ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഇന്നത്തെ പ്രധാന വാർത്തകൾ

MORNING NEWS📰




2022 | ഒക്ടോബർ 26  | ബുധൻ | 1198 |  തുലാം 9 |  ചോതി 1444 റഅവ്വൽ 29
                     

◾ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം കടുപ്പിച്ച് എല്‍ ഡി എഫ്. പിപ്പിടി വിദ്യ പരാമര്‍ശം ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജാവിന്റെ അധികാരമുണ്ടെന്ന് കരുതുന്ന ഒരു ഗവര്‍ണര്‍ കേരളത്തിന് അപമാനമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഗവര്‍ണര്‍ നടത്തുന്നത് ആര്‍ എസ് എസ് കുഴലൂത്താണെന്നും വൈസ് ചാന്‍സിലറുടെ നിയമനം ശരിയല്ലെങ്കില്‍ ചാന്‍സിലര്‍ നിയമനവും ശരിയല്ലെന്നും എം.വി.ഗോവിന്ദന്‍ തുറന്നടിച്ചു.

◾ഡിജിറ്റല്‍, ശ്രീനാരായണ സര്‍വ്വകലാശാല വിസിമാര്‍ക്ക് ഗവര്‍ണര്‍ നോട്ടീസ് അയച്ചു. സുപ്രീം .കോടതി വിധിപ്രകാരം ചട്ടപ്രകാരമല്ലാതെ  നിയമിച്ച വിസിമാര്‍ക്ക്  തുടരാനാകില്ല എന്നും നവംബര്‍ നാലിനുള്ളില്‍ വിശദീകരണം വേണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടു. വി സി മാരെ  നീക്കാനുള്ള ഗവര്‍ണറുടെ അധികാരത്തെ ചോദ്യം ചെയ്യുന്നില്ലെന്നും, സുപ്രീംകോടതി വിധി എല്ലാവര്‍ക്കും ബാധകമാണെന്നും എന്നാല്‍ നടപടിക്രമങ്ങള്‍ പാലിക്കണമെന്നും  ഹൈക്കോടതി ഇന്നലെ നിര്‍ദ്ദേശിച്ചിരുന്നു.

◾ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ നവംബര്‍ 15 ന് രാജ്ഭവന് മുന്നില്‍ നടത്തുന്ന പ്രതിഷേധത്തില്‍ ഒരു ലക്ഷം പേരെ പങ്കെടുപ്പിക്കാന്‍  ഇടതുമുന്നണിയുടെ തീരുമാനം. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യുന്ന പ്രതിഷേധത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന കാര്യം തീരുമാനമായിട്ടില്ല. രാജ്ഭവന് മുന്നില്‍ സമരം നടത്തുന്നതിനൊപ്പം എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധ കൂട്ടായ്മകള്‍ സംഘടിപ്പിക്കും.സമരപരിപാടികള്‍ എങ്ങനെ വേണമെന്നത് തീരുമാനിക്കാന്‍ വീണ്ടും ഇടതുമുന്നണി നേതാക്കള്‍  യോഗം ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ .

◾ഗവര്‍ണറോടുള്ള നിലപാടില്‍ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പമില്ലെന്ന് വി ഡി സതീശന്‍. ഘടകകക്ഷികളുമായി ആലോചിച്ച് വിഷയാധിഷ്ഠിതമായാണ് നിലപാട് എടുത്തത്.  വി സി മാര്‍ മാറിനില്‍ക്കണമെന്ന് പറയുന്നതില്‍ തെറ്റില്ല എന്നും വി ഡി സതീശന്‍ പറഞ്ഞു.  എന്നാല്‍ ഗവര്‍ണറെ പിന്തുണക്കില്ലെന്ന് ലീഗ് ഇന്നലെയും ആവര്‍ത്തിച്ചു. ഭരണസംവിധാനത്തെ മാനിച്ചുകൊണ്ടുവേണം ഗവര്‍ണര്‍ പ്രവര്‍ത്തിക്കാനെന്ന്  കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.

◾കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ പ്രതികളെയെല്ലാം തിരിച്ചറിഞ്ഞെന്ന് കമ്മീഷണര്‍ വി ബാലകൃഷ്ണന്‍. സ്‌ഫോടനത്തിന് ഉപയോഗിച്ച കാര്‍ 10 തവണ കൈമറിഞ്ഞ്  എത്തിയതാണെന്നും അതിനാല്‍ തന്നെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കേണ്ടതുണ്ടെന്നും അന്വേഷണ സംഘം വിപുലീകരിക്കുമെന്നും പോലീസ് കമ്മീഷണര്‍ പറഞ്ഞു.

◾ജമീഷ മുബീന്‍ എന്നയാളോ, ഈ പേരുള്ള മറ്റാരെങ്കിലുമോ വിയ്യൂര്‍ ജയിലില്‍ വന്നിരുന്നില്ലെന്ന് കോയമ്പത്തൂര്‍ സ്ഫോടന കേസ് അന്വേഷിക്കുന്ന എന്‍ഐഎ സംഘത്തെ അറിയിച്ച്  വിയ്യൂര്‍ ജയില്‍ അധികൃതര്‍. അതേ സമയം വിയ്യൂരില്‍ തടവില്‍ കഴിയുന്ന മുഹമ്മദ് അസ്ഹറുദ്ദീനെ സന്ദര്‍ശിച്ച മുഴുവനാളുകളുടെയും പട്ടിക  അന്വേഷണ സംഘത്തിന്  വിയ്യൂര്‍ ജയില്‍ അധികൃതര്‍ കൈമാറി.

◾സിവിക് ചന്ദ്രന് ജാമ്യം. യുവ എഴുത്തുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍  കോഴിക്കോട് ജില്ലാ സെഷന്‍സ് കോടിയാണ് സിവികിന് ജാമ്യം അനുവദിച്ചത്.  സിവിക് ചന്ദ്രന്‍ വടകര ഡിവൈഎസ്പിക്ക് മുന്നില്‍ ഇന്നലെ രാവിലെ കീഴടങ്ങിയിരുന്നു.

◾എല്‍ദോസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കും. ബലാല്‍ത്സംഗത്തിനും വധശ്രമത്തിനും വ്യക്തമായ തെളിവുണ്ട്. അതിനാല്‍ അപ്പീല്‍ നല്‍കാമെന്നും അന്വേഷണ സംഘത്തിന് നിയമോപദേശം ലഭിച്ചു. എന്നാല്‍ ഇന്നലെ തിരുവനന്തപുരം കമ്മീഷണര്‍ ഓഫീസില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ എല്‍ദോസ് സഹകരിക്കുന്നില്ലെന്നായിരുന്നു അന്വേഷണസംഘം പറഞ്ഞത്.

◾പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. സ്ത്രീത്വത്തെ അപമാനിക്കല്‍, കേസില്‍ നിന്നും പിന്‍മാറാനായി കൃത്രിമ രേഖ ചമക്കല്‍, മര്‍ദ്ദിക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പരാതിക്കാരി മജിസ്ട്രേറ്റിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഈ കേസില്‍  പരാതിക്കാരിയുടെ മൊഴി വഞ്ചിയൂര്‍ പൊലീസ് ഇന്ന് രേഖപ്പെടുത്തും.

