ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വേങ്ങര ഉപജില്ലാ കലോത്സവം നവംബർ ഏഴുമുതൽ.


ചേറൂർ: വേങ്ങര ഉപജില്ലാ കേരള സ്‌കൂൾ കലോത്സവം നവംബർ ഏഴുമുതൽ ചേറൂർ പി.പി.ടി.എം.വൈ.എച്ച്.എസ്.എസിൽ നടക്കും. നാലായിരത്തോളം പ്രതിഭകൾ മാറ്റുരയ്ക്കുന്ന മേളയ്ക്കുവേണ്ടി 15 വേദികളാണ് തയ്യാറാക്കുന്നത്.

കലോത്സവത്തിലെ പ്രധാന പന്തലിന് കണ്ണമംഗലം ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ് യു.എം. ഹംസ കാൽനാട്ടി. കാര്യവട്ടത്ത് ഹുസൈൻ അധ്യക്ഷതവഹിച്ചു. കെ.പി.എസ്.ടി.എ. സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് കാമ്പ്രൻ അബ്ദുൽമജീദ്, എ.ഇ.ഒ. വി.കെ. ബാലഗംഗാധരൻ, പ്രിൻസിപ്പൽ കാപ്പൻ അബ്ദുൽഗഫൂർ, പ്രഥമാധ്യാപകൻ പി. അബ്ദുൽമജീദ്, പി.കെ. സിദ്ദീഖ്, തയ്യിൽ റൈഹാനത്ത്, പി.കെ. മുസ്തഫ, സി.പി. സത്യനാഥൻ, കെ.പി. രാജേഷ് എന്നിവർ പ്രസംഗിച്ചു.

അഭിപ്രായങ്ങള്‍

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