പോസ്റ്റുകള്‍

ജനുവരി 4, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വേങ്ങരയിലെ തകർന്ന ഡിവെഡറുകൾ പുനഃസ്ഥാപിച്ചു

ഇമേജ്
വേങ്ങര SI സംഗീത് പുനത്തിൽന്റെ  നേതൃത്വത്തിൽ ട്രോമാകെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ വേങ്ങരയിലെ തകർന്ന ഡിവൈഡറുകൾ പുനഃസ്ഥാപിച്ചു യൂണിറ്റ് പ്രസിഡന്റ് ശ്രീകുമാർ സെക്രട്ടറി ഷാജി ടീം ലീഡർ അജ്മൽ എന്നിവരോടൊപ്പം  ഇരുപത്തിയഞ്ചോളം വളണ്ടീയർമാർ പങ്കാളികളായി

വേങ്ങരയിൽ വ്യാപാര സംരക്ഷണ ജാഥ സംഘടിപ്പിച്ചു

ഇമേജ്
വേങ്ങര :ഇന്നലെ നടന്ന ഹർത്താലിൽ ജില്ലയിലെ വിവിധ ഇടങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾക്കെതിരെ നടത്തിയ അക്രമണത്തിൽ പ്രതിക്ഷേതിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി വ്യാപാര സംരക്ഷണ ജാഥ നടത്തി .നാലരമണിക്ക്  വേങ്ങര വ്യാപാരഭവൻ പരിസരത്ത് നിന്ന് ആരംഭിച്ച വ്യാപാര സംരക്ഷണ ജാഥ വേങ്ങര ബസ്റ്റാന്റിൽ അവസാനിച്ചു

ഇടവിളകിറ്റ് വിതരണം ചെയ്തു

ഇമേജ്
വേങ്ങര പഞ്ചായത് 16- വാർഡിലേക്ക്‌ അനുവദിച്ച ഇടവിള കിറ്റ് വിതരണം  വാർഡ് മെമ്പർ ചെള്ളി സഹീറാബാനു വിന്റെ പ്രതിനിതി ചെള്ളി സജീർ ഗുണഭോക്താക്കൾക് നൽകി ഉദ്ഘാടനം ചെയ്തു

കൂരിയാട് വയലിൽ വെച്ചു റോഡ് ജംബോരി നടത്തപ്പെടുന്നു

ഇമേജ്
അപകടത്തിൽ പരിക്ക് പറ്റിയഓഫ് റോഡ് റൈസിംഗ് ക്ലബ് മെമ്പർജിനുഷ്-KP യുടെ ചികിത്സ സഹായ ഫണ്ട് ശേഖരണാർത്ഥം: കൂരിയാട് വയലിൽ വെച്ച് ജനുവരി 13ന് - ഞ്ഞായറാഴ്ച്ച .റോഡ് ജംബോ രി നടത്തപെടുന്നു എല്ലാവർക്കം സ്വാഗതം

