പോസ്റ്റുകള്‍

ഒക്‌ടോബർ, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

നാളെ നടക്കുന്ന ലഹരി വിരുദ്ധ ശൃംഖലയുടെ പ്രചരണർത്ഥം AMUP സ്കൂളിലെ സ്കൗട്ട് &ഗെയ്ഡിന്റെ നേതൃത്വത്തിൽ സൈക്കിൾ റാലിയും കൂട്ടഓട്ടവും സംഘടിപ്പിച്ചു

ഇമേജ്
സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ കേരളപ്പിറവി ദിനത്തിൽ  ലഹരി വിരുദ്ധ ശൃംഖല നടക്കും.ഇതിന്റെ പ്രചരണർത്ഥം AMUP സ്കൂളിലെ സ്കൗട്ട് &ഗെയ്ഡിന്റെയും, സ്പോർട്സ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ സൈക്കിൾ റാലിയും കൂട്ടഓട്ടവും സംഘടിപ്പിച്ചു. ഇന്ന്  വൈകുന്നേരം 3:30 സംഘടിപ്പിച്ച പരിപാടി PTA പ്രസിഡന്റ് അബ്ദുൽ ഖാദർ ഫ്ലാഗോഫ് ചെയ്തു. നാളെ 3 മണിക്ക് സംസ്ഥാനത്തെ വാർഡുകളിലെ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചാണ്‌ ശൃംഖല തീർക്കുന്നത്. വിദ്യാലയങ്ങളില്ലാത്ത വാർഡുകളിൽ പ്രധാന കേന്ദ്രങ്ങളിൽ ശൃംഖല ഒരുക്കും. വിദ്യാർത്ഥികൾ, രക്ഷിതാക്കൾ അധ്യാപകർ, ജീവനക്കാർ, വ്യാപാരികൾ, കുടുംബശ്രീ പ്രവർത്തകർ, ജനപ്രതിനിധികൾ, നാട്ടുകാർ തുടങ്ങി നാടിന്റെ സമസ്ത മേഖലയിൽ നിന്നും ആളുകൾ ശൃംഖലയിൽ കണ്ണിചേരും. യുവതലമുറയെ ലഹരിയുടെ വിപത്തിൽ നിന്നും രക്ഷിക്കാനും ല​ഹ​രി​മു​ക്ത നവകേരളം പ​ടു​ത്തു​യ​ർ​ത്താ​നുമാണ് സർക്കാർ ശ്രമിക്കുന്നത്. "ജീ​വി​ത​മാ​ണ് ല​ഹ​രി" എ​ന്ന ആ​ശ​യം ഉയർത്തിപ്പിടിച്ചുകൊണ്ട്  മയക്കുമരുന്നിനെതിരെയുള്ള ജനമുന്നേറ്റത്തിനാണ്‌ കേരളം നവംബർ ഒന്നിന് സാക്ഷ്യം വഹിക്കുക. വീഡിയോ കാണാം

ഹെൽമറ്റ് വയ്ക്കാൻ മടിയാണോ..!? ചെറിയ പെറ്റി നൽകി ഇനി രക്ഷപ്പെടാനാവില്ല; രണ്ട് തവണ പിടിക്കപ്പെട്ടാൽ കാത്തിരിക്കുന്നത് വലിയ ശിക്ഷ..!!!

