വേങ്ങര ഗ്രാമപഞ്ചായത്ത് കേരളോത്സവം ഓവറോൾ കിരീടം വലിയോറ പരപ്പിൽ പാറ യുവജന സംഘത്തിന്
വേങ്ങര: സംസ്ഥാന യുവജന ക്ഷേമ ബോർഡ് വേങ്ങര ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിൽ ഓവറോൾ കിരീടം വലിയോറ പരപ്പിൽ പാറ യുവജന സംഘം സ്വന്തമാക്കി. 2022 നവംബർ 6 മുതൽ 20 വരെ വിവിധ വേദികളിലായി നടന്ന വേങ്ങര ഗ്രാമപഞ്ചായത്ത് കേരളോത്സവം എ എം യു പി സ്കൂൾ വലിയോറയിൽ കഴിഞ്ഞ ഞായറാഴ്ച നടന്ന കലാമത്സരങ്ങളോടെ അവസാനിച്ചു.
നാല് വേദികളിലായി നടന്ന കലാ മത്സരത്തിൽ ഇരുന്നൂറോളം മത്സരാർത്ഥികൾ പങ്കെടുത്തു. ഞായറാഴ്ച രാവിലെ 10 മണിക്ക് തുടങ്ങിയ കലാമത്സര പരിപാടി വാർഡ് മെമ്പർ എ.കെ നഫീസയുടെ അധ്യക്ഷതയിൽ വേങ്ങര ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലിം ഉദ്ഘാടനം നിർവഹിച്ചു.
വേങ്ങര ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആരിഫ മടപ്പള്ളി, കുറുക്കൻ മുഹമ്മദ്, റഫീക്ക് ചോലക്കൻ ,സി പി ഖാദർ,ഉണ്ണികൃഷ്ണൻ , യൂസഫലി,മൊയ്തീൻ കോയ, നജ്മുന്നിസ, റുബീന അബ്ബാസ് , നുസ്റത്ത് ,ഖമർ ബാനു എന്നിവർ പങ്കെടുത്തു.
സംഘാടക സമിതി അംഗങ്ങളായ മനോജ്, കോയ മാഷ്, രഞ്ജിത്ത്, സൈദ്, അർഷദ് , നാസർ കീഴുപറമ്പ്, ഹരീഷ് മാഷ് , സമീർ മാഷ് , സുഹാന ടീച്ചർ, ഹമീദലി മാഷ്, ഇബ്രാഹിം എ കെ, ഹാരിസ് മാളിയേക്കൽ , സജ്ന, യൂത്ത് കോഡിനേറ്റർ സഹീർ അബ്ബാസ് നടക്കൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
കായിക മത്സരങ്ങളിലും കലാ മത്സരങ്ങളിലുമായി ഏറ്റവും കൂടുതൽ പോയിന്റുകൾ ലഭിച്ച പരപ്പിൽ പാറ യുവജന സംഘം ഒന്നാമതും ഗാസ്ക് ഗാന്ധി കുന്ന്, സി എസ് സ്കോഡ് ചിനക്കൽ യഥാക്രമം രണ്ടും മൂന്നും സ്ഥാനക്കാരായി. വേങ്ങര ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വെച്ച് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലീമിന്റെ അധ്യക്ഷതയിൽ നടന്ന സമ്മാനദാന പരിപാടിയിൽ വിജയികൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും ഗ്രാമപഞ്ചായത്ത് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി കെ പൂച്ച്യാപ്പു നൽകി.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കുറുക്കൻ മുഹമ്മദ്, ടി മൊയ്തീൻ കോയ, റഫീക്ക് ചോലക്കൻ , സിപി കാദർ ,ഉണ്ണികൃഷ്ണൻ , ഉമ്മർ കോയ കേരളോത്സവംസംഘാടക സമിതി അംഗങ്ങളായ ഷൈമ, കോയ മാഷ് ,സൈദ്, അർഷദ് , ഇബ്രാഹിം, ആമിർ, പഞ്ചായത്ത് യൂത്ത് കോഡിനേറ്റർ സഹീർ അബ്ബാസ് നടക്കൽ എന്നിവർ പങ്കെടുത്തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