ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ജില്ലയിൽ ഭിന്നശേഷിക്കാരായ ഉദ്യോഗസ്ഥർ നിയന്ത്രിക്കുന്ന രണ്ട് പോളിങ് സ്റ്റേഷനുകൾ

പ്രധാന വാർത്തകൾ ഒറ്റ ക്ലിക്കിൽ

ഒക്ടോബര്‍ 31 തിങ്കള്‍, ഉത്രാടം, 1198 തുലാം 13 

◾ഗുജറാത്തിലെ മോര്‍ബി പട്ടണത്തില്‍ മച്ചു നദിയ്ക്കു കുറുകെയുള്ള തൂക്കുപാലം തകര്‍ന്ന് 92 പേര്‍ മരിച്ചു. 143 വര്‍ഷം പഴക്കമുള്ള പാലം പുതുക്കിപ്പണിത് നാലു ദിവസം മുമ്പാണ് തുറന്നുകൊടുത്തത്. അപകടസമയത്ത് 765 അടി നീളുമുള്ള പാലത്തില്‍ അഞ്ഞൂറോളം പേര്‍ കയറിയിരുന്നു. ഭാരം താങ്ങാനാകാതെ തകര്‍ന്ന പാലത്തിലുണ്ടായിരുന്ന മുന്നൂറോളം പേരാണ് മച്ചു നദിയിലേക്കു വീണത്. എല്ലാവരും വെള്ളത്തില്‍ മുങ്ങി മരിക്കുകയായിരുന്നു.
◾തിരുവനന്തപുരം പാറശാലയിലെ ഷാരോണ്‍ രാജിനെ കാമുകി ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയതാണെന്നു പോലീസ്. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോള്‍ ഷാരോണിനെ ഒഴിവാക്കാനാണ് വിഷം കലര്‍ത്തി കുടിപ്പിച്ചത്. ഇന്നലെ ക്രൈംബ്രാഞ്ച് എട്ടു മണിക്കൂറാണ് ഗ്രീഷ്മയെ ചോദ്യം ചെയ്തത്. ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. രാമവര്‍മന്‍ചിറയിലെ വീട്ടില്‍ കൊണ്ടുപോയി ഇന്നു തെളിവെടുത്ത ശേഷം നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കും.

◾സുഹൃത്തിനൊപ്പം ഗ്രീഷ്മയുടെ വീട്ടില്‍ പോയ ഷാരോണ്‍ ഛര്‍ദിച്ചുകൊണ്ടാണ് തിരിച്ചുവന്നത്. ഗ്രീഷ്മ നല്‍കിയ കഷായവും ജ്യൂസും കുടിച്ചതാണ് അവശതയ്ക്കു കാരണമെന്ന് ഷാരോണിന്റെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. എം എ ഇംഗ്ലീഷ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് 22 കാരിയായ ഗ്രീഷ്മ. നെയ്യൂര്‍ കോളജിലെ അവസാന വര്‍ഷം ബിഎസ് സി വിദ്യാര്‍ത്ഥിയായിരുന്നു ഷാരോണ്‍ രാജ്.
◾അമ്മയ്ക്കായി വാങ്ങിയ കഷായപ്പൊടി തിളപ്പിച്ച് കാപ്പിക് എന്ന കീടനാശിനിയാണു ചേര്‍ത്തത്. ഷാരോണുമായി ജ്യൂസ് ചലഞ്ചുകള്‍ നടത്തി എന്തു കൊടുത്താലും കുടിക്കുമെന്ന വിശ്വാസം സൃഷ്ടിച്ചിരുന്നു. അമ്മ കുടിച്ചിരുന്ന കഷായം താന്‍ കുടിക്കുന്ന കഷായമാണെന്നു ഷാരോണിനെ വിശ്വസിപ്പിച്ചു. ജ്യൂസ് ചലഞ്ച് അങ്ങനെ കഷായ ചലഞ്ചായി. ജ്യൂസില്‍ വിഷം കലര്‍ത്തിയാല്‍ പെട്ടെന്ന് തിരിച്ചറിയുമെന്നതിനാലാണ് കഷായത്തില്‍ വിഷം കലര്‍ത്താന്‍ തീരുമാനിച്ചത്. എങ്ങനെ കൊലപ്പെടുത്താമെന്ന് ഗ്രീഷ്മ ഇന്റര്‍നെറ്റില്‍ പരിശോധിച്ചിരുന്നു.
◾കാമുകന്റെ കൊലപാതകത്തിലേക്കു നയിച്ചത് അന്ധവിശ്വാസം. ആദ്യം വിവാഹം കഴിക്കുന്നയാള്‍ മരിക്കുമെന്നു ജാതകദോഷം ഉണ്ടായിരുന്നതായി ഗ്രീഷ്മയും കുടുംബാംഗങ്ങളും വിശ്വസിച്ചു. അതുകൊണ്ട് ഷാരോണിനെ വിവാഹം ചെയ്തു കൊലപ്പെടുത്തി മറ്റൊരു വിവാഹത്തിനു തയാറെടുത്തതെന്നാണ് ആരോപണം.