ഇമേജ്
ഹെൽമറ്റ് വയ്ക്കാൻ മടിയാണോ..!?* ചെറിയ പെറ്റി നൽകി ഇനി രക്ഷപ്പെടാനാവില്ല; രണ്ട് തവണ പിടിക്കപ്പെട്ടാൽ കാത്തിരിക്കുന്നത് വലിയ ശിക്ഷ..!!!  രണ്ടും അതിൽ കൂടുതൽ തവണയും ഹെൽമറ്റ് ധരിക്കാത്തതിന്റെ പേരിൽ ട്രാഫിക് ചലാൻ തയ്യാറാക്കപ്പെട്ട വ്യക്തികളുടെ ലൈസൻസ് ആർ.ടി.ഒ എൻഫോഴ്സ്‌മെന്റ് വിഭാഗം സസ്‌പെൻഡ് ചെയ്യുന്നു. പുതിയ മോട്ടോർ വാഹന നിയമഭേദഗതിയിൽ ഹെൽമറ്റ് ധരിക്കാതെ മോട്ടോർ സൈക്കിളിൽ യാത്ര ചെയ്യുന്ന വ്യക്തികളുടെ ലൈസൻസ് നിർബന്ധമായും മൂന്നുമാസം സസ്‌പെൻഡ് ചെയ്യണമെന്നാണ് വ്യവസ്ഥ. എന്നാൽ ഒരുതവണയിൽ കൂടുതൽ ഇത്തരം നിയമലംഘനം നടത്തുന്ന വ്യക്തികൾക്കെതിരെയാണ് ഇപ്പോൾ ആർ.ടി.ഒ എൻഫോഴ്സ്‌മെന്റ് വിഭാഗം നടപടി സ്വീകരിക്കുന്നത്. മോട്ടോർ സൈക്കിളിൽ രണ്ടിൽ കൂടുതൽ ആൾക്കാർ സഞ്ചരിക്കുന്നതും മൊബൈൽ ഫോൺ ഉപയോഗിച്ചു വാഹനം ഉപയോഗിക്കുന്നതും ആയ വ്യക്തികളുടെ ലൈസൻസും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ചിലയിടങ്ങളിൽ വാഹനങ്ങൾ ക്യൂ പാലിച്ചു നിൽക്കുമ്പോൾ ക്യൂ തെറ്റിച്ച് മുന്നിലേക്ക് കടന്നുവരുന്ന വാഹന ഡ്രൈവർമാരുടെ ലൈസൻസും സസ്‌പെൻഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ലൈൻ ട്രാഫിക് മര്യാദ ലംഘനം നടത്തിയ ഏഴോളം വ്യക്തികളുടെ ലൈസൻസ് ഇപ്രകാരം അസിസ്റ്റന്റ് മോട്

ഗ്രീഷ്മയെ കുടിക്കിയ ഫോൺ റെക്കോർഡ് ഇത് കേട്ടാൽ മനസിലാകും ഇവളുടെ ഉള്ളിലെ വി-ഷം എത്ര മാത്രം ഉണ്ടെന്നു

ഇമേജ്
Read more :  വിഷം കൊടുത്തു കൊന്നു'; ആര്‍മി ഉദ്യോഗസ്ഥനുമായി വിവാഹം ഉറപ്പിച്ചതിനാൽ മുൻ കാമുകനെ ഒഴിവാക്കാൻ ശ്രമിച്ചു; ഷാരോണിന്റെ മരണത്തിൽ കുറ്റം സമ്മതിച്ച് പെൺസുഹൃത്ത്.  

