പെരിന്തൽമണ്ണ: മണ്ണാർമല കടമുറിയിൽ ഗ്യാസ് സിലിണ്ടർ ലീക്കായി തീപടർന്നത് പരിഭ്രാന്തി പരത്തി. വൈകുന്നേരം എഴുമണിയോട് കൂടിയാണ് സംഭവം. തീപിടുത്തത്തിൽ ബേക്കറി കടമുറി പൂർണമായും കത്തി നശിച്ചു. പോലീസ്, ഫയർ & റെസ്ക്യൂ - ഹോം ഗാർഡ്സ് - സി വിൽ ഡിഫൻസ് അംഗങ്ങളും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനനം നടത്തി. സംഭവത്തെ തുടർന്ന് കാര്യവട്ടം - പട്ടിക്കാട് റോഡിൽ ഒരുമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. വാഹനങ്ങൾ മാട്റോഡ് വഴി തിരിച്ചുവിടുകയായിരുന്നു.
തിരൂരങ്ങാടി ചെറുമുക്ക് സലാമത്ത് നഗർ സ്വദേശി സാദിഖ് (25) ആണ് മരണപ്പെട്ടത് 29-06-2025 ഞായർ രാത്രി 11:30 ന് ആണ് സംഭവം കൂട്ടുകാരുമൊത്ത് കുളിക്കാൻ പോയതായിരുന്നു ഇതിനിടെയിൽ സാദിഖലിനെ കാണാതാവുകയായിരുന്നു ഉടനെ പ്രദേശവാസികളെ വിവരം അറിയിച്ചതിനെ തുടർന്ന് മുങ്ങി പുറത്തെടുത്ത് തിരൂരങ്ങാടി എം.കെ.എച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല മരണം സംഭവിച്ചിരുന്നു മരണപ്പെട്ട സാദിഖ് ഈ വരുന്ന ജൂലൈ രണ്ടാം തിയതി വിദേശത്തേക്ക് പോവാനിരിക്കുകയായിരുന്നു മയ്യിത്ത് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്*
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