ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മലപ്പുറം നൂറാടിപാലത്തില്‍ നിന്നും വെള്ളത്തിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

കടലുണ്ടിപ്പുഴയില്‍ മലപ്പുറം നൂറാടിപാലത്തില്‍ നിന്നും വെള്ളത്തിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ രാവിലെ 10 ഓടെയാണ് സംഭവം. കൊണ്ടോട്ടി മുസ്‌ലിയാരങ്ങാടി സ്വദേശി വിപിന്‍ (27) ആണ് പുഴയില്‍ ചാടിയത്. ഇയാളുടേതെന്ന് കരുതുന്ന ബൈക്കും ചെരുപ്പും മൊബൈല്‍ ഫോണും പാലത്തിന് സമീപത്തു നിന്നും കിട്ടിയിട്ടുണ്ടായിരുന്നു ഈ ഫോണിലേക്ക് ഭാര്യയുടെ കോള്‍  വന്നത് ആളെ തിരിച്ചറിയാന്‍ സഹായകമായി.
 പാലത്തില്‍ നിന്നും ഒരാള്‍ പുഴയില്‍ ചാടുന്നതും ഒഴുക്കില്‍പെട്ടുപോവുന്നതും നാട്ടുകാരുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. ഉടന്‍ തന്നെ ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചു. മലപ്പുറം, പെരിന്തല്‍മണ്ണ, മഞ്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്സും നാട്ടുകാരും തിരച്ചില്‍ IRW. ട്രോമാ കെയർ. നസ്ര സന്നദ്ധ സേന. ആക്‌സിഡന്റ് റെസ്ക്യൂ 24×7.  മറ്റ് സന്നദ്ധ സേന പ്രവർത്തകർ നടത്തിയാണ്  മൃതദേഹം കണ്ടെത്തിയത്.

അഭിപ്രായങ്ങള്‍

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