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

ഇമേജ്

പ്രധാന വാർത്തകൾ ഒറ്റ ക്ലിക്കിൽ

ഇമേജ്
ഒക്ടോബര്‍ 31 തിങ്കള്‍, ഉത്രാടം, 1198 തുലാം 13  ◾ഗുജറാത്തിലെ മോര്‍ബി പട്ടണത്തില്‍ മച്ചു നദിയ്ക്കു കുറുകെയുള്ള തൂക്കുപാലം തകര്‍ന്ന് 92 പേര്‍ മരിച്ചു. 143 വര്‍ഷം പഴക്കമുള്ള പാലം പുതുക്കിപ്പണിത് നാലു ദിവസം മുമ്പാണ് തുറന്നുകൊടുത്തത്. അപകടസമയത്ത് 765 അടി നീളുമുള്ള പാലത്തില്‍ അഞ്ഞൂറോളം പേര്‍ കയറിയിരുന്നു. ഭാരം താങ്ങാനാകാതെ തകര്‍ന്ന പാലത്തിലുണ്ടായിരുന്ന മുന്നൂറോളം പേരാണ് മച്ചു നദിയിലേക്കു വീണത്. എല്ലാവരും വെള്ളത്തില്‍ മുങ്ങി മരിക്കുകയായിരുന്നു. ◾തിരുവനന്തപുരം പാറശാലയിലെ ഷാരോണ്‍ രാജിനെ കാമുകി ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയതാണെന്നു പോലീസ്. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോള്‍ ഷാരോണിനെ ഒഴിവാക്കാനാണ് വിഷം കലര്‍ത്തി കുടിപ്പിച്ചത്. ഇന്നലെ ക്രൈംബ്രാഞ്ച് എട്ടു മണിക്കൂറാണ് ഗ്രീഷ്മയെ ചോദ്യം ചെയ്തത്. ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. രാമവര്‍മന്‍ചിറയിലെ വീട്ടില്‍ കൊണ്ടുപോയി ഇന്നു തെളിവെടുത്ത ശേഷം നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കും. ◾സുഹൃത്തിനൊപ്പം ഗ്രീഷ്മയുടെ വീട്ടില്‍ പോയ ഷാരോണ്‍ ഛര്‍ദിച്ചുകൊണ്ടാണ് തിരിച്ചുവന്നത്. ഗ്രീഷ്മ നല്‍കിയ കഷായവും ജ്യൂസും കുടിച്ചതാണ് അവശതയ്ക്ക

ഷാരോണിന്റെ മരണത്തിൽ കുറ്റം സമ്മതിച്ച് പെൺസുഹൃത്ത്..!

ഇമേജ്
വിഷം കൊടുത്തു കൊന്നു'; ആര്‍മി ഉദ്യോഗസ്ഥനുമായി വിവാഹം ഉറപ്പിച്ചതിനാൽ മുൻ കാമുകനെ ഒഴിവാക്കാൻ ശ്രമിച്ചു; ഷാരോണിന്റെ മരണത്തിൽ കുറ്റം സമ്മതിച്ച് പെൺസുഹൃത്ത്..! *പാറശ്ശാല സ്വദേശി ഷാരോണിന്റെ മരണത്തിൽ വഴിത്തിരിവ്. ബി.എസ്.സി വിദ്യാർത്ഥി ഷാരോണിനെ കൊലപ്പെടുത്തിയതു തന്നെയെന്ന് പെൺസുഹൃത്ത് ഗ്രീഷ്മ സമ്മതിച്ചു. അന്വേഷണ ഉദ്യോഗസ്ഥരോടാണ് പെൺകുട്ടിയുടെ കുറ്റസമ്മതം. തമിഴ്‌നാട് രാമവർമഞ്ചിറ സ്വദേശിയാണ് ഗ്രീഷ്മ. തമിഴ്‌നാട്ടിലെ ഗ്രീഷ്മയുടെ വീട്ടിൽ നടത്തിയ സന്ദർശനത്തിനിടെ കഷായവും ജ്യൂസും കുടിച്ചിരുന്നു. ഗ്രീഷ്മ തന്നെയാണ് രണ്ടും ഷാരോണിന് നൽകിയത്. വീട്ടിലേക്ക് തിരിച്ചെത്തിയ ഷാരോൺ ഛർദിച്ച് അവശനായി. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ദിവസങ്ങൾക്കകം ചികിത്സയിലിരിക്കെ മരിക്കുകയും ചെയ്തു.* *മുന്‍കാമുകനെ ഇല്ലാതാക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. ആര്‍മി ഉദ്യോഗസ്ഥനുമായി വിവാഹം ഉറപ്പിച്ച പെണ്‍കുട്ടിക്ക് പിന്നീട് ഷാരോണ്‍ ശല്യമാകുമെന്ന് ഉറപ്പിച്ചിരുന്നു. അതേസമയം, കേസിൽ നിർണായക വെളിപ്പെടുത്തലുമായി ഷാരോണിന്റെ അമ്മ. ആദ്യ ഭർത്താവ് മരിക്കുമെന്ന് ജാതക ദോഷമുണ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

