ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

SSLC 2024 പരീക്ഷാഫലം: 99.69 ശതമാനം വിജയം

മലപ്പുറം MSP സ്‌കൂളിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി മോക്ഡ്രിൽ സംഘടിപ്പിച്ചു

മലപ്പുറം എം.എസ്.പി സ്‌കൂളിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി മോക്ഡ്രിൽ സംഘടിപ്പിച്ചു. കെട്ടിടത്തിലുണ്ടാകുന്ന തീപ്പിടിത്തത്തിൽ നിന്ന് രക്ഷാപ്രവർത്തനം നടത്തുന്നിനായി അവബോധം സൃഷ്ടിക്കാനാണ് മോക്ഡ്രിൽ നടത്തിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് പരിപാടി നടത്തിയത്. ഹൈസ്‌കൂൾ വിഭാഗത്തിലെ കെട്ടിടത്തിൽ നിന്നും കൃത്രിമമായി പുക ഉയർത്തുകയാണ് ആദ്യം ചെയ്തത്. ഭീതിയിലായ വിദ്യാർഥികളും അധ്യാപകരും പകച്ചു നിന്നതോടെ ഫയർഫോഴ്‌സ് അപകടത്തിൽപെട്ടവരെ രക്ഷപ്പെടുത്തകയും 'തീ' അണക്കുകയും ചെയ്തു.  അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തിന്റെ ഭാഗമായാണ് മോക്ഡ്രിൽ നടത്തിയത്. ദുരന്ത സമയത്ത് എങ്ങനെ പ്രവർത്തിക്കണമെന്നും രക്ഷാപ്രവർത്തനം എങ്ങനെയാകണമെന്നും അവബോധം നൽകുന്നതിനായിരുന്നു പരിപാടി. രക്ഷാപ്രവർത്തന രീതികൾ മനസ്സിലാക്കാൻ ഉതകുന്ന രീതിയിലായിരുന്നു മോക്ഡ്രിൽ നടത്തിയത്. രക്ഷാപ്രവർത്തനം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും രീതിയുമെല്ലാം പരിപാടിയിൽ വിശദീകരിച്ചു. വിവിധ വകുപ്പുകൾ എങ്ങനെ ഏകോപിപ്പിച്ച് പ്രവർത്തിക്കുന്നുവെന്ന് മനസ്സിലാക്കാനും സഹായകരമാവുന്ന രീതിയിലായിരുന്നു പരിപാടി ആസൂത്രണം ചെ

നീരൊഴുക്ക് നിലച്ചു, വലിയോറ തോട് നവീകരണം ആവശ്യം ശക്തമാവുന്നു

വേങ്ങര പഞ്ചായത്തിലെ പ്രധാന കൃഷിസ്ഥല മായ വലിയോറ പാടത്തുനിന്ന്  കടലുണ്ടി പുഴയിലേക്ക് വെള്ളം ഒഴുകുന്ന വലിയോറ- വലിയതോട് നവീ കരിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.  ഏറെക്കാലമായി ഉന്നയിച്ച് വരുന്ന ഈ ആവശ്യം നടപ്പിലാക്കാത്തതി നാൽ പ്രദേശത്തെ കർഷകർ വലിയ പ്രതിഷേധത്തിലാണ്. 300 ഏക്കർ കൃഷി സ്ഥലമായ വലിയോറ പാടത്തിൽ നിന്നും വെള്ളം ഒഴുകി പോകുന്ന പ്രധാന തോടാണ് വലിയതോട്. ഒരു കിലോമീറ്റർ നീളം വരുന്ന ഈ തോട് ശരാശരി എട്ട് മീറ്റർ വീതിയാണ് ഉള്ളത്. ഇവിടെ തോട്ടിലേക്ക് മരങ്ങൾ വീണു സൈഡ്ഭിത്തി  ഇല്ലാത്തതിനാൽ സൈഡ് ഇടിഞ്ഞും വെള്ളം ഒഴുകുന്നത് തടസ്സപ്പെട്ടനിലയിലാണ്   ഇതുമൂലം മണ്ണും ചെളിയും നിറഞ്ഞിരിക്കുകയാണ്.  ഇത് നീക്കം ചെയ്യണമെന്നും ഇതോടൊപ്പം മുഴുവൻഭാഗത്തും സൈഡ് ഭിത്തികെട്ടി സംരക്ഷിക്കണമെന്നുമാണ് വലിയോറ പാടശേഖരത്തിലെ കർഷകരുടെ ആവശ്യം.  ഈവിഷയവുമായി ബന്ധപ്പെട്ട് ഒരു വർഷം മുമ്പ് മുൻ കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാറിന്ന്  വാർഡ് മെമ്പർ യൂസഫലി വലിയോറ നൽകിയ നിവേദനത്തെ തുടർന്ന് കേരള ലാൻഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ചു പോയെ ങ്കിലും തുടർ നടപടികൾ ഒന്നും ഉണ്ടായില്ല.  വി. സി. ബി ട്രാക