◾മുന്‍മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടി വിദഗ്ധ ചികില്‍സയ്ക്കായി ജര്‍മനിയിലേക്ക്. തൊണ്ടയിലെ രോഗത്തിനുള്ള ചികില്‍സ ബെര്‍ളിനിലെ ചാരെറ്റി മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലാണ്. രാജഗിരി ആശുപത്രിയിലെ ചികില്‍സയ്ക്കുശേഷം വിശ്രമത്തിലാണ് അദ്ദേഹം. വ്യാഴാഴ്ചയ്ക്കു മുമ്പ് ജര്‍മനിയിലേക്കു പോകുന്ന അദ്ദേഹത്തിന്റെ ചികില്‍സാ ചെലവ് കെപിസിസി വഹിക്കും.
◾ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റിയില്‍നിന്നു ശോഭാ സുരേന്ദ്രന്‍ പുറത്ത്. ജനങ്ങളുടെ കോര്‍ കമ്മിറ്റിയില്‍ തനിക്കു സ്ഥാനമുണ്ടെന്നു ശോഭ പ്രതികരിച്ചു. രണ്ടര പതിറ്റാണ്ടിലധികമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നുണ്ട്. പാര്‍ട്ടിക്ക് സ്വാധീനം ഇല്ലാതിരുന്ന കാലത്ത് കമ്മ്യൂണിസ്റ്റ് കോട്ടകളില്‍ പ്രവര്‍ത്തിച്ചു. സുരേഷ് ഗോപി കോര്‍ കമ്മിറ്റിയില്‍ വരുന്നതില്‍ സന്തോഷമുണ്ടെന്നും ശോഭാ പറഞ്ഞു.
◾കേരളത്തില്‍ പോലീസിനും ആഭ്യന്തര വകുപ്പിനും രണ്ടു തരം നീതിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയ്ക്കെതിരേ കേസെടുത്ത പോലീസ് സ്വപ്ന ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ സിപിഎം നേതാക്കളായ മുന്‍മന്ത്രിമാര്‍ക്കെതിരേ കേസെടുത്തിട്ടില്ല. ഗുരുതരമായ വിലക്കയറ്റത്തിനെതിരേയും സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും ചെന്നിത്തല.
◾ആലപ്പുഴയില്‍ പക്ഷിപ്പനിക്കുള്ള പ്രതിരോധ നടപടികള്‍ വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍ നിന്നുള്ള വിദ്ഗ്ധ സംഘം എത്തി. ഡോ. രാജേഷ് കടമണി, ഡോ. രുചി ജയിന്‍ എന്നിവരുള്‍പ്പടെയുള്ള ഏഴംഗ സംഘമാണ് ആലപ്പുഴയില്‍ എത്തിയത്.
◾മുന്നാറില്‍ സിപിഐ – കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. വഴിയോര കച്ചവടക്കാരുടെ തേങ്ങയും കപ്പയും പരസ്പരം വലിച്ചെറിഞ്ഞു. കോണ്‍ഗ്രസ് സമരപന്തലിനു മുന്നിലെത്തി സിപിഐ പഞ്ചായത്ത് അംഗം അശ്ലീല ആംഗ്യം കാണിച്ചെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു.
◾ആലപ്പുഴ അരൂരില്‍ ലോറിയും കാറും കൂട്ടിയിടിച്ച് കാര്‍ കത്തിനശിച്ചു. കാറിലുണ്ടായിരുന്ന തേവര സ്വദേശികളായ നാലു പേരെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി പതിനൊന്നിനായിരുന്നു അപകടം. ലോറിയുടെ ഡീസല്‍ ടാങ്കില്‍ കാറിടിച്ചതിനാലാണ് തീ ആളിക്കത്തിയത്.
◾തൊടുപുഴ മുട്ടത്ത് പൊലീസുകാരനെ ആക്രമിച്ച് കഞ്ചാവ് കേസിലെ പ്രതി ഓടി രക്ഷപ്പെട്ടു. പ്രതി സുനീറാണ് മുട്ടം പൊലീസ് സ്റ്റേഷനിലെ എം.എസ്. ഷാജിയെ അക്രമിച്ചത്. ഷാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾അട്ടപ്പാടിയില്‍ അരിവാള്‍ രോഗം ബാധിച്ച് ഏഴു വയസുകാരന്‍ മരിച്ചു. മേലെ മുള്ളി രഞ്ജിത വെള്ളിങ്കിരി ദമ്പതികളുടെ മകന്‍ വികാസാണ് മരിച്ചത്. രണ്ടു ദിവസമായി കടുത്ത പനിയായിരുന്നു.
◾മൂന്നാറില്‍ ഏഴുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റിലായി. ചൊക്കനാട് എസ്റ്റേറ്റില്‍ സൗത്ത് ഡിവിഷനില്‍ പി വേലുസ്വാമി (56), എന്‍ മുകേഷ് (19) എന്നിവരെയാണു ദേവികുളം പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിക്കു വയറു വേദനയെത്തുടര്‍ന്നു നടത്തിയ പരിശോധനയിലാണു പീഡനം കണ്ടെത്തിയത്.
◾ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ശുചിമുറിയില്‍ ആദിവാസിയായ 17 കാരി പ്രസവിച്ചു. വയറുവേദനയ്ക്കു ചികില്‍സ തേടി എത്തിയ ഉളിക്കല്‍ സ്വദേശിനിയാണ് ശുചിമുറിയില്‍ പ്രസവിച്ചത്. ആരോഗ്യനില മോശമായതിനാല്‍ പെണ്‍കുട്ടിയെയും കുഞ്ഞിനെയും കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്കു മാറ്റി.

◾പോക്സോ കേസില്‍ യുവാവിന് 35 വര്‍ഷം കഠിന തടവും ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപ പിഴയും ശിക്ഷ. തൊടുപുഴ കോടിക്കുളം ചെറുതോട്ടുങ്കല്‍ മക്കു പാറയ്കല്‍ ആല്‍ബിന്‍ ആന്റണിയെയാണ് തൊടുപുഴ പോക്സോ പ്രത്യേക കോടതി ശിക്ഷിച്ചത്.
◾പാന്റ്സിന്റെ സിബ്ബിനോടു ചേര്‍ത്ത് സ്വര്‍ണപ്പാളി തുന്നിപിടിപ്പിച്ച് കടത്താന്‍ ശ്രമിച്ച പാലക്കാട് സ്വദേശി മുഹമ്മദിനെ കസ്റ്റംസ് പിടികൂടി. ഇയാളില്‍ നിന്ന് 47 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു.
◾കോയമ്പത്തൂരിലെ ഉക്കടത്ത് സ്ഫോടനത്തില്‍ മരിച്ച ജമേഷ മുബീന്റെ വീട്ടില്‍നിന്നു പിടിച്ചെടുത്ത നാലു ഡയറികളില്‍ സുപ്രധാന വിവരങ്ങള്‍. കേസന്വേഷണത്തില്‍ നിര്‍ണായകമാകുന്ന സൂചനകള്‍ ഡയറിക്കുറിപ്പുകളിലുണ്ട്. ഇതര മതങ്ങളോടുള്ള കാഴ്ചപ്പാടുകളും രാജ്യത്തെ വിവിധ രാഷ്ട്രീയ വിഷയങ്ങളെപ്പറ്റിയുള്ള നിലപാടുകളും ഡയറിയിലുണ്ട്.
◾ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ ഗുജറാത്തില്‍ സമിതിയെ നിയോഗിക്കാനുള്ള ബിജെപി തീരുമാനം തെരഞ്ഞെടുപ്പു തട്ടിപ്പാണെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാള്‍. ഏകാഭിപ്രായത്തോടെ സിവില്‍ കോഡാകാം. ഉത്തരാഖണ്ഡില്‍ രൂപീകരിച്ച സമിതിയിലെ അംഗങ്ങള്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ വീട്ടില്‍ പോയെന്നും അദ്ദേഹം പരിഹസിച്ചു.
◾ടാറ്റ-എയര്‍ബസിന്റെ ഉടമസ്ഥതയിലുള്ള സി 295 മിലിട്ടറി ട്രാന്‍സ്പോര്‍ട്ട് വിമാനങ്ങള്‍ നിര്‍മ്മിക്കാനുള്ള പ്ലാന്റിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു. ഗുജറാത്തിലെ വഡോദരയിലാണ് സൈനിക ഗതാഗത വിമാനങ്ങള്‍ നിര്‍മിക്കുന്ന പ്ലാന്റ് സജ്ജമാക്കുന്നത്. ഇതോടെ സൈനിക വിമാനങ്ങള്‍ നിര്‍മിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും അംഗമാകും.