ഇമേജ്

വേങ്ങര ബസ്റ്റാന്റിൽ മദ്യപിച്ചു തെറിവിളി വേങ്ങര പഞ്ചായത്ത് ഭരണ സമിതി പരാതി നൽകി

ഇമേജ്

വേങ്ങര ബസ്റ്റാന്റിലിരുന്ന് മദ്യപിച്ചു വേങ്ങര പോലീസിനെയും IP മുഹമ്മദ്‌ ഹനീഫയെയും തെറി പറഞ്ഞ മധുവിനെ പൊക്കി

ഇമേജ്
വേങ്ങര ബസ്റ്റാന്റിലിരുന്ന് മദ്യപിച്ചു വേങ്ങര  പോലീസിനെയും IP മുഹമ്മദ്‌ ഹനീഫയെയും  തെറി പറഞ്ഞ മധുവിനെ വേങ്ങര HSO മുഹമ്മദ്‌ ഹനീഫയുടെ  നേതൃത്വത്തിലുള്ള പോലീസ്  അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന് നു  വേങ്ങര ബസ്റ്റാന്റിലിരുന്ന് മദ്യപിച്ചു വേങ്ങര  പോലീസിനെയും IP മുഹമ്മദ്‌ ഹനീഫയെയും  തെറി വിളിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു ഇതിനെ തുടർന്ന് വേങ്ങര ഗ്രാമ പഞ്ചായത്ത് ഭരണ സമിതി വാർഡ് മെമ്പർമാർ ഒപ്പിട്ട പരാതി വേങ്ങര പോലീസിന്ന് നൽകിയിരുന്നു.വേങ്ങര ബസ്റ്റാന്റ് പരിസരങ്ങളിൽ സ്ഥിരസാനിധ്യമായിരുന്ന ഇവർക്കെതിരെ പൊതുജനങ്ങൾക്കിടയിൽ നിന്നും നിരവതി ആക്ഷേപങ്ങൾ ഉയർന്നിരുന്നു.കുറച്ച്  ദിവസങ്ങൾക്ക്ങ്ങ മുമ്പ്  വേങ്ങര ബസ്റ്റാന്റിൽ നിന്ന് കഞ്ചാവ് വില്പനക്കിടെ ഇദ്ദേഹത്തെ നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിച്ചിരുന്നു ഇതിന്റെ പ്രതികരം എന്നോളം പുറത്തിറങ്ങിയ ശേഷം വേങ്ങര ബസ്റ്റാന്റിൽ എത്തി മദ്യപിച്ചു വേങ്ങര പോലീസ് സ്റ്റേഷനിലെ HSO മുഹമ്മദ്‌ ഹനീഫയെ തെറിവിളിക്കുകയായിരുന്നു ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഇതിനെ തുടർന്ന്  HSO മുഹമ്മദ്‌ ഹനീഫയുടെ  നേതൃത്വത്തിലുള്ള വേങ്ങര പോലീസ് മധുവി

വേങ്ങര ഉപജില്ലാ കലോത്സവം നവംബർ ഏഴുമുതൽ.

ഇമേജ്
ചേറൂർ: വേങ്ങര ഉപജില്ലാ കേരള സ്‌കൂൾ കലോത്സവം നവംബർ ഏഴുമുതൽ ചേറൂർ പി.പി.ടി.എം.വൈ.എച്ച്.എസ്.എസിൽ നടക്കും. നാലായിരത്തോളം പ്രതിഭകൾ മാറ്റുരയ്ക്കുന്ന മേളയ്ക്കുവേണ്ടി 15 വേദികളാണ് തയ്യാറാക്കുന്നത്. കലോത്സവത്തിലെ പ്രധാന പന്തലിന് കണ്ണമംഗലം ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ് യു.എം. ഹംസ കാൽനാട്ടി. കാര്യവട്ടത്ത് ഹുസൈൻ അധ്യക്ഷതവഹിച്ചു. കെ.പി.എസ്.ടി.എ. സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് കാമ്പ്രൻ അബ്ദുൽമജീദ്, എ.ഇ.ഒ. വി.കെ. ബാലഗംഗാധരൻ, പ്രിൻസിപ്പൽ കാപ്പൻ അബ്ദുൽഗഫൂർ, പ്രഥമാധ്യാപകൻ പി. അബ്ദുൽമജീദ്, പി.കെ. സിദ്ദീഖ്, തയ്യിൽ റൈഹാനത്ത്, പി.കെ. മുസ്തഫ, സി.പി. സത്യനാഥൻ, കെ.പി. രാജേഷ് എന്നിവർ പ്രസംഗിച്ചു.