◾സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്താന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് നിര്‍ദ്ദേശം നല്‍കി. വിവിധ പൊലീസ് സ്റ്റേഷനുകളുടെ അധികാരപരിധിയില്‍ നടക്കുന്ന സംഭവങ്ങളെക്കുറിച്ച്  പെട്ടന്ന് തന്നെ കൃത്യമായി വിവരങ്ങള്‍ ജില്ലാ പോലീസ് മേധാവികള്‍ക്ക് എത്തിക്കണമെന്നും അതിനാകും വിധം ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് വിഭാഗം ശക്തിപ്പെടുത്തണമെന്നും പോലീസ് മേധാവി നിര്‍ദ്ദേശിച്ചു. ജില്ലാ പോലീസ് മേധാവിമാരുടെ ഓണ്‍ലൈന്‍  യോഗത്തിലാണ് അദ്ദേഹം ഈ നിര്‍ദ്ദേശം വച്ചത്.

◾മാധ്യമ വിലക്കില്‍ പുതിയ വിശദീകരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഒരു മാധ്യമത്തെയും പത്ര സമ്മേളനത്തില്‍ നിന്ന് വിലക്കിയില്ല. അഭിമുഖത്തിന് അനുമതി ചോദിച്ച മാധ്യമങ്ങളെ സമയക്കുറവ് കാരണം ഒരുമിച്ച് ക്ഷണിച്ചതാണ്. ഇത് ചിലര്‍ വാര്‍ത്താ സമ്മേളനമായി തെറ്റിദ്ധരിച്ചതാണെന്നും ഗവര്‍ണ്ണര്‍ ട്വീറ്റ് ചെയ്തു. മാധ്യമങ്ങളെ വിലക്കിയതില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഗവര്‍ണര്‍ വിശദീകരണവുമായി രംഗത്തെത്തിയത് .

◾കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള  പ്രിയ വര്‍ഗീസിന്റെ നിയമനം മരവിപ്പിച്ച കാലാവധി  ഹൈക്കോടതി വീണ്ടും നീട്ടി. പ്രിയ വര്‍ഗീസിനെ അസോസിയേറ്റ് പ്രൊഫസര്‍ ആക്കാനുള്ള സര്‍ക്കാര്‍  നീക്കം ചോദ്യം ചെയ്ത് റാങ്ക് പട്ടികയിലെ രണ്ടാം സ്ഥാനക്കാരനായ പ്രൊഫസര്‍ ജോസഫ് സ്‌കറിയ നല്‍കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഹര്‍ജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

◾കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രണ്ട് അന്തേവാസികള്‍  പുറത്ത് കടന്നു. കോഴിക്കോട് സ്വദേശികളായ 17, 20 വയസ് പ്രായമുള്ള പെണ്‍കുട്ടികളാണ് രക്ഷപ്പെട്ടത്. 

◾പൊലീസുദ്യോഗസ്ഥര്‍ ചമഞ്ഞ് പണവും മൊബൈല്‍ ഫോണും തട്ടിയ നാല്‍വര്‍ സംഘം പിടിയില്‍. തിങ്കളാഴ്ച വൈകിട്ട് പാത്തിപ്പാലത്തിനടുത്തുള്ള ബിവറേജസ് ഔട്ട് ലറ്റിന് സമീപത്ത് വച്ച് പോലീസാണെന്ന് പറഞ്ഞു രണ്ട് അതിഥി തൊഴിലാളികളുടെ മൊബൈല്‍ ഫോണുകളും, പണമടങ്ങുന്ന പഴ്‌സും തട്ടിയെടുത്ത നാല് പേരെയാണ് പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 
 
◾കൊച്ചി ഗിരിനഗറില്‍ നടന്ന കൊലപാതകത്തില്‍  അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കി. ശ്വാസം മുട്ടിച്ചാണ് യുവതിയെ കൊന്നത് എന്ന് കണ്ടെത്തി. യുവതിയുടെ ഭര്‍ത്താവിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത് .കഴിഞ്ഞ വെള്ളിയാഴ്ച കൊച്ചി നഗരം വിട്ട ഇയാള്‍ വീട്ടുടമയ്ക്ക് നല്‍കിയ വിലാസം മഹാരാഷ്ട്രയിലേത്. എന്നാല്‍ ഇവര്‍ നേപ്പാള്‍ സ്വദേശികളെന്ന് പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട യുവതിയുടെ ഭര്‍ത്താവിന്  നഗരത്തില്‍ ബാര്‍ബര്‍ ഷോപ്പ് ഉണ്ടായിരുന്നെങ്കിലും കുറേ  മാസങ്ങളായി വീട്ടില്‍ തന്നെ വിഗ് ഉണ്ടാക്കുന്ന ജോലിയായിരുന്നു എന്നും പോലീസ് പറയുന്നു.

◾കൊട്ടേഷന്‍ സംഘം കോഴിക്കോട് താമരശ്ശേരിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ അഷറഫ് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം തിരികെയെത്തി. ഇയാള്‍ക്കായി വിപുലമായ അന്വേഷണം നടക്കുന്നതിനിടെ ഇന്നലെ രാത്രിയോടെയാണ് വീട്ടിലെത്തിയത്. തന്നെ രാവിലെ കൊല്ലത്ത് കണ്ണ് കെട്ടി ഇറക്കിവിടുകയായിരുന്നുവെന്നും തട്ടിക്കൊണ്ട് പോകലിനിടെ മൊബൈല്‍ ഫോണ്‍ നഷ്ടമായതിനാല്‍ ആരെയും ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നും ഇയാള്‍ പറഞ്ഞു.

◾കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കട്ടേയെന്ന് രാഹുല്‍ ഗാന്ധി. അതേസമയം സമവായ നീക്കവുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പ്രവര്‍ത്തക സമിതിയിലേക്കുള്ള മത്സരം പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടാക്കാനുള്ള സാധ്യതയാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ സമവായ നീക്കത്തിന് പ്രേരിപ്പിക്കുന്നത്.

◾രാജ്യ തലസ്ഥാനമായ ദില്ലിയിലും പരിരസര പ്രദേശങ്ങളിലും വായു മലിനീകരണ തോത് വളരെ മോശം അവസ്ഥയില്‍ തുടരുന്നു. ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെയാണ് ദില്ലിയില്‍ വായു മലിനീകരണ തോത് കുത്തനെ ഉയര്‍ന്നത്. ജനങ്ങള്‍ വിലക്ക് ലംഘിച്ച്  പടക്കം പൊട്ടിച്ചതും കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിച്ചതുമാണ് അന്തരീക്ഷ മലിനീകരണത്തോത് കൂട്ടിയത്. മലിനീകരണം കുറയ്ക്കാനായി നഗരത്തിലെ റോഡുകളില്‍ വെള്ളം തളിക്കാന്‍ തുടങ്ങി. 

