ഒരു വേറിട്ട വിവാഹത്തിന് സാക്ഷ്യം വഹിച്ചു.
എയർഫോഴ്സ് വെറ്ററനും , എയർഫോഴ്സ് അസോസിയേഷൻ തിരുവനന്തപുരം ചാപ്പ്റ്ററിന്റെ എക്സിക്യൂട്ടീവ് മെമ്പറുമായ
ശ്രീ സോമൻ നായരും ശ്രീമതി ബീന കുമാരിയും തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ വച്ച് വിവാഹിതരായി.
ഇതിനോടൊപ്പം ശ്രീ സോമൻ നായർ സാറിനു ലഭിച്ച ഒരു ആശംസാ സന്ദേശം കൂടി ചുവടെ ചേർക്കുന്നു.
ജീവിതം ഒന്നേയുള്ളു....👍👍
മനുഷ്യ വികാരങ്ങളിൽ പ്രണയത്തിന്റെ സ്ഥാനം വളരെ ഉയരത്തിലാണ്. മനസ്സിൽ വീണ കനൽ അണയാതെ സൂക്ഷിക്കുക എന്നതാണ് പ്രധാനം. ഒരു പ്രായം കഴിയുമ്പോൾ ഒതുങ്ങിക്കൂടാനാണ് നമ്മൾ ഓരോരുത്തർക്കും ഇഷ്ടം.
എന്റെ കാലം കഴിയാറായി...ഓ.. ഇത്രയൊക്കെ മതി... ഇനിയെന്തിന്...? ആർക്ക് വേണ്ടി..?
ഈ വക ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഈ വിവാഹം.
വരൻ :: സോമൻ നായർ.. വയസ്സ് 78
വധു :: ബീനാകുമാരി വയസ്സ് 61
ഇതിനെ വയസ്സൻ കല്യാണം എന്ന് പറഞ്ഞു മാറ്റിനിർത്താൻ വരട്ടെ. വലിയ ഒരു മനസ്സിന്റെ ഉറച്ച തീരുമാനങ്ങളിൽ നിന്ന് ഉരുതിരിഞ്ഞു വന്ന ആശയം. മക്കളുടെയും, മരുമക്കളുടെയും പേരക്കുട്ടികളുടെയും എതിർപ്പിനെ മറികടന്നുകൊണ്ട് ഇങ്ങനെ ഒരു കാര്യത്തിൽ എത്തണമെങ്കിൽ അതിനൊരു ആർജവം വേണം അതാണ് ഇവിടെ നമ്മൾ കാണേണ്ടത്.
ഈ തിരക്ക് പിടിച്ച കാലഘട്ടത്തിൽ ഓരോത്തരും ജീവിതം കരുപ്പിടിപ്പിക്കാനുള്ള നെട്ടോട്ടത്തിൽ വയസ്സായ അച്ഛനെയും അമ്മയെയും നോക്കാൻ സമയം കിട്ടാറില്ല എന്നത് ഞാനും സമ്മതിക്കുന്നു, അപ്പോൾ ഇങ്ങനെയുള്ള തീരുമാനങ്ങളാണ് ശരി.
വളരെ ചെറിയപ്രായത്തിൽ സേമിയ പായസം തലച്ചുമടായി കൊണ്ട് നടന്നു അച്ഛനെ സഹായിക്കുന്ന അവസരത്തിൽ എയർഫോഴ്‌സിൽ ജോലികിട്ടി, അവിടെനിന്ന് വിരമിച്ച ശേഷം പ്രവാസത്തിനായി പോയി, ഇടയ്ക്ക് എഴുതിയ psc പരീക്ഷയിലൂടെ സർക്കാർ സർവീസിൽ കയറി, ജൂനിയർ സൂപ്രണ്ട് ആയി വിരമിച്ചു. നൽപ്പത്തൊൻപത് വർഷത്തെ നീണ്ടദാമ്പത്യ ജീവിതത്തിലെ അവസാന പതിനൊന്നു വർഷം തന്റെ പ്രിയതമയുടെ ജീവൻ തിരിച്ചു പിടിക്കാനായുള്ള ശ്രമത്തിന്റെ ഭാഗമായി ആശുപത്രിവാസം. അത് കഴിഞ്ഞു, പിന്നെ ഏകാന്തത അതിൽ നിന്ന് രക്ഷപ്പെടാനായി, പൊതുപ്രവർത്തനത്തിനിറങ്ങി.