തെക്ക് കിഴക്കൻ അറബികടലിൽ കേരള തീരത്തിന് സമീപത്തായി ചക്രവാതചുഴി മഴ കനക്കും

തെക്ക് കിഴക്കൻ അറബികടലിൽ കേരള തീരത്തിന് സമീപത്തായി ചക്രവാതചുഴി( cyclonic circulation ) നിലനിൽക്കുന്നു.ചക്രവാതചുഴിയിൽ നിന്നും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ വരെ കേരള, തമിഴ്നാടിനു മുകളിലൂടെ ന്യുനമർദ്ദ പാത്തി ( trough ) സ്ഥിതിചെയ്യുന്നു. തെക്ക് പടിഞ്ഞാറൻ അറബികടലിൽ മറ്റൊരു ചക്രവാതചുഴി നിലനിൽക്കുന്നു. ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദ സാധ്യത  തെക്കൻ ആൻഡമാൻ കടലിനു മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നു. ഒക്ടോബർ 20 ഓടെ   വടക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ   ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. തുടർന്നു  പടിഞ്ഞാറു വടക്ക് പടിഞ്ഞാറൻ  ദിശയിൽ സഞ്ചരിച്ചു തുടർന്നുള്ള 48 മണിക്കൂറിൽ കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇതിന്റെ ഫലമായി കേരളത്തിൽ കേരളത്തിൽ ഒക്ടോബർ 17 മുതൽ 21 വരെ  വ്യാപകമായ മഴക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ / ഇടി / മിന്നലിനും  സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു 1.30  pm,17  ഒക്ടോബർ 2022 IMD -KSEOC -KSDMA

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

ഓടി കൊണ്ടിരുന്ന കാറിന്റെ ടയര്‍ ഊരി തെറിച്ചു

ഓടി കൊണ്ടിരുന്ന കാറിന്റെ ടയര്‍ ഊരി തെറിച്ചു തിരൂരങ്ങാടി: കരുമ്പില്‍  ദേശീയപാത-66 കരുമ്പില്‍ ഇന്നലേ വൈകീട്ട് 5 മണിക്കാണ് കോഴിക്കോട് ഭാഗത്ത് നിന്ന് തൃശൂര്‍ ഭാഗത്തേക്ക് പോവുന്ന കാറിന്റെ ടയര്‍ കരുമ്പില്‍ വെച്ച് ഊരി പോയത്. കാര്‍ മിതമായ വേഗതയില്‍ ആയതിനാല്‍ യാത്രികര്‍ മറ്റ് അപകടത്തില്‍ പെടാതെ രക്ഷപ്പെടുകയായിരുന്നു. കാറിന്റെ മുന്‍വശത്ത് നിന്ന് ഊരി പോന്ന ടയര്‍ 150 മീറ്ററോളം റോഡില്‍ കൂടി സഞ്ചരിച്ച്,ദേശീയ പാതയോരത്തെ വീടിന്റെ സിറ്റൗട്ടില്‍ പോയി ആണ് വീണത്. വീട്ടുകാര്‍ സ്ഥലത്ത് ഇല്ലാത്തതും അപകട സമയം വാഹനങ്ങള്‍ കുറവായതും വലിയ അപകടത്തില്‍ നിന്നും  രക്ഷപ്പെട്ടു.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

