രാത്രി കവര്‍ച്ച ലക്ഷ്യമിട്ട് ശുചിമുറിയില്‍ പതുങ്ങിയിരുന്ന കള്ളന് നാട്ടുകാരുടെ പിടിയിലായി.
താനാളൂര്‍: ചെറുമൂച്ചിക്കലില്‍ ശനിയാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. വീടിൻറെ മുകളിൽ ഒളിച്ച കള്ളനെ നാട്ടുകാരാണ് ഓടിച്ചിട്ടു പിടിച്ചത്.
പാറയിൽ ഷാജിയുടെ വീട്ടിലെ ശുചിമുറിയിലാണ് അന്യസംസ്ഥാനക്കാരനായ കള്ളൻ ഒളിച്ചിരുന്നത് ഷാജിയുടെ ഭാര്യ അസ്മ വീടിനു പുറത്തുള്ള ശുചിമുറിയിൽ എത്തിയപ്പോഴാണ് മോഷ്ടാവിനെ കണ്ടത്. അസ്മാ അലറി വിളിച്ചതോടെ നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും കള്ളൻ ഇറങ്ങിയോടി സമീപത്തെ വീടിൻറെ മുകളിൽ ഒളിച്ചു പിന്നീട് നാട്ടുകാർ നടത്തിയ തിരിച്ചിലാണ് കള്ളനെ കണ്ടെത്തിയത്. താനൂർ പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു..
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