വാട്സാപ്പിൽ സന്ദേശങ്ങൾ വരുന്നതിനനുസരിച്ച് വീട്ടിൽ കാര്യങ്ങൾ;അതിവിചിത്രമായ തരത്തിൽ ഒരു വീട്ടിൽ സംഭവിച്ചിരുന്ന കാര്യങ്ങളുടെ പിന്നിലെ ആളെ കണ്ടത്തി

 ആ വിചിത്ര സംഭവത്തിന്റെ ചുരുളഴിഞ്ഞു...!

വാട്സാപ്പിൽ സന്ദേശങ്ങൾ വരുന്നതിനനുസരിച്ച് വീട്ടിൽ കാര്യങ്ങൾ;
അതിവിചിത്രമായ തരത്തിൽ ഒരു വീട്ടിൽ സംഭവിച്ചിരുന്ന കാര്യങ്ങളുടെ പിന്നിൽ ടെക്നീഷ്യനായ സജിതയുടെ ഭർത്താവാണെന്ന് ആരോപിച്ചിരുനെങ്കിലും ഭർത്താവാല്ലെന്ന് തെളിഞ്ഞു 

കൊല്ലം: കൊട്ടാരക്കരയിൽ അതിവിചിത്രമായ തരത്തിൽ ഒരു വീട്ടിൽ സംഭവിച്ചിരുന്ന കാര്യങ്ങളുടെ ചുരുളഴിഞ്ഞു. വാട്സാപ്പിൽ സന്ദേശങ്ങൾ വരുന്നതിനനുസരിച്ച് വീട്ടിൽ കാര്യങ്ങൾ നടക്കുന്നു എന്നതാണ് നെല്ലിക്കുന്നം കാക്കത്താനത്തെ രാജൻ്റെ വീട്ടുകാർ പറഞ്ഞിരുന്നത്. ഇത് സംബന്ധിച്ച വാർത്തകളും സൈബറിടത്തിൽ വൈറലായിരുന്നു. 

ഈ സംഭവത്തിൽ പൊലീസും, സൈബർ സെല്ലും അന്വേഷിച്ചിട്ടും തുമ്പ് ലഭിച്ചിരുന്നില്ല . വിചിത്രമായ സംഭവങ്ങൾക്കെല്ലാം പിന്നിൽ ടെക്നീഷ്യനായ സജിതയുടെ ഭർത്താവ് .ടെക്നീഷ്യൻ കൂടിയായ സജിതയുടെ ഭർത്താവ് വീടിൻ്റെ സമീപനങ്ങളിൽ ക്യാമറകൾ സ്ഥാപിക്കുകയും, വീട്ടിലുള്ളവരുടെ വാട്സപ്പ് ഹാക്ക് ചെയ്ത് മെസ്സേജുകൾ വിടുകയുമായിരുന്നുവെന്നാണ് വീട്ടുകാർ ആരോപിച്ചിരുന്നത് 

6 മാസങ്ങൾക്ക് മുൻപ് സജിതയും ഭർത്താവും തമ്മിൽ പിണങ്ങിയിരുന്നു.പ്രത്യേകം താമസമാവുകയും ചെയ്തു. ഈ സംഭവത്തിൽ കൊട്ടാരക്കര പോലീസിൽ യുവതി പരാതി നൽകിയിരുന്നു. യുവതിയുടെ ഭർത്താവ് കൊട്ടാരക്കരയിലെ പ്രമുഖ രാഷ്ട്രീയ നേതാവിൻ്റെ സഹോദരൻ ആയതിനാൽ പോലീസ് അന്വേഷണം നടത്താത്തതെന്നും ആരോപണമുയർന്നിരുന്നു. യുവതിയും ഭർത്താവും തമ്മിൽ പിരിഞ്ഞു താമസിക്കുകയാണ് എങ്കിലും ഇടയ്ക്കിടെ കുട്ടിയെ കാണാൻ ഇയാൾ വീട്ടിൽ എത്താറുണ്ടായിരുന്നുവെന്ന് യുവതി പറയുന്നു.വാട്സപ്പ് മെസേജുകൾ സ്ഥിരമായതിനെ തുടർന്ന് ഒരു മാസം മുൻപ് യുവതിയും ബന്ധുക്കളും പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ ക്യാമറകളും ചിപ്പു പോലുള്ള സംഭവങ്ങളും കണ്ടെടുത്തിരുന്നുവെന്ന് യുവതി വ്യക്തമാക്കി. ഫോൺ ഹാക്ക് ചെയ്യുകയും അതുവഴി മെസ്സേജുകൾ അയയ്ക്കുകയും ആയിരുന്നു എന്നാണ് സൈബർ സെൽ വ്യക്തമാക്കുന്നത്. കഴിഞ്ഞ ആറുമാസമായി വിചിത്ര സംഭവങ്ങൾ വീട്ടിൽ നടക്കുന്നുവെന്നാണ് ആരോപണം.

രാജൻ്റെ ഭാര്യ വിലാസിയുടെ നമ്പറിൽ നിന്നും അവരറിയാതെ സജിതയുടെ ഫോണിലെ വാട്സപ്പിലേക്ക് സന്ദേശം എത്തിയിരുന്നു.സന്ദേശത്തിൽ എന്താണ് പറയുന്നത് അത് ഉടൻ തന്നെ ആ വീട്ടിൽ സംഭവിക്കുമെന്നും കുടുംബാംഗങ്ങൾ വ്യക്തമാക്കിയിരുന്നു..എന്നാൽ യഥാർത്ഥത്തിൽ ഈ കുസൃതികളല്ലാം ചെയ്തത് അടുത്ത ബന്തുവായ 13 കാരനാണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുന്നത് 

today news

കൂടുതൽ‍ കാണിക്കുക

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സംസ്ഥാനത്ത് ലഹരിയുടെ ഓൺലൈൻ വ്യാപാരം സജീവം; മരുന്നുകളും ദുരുപയോഗം ചെയ്യുന്നു, ലഹരി വ്യാപാരി ജോബിനായി തെരച്ചിൽ