വയോസൗഹൃദ പഞ്ചായത്തായി വേങ്ങര ; പ്രഖ്യാപനം നടത്തി

വേങ്ങര ഗ്രാമപഞ്ചായത്തിനെ വയോ സൗഹൃദ പഞ്ചായത്തായി പ്രഖ്യാപിച്ചു. ഗ്രാമ പഞ്ചായത്ത് ഓഫിസി നടന്ന പരിപാടിയി പി.കെ. കുഞ്ഞാലിക്കുട്ടി എം.എ .എയാണ്  *'വയോ സൗഹൃദ വേങ്ങര'* പ്രഖ്യാപനം നടത്തിയത്. റോഡ്, പാലം എന്നിവ മാത്രമല്ല വയോജനങ്ങളും അവരുടെ പ്രശ്നങ്ങളും നമ്മുടെ ചര്‍ച്ചാവിഷയമാകണം. വയോധികരുടെ പ്രശ്നങ്ങള്‍ക്ക് വേണ്ടത്ര ശ്രദ്ധ നൽകാന്‍ നിരവധി പദ്ധതികളാണ് സര്‍ക്കാരുകള്‍ ആവിഷ് കരിച്ചു നടപ്പിലാക്കുന്നുതെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എം.എ .എ പറഞ്ഞു.  വേങ്ങരയിലെ വയോധികാര്‍ക്കയുള്ള പ്രവര്‍ത്തനങ്ങള്‍ മികച്ചരീതിയിലാണ് മുന്നോട്ടു പോകുന്നത്. അതുകൊണ്ടാണ് ദേശീയ തലത്തി അടക്കം അംഗീകാരങ്ങള്‍ നേടിയെടുക്കാന്‍ പഞ്ചായത്തിന് സാധിച്ചത്. അതിന് വേങ്ങര ഗ്രാമപഞ്ചായത്ത് ഭരണസമിതിയെ പ്രത്യേകം അഭിനന്ദിക്കുന്നതായും എം.എ .എ പറഞ്ഞു. ചടങ്ങിൽ വേങ്ങര പഞ്ചായത്ത് പ്രസിഡന്‍റ് കെ.പി.ഹസീന ഫസ അധ്യക്ഷയായി. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മണ്ണി ബെന്‍സീറ മുഖ്യാതിഥിയായി. പഞ്ചായത്തിലെ മുതിര്‍ന്ന പൗരന്മാരെ ചടങ്ങി ആദരിച്ചു. വയോ സൗഹൃദ പഞ്ചായത്തായി വേങ്ങരയെ മാറ്റിയതിനു വേങ്ങര സായംപ്രഭ ഹോമിന്‍റെ നേത

ഇന്നത്തെ വേങ്ങരയിൽനിന്നുള്ള പത്ര വാർത്തകൾ

സ്കൂൾ കായിക മേളയിൽ മലപ്പുറം ജില്ലാ ടീമിന്ന് വേണ്ടി സംസ്ഥാന തല മൽസരത്തിൽ VVC യുടെ മുഹമ്മദ് അഫ്നാസ് VP ജൈസി അണിയും

  ഈ വർഷത്തെ സ്കൂൾ തല കായിക മേളയിൽ സ്കൂൾ തല വോളിബോൾ മത്സരത്തിൽ  റവന്യൂ ജില്ലാ മൽസരത്തിൽ നിന്നും സീനിയർ വിഭാഗത്തിൽ മലപ്പുറം ജില്ലാ ടീമിന്ന് വേണ്ടി  സംസ്ഥാന തല മൽസരത്തിൽ പങ്കെടുക്കാൻ  VVC വലിയോറയുടെ കളിക്കാരനും വേങ്ങര  GMVSS ഹൈ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിയുമായ  വലിയോറ അടക്കാപുര സ്വദേശി മുഹമ്മദ് അഫ്നാസ് VP  ക്ക്‌  സെലക്ഷൻ ലഭിച്ചു.സ്കൂൾ സംസ്ഥാന തല വോളിബോൾ മൽസരത്തിൽ  മലപ്പുറം ജില്ലാ ടീമിന്ന് വേണ്ടി കളിക്കാൻ PKMHS ലെ അനശി.പി കും സെലക്ഷൻ ലഭിച്ചിടുണ്ട്  അഭിനന്ദനങ്ങൾ 

