അറസ്റ്റിലായി. തൃശൂർ കേന്ദ്രീകരിച്ചാണ് സംഘത്തിന്റെ പ്രവർത്തനം. കോഴിക്കോട് –പാലക്കാട് ദേശീയപാതയിൽ നെടിയിരുപ്പ് കൊട്ടുക്കരയ്ക്കു സമീപം ഒക്ടോബർ 28ന് സ്കൂട്ടറിൽ പണവുമായി പോകുകയായിരുന്ന വള്ളുവമ്പ്രം സ്വദേശിയിൽനിന്നു കണ്ണിൽ കുരുമുളക് സ്പ്രേ ചെയ്ത് 9.5 ലക്ഷം രൂപ കവർന്ന കേസിലാണ് അറസ്റ്റ്. തൃശൂർ കൊടകര സ്വദേശി പന്തവളപ്പിൽ ബിനു (ജാക്കി ബിനു –40), നെല്ലായി സ്വദേശി തൈവളപ്പിൽ ഹരിദാസൻ (54), മകൻ തൈവളപ്പിൽ നിശാന്ത് (22), വടക്കേക്കാട് കല്ലൂർ സ്വദേശി അക്ഷയ് (21), അമ്മാടം സ്വദേശികളായ കിഴക്കേകുണ്ടിൽ നവീൻ (28), ആനക്കാരൻ സുധി (25) എന്നിവരാണ് പിടിയിലായത്.പ്രത്യേക അന്വേഷണ സംഘം നടത്തിയ നീക്കങ്ങളിലാണ് ഒരു മാസത്തിനകം പ്രതികളെ പിടികൂടാനായത്. 6 മാസം മുൻപ് വള്ളുവമ്പ്രത്തു നടന്ന 35 ലക്ഷത്തോളം രൂപയുടെ കവർച്ച സംബന്ധിച്ചു ചില സൂചനകൾ ലഭിച്ചതായും കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി കസ്റ്റഡിയിൽ വാങ്ങുമെന്നും പൊലീസ് അറിയിച്ചു. എഎ

വേങ്ങര ഗ്രാമപഞ്ചായത്ത് കേരളോത്സവം ഓവറോൾ കിരീടം വലിയോറ പരപ്പിൽ പാറ യുവജന സംഘത്തിന്

ഇമേജ്
വേങ്ങര ഗ്രാമപഞ്ചായത്ത് കേരളോത്സവം ഓവറോൾ കിരീടം വലിയോറ പരപ്പിൽ പാറ യുവജന സംഘത്തിന് വേങ്ങര: സംസ്ഥാന യുവജന ക്ഷേമ ബോർഡ് വേങ്ങര ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിൽ ഓവറോൾ കിരീടം വലിയോറ പരപ്പിൽ പാറ യുവജന സംഘം സ്വന്തമാക്കി. 2022 നവംബർ 6 മുതൽ 20 വരെ വിവിധ വേദികളിലായി നടന്ന വേങ്ങര ഗ്രാമപഞ്ചായത്ത് കേരളോത്സവം എ എം യു പി സ്കൂൾ വലിയോറയിൽ കഴിഞ്ഞ ഞായറാഴ്ച നടന്ന  കലാമത്സരങ്ങളോടെ അവസാനിച്ചു. നാല് വേദികളിലായി നടന്ന കലാ മത്സരത്തിൽ ഇരുന്നൂറോളം മത്സരാർത്ഥികൾ പങ്കെടുത്തു. ഞായറാഴ്ച രാവിലെ 10 മണിക്ക് തുടങ്ങിയ കലാമത്സര പരിപാടി വാർഡ് മെമ്പർ എ.കെ നഫീസയുടെ അധ്യക്ഷതയിൽ വേങ്ങര ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലിം ഉദ്ഘാടനം നിർവഹിച്ചു.  വേങ്ങര ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആരിഫ മടപ്പള്ളി, കുറുക്കൻ മുഹമ്മദ്, റഫീക്ക് ചോലക്കൻ ,സി പി ഖാദർ,ഉണ്ണികൃഷ്ണൻ , യൂസഫലി,മൊയ്തീൻ കോയ, നജ്മുന്നിസ, റുബീന അബ്ബാസ് , നുസ്റത്ത് ,ഖമർ ബാനു എന്നിവർ പങ്കെടുത്തു.  സംഘാടക സമിതി അംഗങ്ങളായ മനോജ്, കോയ മാഷ്, രഞ്ജിത്ത്, സൈദ്, അർഷദ് , നാസർ കീഴുപറമ്പ്, ഹരീഷ് മാഷ് , സമീർ മാഷ് , സുഹാന ടീച്ചർ, ഹമീദലി മാഷ്, ഇബ്രാഹിം