◾ദീപാവലി ദിനത്തില്‍ 15,76,955 എണ്ണ വിളക്കുകള്‍ തെളിയിച്ച് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടി ഉത്തര്‍പ്രദേശ് ടൂറിസം വകുപ്പ്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സും തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജില്‍ ഈ വിവരം പങ്കു വച്ചിട്ടുണ്ട്. അയോധ്യയിലെ റാം കി പൈഡിയില്‍ ദീപങ്ങള്‍ തെളിയിച്ചാണ് ഉത്തര്‍പ്രദേശ് ടൂറിസം വകുപ്പ് ഏറ്റവും കൂടുതല്‍ എണ്ണ വിളക്കുകള്‍ പ്രദര്‍ശിപ്പിച്ചതിന്റെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടി എടുത്തത്.

◾സ്ത്രീകളെ 'ഐറ്റം' എന്ന് വിളിച്ച് പരിഹസിക്കുന്നത് ലൈംഗിക അധിക്ഷേപത്തിന്റെ പരിധിയില്‍ വരുമെന്ന് മുംബൈയിലെ സ്‌പെഷ്യല്‍ കോടതി.അബ്രാര്‍ ഖാന്‍ എന്ന യുവാവിനെ ഐപിസി സെക്ഷന്‍ 354 പ്രകാരം  ഒന്നര വര്‍ഷം കോടതി ജയില്‍ശിക്ഷ വിധിച്ചു. മനപ്പൂര്‍വ്വം സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതിനാണ് ഇത്തരം പ്രയോഗങ്ങള്‍ നടത്തുന്നത്. റോഡുകളിലെ പൂവാലന്മാര്‍ക്ക് ഇതൊരു പാഠമാകണമെന്നും കോടതി പറഞ്ഞു.

◾യുഎഇയില്‍ ഇനി മുതല്‍ പുതിയ വിസകള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധം. വിസയ്ക്ക് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ തന്നെ ഇന്‍ഷുറന്‍സ് വിശദാംശങ്ങളും നല്‍കണം. ഈ മാസം ആദ്യം നിലവില്‍ വന്ന പുതിയ വിസാ ചട്ട പ്രകാരമാണ് പുതിയ വിസകള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയിരിക്കുന്നത്.

◾കാലാവധി അവസാനിക്കുന്നതിന് ഏഴ് ദിവസം മുമ്പ് വരെ വ്യക്തികള്‍ക്കുള്ള സന്ദര്‍ശന വിസകള്‍ പുതുക്കാമെന്ന് സൗദി പാസ്പോര്‍ട്ട് ജനറല്‍ ഡയറക്ടറേറ്റ്. അതേസമയം വിസ പുതുക്കുന്നതിനുള്ള നടപടിക്രമം പൂര്‍ത്തിയാക്കാന്‍ കാലാവധിയുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്. സന്ദര്‍ശന വിസാ കാലാവധി ആറുമാസത്തില്‍ കൂടുതല്‍ ദീര്‍ഘിപ്പിക്കാനും കഴിയില്ല.

◾ഇറാഖ്, സിറിയ, ലെബനന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിമാന യാത്രക്കാര്‍ വ്യക്തിഗത ഉപയോഗത്തിനായി കുവൈത്തിലേക്ക് ഭക്ഷണം കൊണ്ട് വരുന്നത് തടയാന്‍ തീരുമാനം. ചില രാജ്യങ്ങളില്‍ കോളറ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം.

◾കുവൈത്തില്‍ അമ്പതിലധികം കുട്ടികള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകന്‍ അറസ്റ്റില്‍. വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴില്‍ ജഹ്‌റ ഗവര്‍ണറേറ്റിലെ സ്‌കൂളുകളില്‍ ഇസ്ലാമിക വിഷയങ്ങള്‍ പഠിപ്പിച്ചിരുന്ന അധ്യാപകനായിരുന്നു ഇയാളെന്നാണ് റിപ്പോര്‍ട്ടുകള്‍.

◾ഇന്ത്യന്‍ വംശജന്‍ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റു. ബക്കിങ്ഹാം കൊട്ടാരത്തിലെത്തി ചാള്‍സ് രാജാവിനെ കണ്ട ശേഷമാണ് ഋഷി സുനക് ചുമതലയേറ്റത്. സാമ്പത്തിക സ്ഥിരത ഉറപ്പാക്കലാണ് പ്രധാന ലക്ഷ്യമെന്ന് ഋഷി സുനക് പറഞ്ഞു.

◾ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്തതിന് പിന്നാലെ മന്ത്രിസഭയില്‍ വന്‍ മാറ്റങ്ങളുമായി ഋഷി സുനക്. പുതിയ മന്ത്രിസഭാ പ്രഖ്യാപനത്തിന് മുന്നോടിയായി ലിസ് ട്രസ് മന്ത്രിസഭയിലെ നാല് അംഗങ്ങളോട് രാജി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. അതേസമയം ഉപപ്രധാനമന്ത്രിയായി ഡൊമിനിക് റാബിനെയും ധനമന്ത്രിയായി ജെറമി ഹണ്ടിനെയും ആഭ്യന്തരമന്ത്രിയായി സുവെല്ല ബ്രേവര്‍മാനെയും നിയമിച്ചു.

◾കഴിഞ്ഞ അമ്പത് വര്‍ഷത്തിലേറെ കുളിക്കാതിരുന്ന ഇറാന്‍കാരനായ അമൗ ഹാജി അന്തരിച്ചു. 94 ാം വയസിലാണ് മരണപ്പെട്ടത്. കുളിച്ചാല്‍ രോഗം വരുമെന്ന ഭയം കാരണമാണ് ഇദ്ദേഹം അരനൂറ്റാണ്ടിലേറെ കുളിക്കാതിരുന്നത്.

◾ഇറാന്‍ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനിയുടെ പോസ്റ്റര്‍ വലിച്ചുകീറിയ യുവാവിനെ വെടിവച്ചു കൊന്നതായി റിപ്പോര്‍ട്ട്. അമോലില്‍ നടന്ന പ്രതിഷേധങ്ങള്‍ക്കിടെ സെപ്തംബറിലാണ് 21 കാരനായ ഇര്‍ഫാന്‍ റിസേയി കൊല്ലപ്പെട്ടത്. അതേസമയം പ്രതിഷേധക്കാരാണ് മകനെ കൊലപ്പെടുത്തിയതെന്ന് പ്രതികരിക്കാന്‍ ഇര്‍ഫാന്റെ കുടുംബം നിര്‍ബന്ധിതരായിയെന്നാണ് റിപ്പോര്‍ട്ട്.