ummar MVI

ഉമ്മർ M ഉമ്മർ  സർ (AMVI)കാസർകോഡ് കാഞങ്ങാട്  SN പോളീടെ ക്നികിൽ നിന്നും ഉയർന്ന മാർകിൽ പാസ്സയ ഓട്ടോമോബൈൽ എൻജിനീയർ  ശ്രി  ഉമ്മർ.വിയുടെവലിയ ഒരു സ്വപ്നമായിരുന്നു മോട്ടോർ വാഹന വകുപ്പിൽ  ഒരു ഉദ്യോഗസ്ഥൻ ആവുക എന്നത്     വാഹനങ്ങളോടുള്ള താൽപര്യവും കാക്കിയോടുള്ള ആദരവും ഇഷ്ടവുമായിരുന്നു അതിനൊക്കെ പിന്നിൽ.  പക്ഷെ സർക്കാർ ജോലി എന്ന ഭാഗ്യം അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന് ആദ്യമായി ടാറ്റകമ്പനിയിലും അതിൻ്റെ ഡീലർഷിപ്പിലുമായി ജോലി ലഭിച്ചു. അങ്ങനെ നീണ്ട 10 വർഷം അവിടെ  ജോലി ചെയ്തു. സഹപ്രവർത്തകർക്കും മറ്റും പ്രിയങ്കരനായിരുന്നു ഉമ്മർ സാർ . അവസാനം വർഷങ്ങൾ നീണ്ട കാത്തിരിപ്പിൻ്റെയും പരിശ്രമത്തി ൻ്റെയും ഫലം ക ദൈവം നൽകി 2006 ൽ കോഴിക്കോട് ആർ ടി ഓഫീസ് എ.എം.വി.ഐ(AMVI) ആയിട്ട് മോട്ടോർ വഹന വകൂപ്പിൽ ജോലിയിൽ പ്രവേശിച്ചു തുടർന്ന് തൃശ്ശൂർ, പെരിന്തൽമണ്ണ ,ഒറ്റപ്പാലം ,തിരുർ ആർ. ടി / സബ് ആർ.ടി ഓഫീസുകളിൽ ജോലി ചെയ്തു 2015 സെപ്തംബർ മുതൽ നില മ്പുരിൽ ജോലി ചെയ്ത് വരുന്നു       ലക്ഷത്തിലധികം പേർക്ക് റോഡ് സുരക്ഷാ ബോധവൽകണെം നടത്തി        മലപ്പുറം ജില്ലാ ട്രോമാകെയർ എന്ന സന്നദ്ധ സംഘടനയുടെ പരിശീലകനാണ്,15000ൽ പരം ട്രേ

കുട്ടിയെ കണ്ടത്തി പുത്തൻ സൈക്കിൾ വാങ്ങി നൽകി മലപ്പുറത്തെ പോലീസ് സംഭവം ഇങ്ങനെ

മലപ്പുറം ജില്ലയിലെ പോത്തുകല്ലിൽ  വീട്ടുകാരെയും നാട്ടുകാരെയും പരിഭ്രാന്തരാക്കി 12 വയസുകാരൻ അൽ അമീനെ കഴിഞ്ഞ ദിവസം രാവിലെ കാണാതായി. വെളുമ്പിയംപാടത്തെ വീട്ടിൽ നിന്നും മദ്രസയിലേക്കാണെന്നും പറഞ്ഞാണ് കുട്ടി വീട്ടിൽ നിന്നിറങ്ങിയത്.  കുട്ടി തിരിച്ചെത്താതോടെ ബഹളമായി,  തിരച്ചിലായി. മദ്രസയിലും പരിസര പ്രദേശങ്ങളിലും അന്വേഷിച്ചെങ്കിലും കുട്ടിയെ കണ്ടെത്തിയില്ല. ഇതോടെ വിവരം പൊലീസിനെ അറിയിച്ചു. സംഭവമിറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും കുട്ടിക്കായി തെരച്ചിൽ ആരംഭിച്ചു. ഒടുവിൽ 10 കിലോമീറ്റർ അപ്പുറത്തുള്ള പാതിരിപ്പാടത്തു വെച്ചാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ പൊലീസ് അനുനയിപ്പിച്ച് സ്റ്റേഷനിൽ കൊണ്ടുവന്നു. അസ്വസ്ഥനായി കാണപ്പെട്ട അൽ അമീന് പൊലീസുകാർ ചോക്ലേറ്റ് നൽകി അനുനയിപ്പിച്ചു.  സൗഹൃദത്തിൽ കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് അവൻ പറയുന്നത്.  "കൂട്ടുകാർക്കെല്ലാം സൈക്കിളുണ്ട്. എനിക്ക് മാത്രം സൈക്കിൾ ഇല്ല." - വീട് വിട്ടിറങ്ങാൻ കാരണം അതായിരുന്നു.  " വീട്ടിൽ പഴയൊരു  സൈക്കിൾ ഉണ്ട്.  പക്ഷെ അത് ചവിട്ടാൻ പറ്റില്ല. പുതിയത് വാങ്ങാൻ അച്ഛനും അമ്മക്കും നിവൃത്തിയില്ല." - അൽ അമീൻ പറഞ്ഞു

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

ഈ കാണുന്നതൊന്നും ഒരു വാഹന ഷോറൂമിലെ വണ്ടികളല്ല. നമ്മുടെ കുട്ടികൾ സ്‌കൂളുകളിലേക്കും കോളേജുകളിലേക്കും അനധികൃതമായി ഓടിച്ചുകൊണ്ടുവന്നതിന് പോലീസ് പിടികൂടിയ വാഹനങ്ങളാണ്.