◾തെലുങ്കാനയില്‍ ഭാരത് ജോഡോ യാത്രക്കിടെ കുട്ടികള്‍ക്കും സഹയാത്രികര്‍ക്കുമൊപ്പം കൂട്ടയോട്ടം നടത്തി രാഹുല്‍ ഗാന്ധി. ‘നമുക്കൊരു മല്‍സരയോട്ടം നടത്താ’മെന്നു കുട്ടികളോടു ചോദിച്ച് ഓടുന്ന ദൃശ്യം സാമൂഹ്യ മാധ്യമങ്ങളില്‍.
◾ലോക്സഭയിലേക്കു മല്‍സരിക്കാന്‍ ടിക്കറ്റു ചോദിച്ച സിനിമാ നടി കങ്കണയെ ബിജെപിയിലേക്കു സ്വാഗതം ചെയ്ത് ബിജെപി അദ്ധ്യക്ഷന്‍ ജെ.പി നദ്ദ. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതു സംബന്ധിച്ച് കൂടിയാലോചനയ്ക്കുശേഷമേ തീരുമാനിക്കാനാവൂവെന്നും അദ്ദേഹം പറഞ്ഞു. ഹിമാചല്‍ പ്രദേശിലെ മണ്ഡി മണ്ഡലത്തില്‍നിന്ന് മത്സരിക്കാനാണ് കങ്കണ ആഗ്രഹം പ്രകടിപ്പിച്ചത്.
◾കര്‍ണാടകയില്‍ കാളയോട്ട മത്സരമായ ഹോരി ഹബ്ബയ്ക്കിടെ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ശിവമോഗ ജില്ലയിലെ രണ്ട് ഗ്രാമങ്ങളിലാണ് കാളയോട്ട മത്സരത്തിനിടെ രണ്ട് പേര്‍ കൊല്ലപ്പെട്ടത്. ശിക്കാരിപുരയിലെ ഗാമ ഗ്രാമത്തില്‍ പ്രശാന്തും (36) സൊറാബ താലൂക്കിലെ ജേഡ് ഗ്രാമത്തില്‍ ആദിയുമാണ് (20) കൊല്ലപ്പെട്ടത്.
◾ക്രിമിയന്‍ തുറമുഖ നഗരമായ സെവാസ്റ്റോപോളില്‍ യുക്രൈന്റെ ഡ്രോണ്‍ ആക്രമണം. കരിങ്കടലിലെ കപ്പല്‍ വ്യൂഹത്തിലെ ഒരു യുദ്ധക്കപ്പല്‍ തകര്‍ന്നതായി റഷ്യ. ഒന്‍പത് ഡ്രോണുകളാണു തൊടുത്തുവിട്ടതെന്ന് റഷ്യ പറയുന്നു. ആക്രമണത്തില്‍ ബ്രിട്ടീഷ് സേനയ്ക്ക് പങ്കുണ്ടെന്നാണ് റഷ്യ ആരോപിക്കുന്നത്.
◾ട്വിറ്റര്‍ ഏറ്റെടുത്ത ഇലോണ്‍ മസ്‌ക് കൂട്ടപ്പിരിച്ചുവിടലിനു നോട്ടീസ് നല്‍കി. പിരിച്ചു വിടേണ്ടവരുടെ പട്ടിക സമര്‍പ്പിക്കാന്‍ ടീം മാനേജര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. 7,500 ജീവനക്കാരുള്ള ട്വിറ്ററില്‍നിന്ന് വലിയൊരു വിഭാഗത്തെ ഒഴിവാക്കുമെന്നു നേരത്തെതന്നെ മസ്‌ക് സൂചിപ്പിച്ചിരുന്നു.
◾സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ടൂര്‍ണമെന്റില്‍ നിന്ന് കേരളം പുറത്ത്. സൗരാഷ്ട്രയോട് 9 രണ്‍സിന് തോറ്റാണ് കേരളം പ്രീക്വാര്‍ട്ടറില്‍ പുറത്തായത്. നായകന്‍ സഞ്ജു സാംസണിന്റെയും സച്ചിന്‍ ബേബിയുടേയും അര്‍ധസെഞ്ചുറികളും കേരളത്തെ പിന്തുണച്ചില്ല. 184 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളത്തിന് 20 ഓവറില്‍ നാല് വിക്കറ്റിന് 174 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
◾ഐഎസ്എല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡിനെ പരാജയപ്പെടുത്തി ജംഷേദ്പുര്‍ എഫ്‌സി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ജംഷേദ്പുരിന്റെ ജയം. സീസണില്‍ ജംഷേദ്പുരിന്റെ ആദ്യ ജയം കൂടിയാണിത്.
◾തുടര്‍ച്ചയായ രണ്ടു വിജയങ്ങള്‍ക്കു ശേഷം ട്വന്റി20 ലോകകപ്പില്‍ ടീം ഇന്ത്യക്ക് ആദ്യ പരാജയം. സൂപ്പര്‍ 12 പോരാട്ടത്തില്‍ ഇന്ത്യയെ അഞ്ചു വിക്കറ്റിന് തകര്‍ത്ത് ദക്ഷിണാഫ്രിക്ക. ഇന്ത്യ ഉയര്‍ത്തിയ 134 റണ്‍സ് വിജയലക്ഷ്യം രണ്ട് പന്തുകള്‍ ശേഷിക്കേ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക മറികടന്നു. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ക്കെതിരേ ഇന്ത്യന്‍ മുന്‍നിര തകര്‍ന്നപ്പോള്‍ ഒറ്റയ്ക്ക് പോരാടിയ സൂര്യകുമാര്‍ യാദവിന്റെ 40 പന്തില്‍ നിന്ന് നേടിയ 68 റണ്‍സാണ് ഇന്ത്യയെ 133-ല്‍ എത്തിച്ചത്. 134 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നെങ്കിലും ഏയ്ഡന്‍ മാര്‍ക്രം – ഡേവിഡ് മില്ലര്‍ കൂട്ടുകെട്ട് ദക്ഷിണാഫ്രിക്കയ്ക്ക് തുണയായി.
◾തുടര്‍ച്ചയായ രണ്ടു തോല്‍വികള്‍ക്കൊടുവില്‍ പാകിസ്ഥാന് ആശ്വാസ ജയം. ട്വന്റി20 ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിനെതിരായ മത്സരത്തില്‍ ആറു വിക്കറ്റുകള്‍ക്കാണു പാക്കിസ്ഥാന്റെ വിജയം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ നെതര്‍ലന്‍ഡ്സിന് 20 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 91 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ 13.5 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