വേങ്ങരയിലെ നിരീക്ഷണക്യാമറയുടെ ഉത്ഘാടനം അഞ്ചാം തിയതി ശനിയാഴ്ച

വേങ്ങര ടൗണിലും പരിസരപ്രദേശങ്ങളിലും സാമൂഹ്യ സുരക്ഷാ മുൻനിർത്തി വേങ്ങര പോലീസും സിസിടിവി ക്യാമറ ഡിസ്ട്രിബ്യൂട്ടർ വീഡിയോ സെക്യൂരിറ്റി സൊലൂഷൻസ് കോട്ടക്കലും സംയുക്തമായി വ്യാപാരിവ്യവസായി ഏകോപനസമിതിയുടെയും വേങ്ങര ഗ്രാമ പഞ്ചായത്തിന്റെയും നീരിക്ഷണ ക്യാമറകൾ സ്ഥാപിച്ച നിരീക്ഷണ കാമറകളുടെ ഔപചാരിക ഉദ്ഘാടനം ജനുവരി 5 ശനിയാഴ്ച കാലത്ത് 10 മണിക്ക് വേങ്ങര ബസ്സ്റ്റാൻന്റ് പരിസരത്ത് വച്ച് ജില്ലാ പോലീസ് സൂപ്രണ്ട് ശ്രീ.പ്രതീഷ് കുമാർ l P S നിർവഹികും പരിപാടിയുടെ സ്വാഗതം :  ശ്രീ സംഗീത് പുനത്തിൽ  വേങ്ങര SI  അധ്യക്ഷൻ : ശ്രീ വി കെ കുഞ്ഞാലിക്കുട്ടി പ്രസിഡണ്ട് വേങ്ങര ഗ്രാമപഞ്ചായത്ത് ജില്ലയിൽ സിസിടിവി ക്യാമറ സ്ഥാപിക്കുന്നത് സംബന്ധിച്ച് ജില്ലാ തല പ്രഖ്യാപനം: ശ്രീ കുഞ്ഞാവു ഹാജി വ്യാപാരി-വ്യവസായി ജില്ലാപ്രസിഡണ്ട് ഉദ്ഘാടനം ശ്രീകുമാർ ഐപിഎസ് ജില്ലാ പൊലീസ് സൂപ്രണ്ട് മലപ്പുറം മുഖ്യപ്രഭാഷണം: ശ്രീ.തോട്ടത്തിൽ ജലീൽ ഡിവൈഎസ്പി. ആശംസകൾ : ശ്രീമതി നവീന അശ്റഫ് ഊരകം ഗ്രാമപഞ്ചായത്ത്. ശ്രീ ചാക്കീരി അബ്ദുല്ലക്ക് മുൻ ഡിവൈഎസ്പി. ശ്രീ രാജീവ് പുതുവിൽ .അരുൺ വാരിയത്ത്. സൈനുദ്ദീൻ എം കെ ജനറൽസെക്രട്ടറി kvves വേങ്ങര മണ്ഡലം. ശ്രീ അസീസ് ഹാജി kvve s

അണലി എന്ന വിഷപ്പാമ്പ്

ഇമേജ്
അണലിവർഗ്ഗത്തിൽ പെട്ട ഒരു വിഷപ്പാമ്പാണ് ചേനത്തണ്ടൻ (Russell's Viper). ഇത് പൊതുവെ അണലി എന്ന പേരിൽ തന്നെ അറിയപ്പെടാറുണ്ട്. കുറ്റിക്കാടുകളിലും പുൽമേടുകളിലുമാണ് ഇവയെ സാധാരണ കാണുക. ചേനത്തണ്ടൻ, പയ്യാനമണ്ഡലി, കണ്ണാടിവരയൻ, വട്ടക്കൂറ, മൺചട്ടി, കുതിരക്കുളമ്പൻ എന്നിങ്ങനെ പല പേരുകളിലും പ്രാദേശികമായി അറിയപ്പെടുന്നു.    Scientific classification Kingdom: Animalia Phylum:Chordata Subphylum:Vertebrata Class:Reptilia Order:Squamata Suborder:Serpentes Family:Viperidae Subfamily:Viperinae Genus:Daboia                     ദബോയ (Daboia) എന്ന ഇതിൻറെ വർഗ്ഗത്തിൽ ഈ ഒരു സ്പീഷീസ് മാത്രമേ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളൂ .ഈ പാമ്പിനെ ഇന്ത്യൻ ഉപഭൂഘണ്ഡത്തിൽ അങ്ങോളം കാണുന്നു.മറ്റു തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും , ചൈന ,തായ്‌വാൻ എന്നിവിടങ്ങളിലും ചേനത്തണ്ടനെ കാണാം.പാട്രിക് റസ്സൽ (1726–1805) എന്ന സ്കോട്ടിഷ് ഉരഗ ഗവേഷകന്റെ ബഹുമാനാർത്ഥമാണ് റസ്സൽസ് വൈപ്പർ എന്ന് നാമകരണം നടത്തിയത്.ഒളിച്ചിരിക്കുക എന്ന് അർത്ഥം വരുന്ന दबौया (ദബോയ)എന്ന ഹിന്ദി വാക്കിൽ നിന്നാണ് ഇതിന്റെ ശാസ്ത്ര നാമം ഉണ്ടായത്.ചേനയുടെ തണ്ടിൽ കാണു