ആരാധകരെ നിയമം പാലിക്കുവിൻ  ഈ കാണുന്നതൊന്നും ഒരു വാഹന ഷോറൂമിലെ വണ്ടികളല്ല. നമ്മുടെ കുട്ടികൾ സ്‌കൂളുകളിലേക്കും കോളേജുകളിലേക്കും അനധികൃതമായി ഓടിച്ചുകൊണ്ടുവന്നതിന് പോലീസ് പിടികൂടിയ വാഹനങ്ങളാണ്.  കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ഹനിക്കുന്ന വിധത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം, അമിത ലാഭേച്ഛയോടെയുള്ള ലഹരി പദാർത്ഥങ്ങളുടെ നിയമ വിരുദ്ധമായ വിൽപ്പന എന്നിവ തടയുന്നതിനും, വിദ്യഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങൾ കേന്ദ്രീകരിച്ച് നിരന്തരം അടികലശലുകളിലേർപ്പെട്ട് സമാധാന അന്തരീക്ഷം തകർക്കുന്ന പ്രവർത്തനങ്ങൾ തടയുന്നതിനും, നിയമാനുസരണം ഡ്രൈവിംഗ് ലൈസൻസും, മറ്റ് രേഖകളും ഇല്ലാതെ ടൂ വീലറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ അമിത വേഗതയിലും, ട്രിപ്പിൾ റൈഡ് ആയും അപകടകരമായും ഓടിക്കുക വഴി അപകടം വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ അത്തരം കൃത്യങ്ങൾ തടയുന്നതിനായി മലപ്പുറം ജില്ലാ പോലീസ് മേധാവി ശ്രീ. സുജിത് ദാസ്. എസ്. ഐ. പി. എസ്-ന്റെ നിർദ്ദേശപ്രകാരം ജില്ലയിലെ  പോലീസ് ഉദ്യോഗസ്ഥർ സ്കൂളുകൾ കേന്ദ്രീകരിച്ച് “ഓപ്പറേഷൻ തല്ലുമാല” എന്ന പേരിൽ പ്രത്യേകം മിന്നൽ പരിശോധനകൾ നടത്തുകയുണ്

വേങ്ങരയിൽ 15 കാരന് പീഡനം : വയോധികനടക്കം രണ്ടു പേർ റിമാന്റിൽ

വേങ്ങര: വേങ്ങര സ്വദേശിയായ പതിനഞ്ചുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയെന്ന രണ്ടു കേസുകളിൽ വയോധികനടക്കം രണ്ടു പേരെ മലപ്പുറം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. 2022 ജൂൺ മാസത്തിലും പിന്നീട് പലതവണയും കുട്ടിയെ പീഡിപ്പിച്ചുവെന്ന കേസിൽ വേങ്ങര കച്ചേരിപ്പടി വലിയോറ ഇല്ലിക്കൽ സൈതലവി (66)യെ കോടതി റിമാന്റ് ചെയ്തു. സ്കൂൾ ബസ് കാത്തു നിൽക്കുകയായിരുന്ന കുട്ടിയെ സ്വന്തം ഓട്ടോറിക്ഷയിൽ കയറ്റി പ്രതിയുടെ വീട്ടിൽ കൊണ്ടു പോയി പീഡിപ്പിക്കുകയും അശ്ലീല വീഡിയോ കാണിച്ചു നൽകിയെന്നുമാണ് കേസ്. 2022 ആഗസ്റ്റ് മാസത്തിൽ ഇതേ കുട്ടിയെ ബൈക്കിൽ കയറ്റിക്കൊണ്ടുപോയി പുതുപള്ളിയിലെ മൂത്രപ്പുരയിൽ വെച്ച് പീഡിപ്പിച്ചുവെന്നാണ് വേങ്ങര പത്തമൂച്ചി ചേലൂപ്പാടത്ത് അബ്ദുൽ ഖാദർ (47)നെതിരെയുള്ള കേസ്. വേങ്ങര പൊലീസ് ഇൻസ്പെക്ടർ എം മുഹമ്മദ് ഹനീഫ അറസ്റ്റ് ചെയ്ത ഇരു പ്രതികളെയും കോടതി റിമാന്റ് ചെയ്ത് മഞ്ചേരി സ്പെഷ്യൽ സബ് ജയിലിലേക്കയച്ചു.