◾പ്രമുഖ മൈക്രോബ്ളോഗിംഗ് ആപ്ളിക്കേഷനായ ട്വിറ്ററിനെ ഏറ്റെടുത്ത ലോകത്തെ ഏറ്റവും സമ്പന്നനായ എലോണ്‍ മസ്‌കിന്റെ നടപടി ടെക്‌നോളജി കമ്പനികള്‍ക്കാകെ ക്ഷീണമായി. ഇവയുടെ തലപ്പത്തുള്ളവരുടെ ആസ്തി കുത്തനെ ഇടിയുകയും ചെയ്തു. ടെസ്ല, സ്‌പേസ്എക്‌സ് എന്നിവയുടെയും സി.ഇ.ഒയായ മസ്‌കിന്റെ ആസ്തിയില്‍ 1,000 കോടി ഡോളറാണ് (ഏകദേശം 82,268 കോടി രൂപ) കുറഞ്ഞതെന്ന് ബ്ളൂംബെര്‍ഗ് ശതകോടീശ്വര സൂചിക വ്യക്തമാക്കുന്നു. ബ്ളൂംബെര്‍ഗിന്റെ റിയല്‍ടൈം കണക്കുപ്രകാരം 20,400 കോടി ഡോളറാണ് മസ്‌കിന്റെ ആകെ ആസ്തി (16.78 ലക്ഷം കോടി രൂപ).
◾ലാന്‍ഡ്‌ഫോണുകളുടെ സ്വീകാര്യത തിരികെപ്പിടിക്കാന്‍ ഇന്റര്‍നെറ്റ് ആയുധമാക്കാനൊരുങ്ങി ബി.എസ്.എന്‍.എല്‍. പഴയ ലാന്‍ഡ്‌ഫോണ്‍ വരിക്കാര്‍ക്ക് അതേനമ്പര്‍ നിലനിറുത്തി ഒപ്ടിക്കല്‍ ഫൈബര്‍ വഴി അതിവേഗ ഇന്റര്‍നെറ്റ് സൗകര്യത്തോടുകൂടി ലാന്‍ഡ്‌ഫോണ്‍ കണക്ഷന്‍ പുനഃസ്ഥാപിക്കാനുള്ള ഓഫറാണ് ബി.എസ്.എന്‍.എല്‍ നല്‍കുന്നത്. ഒപ്പം ഇന്ത്യയില്‍ എവിടേക്കും പരിധിയില്ലാതെ സൗജന്യ കാളുകളും. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 8.12 ലക്ഷം ലാന്‍ഡ്‌ലൈന്‍ കണക്ഷനുകളാണ് കേരളത്തില്‍ മാത്രം ഉപേക്ഷിക്കപ്പെട്ടത്. രാജ്യത്താകെ കമ്പനിക്ക് 2.17 കോടി ലാന്‍ഡ് ഫോണ്‍ കണക്ഷനുകളേ അവശേഷിക്കുന്നുള്ളൂ. കേരളത്തില്‍ 14.15 ലക്ഷം. പ്ളാനിനായി 9496121200 എന്ന നമ്പറില്‍ വാട്സ്ആപ്പ് ചെയ്യാം.
◾കാമ്പസ് മ്യൂസിക്കല്‍ ത്രില്ലര്‍ ചിത്രം ഹയയിലെ രണ്ടാമത്തെ ഗാനം പുറത്തെത്തി. മോഡേണ്‍ കള്ളുപാട്ട് എന്ന രീതിയില്‍ എത്തിയിരിക്കുന്ന ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് മസാല കോഫി ബാന്‍ഡിലെ വരുണ്‍ സുനില്‍ ആണ്. സതീഷ് ഇടമണ്ണേലിന്റെ വരികള്‍ വളരെ വ്യത്യസ്തമായി പാടിയിരിക്കുന്നത് രശ്മി സതീഷ്, ബിനു സരിഗ എന്നിവര്‍ക്കൊപ്പം വരുണ്‍ സുനിലും ചേര്‍ന്നാണ്. സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരങ്ങളായ ചൈതന്യ പ്രകാശ്, ഭരത്, അക്ഷയ ഉദയകുമാര്‍ എന്നിവരടക്കം 24 പുതുമുഖങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. വ്യത്യസ്ത റോളില്‍ കുടുംബനാഥനായി ഗുരു സോമസുന്ദരവും പ്രധാന കഥാപാത്രമായെത്തുന്നു. ചിത്രത്തിന്റെ രചന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ മനോജ് ഭാരതിയാണ്. ഇന്ദ്രന്‍സ്, ജോണി ആന്റണി, ലാല്‍ ജോസ്, ശ്രീധന്യ, ശ്രീകാന്ത് മുരളി, ശ്രീരാജ്, ലയ സിംസണ്‍, കോട്ടയം രമേഷ്, ബിജു പപ്പന്‍, സണ്ണി സരിഗ, വിജയന്‍ കാരന്തൂര്‍ തുടങ്ങിയവരും മറ്റ് വേഷങ്ങളിലെത്തുന്നു.
◾മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നായ ‘സ്ഫടിക’ത്തിന്റെ റീമാസ്റ്ററിങ് പതിപ്പിനായി കാത്തിരിക്കുകയാണ് സിനിമാസ്വാദകര്‍. ഇപ്പോഴിതാ ചിത്രത്തിന്റെ ഡോള്‍ബി 4 കെ അറ്റ്മോസ് ഫൈനല്‍ മിക്സിങ്ങ് പൂര്‍ത്തിയാക്കിയ വിവരം അറിയിച്ചിരിക്കുകയാണ് സംവിധായകന്‍ ഭദ്രന്‍. സ്ഫടികത്തിന്റെ 24-ാം വാര്‍ഷിക വേളയിലായിരുന്നു സംവിധായകന്‍ ഭദ്രന്‍ ചിത്രം പുതിയ സാങ്കേതിക മികവില്‍ എത്തുന്നുവെന്ന് അറിയിച്ചത്. സ്ഫടികത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന തരത്തില്‍ പ്രചാരങ്ങള്‍ നടന്നതിനിടെ ആയിരുന്നു 4 കെ ശബ്ദ ദ്രശ്യ വിസ്മയങ്ങളോടെ പ്രമുഖ തിയറ്ററുകളില്‍ സ്ഫടികം പ്രദര്‍ശനത്തിന് എത്തിക്കുമെന്ന് ഭദ്രന്‍ അറിയിച്ചത്.
◾കഴിഞ്ഞ മാസം മാരുതിയുടെ ഡിസയര്‍ വീണ്ടും മികച്ച വില്‍പ്പനയുള്ള സെഡാന്‍ കാറുകളുടെ പട്ടികയില്‍ ഇടം നേടി. 2022 സെപ്റ്റംബര്‍ മാസത്തില്‍, മാരുതി സുസുക്കി 9,601 യൂണിറ്റ് ഡിസയര്‍ വിറ്റപ്പോള്‍, കഴിഞ്ഞ വര്‍ഷം ഇതേമാസം കമ്പനി 2,141 യൂണിറ്റുകള്‍ മാത്രമാണ് വിറ്റത്. അതായത് ഇത്തവണ കമ്പനി 7,460 യൂണിറ്റുകള്‍ കൂടുതല്‍ വിറ്റു. ഇതുവഴി ഡിസയറിന്റെ വില്‍പനയില്‍ 348.44 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം വിറ്റ 2862 യൂണിറ്റുകളെ അപേക്ഷിച്ച് 4239 യൂണിറ്റുകള്‍ (സെപ്റ്റംബര്‍ 2022) വിറ്റഴിച്ച ഹ്യൂണ്ടായ് ഓറയാണ് രണ്ടാമത്തെ നമ്പര്‍. 4,082 യൂണിറ്റ് വില്‍പ്പനയുമായി ഹോണ്ട അമേസ് മൂന്നാം സ്ഥാനത്താണ്. 3700 യൂണിറ്റുകള്‍ വിറ്റഴിച്ച ടാറ്റ ടിഗോര്‍ നാലാം സ്ഥാനത്താണ്.