◾ഗൂഗിളിന് വീണ്ടും പിഴ. കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയാണ് ഗൂഗിളിന് 936 കോടി രൂപ പിഴയിട്ടത്. കമ്പനിയുടെ പേയ്‌മെന്റ് ആപ്പിനും പേയ്‌മെന്റ് സിസ്റ്റത്തിനും കൂടുതല്‍ പ്രചാരണം ലഭിക്കാന്‍ വിപണിയിലെ ആധിപത്യം ദുരുപയോഗം ചെയ്തതിനാണ് ഗൂഗിളിന് വീണ്ടും പിഴയിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

◾ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ 12ല്‍ ശ്രീലങ്കയ്‌ക്കെതിരേ ഓസ്‌ട്രേലിയക്ക് ജയം. ലങ്ക ഉയര്‍ത്തിയ 158 റണ്‍സ് വിജയലക്ഷ്യം 16.3 ഓവറില്‍ മൂന്ന് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ഓസ്‌ട്രേലിയ മറികടന്നു. ജയത്തോടൊപ്പം മികച്ച നെറ്റ് റണ്‍റേറ്റ് ആവശ്യമായിരുന്ന ഓസീസിന് തുണയായത് 18 പന്തുകള്‍ നേരിട്ട് ആറ് സിക്‌സും നാല് ഫോറുമടക്കം 59 റണ്‍സോടെ പുറത്താകാതെ നിന്ന മാര്‍കസ് സ്റ്റോയ്‌നസിന്റെ ഇന്നിങ്‌സായിരുന്നു.

◾താന്‍ വിരമിച്ചിട്ടില്ലെന്ന് അമേരിക്കന്‍ ടെന്നീസ് ഇതിഹാസം സെറീന വില്യംസ്. തിരിച്ചുവരാനുള്ള സാധ്യതകള്‍ കൂടുതലാണെന്നും താരം വെളിപ്പെടുത്തി. മാസങ്ങള്‍ക്ക് മുമ്പാണ് ഇക്കഴിഞ്ഞ യുഎസ് ഓപ്പണിന് ശേഷം വിരമിക്കുമെന്ന് സെറീന പ്രഖ്യാപിച്ചതും യുഎസ് ഓപ്പണിലെ മൂന്നാം റൗണ്ടില്‍ തോറ്റ് പുറത്തായതിനു പിന്നാലെ ടെന്നീസ് ലോകം ഒന്നടങ്കം വമ്പന്‍ യാത്രയയപ്പ് സമ്മാനിച്ചതും.

◾ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്ന ഋഷി സുനകിന്റെ ഭാര്യ അക്ഷത മൂര്‍ത്തിക്ക് ഇന്‍ഫോസിസില്‍ നിന്ന് ലാഭവിഹിതമായി ലഭിച്ച 126 കോടി രൂപയ്ക്ക് ബ്രിട്ടനില്‍ നികുതി അടച്ചോ എന്ന കാര്യത്തില്‍ അവ്യക്തത തുടരുന്നതായി റിപ്പോര്‍ട്ട്. നാരായണ മൂര്‍ത്തിയുടെ മകളായ അക്ഷത മൂര്‍ത്തിക്ക് ഇന്‍ഫോസിസില്‍ 3.89 കോടി ഓഹരികളാണ് ഉള്ളത്. 2022ല്‍ ഇതുവരെ 126.61 കോടി രൂപയാണ് ലാഭവിഹിതമായി ലഭിച്ചത്. ചൊവ്വാഴ്ചത്തെ ഇന്‍ഫോസിസിന്റെ വ്യാപാര നിരക്ക് അനുസരിച്ച് അക്ഷതയുടെ ഓഹരി മൂല്യം ആറായിരം കോടിയോട് അടുത്ത് വരും. ഇന്ത്യക്കാരി എന്ന നിലയില്‍ അക്ഷതയ്ക്ക് ബ്രിട്ടനില്‍ നോണ്‍ ഡൊമിസൈല്‍ഡ് സ്റ്റാറ്റസ് ആണ്. അങ്ങനെ വരുമ്പോള്‍ പതിനഞ്ച് വര്‍ഷം വരെ വിദേശരാജ്യത്ത് നിന്ന് സമ്പാദിക്കുന്ന വരുമാനത്തിന് ബ്രിട്ടനില്‍ നികുതി അടയ്ക്കുന്നതില്‍ നിന്ന് ഇളവ് അനുവദിക്കും.

◾അമിത് ചക്കാലക്കലിനെ നായകനാക്കി എസ് ജെ സിനു സംവിധാനം ചെയ്ത തേരിന്റെ ട്രെയ്ലര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. പൃഥ്വിരാജ് സുകുമാരന്‍ ആണ് സോഷ്യല്‍ മീഡിയയിലൂടെ ട്രെയ്ലര്‍ പുറത്തിറക്കിയത്. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് തേര്. ബ്ലൂ ഹില്‍ ഫിലിംസിന്റെ ബാനറില്‍ ജോബി പി സാം ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അമിത് ചക്കാലക്കലിനൊപ്പം കലാഭവന്‍ ഷാജോണ്‍, ബാബുരാജ്, വിജയരാഘവന്‍, ശ്രീജിത്ത് രവി, പ്രശാന്ത് അലക്സാണ്ടര്‍, പ്രമോദ് വെളിയനാട്, സഞ്ജു ശിവറാം, അസീസ് നെടുമങ്ങാട്, സ്മിനു സിജോ, നില്‍ജ കെ ബേബി, വീണ നായര്‍, റിയ സൈറ, സുരേഷ് ബാബു തുടങ്ങിയവരും തേരില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഉടന്‍ തിയേറ്ററുകളിലേക്കെത്തും.

◾ഫിഫ ലോകകപ്പ് ആവേശം കൂട്ടാന്‍ ആരാധകര്‍ക്ക് സമ്മാനവുമായി നടന്‍ മോഹന്‍ലാല്‍. താരം ഒരുക്കിയ സംഗീത ആല്‍ബം ഈ മാസം 30ന് ഖത്തറില്‍ പ്രകാശനം ചെയ്യും. നാല് മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് 'മോഹന്‍ലാല്‍സ് സല്യൂട്ടേഷന്‍ ടു ഖത്തര്‍' എന്ന വിഡിയോ. ഇന്ത്യന്‍ എംബസി എപ്പെക്‌സ് സംഘടനയായ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററും ഒലിവ് സുനോ റേഡിയോ നെറ്റ് വര്‍ക്കും ചേര്‍ന്നാണ് റിലീസിങ് നടത്തുന്നത്. 31ന് 'ഡൈന്‍ വിത്ത് മോഹന്‍ലാല്‍' എന്ന പരിപാടിയിലൂടെ മോഹന്‍ലാലുമായി നേരിട്ട് സംവദിക്കാനുളള അവസരവും ഒരുക്കിയിട്ടുണ്ട്. ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററിന്റെ പരിപാടിയിലും മോഹന്‍ലാല്‍ പങ്കെടുക്കും.

◾സ്‌കോഡ കുഷാക്ക് ആനിവേഴ്‌സറി പതിപ്പ് കാന്‍ഡി വൈറ്റ്, കാര്‍ബോള്‍ സ്റ്റീല്‍ എന്നിങ്ങനെ രണ്ട് വ്യത്യസ്ത പെയിന്റ് സ്‌കീമുകളിലാണ് എത്തുക. 110 ബിഎച്ച്പി, 1.0 എല്‍ ടിഎസ്ഐ പെട്രോള്‍, 147 ബിഎച്ച്പി, 1.5 എല്‍ ടിഎസ്ഐ പെട്രോള്‍ എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് സ്‌കോഡ കുഷാക്ക് ലഭ്യമാവുക.  സ്‌പെഷ്യല്‍ എഡിഷന്‍ മോഡലിന് അതിന്റെ സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിനേക്കാള്‍ 20,000 രൂപ മുതല്‍ 30,000 രൂപ വരെ വില കൂടിയേക്കാം.