കൂടുതൽ വാർത്തകൾ

3 ഗജവീരന്മാർ അണിനിരക്കുന്ന വലിയോറ ഫെസ്റ്റ് ഇന്നും നാളെയും

   കഴിഞ്ഞ രണ്ട് വർഷമായി വലിയോറ പരപ്പിൽ പാറ ആസ്ഥാനമായി നടത്തിവരുന്ന വലിയോറ ഫെസ്റ്റിന്റെ മൂനാം സീസൺ ഈ വരുന്ന 4,5 തിയ്യതികളിലായി നടത്തപെടുന്നു, ഇതിനൊട് അനുഭന്ധിച്ചുള്ള കമ്മറ്റി ഓഫീസ് വലിയോറ പരപ്പിൽ പാറയിൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ഫെസ്റ്റിൽ അക്കരമ്മൽ പ്രസാദ്,കൊളക്കാടൻ ഗണപതി,കൊളക്കാടൻ കൃഷ്ണൻ കൂട്ടി എന്നീ 3 ഗജവീരന്മാരും,ബന്റ്റ്റ് മേളവും, ശിങ്കരിമേളവും, ദർബാർ കോട്ടകലിന്റെ കോൽക്കളിയും,അൽ ആമീൻ ഗ്രൂപ്പിന്റെ അറബന മുട്ടും,ടീം ജുമൈലത് കോഴിക്കോടിന്റെ ഒപ്പനയും അരങ്ങേറും . കൂടാതെ വാദ്യമേളത്തിന്റെ അകമ്പാടിയോടെ വീവിധ ഭാഗങ്ങളിൽനിന്നുള്ള വരവുകളും ഉണ്ടാവും,നാലാം തിയതി സ്റ്റേജ് പ്രോഗ്രാകുകളും അഞ്ചാം തിയതി മെയിൻ പരിപാടികളും അരങ്ങേറും വലിയോറ ഫെസ്റ്റ് 2024 ലെ വിഡിയോസും, ഫോട്ടോസും കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

കോട്ടുമലയിൽ പുഴയിൽ വേങ്ങര വെട്ടുതോട് സ്വദേശികളായ രണ്ട് യുവതികൾ മുങ്ങി മരിച്ചു

ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.  രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.

വലിയോറ മിനിബസാർ സ്വദേശി ഒസ്സാൻ കാദർ മരണപ്പെട്ടു

വലിയോറ മിനിബസാർ സ്വദേശി ദാറുൽ മആരിഫ് അറബി കോളേജിന് പിറക് വശം താമസിക്കുന്ന പരേതനായ ഒസ്സാൻ മുഹമ്മദ് കാക്ക എന്നവരുടെ മകൻ  ഒസ്സാൻ ഖാദർ എന്നവർ ഇന്ന് രാവിലെ മരണപെട്ടു. രാവിലെ വീട്ടിൽ വെച്ച് നെഞ്ച് വേദന ഉണ്ടായതിനെ തുടർന്ന് ഹോസ്പിറ്റലിലെക്ക് കൊണ്ട് പോകുകയായിരുന്നു. മയ്യത്ത്മു നിസ്കാരം ഇന്ന്മ്പ്പു ഉച്ചക്ക്ത്ത 12 മണിക്ക് വലിയോറ പുത്തനങ്ങാടി ജുമാ മസ്ജിത്തിൽ. കുറെ കാലം മുമ്പ് വലിയോറ പുത്തനങ്ങാടിയിൽ  ബാർബർ ഷോപ്പ് നടത്തിയിരുന്നു. ഒരാഴ്ച്ച മുമ്പ് ഇദ്ദേഹത്തിന്റെ സഹോദരിയും മരണപെട്ടിരുന്നു അവരെയും നമ്മളേയും അള്ളാഹു സ്വർഗത്തിൽ ഒരു മിച്ച് കുട്ടട്ടെ ആമീൻ മരണ വാർത്ത വലിയോറ: അടക്കാപ്പുര ഇരുകുളം സ്വദേശി *തെക്കുവീട്ടിൽ ഇല്ലിക്കൽ കുഞ്ഞായമ്മ* അൽപ സമയം മുമ്പ് സഹോദരൻ ഇല്ലിക്കൽ കുഞ്ഞി മുഹമ്മദ്‌ കാക്കയുടെ വീട്ടിൽ വെച്ച് മരണപ്പെട്ട വിവരം അറിയിക്കുന്നു. (ഐ.മുഹമ്മദ്‌ പറമ്പിൽപടി റിട്ട: സബ് കളക്ടർ, ഇല്ലിക്കൽ കുഞ്ഞിമുഹമ്മദ്‌ കാക്ക ഇരുകുളം എന്നവരുടെ സഹോദരി)  പരേതയുടെ ജനാസ നമസ്കാരം ഇന്ന് വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് വലിയോറ മുതലമാട് മഹല്ല് ജുമാ മസ്ജിദിൽ انا لله وانا اليه راجعون കുന്നുംപു

പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാലുപേർക്ക് പരുക്ക്

വേങ്ങര : വലിയോ പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരുക്കേറ്റു. ചെമ്മാട് -മുതലമാട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസും ഓട്ടോയും തമ്മിലാണ് കൂട്ടിഇടിച്ചത്. ഓട്ടോ ഡ്രൈവർ പരപ്പനങ്ങാടി സ്വദേശി  അഷ്റഫ് (45), ഓട്ടോ യാത്രക്കാരനായ തമിഴ്‌നാട് സ്വദേശി, ബസ് യാത്രകാരിയായ അരികുളം സോദേശിനികളായ കുറുമുഞ്ചി ബീക്കുട്ടി ട്ട(47), സഹോദരി സുമയ്യത്ത് (38) എന്നിവർക്കാണ് പരുക്കേ റ്റത്. ഇവർ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

വലിയോറ ഫെസ്റ്റ് 2024 കൊട്ടികലാശം വീഡിയോ കാണാം

തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാർ വയനാട്ടിൽ അപകടത്തിൽപ്പെട്ടു, ഒരാൾ മരണപ്പെട്ടു.

തിരൂരങ്ങാടി: കുടുംബസമേതം യാത്ര പോയവരുടെ വാഹനം മരത്തിലിടിച്ചു മറിഞ്ഞു അധ്യാപകൻ മരിച്ചു. തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയും കൊളപ്പുറം ഗവ.ഹൈസ്‌കൂൾ അധ്യാപകനുമായ കെ.ടി.ഗുൽസാർ (44) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വയനാട് കരിയോട് ചെന്നലോട് വെച്ചാണ് അപകടം. കുടുംബ സമേതം കൽപ്പറ്റയിലേക്ക് യാത്രപോയതായിരുന്നു. കാറിൽ 7 പേരുണ്ടായിരുന്നതായാണ് വിവരം. കാർ മരത്തിലിടിച്ച് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് അറിയുന്നത്. ഭാര്യ ജസീല, മക്കളായ ലാസിൻ മുഹമ്മദ് (17), ലൈഫ, (7), ലഹിൻ (3), ഗുൽസാറിന്റെ സഹോദരിയുടെ മക്കളായ സിൽജ 12, സിൽത്ത 11 എന്നിവരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവരിൽ ചിലർക്ക് പരിക്കുകളുള്ളതായി അറിയുന്നു. ഇന്നലെ വയനാട്ടിൽ തിരൂരങ്ങാടിയിൽ നിന്നുള്ള കുടുംബം അപകടത്തിൽപെട്ട സംഭവം; ഒരു കുട്ടിയും മരിച്ചു.

വേങ്ങര ഊരകം നെല്ലിപറമ്പ് സ്വദേശിനിയായ യുവതിയും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ

മലപ്പുറം കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തിവന്ന സ്ത്രീകൾ ഉൾപ്പെട്ട അന്തർ സംസ്ഥാന ലഹരിക്കടത്തു സംഘത്തിലെ 2 പേർ പിടിയിലായി. മലപ്പുറം ഊരകം നെല്ലിപറമ്പ് സ്വദേശിനി കാവുങ്ങൽപറമ്പിൽ തഫ്സീന (33) , ഇവരുടെ സുഹൃത്ത് കൊണ്ടോട്ടി പുളിക്കൽ സ്വദേശി അമ്പലക്കൽ മുബഷീർ (36) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് 5.30 മണിയോടെ അരീക്കോട് പത്തനാപുരം പള്ളിക്കൽ എന്ന സ്ഥലത്തു വച്ചാണ് അരീക്കോട് എസ്ഐ ആൽബി തോമസ് വർക്കിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്.  ഇവരിൽനിന്നും 1.5 ലക്ഷം രൂപയോളം വിലവരുന്ന 31 ഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തു. ലഹരി മരുന്ന് കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. ബെംഗളൂരുവിൽനിന്നും ലഹരി വസ്തുക്കൾ മലപ്പുറം ജില്ലയിലേക്ക് കടത്തുന്ന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനികളാണ് ഇപ്പോൾ പിടിയിലായവർ. യാത്ര ചെയ്യുന്ന സമയം പരിശോധനകൾ ഒഴിവാക്കാൻ സ്ത്രീകൾ ഉൾപ്പെടെ ഫാമിലിയാണെന്ന വ്യാജനേയാണ് ലഹരി വസ്തുക്കൾ കടത്തിയിരുന്നത്. മുൻപും നിരവധി തവണ ലഹരി വസ്തുക്കൾ കടത്തിയിരുന്നതായി ഇവരിൽ നിന്നും മനസിലായിട്ടുണ്ട്. ഇവർ ഉൾപ്പെട്ട സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.  ഇവ