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

ഇമേജ്

ചെമ്മാട് കാറപകടം; വലിയോറ പുത്തനങ്ങാടി മൂന്നാം മൂല സ്വദേശി മരിച്ചു

ഇമേജ്
◾ ചെമ്മാട് കാറപകടം; വേങ്ങര സ്വദേശി മരിച്ചു ചെമ്മാട് ബൈപാസ് റോഡിൽ നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചു ഒരാൾ മരിച്ചു. വേങ്ങര വലിയോറ പുത്തനങ്ങാടി സ്വദേശി പോക്കർ (75) ആണ് മരിച്ചത്. 2 പേർക്ക് പരിക്കേറ്റു. ഇന്ന് വൈകുന്നേരം 4 നാണ് അപകടം. പോക്കറും 2 മക്കളുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇവര്ക്ക് പരിക്കേറ്റു. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

ഇമേജ്

വയോജനങ്ങൾക്ക് ചെറുമുക്ക് ആമ്പൽ പാടത്ത് തോണിയാത്ര സംഘടിപ്പിച്ചു

ഇമേജ്
 വേങ്ങര ഗ്രാമ പഞ്ചായത്ത് സായംപ്രഭാ ഹോമിലെ വയോജനങ്ങൾക്ക് വേണ്ടി ചെറുമുക്ക് ആമ്പൽപാടത്ത് തോണിയാത്ര സംഘടിപ്പിച്ചു. വയോജനങ്ങളുടെ മാനസിക ഉല്ലാസത്തിന്റെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത് വേങ്ങര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലീം, കെയർ ഗീവർ ഇബ്രാഹീം എ കെ, യൂത്ത് കോഡിനേറ്റർ  സഹീർ അബ്ബാസ് നടക്കൽ, വി കെ സാലിഹ് തുടങ്ങിയവർ നേതൃത്വം നൽകി.

വാട്സാപ്പിൽ സന്ദേശങ്ങൾ വരുന്നതിനനുസരിച്ച് വീട്ടിൽ കാര്യങ്ങൾ;അതിവിചിത്രമായ തരത്തിൽ ഒരു വീട്ടിൽ സംഭവിച്ചിരുന്ന കാര്യങ്ങളുടെ പിന്നിലെ ആളെ കണ്ടത്തി

ഇമേജ്
 ആ വിചിത്ര സംഭവത്തിന്റെ ചുരുളഴിഞ്ഞു...! വാട്സാപ്പിൽ സന്ദേശങ്ങൾ വരുന്നതിനനുസരിച്ച് വീട്ടിൽ കാര്യങ്ങൾ; അതിവിചിത്രമായ തരത്തിൽ ഒരു വീട്ടിൽ സംഭവിച്ചിരുന്ന കാര്യങ്ങളുടെ പിന്നിൽ ടെക്നീഷ്യനായ സജിതയുടെ ഭർത്താവാണെന്ന് ആരോപിച്ചിരുനെങ്കിലും ഭർത്താവാല്ലെന്ന് തെളിഞ്ഞു  കൊല്ലം: കൊട്ടാരക്കരയിൽ അതിവിചിത്രമായ തരത്തിൽ ഒരു വീട്ടിൽ സംഭവിച്ചിരുന്ന കാര്യങ്ങളുടെ ചുരുളഴിഞ്ഞു. വാട്സാപ്പിൽ സന്ദേശങ്ങൾ വരുന്നതിനനുസരിച്ച് വീട്ടിൽ കാര്യങ്ങൾ നടക്കുന്നു എന്നതാണ് നെല്ലിക്കുന്നം കാക്കത്താനത്തെ രാജൻ്റെ വീട്ടുകാർ പറഞ്ഞിരുന്നത്. ഇത് സംബന്ധിച്ച വാർത്തകളും സൈബറിടത്തിൽ വൈറലായിരുന്നു.  ഈ സംഭവത്തിൽ പൊലീസും, സൈബർ സെല്ലും അന്വേഷിച്ചിട്ടും തുമ്പ് ലഭിച്ചിരുന്നില്ല . വിചിത്രമായ സംഭവങ്ങൾക്കെല്ലാം പിന്നിൽ ടെക്നീഷ്യനായ സജിതയുടെ ഭർത്താവ് .ടെക്നീഷ്യൻ കൂടിയായ സജിതയുടെ ഭർത്താവ് വീടിൻ്റെ സമീപനങ്ങളിൽ ക്യാമറകൾ സ്ഥാപിക്കുകയും, വീട്ടിലുള്ളവരുടെ വാട്സപ്പ് ഹാക്ക് ചെയ്ത് മെസ്സേജുകൾ വിടുകയുമായിരുന്നുവെന്നാണ് വീട്ടുകാർ ആരോപിച്ചിരുന്നത്  6 മാസങ്ങൾക്ക് മുൻപ് സജിതയും ഭർത്താവും തമ്മിൽ പിണങ്ങിയിരുന്നു.പ്രത്യേകം താമസമാവുകയും ചെയ്തു. ഈ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

ഇമേജ്

today news

കൂടുതൽ‍ കാണിക്കുക