വേങ്ങര എംഎൽഎ ഓഫീസ് അറിയിപ്പ്(4/1/2019)

÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷ 9895800159 ÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷ വേങ്ങര നിയോജക മണ്ഡലത്തിലെ 6 ഗവൺമെൻറ് സ്കൂളുകൾക്ക് പുതിയ കെട്ടിടം പണിയുന്നതിന് ഭരണാനുമതി ലഭിച്ചതായി വേങ്ങര എംഎൽഎ Adv: KNAഖാദർ സാഹിബ് അറിയിച്ചു 1 . G.H.S.S കുറുക മൂന്നു കോടി 2.  G.M.U.P.S. ചേറൂർ മൂന്നു കോടി 3. G.M.U.P.S. കണ്ണമംഗലം ഒരു കോടി 4   G.H.S കൊളപ്പുറം ഒരു കോടി 5.   G.U.P.S മുണ്ടോത്ത് പറമ്പ് ഒരു കോടി 6.   G.M.U.P.S ചോലക്കുണ്ട് ഒരു കോടി

വേങ്ങരയിൽ ഹർത്താൽവിരുദ്ധ ദിനം

ഇമേജ്
വേങ്ങര. അങ്ങാടിയിലെ വ്യാപാരികൾ വ്യാഴാഴ്ച ഹർത്താൽവിരുദ്ധ ദിനം ആചരിച്ചു. വേങ്ങരയിലെ ഭൂരിപക്ഷം കടകളും തുറന്നുപ്രവർത്തിച്ചു. വ്യാപാരികളോട് ഐക്യദാർഢ്യം പ്രഖാപിച്ച് ഓട്ടോറിക്ഷകളും മിനിബസുകളും ഓടി. പൊതുജനങ്ങളിൽനിന്ന് നല്ല സഹകരണമാണ് ലഭിച്ചതെന്നും ആരെങ്കിലും എതിർപ്പുമായിവന്നാൽ നിയമപരമായി നേരിടുമെന്നും വ്യപാരി വ്യവസായി വേങ്ങര മണ്ഡലം ജന:സെക്രട്ടറി mkസൈനുദ്ദീൻ ഹാജിയും മറ്റു പ്രതിനിധികൾ പറഞ്ഞു

കുറ്റൂർ നോർത്തിലെ രക്തസാക്ഷി സ്തൂപത്തിൽ കരിഓയിൽ ഒഴിച്ചു

ഇമേജ്
വേങ്ങര: കുറ്റൂർ നോർത്തിലുള്ള സി.പി.എം. കൂത്തുപറമ്പ് രക്തസാക്ഷി സ്തൂപം കരിഓയിൽ ഒഴിച്ച് നശിപ്പിച്ചു. ഹർത്താലിന്റെ മറവിൽ ചില സമൂഹവിരുദ്ധർ ചെയ്തതാണ് ഇതെന്ന് സി.പി.എം. നേതാക്കൾ പറഞ്ഞു. വേങ്ങര പോലീസിൽ പരാതിനൽകി. കേസെടുത്തിട്ടുണ്ടെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും വേങ്ങര എസ്.ഐ. സംഗീത് പുനത്തിൽ അറിയിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് സി.പി.എം. പ്രവർത്തകർ പ്രതിഷേധപ്രകടനവും പ്രതിഷേധയോഗവും നടത്തി. പ്രതിഷേധയോഗം കെ. സുബ്രഹ്മണ്യൻ ഉദ്ഘാടനംചെയ്തു. എൻ. വേലായുധൻ അധ്യക്ഷനായി. സി. ഷെക്കീല, കെ.എം. ഗണേശൻ, ഇഖ്ബാൽ, ടി.കെ. നൗഷാദ്, ദുർഗാദാസ് എന്നിവർ പ്രസംഗിച്ചു.

today news

കൂടുതൽ‍ കാണിക്കുക