അഭിപ്രായങ്ങള്‍

മറ്റു വാർത്തകൾ

ഇന്നത്തെ UDF ന്റെയും LDF ന്റെയും LIVE റോഡ് ഷോ കാണാം

വീഡിയോ പ്ലേ ആവുന്നില്ലകിൽ ഡെസ്ക്ക് ടോപ് മോഡിൽ വെബ്സൈറ്റ് തുറക്കുക അതിന്ന് വലത് സൈഡിലെ 3 പുള്ളികൾ ക്ലിക്ക് ചെയുക അപ്പോൾ തുറന്ന് വരുന്ന പേജിൽ ഡെസ്ക്ക് ടോപ്പ് മോഡിൽ ടിക്ക് ചെയ്യുക

കടലുണ്ടി പുഴയിൽ കക്ക വാരാൻ പോയ ആൾ പുഴയിൽ മുങ്ങി മരിച്ചു.

മൂന്നിയൂർ:മൂന്നിയൂർ കുന്നത്ത് പറമ്പിൽ പുഴയിൽ കക്ക വാരാൻ പോയ ആൾ പുഴയിൽ മുങ്ങി മരിച്ചു. കടലൂണ്ടി പുഴ മണലേപ്പാടം എന്ന സ്ഥലത്താണ് കക്ക വാരുന്നതിനിടെ മൂന്നിയൂർ കുന്നത്ത് പറമ്പ് സ്വദേശി പരേതനായ പുള്ളാടൻ രായിമിന്റെ മകൻ  ചുഴലി താമസക്കാരക്കാരനുമായ പുള്ളാടൻ സൈതലവി ( 56 ) ആണ് മുങ്ങിമരിച്ചത്. ഇന്ന് രാവിലെ 11 മണിക്കാണ് സംഭവം. കൂടെ കക്ക വാരാൻ ഉണ്ടായിരുന്ന സുഹ്രുത്ത് സൈതലവിയെ കാണാതായതിനെ തുടർന്നാണ് മുങ്ങി താഴ്ന്ന വിവരം അറിയുന്നത്. നല്ല ആഴമുള്ള സ്ഥലത്ത് നിന്ന് നാട്ടുകാരും ഫയർഫോഴ്സും നടത്തിയ തിരച്ചിലിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. സൗദി ജിസാനിൽ ജോലി ചെയ്യുന്ന സൈതലവി ഒരു മാസം മുമ്പാണ് അവധിക്ക് നാട്ടിൽ വന്നത്. അവധി കഴിഞ്ഞ് പത്ത് ദിവസത്തിനുള്ളിൽ തിരിച്ച് പോവാനിരിക്കുകയായിരുന്നു. ഭാര്യ: ജമീല. മക്കൾ  സുമയ്യ, ഷാഹിന, ശബീറലി . മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നടപടിക്രമങ്ങൾക്ക് ശേഷം കളത്തിങ്ങൽ പാറ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കും.

മൈസൂർ വെച്ച് ഇന്നലെ ഉണ്ടായ കാർ അപകടത്തിൽ മരണം രണ്ടായി.

മൈസൂരിൽ ഉണ്ടായ കാറപകടം: മരണം രണ്ടായി : ചികിത്സയിൽ കഴിഞ്ഞിരുന്ന കാടപ്പടി സ്വദേശിയായ യുവാവും മരണത്തിന് കീഴടങ്ങി` ചികിത്സയിൽ കഴിഞ്ഞിരുന്ന പെരുവള്ളൂർ കാടപ്പടി സ്വദേശി KP കോയ എന്നവരുടെ മകൻ ഷബീബും (20) മരണത്തിനു കീഴടങ്ങി. കാടപ്പടി സ്വദേശി ഗഫൂറിൻ്റെ മകൻ ഫാഹിദ് (21) അപകട സ്ഥലത്ത് വെച്ച് തന്നെ ഇന്നലെ മരണപെട്ടിരുന്നു. കാടപ്പടിയിൽ നിന്നും രണ്ട് കാറുകളിലായി നാട്ടുകാരും സുഹൃത്തുക്കളുമായ 11 ആളുകളാണ് ഇന്നലെ പുലർച്ചെ വിനോദയാത്ര പുറപ്പെട്ടത്. ഇതിൽ യാത്രക്കിടെ ഒരു കാർ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം സംഭവിച്ചത്. പരിക്കേറ്റവരെ തൊട്ടടുത്ത ജയേസസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ഫാഹിദ് അപകട സ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു. അപകട സമയത്ത് കാറിൽ ഉണ്ടായിരുന്ന മറ്റ് 4പേരുടെ പരിക്ക് സാരമുള്ളതല്ല. മൈസൂർ KMCC പ്രവർത്തകരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ നടന്നുവരികയാണ്. കർണാടക ഉപമുഖ്യമന്ത്രി DK ശിവകുമാറിന്റെ ഓഫീസിൽ നിന്നുള്ള ഇടപെടൽ കൊണ്ട് മറ്റ് നടപടികൾ വേഗത്തൽ നടന്ന് വരുന്നു. പോലീസ് ഇൻക്സ്റ്റ് നടപടി ക്രമങ്ങൾ പൂർത്തിയാൽ ഉടനെ മൃതദേഹങ്ങൾ ഇന്ന് പകൽ നാട്ടിലേക്ക് കൊണ്ട് വരും.