അഭിപ്രായങ്ങള്‍

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

മറ്റു വാർത്തകൾ

കാശിത്തുമ്പ'' എന്ന് വിളിക്കുന്ന ചെടിയെക്കുറിച്ച്

ഓണം അടുക്കാറാകുമ്പോൾ കുറ്റി കാടുകളിലും വഴിയോരങ്ങളിലും നടക്കുമ്പോൾ പൂന്തോട്ടങ്ങളിലെ പൂകളെക്കാൾ നമ്മെ ആകർശിച്ച ഒന്നാണ് ഈ കൊച്ചു പർപ്പിൾ പൂക്കളും അതിന്റെ പച്ചപ്പും! കേരളത്തിൽ സാധാരണയായി 'കാശിത്തുമ്പ'' എന്ന് വിളിക്കുന്ന ഈ ചെടിയെക്കുറിച്ച് അധികമാർക്കും അറിയാത്ത ചില കൗതുകകരമായ കാര്യങ്ങളാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ കാണുന്നത്." ഈ ചെടിയുടെ കായ്കൾ വിളഞ്ഞുനിൽക്കുമ്പോൾ നമ്മൾ പതുക്കെ തൊട്ടാൽപ്പോലും, അത് പെട്ടെന്ന് പൊട്ടിത്തെറിച്ച് വിത്തുകൾ ദൂരേക്ക് തെറിച്ചുപോകും. അതായത് വിത്ത് പുറത്തുവിടാൻ ഇതിന് ഒട്ടും 'ക്ഷമയില്ല'! അതുകൊണ്ടുതന്നെ ഇതിനെ ഇംഗ്ലീഷിൽ 'ടച്ച്‌ മി നോട് '  എന്നും വിളിക്കാറുണ്ട്." [ "വളരെ കുറഞ്ഞ പരിചരണം മാത്രം ആവശ്യമുള്ള ഒരു ചെടിയാണിത്. ഈർപ്പമുള്ള മണ്ണും പകുതി തണലുമുള്ള അന്തരീക്ഷവുമാണ് ഇതിന്റെ വളർച്ചയ്ക്ക് ഏറ്റവും അനുയോജ്യം. അതുകൊണ്ടാണ് മഴക്കാലത്ത് നമ്മൾ വീട്ടുപറമ്പുകളിലും തോടുകളുടെ വശങ്ങളിലും ഇവ പെട്ടെന്ന് വളർന്നു പന്തലിക്കുന്നത് കാണുന്നത്. ചെറുതെങ്കിലും തേനീച്ചകളെയും മനോഹരമായ ചിത്രശലഭങ്ങളെയും ആകർഷിക്കാൻ ഈ പൂക്കൾക്ക് പ്രത്യേക കഴിവുണ്ട്....

ആരൽ എന്ന് വിളിക്കപ്പെടുന്ന ഒരു ശുദ്ധജല മത്സ്യത്തെ കുറിച്ചറിയാം

 ആരൽ  എന്ന് വിളിക്കപ്പെടുന്ന ഒരു ശുദ്ധജല മത്സ്യമാണിത്. ഈ മീനിനെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ താഴെ പറയുന്നവയാണ്:  രൂപം: പാമ്പിനെപ്പോലെ നീളമുള്ള ശരീരമാണ് ഇതിന്. ശരീരത്തിന് മുകളിലായി നീളത്തിൽ മുള്ളുകൾ കാണപ്പെടുന്നു  വാസം: പുഴകൾ, തടാകങ്ങൾ, തോടുകൾ, ചതുപ്പുകൾ എന്നിവിടങ്ങളിലാണ് ഇവയെ പ്രധാനമായും കാണപ്പെടുന്നത്. വെള്ളത്തിനടിയിലെ ചെളിയിലും കല്ലുകൾക്കിടയിലും ഒളിച്ചിരിക്കാൻ ഇവ ഇഷ്ടപ്പെടുന്നു. അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള  ഭക്ഷണം: ചെറിയ ജീവനുള്ള ഇരകളെയാണ് ഇവ ഭക്ഷിക്കുന്നത്. ചെറിയ മീനുകൾ, പുഴുക്കൾ, പ്രാണികൾ എന്നിവയാണ് ഇവയുടെ പ്രധാന ആഹാരം.  പ്രത്യേകത: രാത്രികാലങ്ങളിലാണ് ഇവ കൂടുതൽ സജീവമാകുന്നത്. ഇതിന്റെ മുതുകിൽ ചെറിയ ...

ഹിന്ദു പുരുഷൻ വിൽപ്പത്രം എഴുതാതെ മരിച്ചാൽ സ്വത്തിന്റെ അവകാശം ലഭിക്കുക. ഭാര്യ, മക്കൾ, അമ്മ, മുൻപ് മരിച്ച മ..

ഒരു ഹിന്ദു പുരുഷൻ വിൽപ്പത്രം എഴുതാതെ മരിച്ചാൽ, ആദ്യം Class I അവകാശികൾക്കാണ് സ്വത്തിൽ അവകാശം ലഭിക്കുക. ഭാര്യ, മക്കൾ, അമ്മ, മുൻപ് മരിച്ച മകൻ/മകളുടെ മക്കൾ തുടങ്ങിയവരാണ് പ്രധാന Class I അവകാശികൾ. ഉദാഹരണത്തിന്, ഭാര്യയും രണ്ട് മക്കളും ഒരു മകളും അമ്മയും ഉണ്ടെങ്കിൽ, അഞ്ച് തുല്യ ഓഹരികളായി സ്വത്ത് വീതിക്കും; ഓരോരുത്തർക്കും 1/5 വീതം ലഭിക്കും. Class I അവകാശികൾ ഇല്ലെങ്കിൽ മാത്രമാണ് Class II അവകാശികളിലേക്ക് അവകാശം പോകുന്നത്. അതേസമയം, ഒരു ഹിന്ദു സ്ത്രീ വിൽപ്പത്രമില്ലാതെ മരിച്ചാൽ, മക്കൾ, മുൻപ് മരിച്ച മകൻ/മകളുടെ മക്കൾ, ഭർത്താവ് തുടങ്ങിയവർക്കാണ് നിയമപ്രകാരം ആദ്യം അവകാശം ലഭിക്കുക. ബാങ്ക് നിക്ഷേപങ്ങൾ, കമ്പനിയിലെ ഷെയറുകൾ, മ്യൂച്വൽ ഫണ്ടുകൾ, മറ്റ് നിക്ഷേപങ്ങൾ എന്നിവയിലും നോമിനിയും നിയമപരമായ അവകാശിയും തമ്മിൽ വ്യത്യാസമുണ്ട്. നോമിനി ആസ്തി സ്വീകരിക്കുന്ന വ്യക്തിയായിരിക്കാം, എന്നാൽ അതുകൊണ്ട് മാത്രം അന്തിമ ഉടമയാകണമെന്നില്ല. കേരളത്തിലെ പഴയ മരുമക്കത്തായം, ജോയിന്റ് ഫാമിലി, പാരമ്പര്യസ്വത്ത്, കോപാർസനറി സ്വത്ത് തുടങ്ങിയവയാണെങ്കിൽ അവകാശവിഹിതം കണക്കാക്കുന്നത് കൂടുതൽ സങ്കീർണമാകാം. അതിനാൽ മരിച്ച വ്യക്തിയുടെ സ്വത്...