വലിയോറ മിനി ബസാർ സ്വദേശി അഞ്ചുകണ്ടൻ ഹൈദ്രു ഹാജി (തെക്കയിൽ)മരണപ്പെട്ടു

ഇമേജ്
വലിയോറ മിനി ബസാർ സ്വദേശി  അഞ്ചുകണ്ടൻ ഹൈദ്രു ഹാജി ( തെക്കയിൽ ) അല്പസമയം മുൻപ് മരണപ്പെട്ടു എല്ലാവരും പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക വലിയോറ പുത്തനങ്ങാടി മിനി ബസാർ സ്വദേശി  അഞ്ചുകണ്ടൻ ഹൈദ്രു ഹാജി ( 62 വയസ്സ്) ( തെക്കിയിൽ ഹൗസ് ) മരണപ്പെട്ടു   പുത്തനങ്ങാടി റുശ്ദുൽ വിൽദാൻ മദ്രസ മുൻ പ്രസിഡൻ്റും പുത്തനങ്ങാടി ജുമാ മസ്ജിദ് കമ്മിറ്റി അംഗവുമാണ് മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം നാലു മണിക്ക് (29/10/2022) പുത്തനങ്ങാടി ജുമാ മസ്ജിദിൽ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

ഇമേജ്

ട്രെയിൻ ടോയ്ലറ്റ് വാതിലിന് തകരാറ്നഷ്ടപരിഹാരം ഒന്നരലക്ഷം രൂപ

ഇമേജ്
റാഞ്ചി • ട്രെയിൽ യാത്രയ്ക്കിടെ ശുചിമുറിയിൽ പ്രാഥമി കകാര്യം നിർവഹിക്കുന്നതിനിടെ മറ്റൊരാൾ വാതിൽ തുറ ക്കാനിടയായ സംഭവത്തിൽ യാത്രക്കാരന് റയിൽവേ ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി. ജാർഖണ്ഡ് സ്വദേശിയും അഭിഭാഷകനുമായ ഗുരുദർശൻ ലംബ ഒരുവർഷം മുൻപു ഡൽഹിയിൽ നിന്നു ഛത്തീസ്ഗഡിലെ ദുർഗിലേക്കു സംതാ എക്സ്പ്രസിന്റെ എസി കോച്ചിൽ യാത്ര ചെയ്യുമ്പോഴാണു ദുരനുഭവം. ശുചിമുറിയുടെ വാതിലിന്റെ താഴ് പ്രവർത്തിക്കാത്തതു മൂലമാണു യാത്രക്കാരനു പുറത്തുനിന്നു തുറക്കാനായ തെന്നും ഇതു കടുത്ത മനോവിഷമത്തിന് ഇടയാക്കിയെന്നും കാട്ടിയാണു പരാതിക്കാരൻ കോടതിയെ സമീപിച്ചത്.