ലോക്സഭാ തിരഞ്ഞെടുപ്പ്: ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

2024 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കുന്ന ഏപ്രില്‍ 24 വൈകിട്ട് ആറു മണി മുതല്‍ വോട്ടെടുപ്പിന്റെ പിറ്റേന്ന് രാവിലെ ആറു മണി വരെ (ഏപ്രില്‍ 27 രാവിലെ ആറു മണി) മലപ്പുറം ജില്ലയില്‍ നിരോധനാജ്ഞ. തിരഞ്ഞെടുപ്പ് സംബന്ധമായ, നിയമവിരുദ്ധമായ സംഘംചേരല്‍, പൊതുയോഗങ്ങള്‍ സംഘടിപ്പിക്കല്‍, ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ തിരഞ്ഞെടുപ്പ് സംബന്ധിയായ കാര്യങ്ങളുടെ പ്രദര്‍ശനം, സംഗീത പരിപാടികളോ മറ്റു വിനോദ പരിപാടികളോ സംഘടിപ്പിച്ച് തിരഞ്ഞെടുപ്പ് പ്രചരണം  എന്നിവയ്‌ക്കെല്ലാം ഈ കാലയളവില്‍ വിലക്കുണ്ട്. ജനങ്ങളുടെ സാധാരണ ജീവിതവുമായി ബന്ധപ്പെട്ട സന്ദര്‍ശനങ്ങള്‍ക്കും യാത്രയ്ക്കും മറ്റും നിരോധനാജ്ഞ ബാധകമല്ല. വാർത്താ സമ്മേളനം - 23.04.2024 ലോക്‌സഭാ തിരഞ്ഞെടുപ്പ്: ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ മലപ്പുറം ജില്ലയില്‍ പൂര്‍ത്തിയായതായി ജില്ലാ തിരഞ്ഞെടുപ്പു ഓഫീസറും ജില്ലാ കളക്ടറുമായ വി.ആര്‍ വിനോദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 16 നിയമസഭാ മണ്ഡലങ്ങളിലായി 33,93,884 വോട്ടര്‍മാരാണ് ജില്ലയില്‍ ഇത്തവണ വോട്ട് രേഖപ്പെടുത്തുന്നത്. ഇതില്‍

നാഗാലാന്‍ഡിലെ ആറ് ജില്ലകളില്‍ പൂജ്യം ശതമാനം പോളിങ്;

കൊഹിമ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കിഴക്കന്‍ നാഗാലാന്‍ഡില്‍ ആറ് ജില്ലകളില്‍ രേഖപ്പെടുത്തിയത് പൂജ്യം ശതമാനം പോളിങ്. മോദി സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം പാലിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു വോട്ടര്‍മാരുടെ തെരഞ്ഞെടുപ്പ് ബഹിഷ്‌കരണം. ഈസ്‌റ്റേണ്‍ നാഗാലന്‍ഡ് പീപ്പിള്‍ ഓര്‍ഗനൈസേഷനാണ് ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തത്. തെരഞ്ഞെടുപ്പ് പ്രക്രിയ തടസ്സപ്പെടുത്തിയതിന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഈസ്‌റ്റേണ്‍ നാഗാലന്‍ഡ് പീപ്പിള്‍ ഓര്‍ഗനൈസേഷന് നോട്ടീസ് അയച്ചു. വോട്ടര്‍മാരുടെ സ്വതന്ത്രവിനിയോഗത്തില്‍ അനാവശ്യ ഇടപെടല്‍ നടത്തിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്. സംഘടനക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയതായും കമ്മീഷന്‍ അറിയിച്ചു. ഇത് വോട്ടര്‍മാര്‍ സ്വയം എടുത്ത തീരുമാനമാണെന്നും തെരഞ്ഞെടുപ്പില്‍ ഒരുതരത്തിലുള്ള അനാവശ്യ ഇടപെടലും നടത്തിയിട്ടില്ലാത്തതിനാല്‍ 172 സി പ്രകാരമുള്ള നടപടി സ്വീകരിക്കാന്‍ കഴിയില്ലെന്നും സംഘടന അറിയിച്ചു. കിഴക്കന്‍ മേഖലയിലെ ഏഴ് ഗോത്രവര്‍ഗ സംഘടനകളുടെ ഉന്നത ബോഡിയാണ് ഈസ്റ്റേണ്‍ നാഗാലാന്‍ഡ് പീപ്പിള്‍സ് ഓര്‍ഗനൈസേഷന്‍. പ്രത്യക സംസ്ഥാനമെന്ന ആവശ്യമുന്നയിച്ചാണ് തെരഞ്

ET മുഹമ്മദ് ബഷീർ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം UDFന്റെ റോഡ്ഷോ LIVE VIDEO

വേങ്ങര: ഇ ടി മുഹമ്മദ് ബഷീർ  തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം യു ഡി എഫ് ന്റെ റോഡ്ഷോയും വമ്പിച്ച കരി മരുന്ന് പ്രയോഗവും ഇന്ന് വൈകീട്ട് 6.30 ന് കാരാത്തോട് നിന്നും ആരംഭിച്ച് കൊളപ്പുറത്ത് സമാപിക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, പി.കെ. കുഞ്ഞാലിക്കുട്ടി എം എൽ എ, സ്ഥാനാർത്ഥി ഇ ടി മുഹമ്മദ് ബഷീർ, മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ധീൻ, എഐസിസി വക്താവ് ഷമ മുഹമ്മദ്, ഡി സി സി പ്രസിഡന്റ് വി എസ് ജോയ്, മലപ്പുറം പാർലെമെൻ്റ് ചെയർമാൻ കെ.പി അബ്ദുൽ മജീദ് എന്നിവർ പങ്കെടുക്കും. റോഡ് ഷോയിൽ ആയിരത്തോളം ബൈക്കുകളും മറ്റു വാഹനങ്ങളുടെ അകമ്പടിയും ഉണ്ടായിരിക്കുമെന്നും കോൽക്കളി, കരിമരുന്ന്. നാസിക് ഡോൾ, പേപ്പർ ഷോ, തുടങ്ങി മറ്റു വിവിധ കലാപരിപാടികളും അരങ്ങേറുമെന്നും സംഘാടകർ അറിയിച്ചു. യു ഡി എഫ് പ്രവർത്തകരും നേതാക്കളും റോഡ് ഷോയിൽ അണിചേരും, ഇന്ന് വൈകീട്ട്  ആറു മാണിക്ക് വേങ്ങര യു ഡി എഫ് ഓഫിസിനു സമീപം മുഴുവൻ വാഹനങ്ങളും  എത്തിച്ചേരണമെന്ന് സംഘാടകർ അറിയിച്ചു. വേങ്ങര (വേങ്ങര താഴെ അങ്ങാടി) യിൽ നിന്നും  വാഹനങ്ങൾ ഒന്നിച്ച് കാരാത്തോട് പോയി അവിടെ നിന്നാണ് റോഡ് ഷോ  തുടക്കം കുറിക്കുന്നത്.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