പെൺകുട്ടികൾ ഒറ്റക്കാലിൽ ചരടു കെട്ടുന്നതെന്തിന്? യഥാർത്ഥ അർത്ഥം അറിഞ്ഞൻ പിന്നെ ഒരിക്കലും കേട്ടില്ല

ഇന്ന് നമ്മുടെ സമൂഹത്തിൽ, പ്രത്യേകിച്ച് കേരളത്തിൽ പെൺകുട്ടികൾ ഒരു കാലിൽ മാത്രം ചരടു കെട്ടുന്നതിന്റെ ശാസ്ത്രമെന്ത്? ഇതിനെക്കുറിച്ചു ചോദിച്ചാൽ ഇതു കെട്ടിയിരിക്കുന്ന ആർക്കുമറിയില്ല. പലരും കെട്ടുന്നു. അതുകണ്ട് ഞാനും കെട്ടുന്നു, ഉത്തരം അതിൽ തീരും..... ഏതോ പാശ്ചാത്യരാജ്യത്തു നിന്നും വന്ന സ്ത്രീകളുടെ കാലിൽ കെട്ടിയിരുന്ന ചരടു കണ്ട്, ഇവിടുത്തെ അനുകരണ പ്രേമികൾ പിന്തുടരുന്നു, അത്രമാത്രം. പക്ഷേ ഇത് പാശ്ചാത്യ വനിതകൾ ഉപയോഗിക്കുന്ന തെന്തെന്നാൽ അവർക്ക് ലൈംഗീകതയിൽ ഏർപ്പെടാൻ താല്പര്യമുണ്ട് (Ready to sex) എന്നാണ് ഉദ്ദേശിക്കുന്നത്. അതായത് ലൈംഗീക തൊഴിലാളികളാണ് എന്നുള്ളതിന്റെ അടയാളമാണ് ഒറ്റക്കാലിൽ കെട്ടിയിരിക്കുന്ന ചരട്. എന്നാൽ നമ്മുടെ പെൺകുട്ടികൾ അർത്ഥമറിയതെ ചെയ്യുന്നതിന്റെ യാഥാർത്ഥ്യം മനസിലാകുമ്പോൾ സത്യത്തിൽ നാണക്കേടാണ് തോന്നുന്നത് എനിക്കു മാത്രമാകില്ല....        ഒരു വിദേശി പൗരൻകേരളത്തിലെ ഒരു പട്ടണത്തിൽ വെച്ച് ഒറ്റക്കാലിൽ ചരടു കെട്ടിയ പെൺകുട്ടിയെ ശല്യം ചെയ്തതും, പിന്നീട് നാട്ടുകാർ ഇടപെട്ട് അയാളെ പോലീസിൽ ഏല്പിച്ചതും, തുടർന്ന് അയാൾ പറഞ്ഞ കാര്യങ്ങളും വെച്ച് അയാളെ...

നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന സ്‌നേക് ഹെഡ് മത്സ്യങ്ങളെ പരിചയപ്പെടാം.

സാധാരണയായി സ്നേക്ക്ഹെഡ് മത്സ്യങ്ങൾ  എന്നറിയപ്പെടുന്ന ഏഷ്യൻ തദ്ദേശവാസിയായ ചന്നിഡി കുടുംബത്തിലെ മത്സ്യങ്ങളുടെ ഒരു ജനുസ്സാണ് ചന്ന. ഈ ജനുസ്സിൽ 35-ൽ കൂടുതൽ സ്പീഷീസുകൾ ശാസ്ത്രീയമായി തിരിച്ചറിഞ്ഞിടുണ്ട്   അതിൽ നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന മത്സ്യങ്ങളെ പരിചയപ്പെടാം വരാൽ ജലാശയങ്ങളിൽ സാധാരണ കണ്ടു വരുന്ന ഒരു മത്സ്യമാണ് വരാൽ. ശാസ്ത്രനാമം :Channa striata. ബ്രാൽ, വ്രാൽ, കണ്ണൻ, കൈച്ചിൽ എന്നിങ്ങനെ പ്രാദേശികമായി അറിയപ്പെടുന്നു. ഇംഗ്ലീഷിൽ -chevron snakehead, striped murrel എന്നീ പേരുകളുണ്ട്. മൂന്ന് കിലോയോളം വലുതാകുന്നതാണ് ഈ മത്സ്യം. സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത് പുള്ളി വരാൻ ദക്ഷിണേന്ത്യയിലെ ജലസംഭരണികളിൽ സാധാരണയായി കണ്ടുവരുന്ന ഒരിനം ശുദ്ധജല മത്സ്യമാണ് പുള്ളിവരാൽ(Bullseye snakehead).(ശാസ്ത്രീയനാമം: Channa marulius).സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഇവയ്ക്കു് സാധിക്കും. മറ്...

സംസ്ഥാനത്ത് അടുത്ത 5 ദിവസവും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

സംസ്ഥാനത്ത് അടുത്ത 5 ദിവസവും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നു. ഇതുപ്രകാരം ഇന്ന് ഇടുക്കി, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ മഞ്ഞ അലെർട്ടാണുള്ളത്. മലയോരമേഖലകളിലും കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിലും കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്.  കേരള തീരത്ത് ശക്തമായ കാറ്റിനും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ അടുത്ത രണ്ടു ദിവസത്തേക്ക് മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.  മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരണം.  കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.    മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയ...