മണ്ണാർമല കടയിലെ തീപിടുത്തം പരിഭ്രാന്തി പരത്തി

പെരിന്തൽമണ്ണ: മണ്ണാർമല കടമുറിയിൽ ഗ്യാസ് സിലിണ്ടർ ലീക്കായി തീപടർന്നത് പരിഭ്രാന്തി പരത്തി. വൈകുന്നേരം എഴുമണിയോട് കൂടിയാണ് സംഭവം. തീപിടുത്തത്തിൽ ബേക്കറി കടമുറി പൂർണമായും കത്തി നശിച്ചു. പോലീസ്, ഫയർ & റെസ്ക്യൂ - ഹോം ഗാർഡ്സ് - സി വിൽ ഡിഫൻസ് അംഗങ്ങളും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനനം നടത്തി. സംഭവത്തെ തുടർന്ന് കാര്യവട്ടം - പട്ടിക്കാട് റോഡിൽ ഒരുമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. വാഹനങ്ങൾ മാട്റോഡ് വഴി തിരിച്ചുവിടുകയായിരുന്നു.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ today news

ഇമേജ്
*📰MORNING NEWS📰*  --------------------------------     *28/10/2022* 2022 | ഒക്ടോബർ 28  | വെള്ളി | 1198 |  തുലാം 11 |  അനിഴം  ◾ദേശീയ അന്വേഷണ ഏജന്‍സിയെ കൂടുതല്‍ അധികാരങ്ങളോടെ ശക്തിപ്പെടുത്തുമെന്നും രണ്ടു വര്‍ഷത്തിനകം എല്ലാ സംസ്ഥാനങ്ങളിലും ബ്രാഞ്ചുകള്‍ തുടങ്ങുമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ. അതിര്‍ത്തി കടന്നുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ സംസ്ഥാനങ്ങളും കേന്ദ്രവും കൂട്ടായി പ്രവര്‍ത്തിക്കണം. അമിത് ഷാ ആവശ്യപ്പെട്ടു. ആഭ്യന്തര വകുപ്പു മന്ത്രിമാരുടേയും ഡിജിപിമാരുടേയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഭ്യന്തര സുരക്ഷ, മയക്കുമരുന്ന് കടത്ത്, സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യാനാണ് കേന്ദ്രം യോഗം വിളിച്ചത്. ◾മോശമായി പെരുമാറുന്ന പോലീസിനെതിരേ നടപടിയെടുക്കാത്ത മേലുദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്ന് ഹൈക്കോടതി. പൊലീസ് പെരുമാറ്റച്ചട്ട റിപ്പോര്‍ട്ടില്‍ അതൃപ്തി പ്രകടിപ്പിച്ച കോടതി വീണ്ടും റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കിയാല്‍ മാത്രം പ

വലിയോറ ഈസ്റ്റ്‌ AMUP സ്കൂളിൽ ഗൈഡ് യൂണിറ്റിന് തുടക്കം കുറിച്ചു.

ഇമേജ്
വലിയോറ ഈസ്റ്റ്‌ എ. എം. യു. പി. സ്കൂളിൽ ഗൈഡ് യൂണിറ്റിന് തുടക്കം കുറിച്ചു. പി. ടി. എ. പ്രസിഡന്റ് പറമ്പൻ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ കമ്മിഷണർ (പ്ലാനിങ് )സ്കൗട്ട്സ് കെ.അബ്ദുൽ സലാം ഉദ്ഘാടന കർമം നിർവഹിച്ചു. ജില്ല സെക്രട്ടറി അൻവർ കള്ളിയത്ത്, വേങ്ങര ലോക്കൽ അസോസിയേഷൻ സെക്രട്ടറി ബഷീർ കെ ,വാർഡ്‌ മെമ്പർമാരായ കുറുക്കൻ മുഹമ്മദ്‌, യൂസഫലി വലിയോറ,മാനേജർ പ്രതിനിധി ഏ. കെ. അബ്ദുൽ ഗഫൂർ ,ലോക്കൽ അസോസിയേഷൻ അസിസ്റ്റന്റ് സെക്രട്ടറി മുസ്തകിമുന്നിസ,ജില്ല ട്രെയിനിഗ് കൗൺസിലർ ലൈല,പി. ടി. എ വൈസ് പ്രസിഡന്റ് ഗംഗാധരൻ,എം. പി. വിജയൻ, ഏ. കെ. ഷമീർ തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ പ്രധാനധ്യാപകൻ ഏ. കെ. സോമനാഥൻ സ്വാഗതവും, ഗൈഡ് ക്യാപ്റ്റൻ ലീഷ്മ നന്ദിയും പറഞ്ഞു.