കൂടുതൽ വാർത്തകൾ

ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം

ഇല്ലിപ്പിലാക്കലിൽ പുലിയാണെന്ന് തോന്നിക്കുന്ന ജീവിയെ കണ്ടന്ന് ആളുകൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ രാത്രിയിൽ തിരച്ചിൽ നടത്തി എന്നാൽ നാട്ടുകാർക്ക് പുലിയെ കണ്ടതാൻ കഴിഞ്ഞില്ല ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം നാട്ടുകാർ തിരച്ചിൽ നടത്തുന്നു പ്രചരിക്കുന്ന വോയ്‌സുകൾ 👇 വാട്സ്ആപ്പിൽ പ്രചരിക്കുന്ന ഫോട്ടോസ് ഇല്ലിപ്പിലാക്കലിൽ നിന്നുള്ളതല്ല മുകളിലത്തെ വോയ്‌സുകൾ ഔദോഗിക അറിയിപ്പുകൾ അല്ല വാട്സ്ആപ്പിൽ പ്രചരിക്കുന്ന വോയ്‌സുകൾ മാത്രമാണ്.ഇല്ലിപ്പിലാക്കൽ പരിസരത്ത് കണ്ട ജീവി പുലിയാണെന്ന് ഫോറെസ്റ്റ്ഡിപ്പാർട്മെന്റ് ഇത് വരെ സ്ഥിതീകരിച്ചിട്ടില്ല. നാളെ കൂടുതൽ വ്യക്തത വാരും പുതിയ അപ്ഡേറ്റുകൾ അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയുക 👇

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

സൂര്യാഘാതം;- ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു

സൂര്യാഘാതമേറ്റു ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു. തിരുമേനിയിൽ ടെയിലറിങ് ഷോപ്പ് നടത്തുന്ന കരുവൻചാൽ പള്ളിക്കവല സ്വദേശി മണ്ഡപത്തിൽ എം.ഡി. രാമചന്ദ്രൻ (ദാസൻ -58) ആണു സൂര്യാഘാതമേറ്റത്. രാമചന്ദ്രൻ്റെ ഇരുകാലുകൾക്കുമാണു പൊള്ളലേറ്റത്. പൊള്ളി കുമളിച്ച കാൽപാദവുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ദാസൻ്റെ ഇരു കാൽപ്പാദത്തിലേയും തൊലി നീക്കം ചെയ്തു. രാവിലെ വീട്ടിൽ നിന്നു ഷോപ്പിലേക്ക് ബസിൽ പോയ ദാസൻ ബസിലിറങ്ങി നടന്നു പോകുന്നതിനിടെയാണു സൂര്യാഘാതമേറ്റത്. കാലിൽ ചെരിപ്പ് ഉണ്ടായിരുന്നില്ല. 2024 ഏപ്രിൽ 02 തിരൂർ പുറത്തൂരിൽ എട്ട് വയസുകാരിക്ക് സൂര്യാഘാതമേറ്റു . തിരൂർ പുറത്തുർ ഉണ്ടപ്പടി സ്വദേശി ഫിറോസിന്റെ മകൾ ഫബന (8) ക്കാണ് തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെ സൂര്യാഘാതമേറ്റത്. വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ശരീരത്തിൽ നീറ്റലും വേദനയും അനുഭവപ്പെട്ട കുട്ടി വീട്ടുകാരെ വിവരം അറിയിച്ചു. തുടർന്ന് പരിശോധിച്ചപ്പോഴാണ് ദേഹത്ത് പൊള്ളലേറ്റതുപോലുള്ള പാടുകൾ കണ്ടത്. ഉടൻ ആശുപത്രിപ്പടി കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ച് ചികിത്സ നൽകി.

വേങ്ങര അബ്ദുറഹ്മാൻ എന്ന ഇപ്പു കൊലപാതകം മകൻ അറസ്റ്റിൽ

വേങ്ങരയിൽ 75-കാരന്റെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ മലപ്പുറം: വേങ്ങരയില്‍ 75-കാരന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. വേങ്ങര സ്വദേശി മുഹമ്മദ് അൻവർ (50) ആണ് അറസ്റ്റിലായത്. കഴിഞ്ഞ സെപ്റ്റംബറിലാണ് വേങ്ങര സ്വദേശി കരുവേപ്പില്‍ അബ്ദുറഹ്മാനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകൻ മുഹമ്മദ് അൻവർ കഴുത്ത് ഞെരിച്ച്‌ കൊന്നതാണെന്ന് പൊലീസ് പറഞ്ഞു. കൊലപ്പെടുത്തിയ ശേഷം കുളത്തിലിടുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയതാണെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. *വേങ്ങരയിൽ വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ട അബ്‌ദുറഹ്മാന്റെ മരണം കൊലപാതകം ;  മകൻ അറസ്റ്റിൽ*  2024 ഏപ്രചൊവ്വ  സംഭവം നടന്നത് ആറു മാസം മുമ്പ്  വേങ്ങര കൊട്ടേക്കാട്ട് കരുവേപ്പിൽ വീട്ടിൽ മൊയ്‌തീൻ മകൻ അബ്‌ദുറഹിമാന്റെ(75) മരണം കൊലപാതകമാണെന്ന് തെളിഞ്ഞു.  സംഭവവുമായി ബന്ധപ്പെട്ട് മകൻ മുഹമ്മദ് അൻവറിനെ പോലീസ് അറസ്റ്റ് ചെയ്‌തു. കഴിഞ്ഞ വർഷം ആഗസ്ത് 18നാണ് വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ  അബ്ദുറഹിമാൻ്റെ മൃത ദേഹം കണ്ടത്. മരണത്തിൽ സംശയം തോന്നിയ പോ

കോട്ടുമലയിൽ പുഴയിൽ വേങ്ങര വെട്ടുതോട് സ്വദേശികളായ രണ്ട് യുവതികൾ മുങ്ങി മരിച്ചു

ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.  രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.

കൊണ്ടോട്ടി ഇഎംഇഎ കോളേജ് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ

കൊണ്ടോട്ടിയിൽ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസ്..! കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ലാറ്റിൽ ബികോം വിദ്യാർഥി മരിച്ച നിലയിൽ. ആത്മഹത്യയെന്നു പ്രാഥമിക നിഗമനം. കൊണ്ടോട്ടി ഇഎംഇഎ കോളജിൽ ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ മൂന്നാം വർഷ വിദ്യാർഥിയായ എറണാകുളം കോതമംഗലം സ്വദേശി വസുദേവ് (20) ആണു മരിച്ചത്. ഇന്നു രാവിലെ ഫ്ലാറ്റിൽ എത്തിയപ്പോൾ ആണ് വാസുദേവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മറ്റൊരു കോളേജിൽ പഠിക്കുന്ന ഇക്ബാൽ എന്ന വിദ്യാർഥിയും വസുദേവും കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ളാറ്റിൽ ഒന്നിച്ചാണു താമസം. ഇക്ബാൽ ഇന്നലെ താമസിക്കാൻ എത്തിയിരുന്നില്ല.  കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ തുടങ്ങി. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. ♦️ (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാർ വയനാട്ടിൽ അപകടത്തിൽപ്പെട്ടു, ഒരാൾ മരണപ്പെട്ടു.