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

    

ശുദ്ധജല കൊഞ്ചുകൾ

കേരളത്തിലെ പുഴകളിലും   തോടുകളിലും, കണ്ടുവരുന്ന ശുദ്ധജല കൊഞ്ചുകൾ  ജൈവവൈവിധ്യത്തിലും നാടൻ ഭക്ഷണസംസ്കാരത്തിലും ഏറെ പ്രാധാന്യമുള്ളവയാണ്.     ശുദ്ധജലത്തിൽ വളരുന്നതിൽ ഏറ്റവും വലുപ്പമുള്ള കൊഞ്ചാണ്  ആറ്റു കൊഞ്ച് ഇവക്ക് നീളമുള്ള നീലനിറത്തിലുള്ള കൈകളും വലിപ്പമേറിയ ശരീരവുമാണ് ഇവകുള്ളത്    ആറ്റുകൊഞ്ചിനേക്കാൾ വലിപ്പം കുറഞ്ഞ പലതരം നാടൻ കൊഞ്ചുകളും പുഴയോരങ്ങളിലും പാറയിടുക്കുകളിലും കണ്ടുവരുന്നു.ഒഴുകുന്ന തെളിഞ്ഞ വെള്ളമുള്ള പുഴകൾ, പാറയിടുക്കുകൾ,വെള്ളത്തിന്റെ അടിയിലെ മരത്തടികൾക്കിടയിലും ചപ്പ് ചവറുകൾക്ക് ഇടയിലുമാണ്  ഇവ പ്രധാനമായും ജീവിക്കുന്നത്.  പുഴയിലെ ചെറുജീവികൾ, ചത്ത മീനുകൾ, പായൽ, ജൈവാവശിഷ്ടങ്ങൾ എന്നിവയാണ് ഇവയുടെ ഭക്ഷണം. പുഴ ശുചീകരണത്തിൽ ഇവ പ്രകൃതിദത്തമായ പങ്കുവഹിക്കുന്നു.   കൈകൊണ്ട് രാത്രികാലങ്ങളിൽ ലൈറ്റ് വെളിച്ചത്തിൽ ചപ്പ് ചവറുകൾക്ക് അടിയിലും, കല്ലുകൾക്ക് അടിയിലും ഇരിക്കുന്ന കൊഞ്ചുകളെ പരിചയസമ്പന്നരായ ആളുകൾ കൈകൊണ്ടോ ചെറിയ വല ഉപയോഗിച്ചോ പിടിക്കാറുണ്ട്. രുചിയിലും പോഷകഗുണത്തിലും ഏറെ മുന്നിലുള്ള പുഴക്കൊഞ്ചുകൾക്ക് വിപണിയിൽ നല്ല വിലയും ആവശ്യക...

VVC VALIYORA

ഇന്നത്തെ വേങ്ങരയിൽ നിന്നുള്ള പത്രവർത്തകൾ vengara news paper news

കൂടുതൽ വാർത്തകൾ

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? aranjeelfish

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? അങ്ങനെ ഒരു മീൻ നമ്മുടെ പുഴകളിൽ ഉണ്ട്  ഇതാണ് നമ്മമുടെ അറിഞ്ഞീൽ എന്ന് വിളിക്കുന്ന മീൻ  ഇതിനെ ചിലയിടങ്ങളിൽ മുള്ളാം പറച്ചി എന്നും വിളിക്കാറുണ്ട്    നിങ്ങളുടെ നാട്ടിൽ ഈ മീനിനെ കണ്ടിട്ടുണ്ടോ? എന്താണ് നിങ്ങളുടെ നാട്ടിൽ ഇതിന്റെ പേര്? താഴെ കമന്റിൽ പറയണേ!"  ഇവയുടെ ശരീരത്തിൽ നിറങ്ങൾ നൽകുന്ന കോശങ്ങൾ വളരെ കുറവാണ്. അതുകൊണ്ടാണ് ലൈറ്റ് അടിക്കുമ്പോൾ ഒരു ഗ്ലാസ് കഷ്ണം പോലെ ഇവയുടെ ശരീരം സുതാര്യമായി കാണുന്നത് നമ്മുടെ പുഴകളിലെയും തോടുകളിലെയും പാറക്കൂട്ടങ്ങൾക്കിടയിലാണ് ഇവ കൂട്ടത്തോടെ ജീവിക്കുന്നത്.  വെള്ളത്തിലെ കൊതുകു ലാർവകളെ തിന്നു നശിപ്പിക്കുന്നതുകൊണ്ട് തന്നെ നമ്മുടെ പ്രകൃതിയിലെ ഒരു മികച്ച കൊതുക് നിർമാർജനി കൂടിയാണ് ഈ മീനുകൾ  പുറത്തെ മൂർച്ചയുള്ള മുള്ളുകളാണ് വലിയ മീനുകളുടെ ആക്രമണത്തിൽ നിന്ന് ഇവയെ രക്ഷിക്കുന്നത്.  എന്നാൽ ഇന്ന് പുഴകൾ മലിനമാകുന്നതുകൊണ്ട് നമ്മുടെ നാട്ടിൽ ഇവരൊക്കെ കുറഞ്ഞു ക്കൊണ്ടിരിക്കുകയാണ്.

പൂഴേൻ ' ചിലയിടങ്ങളിൽ ഇതിനെ വഴക്കപോത്തൻഎന്നും വിളിക്കാറുണ്ട്.

"നമ്മുടെ പുഴകളിൽ നിന്നൊക്കെ അപൂർവ്വമായി മാത്രം കൈകളിൽ കിട്ടുന്ന ഈ സുന്ദരൻ മീനിനെ നിങ്ങൾ കണ്ടിട്ടുണ്ടോ?  പ്രാദേശികമായി ഇതിനെ എന്ത് പേരാണ് വിളിക്കാറുള്ളത് എന്ന് അറിയാമോ?"  "ഇതാണ് നമ്മൾ മലയാളികളുടെ സ്വന്തം പൂഴേൻ ' ചിലയിടങ്ങളിൽ  ഇതിനെ വഴക്കപോത്തൻ എന്നും  വിളിക്കാറുണ്ട്.  നമ്മുടെ പുഴകളിലെ ചെളിയും മണലും നിറഞ്ഞ അടിത്തട്ടിലും പാറക്കെട്ടുകൾക്ക് ഇടയിലുമാണ് ഇവന്റെ പ്രധാന താവളം."  . ചൂണ്ടയിലും അപൂർവ്വമായി വലകളിലുമൊക്കെയാണ് ഇവന്മാര് കുടുങ്ങാറുള്ളത്."  "നിങ്ങളുടെ നാട്ടിലെ പുഴകളിൽ ഈ മീനിനെ കണ്ടിട്ടുണ്ടോ? നിങ്ങളുടെ നാട്ടിൽ ഇതിനെ എന്താ വിളിക്കാറ്? കമന്റിൽ പറയുമല്ലോ!  

ഇന്നത്തെ UDF ന്റെയും LDF ന്റെയും LIVE റോഡ് ഷോ കാണാം

വീഡിയോ പ്ലേ ആവുന്നില്ലകിൽ ഡെസ്ക്ക് ടോപ് മോഡിൽ വെബ്സൈറ്റ് തുറക്കുക അതിന്ന് വലത് സൈഡിലെ 3 പുള്ളികൾ ക്ലിക്ക് ചെയുക അപ്പോൾ തുറന്ന് വരുന്ന പേജിൽ ഡെസ്ക്ക് ടോപ്പ് മോഡിൽ ടിക്ക് ചെയ്യുക

പറയുകയനെഗില്.....ഇപോപറ.....പിനീട് ' ഞാൻ അപോയെപരഞ്ഞത 'എന്ന് പറയരുത്

ഇന്ന്വലിയോറയില്മഴ പെയുമോ   ?