പെൻഷൻകാരുടെ പല പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ കണ്ടെത്തിതുടങ്ങിയ സമയത്താണ് ഇങ്ങനെയൊരു ചിന്ത പൊട്ടിമുളച്ചത്. തന്റെ കാലശേഷം താൻ വാങ്ങിക്കൊണ്ടിരിക്കുന്ന രണ്ടു പെൻഷൻ ആർക്കും ഇല്ലാതെ പോകും, ആ തുക നിരാലംമ്പയായ ഏതെങ്കിലും വിധവകൾക്ക് ഉപയോഗത്തിൽ വരുകയാണെങ്കിൽ അതും നല്ലതല്ലേ... അതിനു വേണ്ടിപരിചയമുള്ള പലരെയും സമീപിച്ചു. നിരാശയായിരുന്നു ഫലം. വയസ്സ് 78 ഇനിയുമൊരു കല്യാണമോ... വീണ്ടും ശ്രമിച്ചു കൊണ്ടിരിന്നു , അങ്ങനെ fb മാട്രിമോണിയലിലൂടെ ഏത്തപ്പെട്ടതാണ് ബീനകുമാരി, ഭർത്താവ് നഷ്ടപ്പെട്ടു, മകളെ സുരക്ഷിതമായ കൈകളിലേൽപ്പിച്ച ശേഷം ഒറ്റയ്ക്ക് ജീവിക്കുന്നു. ജീവിതത്തിന്റെ വഴിത്താരയിലെവിടെയോ അവർക്കായി ഇങ്ങനെയൊരു ജീവിതം കാത്തു വച്ചിരുന്നു.
ഈ വിവാഹം കൊണ്ട് ആർക്കും ഒരു നഷ്ടവും ഉണ്ടാകുന്നില്ല, എന്നാലും നമുക്ക് മലയാളികൾക്ക് നഷ്ടപ്പെടാൻ ഒന്നുണ്ട്, അഭിമാനം. മക്കളുടെ അഭിമാനം, ചെറുമക്കളുടെ അഭിമാനം, നാട്ടുകാർ എന്ത് വിചാരിക്കുമെന്ന ചിന്ത, എന്നാൽ ആർക്കും ഒന്നും സംഭവിക്കില്ല എന്ന് നമുക്കൊട്ടു മനസ്സിലാവുകയുമില്ല,
വയസ്സാൻ കാലത്ത് എന്തിന് വേണ്ടി... എന്നാൽ നിങ്ങൾ ഒന്ന് ചിന്തിക്കു...ഇതല്ലേ ആവശ്യം.. ഒറ്റയ്ക്കായിപ്പോയ രണ്ടു മനസ്സുകളുടെ സന്തോഷം, വിശ്വാസം, സ്നേഹം, പ്രണയം, മരിച്ചുപോയ വികാരങ്ങൾ പുനസൃഷ്ടിക്കപ്പെടട്ടെ ആ മനസ്സുകളിൽ. ആരോ ഒരാൾ ഉണ്ടെന്ന ചിന്ത, പരസ്പരം താങ്ങും തണലുമാകുന്നവർ.
ഇതൊക്കെ ഇന്ന് ചെയ്തില്ലെങ്കിൽ ഇനിയെന്ന്....
ഒരേ മനസ്സോടെ ഒന്നിച്ചു ഒരുപാട് കാലം ജീവിക്കാൻ സാധിക്കട്ടെയെന്ന് നമുക്കും ഇവരെ ആശംസിക്കാം...❤️
(ഫേസ്ബുക്ക് പോസ്റ്റ് )
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