തിരൂരങ്ങാടി: കുടുംബസമേതം യാത്ര പോയവരുടെ വാഹനം മരത്തിലിടിച്ചു മറിഞ്ഞു അധ്യാപകൻ മരിച്ചു. തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയും കൊളപ്പുറം ഗവ.ഹൈസ്‌കൂൾ അധ്യാപകനുമായ കെ.ടി.ഗുൽസാർ (44) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വയനാട് കരിയോട് ചെന്നലോട് വെച്ചാണ് അപകടം. കുടുംബ സമേതം കൽപ്പറ്റയിലേക്ക് യാത്രപോയതായിരുന്നു. കാറിൽ 7 പേരുണ്ടായിരുന്നതായാണ് വിവരം. കാർ മരത്തിലിടിച്ച് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് അറിയുന്നത്. ഭാര്യ ജസീല, മക്കളായ ലാസിൻ മുഹമ്മദ് (17), ലൈഫ, (7), ലഹിൻ (3), ഗുൽസാറിന്റെ സഹോദരിയുടെ മക്കളായ സിൽജ 12, സിൽത്ത 11 എന്നിവരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവരിൽ ചിലർക്ക് പരിക്കുകളുള്ളതായി അറിയുന്നു. ഇന്നലെ വയനാട്ടിൽ തിരൂരങ്ങാടിയിൽ നിന്നുള്ള കുടുംബം അപകടത്തിൽപെട്ട സംഭവം; ഒരു കുട്ടിയും മരിച്ചു.

വണ്ടൂരിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നത് മരുമകന് കോഴിയിറച്ചി വാങ്ങാത്തതിന്

വണ്ടൂരിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നത് മരുമകന് കോഴിയിറച്ചി വാങ്ങാത്തതിന്; തേങ്ങവെട്ടുന്ന കത്തികൊണ്ട് കഴുത്തിൽ വെട്ടി; രക്തം വാർന്ന് മരണം..! വണ്ടൂർ തിരുവാലിയിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊല്ലാൻ കാരണം കോഴിയിറച്ചി വാങ്ങാത്തതെന്ന് എഫ്.ഐ.ആർ. ഇന്നലെയാണ് 52കാരി സൽമത്തിനെ മരുമകൻ സമീർ വെട്ടിക്കൊന്നത്. തെങ്ങുകയറ്റ തൊഴിലാളിയായ സമീർ ഇന്നലെ ജോലി കഴിഞ്ഞ് വന്നയുടൻ കോഴിക്കറി ചോദിച്ചു. കോഴിയിറച്ചി വാങ്ങിയിട്ടില്ലെന്ന് പറഞ്ഞതോടെ മുറ്റത്ത് പാത്രം കഴുകുകയായിരുന്ന ഭാര്യാമാതാവ് സൽമത്തിനെ ആക്രമിക്കുകയായിരുന്നു. തേങ്ങവെട്ടുന്ന കത്തികൊണ്ട് കഴുത്തിൽ വെട്ടിയതിനാൽ രക്തംവാർന്നാണ് സൽമത്തിന്റെ മരണം. മദ്യപിച്ചെത്തുന്ന സമീർ സ്ഥിരമായി ഭാര്യ സജ്‌നയേയും ഭാര്യാമാതാവിനെയും മർദിക്കാറുണ്ട്. സമീറിന് എതിരെ നിരവധി കേസുകളുമുണ്ട്. ഇന്നലെ അറസ്റ്റിലായ പ്രതി ജയിലിലാണ്. പ്രദേശത്തെ കുടുംബക്ഷേത്രത്തിലെ ഉത്സവ പരിപാടികളുടെ ബഹളത്തിനിടെയാണ് നാടിനെ നടുക്കിയ സംഭവം. മദ്യത്തിനും കഞ്ചാവിനും അടിമയായ സമീർ കുടുംബവുമായി വഴക്കിടുന്നതും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതും പതിവാണ്. 14 വർഷം മുമ്പ് കൊണ്ടോട്ടി ഓമ

ഇന്ന് സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു.

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു. ഈ പോസ്റ്റിലുള്ള വിഡിയോ പ്ലേ ചെയ്താല്‍ സൂര്യഗ്രഹണം തല്‍സമയം കാണാനാകും. ഇന്ത്യന്‍ സമയം ഇന്നു (ഏപ്രില്‍ 8) രാത്രി10.30 മുതല്‍ ഏപ്രില്‍ 9 പുലര്‍ച്ചെ 1.30 വരെ ആണ് ലൈവ് ടെലികാസ്റ്റ്.

വേങ്ങര ഊരകം നെല്ലിപറമ്പ് സ്വദേശിനിയായ യുവതിയും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ

മലപ്പുറം കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തിവന്ന സ്ത്രീകൾ ഉൾപ്പെട്ട അന്തർ സംസ്ഥാന ലഹരിക്കടത്തു സംഘത്തിലെ 2 പേർ പിടിയിലായി. മലപ്പുറം ഊരകം നെല്ലിപറമ്പ് സ്വദേശിനി കാവുങ്ങൽപറമ്പിൽ തഫ്സീന (33) , ഇവരുടെ സുഹൃത്ത് കൊണ്ടോട്ടി പുളിക്കൽ സ്വദേശി അമ്പലക്കൽ മുബഷീർ (36) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് 5.30 മണിയോടെ അരീക്കോട് പത്തനാപുരം പള്ളിക്കൽ എന്ന സ്ഥലത്തു വച്ചാണ് അരീക്കോട് എസ്ഐ ആൽബി തോമസ് വർക്കിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്.  ഇവരിൽനിന്നും 1.5 ലക്ഷം രൂപയോളം വിലവരുന്ന 31 ഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തു. ലഹരി മരുന്ന് കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. ബെംഗളൂരുവിൽനിന്നും ലഹരി വസ്തുക്കൾ മലപ്പുറം ജില്ലയിലേക്ക് കടത്തുന്ന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനികളാണ് ഇപ്പോൾ പിടിയിലായവർ. യാത്ര ചെയ്യുന്ന സമയം പരിശോധനകൾ ഒഴിവാക്കാൻ സ്ത്രീകൾ ഉൾപ്പെടെ ഫാമിലിയാണെന്ന വ്യാജനേയാണ് ലഹരി വസ്തുക്കൾ കടത്തിയിരുന്നത്. മുൻപും നിരവധി തവണ ലഹരി വസ്തുക്കൾ കടത്തിയിരുന്നതായി ഇവരിൽ നിന്നും മനസിലായിട്ടുണ്ട്. ഇവർ ഉൾപ്പെട്ട സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.  ഇവ