ഏറെ കാലമായി വഴിയാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായി നിന്നിരുന്ന ചീനി മരം ട്രോമാ കെയർ പ്രവർത്തകർ മുറിച്ചു നീക്കി
പെരിന്തൽമണ്ണ: ഏറെകാലമായി വാഹനങ്ങൾക്കും വഴിയാത്രക്കാർക്കും ഭീഷണിയായി സിവിൽ സ്റ്റേഷൻ വളപ്പിൽ കോടതിക്കു മുമ്പിലായി നിന്നിരുന്ന ചീനി മരം മുറിച്ചു നീക്കി മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ. പെരിന്തൽമണ്ണ വില്ലേജ് ഓഫീസർ ജയകൃഷ്ണൻ. പി.സി എന്നവരുടെ നിർദ്ദേശപ്പ്രകാരമാണ് ട്രോമാ കെയർ പ്രവർത്തകർ ഈ ദൗത്യം ഏറ്റെടുത്തത്.
യൂണിറ്റ് ലീഡർ ഷുഹൈബ് മാട്ടായ, ഡെപ്യൂട്ടി ലീഡർ ജബ്ബാർ ജൂബിലി, സെക്രട്ടറി ഫവാസ് മങ്കട, വാഹിദ അബു, യാസർ എരവിമംഗലം, ജിൻഷാദ് പൂപ്പലം, രവീന്ദ്രൻ പാതായ്ക്കര, ഗിരീഷ് കീഴാറ്റൂർ, വിനോദ് മുട്ടുങ്ങൽ, നിതു ചെറുകര, പ്രജിത അജീഷ്, ഫാറൂഖ് പൂപ്പലം, റീന കാറൽമണ്ണ, ശ്രീജ ആനമങ്ങാട്, ആശ ജൂബിലി, വന്ദന എരവിമംഗലം, ജസ്‌ന എരവിമംഗലം, അൻവർ ഫൈസി പാതായ്ക്കര, പാലക്കാട് ജില്ലാ ട്രോമാ കെയർ പ്രവർത്തകരായ റിയാസുദ്ധീൻ, നൗഷാദ്, റഹീം, ജംഷാദ്എന്നിവർ ചേർന്നാണ് ദൗത്യം പൂർത്തീകരിച്ചത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