How to See who Views your Facebook Profile

ചുണ്ട ഇടാത്തവർക്കും വല്യപ്പോഴും ചുണ്ടയിടുന്നവർക്കും ഈ മത്സ്യം ഇന്നും അപ്പൂർവ മത്സ്യതന്നെയാണ് leaf fish Mud Perch Nandus Nandus

Kingdom: ജന്തുലോകം Phylum: Chordata Class: Actinopterygii Family: Nandidae Genus: Nandus Species: N. nandus Binomial name Nandus nandus ( Hamilton , 1822) ഒരു ശുദ്ധജല മത്സ്യമാണ് പൊരുക്ക് (Gangetic leaf fish / Mud Perch), ശാസ്ത്രീയ നാമം - Nandus Nandus. കേരളത്തിലെ മറ്റ് പ്രദേശങ്ങളിലെ മലയാളം പേരുകൾ മുതുക്കി, മൂതാടി, മുതുകല, മുതുപ്പില, മുതുകൊമ്പല, മുത്തി, മുത്തിപ്പൊരുക്ക്, ഉറക്കംതൂങ്ങി എന്നിങ്ങനെയാണ്. ഒലിവ് പച്ച നിറത്തിലുള്ള, പ്രത്യേക രൂപം ഒന്നുമില്ലാത്ത ഡിസൈൻ ഇവയുടെ ശരീരത്തിൽ ഉണ്ട്. ഇതിന്റെ ഡിസൈൻ പ്രത്യേകത നിമിത്തം ചിലയിടങ്ങളിൽ ഇതിനെ  അക്വേറിയങ്ങളിൽ  വളർത്തുന്നു. അപൂർവമായിക്കൊണ്ടിരിക്കുന്ന  ശുദ്ധജല മത്സ്യങ്ങളിൽ  ഒരു ഇനമാണ് ഇത്. ഞങ്ങൾ പൊരിക്ക് എന്ന പേരിൽ വിളിച്ചിരുന്ന ഈ മത്സ്യത്തെ ഇപ്പോ ഞാൻ കണ്ടിട്ട് വർഷങ്ങളായി. എന്റെ ചെറുപ്പത്തിൽ വീടിന്റെ അടുത്തുള്ള പുഴയിൽനിന്ന് കുറെ പിടിച്ചിടുണ്ട്  എന്നാൽ ഇപ്പോ വർഷങ്ങളായി ഈ മത്സ്യത്തെ പുഴയിൽ നിന്ന് ഒന്ന് കാണാൻ കഴിഞ്ഞിട്ട്, കഴിഞ്ഞ വർഷം പടത്തിൽനിന്ന് ചുണ്ട ഇട്ടപ്പോൾ ഒരു മീനിനെ കിട്ടി...

ഗ്രാമസഭയിൽ സൗജന്യ പച്ചക്കറി വിത്ത്പാക്കറ്റ് വിതരണം ചെയ്തു

വേങ്ങര പഞ്ചായത്ത് 17 വാർഡിൽ നടന്ന ഗ്രാമസഭയിൽ പങ്കെടുത്ത കുടുംബങ്ങൾക്ക് സംസ്ഥാന കൃഷി വകുപ്പിന്റെ “ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം” പദ്ധതിയുടെ ഭാഗമായി ഓരോ കുടുംബത്തിനും ഒരു ചെറു പച്ചക്കറി വിത്ത് പാക്കറ്റ് സൗജന്യമായി വിതരണം ചെയ്തു. ഗ്രാമ സഭയിൽ വരുന്നവരെ പ്രോത്സാഹിപ്പിക്കുകയും, കൂടുതൽ കുടുംബങ്ങളെ വരും സഭയിലേക്ക് ആഗ്രശിപ്പിക്കുന്നതിന്റെയും ഭാഗമാറ്റിട്ടാണ് പച്ചക്കറി വിത്ത് പാക്കറ്റ് നൽകിയത്  എല്ലാ കുടുംബങ്ങളും ഈ വിത്തുകൾ കൃഷി ചെയ്ത് ഓണക്കാലത്ത് സ്വന്തം വീട്ടിൽ വിളയിച്ച വിഷരഹിത പച്ചക്കറികൾ ഉപയോഗിക്കുന്നതിന് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മെമ്പർ സബ്നഇബ്രാഹീം അഭ്യർത്ഥിച്ചു

കരിങ്കണ മീൻ karingana meen

മലയാളം :  കരിങ്കണ   Pseudosphromenus cupanus നമ്മുടെ ജലാശയങ്ങളിൽ കാണപ്പെടുന്ന ചെറിയൊരുമൽസ്യമാണിത്,ഈ മത്സ്യത്തെ ചുട്ടിച്ചി,കല്ലടമുട്ടി എന്നിമൽസ്യങ്ങളുടെ കുഞ്ഞാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്,ഈ മത്സ്യം രണ്ട് ഇഞ്ചികുടുതൽ വളരാറില്ല    

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

    

മഞ്ഞകൂരി മീൻ manja koori

മഞ്ഞക്കൂരി(ശാസ്ത്രീയനാമം:Horabagrus brachysoma). കേരളത്തിലെ കായൽ പ്രദേശങ്ങളിലും നദികളിലും കണ്ടുവരുന്ന ഒരു മത്സ്യമാണ് മഞ്ഞക്കൂരി. (ശാസ്ത്രീയനാമം:Horabagrus brachysoma). ഇംഗ്ലീഷിൽ Asian sun catfish എന്ന് അറിയുന്നു മഞ്ഞക്കൂരിയുടെ ജന്മദേശം കേരളമാണെന്ന് കരുതുന്നു. ജലമലിനീകരണം മൂലം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മത്സ്യമാണിത്. പരമാവധി 45 സെന്റിമീറ്റർ നീളം വരെ വളരുന്നു. 10 വർഷം വരെ ഇവയ്ക്ക് ആയുസ്സുണ്ട്. മഞ്ഞളേട്ട, മഞ്ഞേട്ട എന്നീ പേരുകളിലുമറിയപ്പെടുന്നു. പുഴകളിലെ വെള്ളം കലങ്ങുമ്പോളാണ് സാധാരണയായി ഇവയെ കാണാറ്‌ ശരീരത്തിന്റെ മുകള്ഭാഗം ഇരുണ്ടനിറം, വശങ്ങള് മഞ്ഞകലര്ന്ന സ്വര്ണ്ണനിറം, അടിഭാഗം വെളുത്ത നിറം. കറുത്ത ചുട്ടി അംശീയ ചിറകിനുമുകളില് ചെകിളമൂടിയ്ക്ക് പുറകിലായി കാണുന്നു. പരന്ന വലിയ തല, വശങ്ങളില് നിന്നു പരന്ന ഉടല്. വലിയ വായ. മേല്താടിയിലും കീഴ്താടിയിലും രണ്ടുജോടി വീതം തൊങ്ങലുകള്. അറക്കവാളിന്തേതു പോലെ അരികളും വലിയ ശക്തിയുള്ള മുള്ളോടുകൂടിയതുമായ മേല് അംശീയ ചിറകുകള്. ചെറിയ അഡിപോസ് ചിറകുകള്. വളരെ നീളം കൂടിയ ഗുദ ചിറക്. ചെകിളമൂടിയ്ക്കു പിന്നില് നിന്ന് വാൽ ചിറകുവരെയുള്ള പാർശ്വരേഖ അരഞ്ഞീൽ FISH ചെമ...