വേങ്ങര ഗ്രാമ പഞ്ചായത്ത് ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം പഞ്ചായത്ത്‌ തല പ്രവേശനോൽസവം സായംപ്രഭാ ഹോംമിൽ വെച്ച് നടന്നു

ഇമേജ്
വേങ്ങര ഗ്രാമ പഞ്ചായത്ത് ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം പഞ്ചായത്ത്‌ തല പ്രവേശനോൽസവം സായംപ്രഭാ ഹോംമിൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ടി കെ കുഞ്ഞിമുഹമ്മദിന്റെ അധ്യക്ഷതയിൽ  പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഹസീന ഫസൽ മുതിർന്ന പഠിതാവായ ചാത്തുട്ടി എന്നവർക്ക് പാഠപുസ്തകം നൽകി ഉൽഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സലീം എ കെ,ആരിഫ എം ,ഹസീന ബാനു സിപി,വാർഡ് മെമ്പർ മജീദ് മടപ്പളളി, ബ്ലോക്ക്‌ പ്രേരക് ആബിദ പി, കെയർ ഗീവർ ഇബ്രാഹിം എ കെ, മോണിറ്ററിങ് കമ്മിറ്റി അംഗം എ കെ അബു ഹാജി,പഞ്ചായത്ത്‌ പ്രേരക്മാരായ ശ്രീദേവി പി ടി , സ്മിത വി എന്നിവർ സംസാരിച്ചു.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്രവർത്തകൾ today news

ഇമേജ്

ഇന്നത്തെ പ്രധാന വാർത്തകൾ

ഇമേജ്
MORNING NEWS📰 2022 | ഒക്ടോബർ 26  | ബുധൻ | 1198 |  തുലാം 9 |  ചോതി 1444 റഅവ്വൽ 29                       ◾ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം കടുപ്പിച്ച് എല്‍ ഡി എഫ്. പിപ്പിടി വിദ്യ പരാമര്‍ശം ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജാവിന്റെ അധികാരമുണ്ടെന്ന് കരുതുന്ന ഒരു ഗവര്‍ണര്‍ കേരളത്തിന് അപമാനമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഗവര്‍ണര്‍ നടത്തുന്നത് ആര്‍ എസ് എസ് കുഴലൂത്താണെന്നും വൈസ് ചാന്‍സിലറുടെ നിയമനം ശരിയല്ലെങ്കില്‍ ചാന്‍സിലര്‍ നിയമനവും ശരിയല്ലെന്നും എം.വി.ഗോവിന്ദന്‍ തുറന്നടിച്ചു. ◾ഡിജിറ്റല്‍, ശ്രീനാരായണ സര്‍വ്വകലാശാല വിസിമാര്‍ക്ക് ഗവര്‍ണര്‍ നോട്ടീസ് അയച്ചു. സുപ്രീം .കോടതി വിധിപ്രകാരം ചട്ടപ്രകാരമല്ലാതെ  നിയമിച്ച വിസിമാര്‍ക്ക്  തുടരാനാകില്ല എന്നും നവംബര്‍ നാലിനുള്ളില്‍ വിശദീകരണം വേണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടു. വി സി മാരെ  നീക്കാനുള്ള ഗവര്‍ണറുടെ അധികാരത്തെ ചോദ്യം ചെയ്യുന്നില്ലെന്നും, സുപ്രീംകോടതി വിധി എല്ലാവര്‍ക്കും ബാധകമാണെന്നും എന്നാല്‍ നടപടിക്രമങ്ങള്‍ പാലിക്കണമെന്നും  ഹൈക്കോടതി ഇന്നലെ നിര്‍ദ്ദേശിച്ചിരുന്നു. ◾ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

ഇമേജ്

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

ഇമേജ്

today news

കൂടുതൽ‍ കാണിക്കുക