വേങ്ങര സൂര്യകാന്തി പാടത്ത് അഗ്രോ ഫെസ്റ്റ് ആരംഭിച്ചു video കാണാം

 വേങ്ങര സർവീസ് സഹകരണബാങ്കിന്റെ സഹകരണത്തോടെ കൂരിയാട് കാട്ടുപാടത്ത് അഗ്രോ ഫെസ്റ്റ് ആരംഭിച്ചു. കെ.എസ്.ഇ.ബി. സബ്‌സ്റ്റേഷന് സമീപമുള്ള രണ്ടേക്കർ വയലിൽ വിരിഞ്ഞ സൂര്യകാന്തിയാണ് അഗ്രോഫെസ്റ്റിന്റെ പ്രധാന ആകർഷണം. VIDEO ഇതോടൊപ്പം ചുവപ്പ്, മഞ്ഞ ചെണ്ടുമല്ലിപ്പൂക്കളുമുണ്ട്. പച്ചക്കറികളും വിവിധ ഇനത്തിലുള്ള തണ്ണിമത്തനും കണിവെള്ളരി അടക്കമുള്ള വിഭവങ്ങളും ഇവിടെ വില്പനയ്ക്കുണ്ട്. കർഷകരായ പള്ളിയാളി അബു (45), മേലയിൽ അബ്ദു റിയാസ് (36), പള്ളിയാളി ഹംസ (50), സനൽ അണ്ടിശ്ശേരി (34) എന്നീ കർഷകരാണ് ഭൂമി പാട്ടത്തിനെടുത്ത് വിത്തിറക്കിയത്. കർഷകർ വേങ്ങര സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് എൻ.ടി. അബ്ദുൽനാസറിന് അഗ്രോ ഫെസ്റ്റിന്റെ ലോഗോ നൽകി മേള ഉദ്ഘാടനംചെയ്തു. പി.പി. സഫീർബാബു, മടപ്പള്ളി ആരിഫ, ബാങ്ക് സെക്രട്ടറി സി. ഹമീദ് തുടങ്ങിയവർ പങ്കെടുത്തു 

തലപ്പാറ കെഎസ് ആർടിസി ബസ് മറിഞ്ഞ് അപകടം video

തൃശ്ശൂർ കോഴിക്കോട് ദേശീയപാതയിൽ തലപ്പാറ കെഎസ് ആർടിസി ബസ് മറിഞ്ഞ് അപകടം .വെള്ളിയാഴ്ചരാത്രി11:15 ന്നാണ്അപകടംസംഭവിച്ചത്, ബസ് 10 അടിയോളം താഴ്ച്ചയിലേക്കാണ് മറിഞ്ഞത്,അപകടം നടന്ന ഉടൻ നാട്ടുകാരും,മറ്റുവാഹനങ്ങളിലെ യാത്രകരും ചേർന്ന് ബസിൽ ഉണ്ടായിരുന്നവരെ പുറത്തെടുത്തു അടുത്തുള്ള ഹോസ്പിറ്റലുകളിലേക്ക് മാറ്റി ബസിൽ യാത്രക്കാർ കുറെ പേര് ഉണ്ടങ്കിലും എല്ലാവരും ചെറിയ പരുകുകളോടെ രക്ഷപെട്ടു എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ,കോഴിക്കോട്നിന്ന് എറണാകുളംപോകുന്ന ബസാണ് അപകടത്തിൽ പെട്ടത് പരിക്ക്പ റ്റിയവരെ കുടുതലും തിരുരങ്ങാടി താലൂക്ക് ബോസ്പിറ്റലിലേക്കാണ് കൊണ്ട് വന്നിടുള്ളത് *🚫ദേശീയ പാത തലപ്പാറ യിൽ കെ. എസ്. ആർ. ടി.സി. ബസ് വയലിലേക്ക് മറിഞ്ഞു വൻ ദുരന്തം ഒഴിവായി.80 ഓളം പേർക്ക് പരിക്ക്.* തിരൂരങ്ങാടി : ദേശീയപാത തലപ്പാറയിൽ കെ.എസ്. ആർ.ടി.സി.ബസ് വയലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ കുട്ടികളടക്കം എൺപതോളം പേർക്ക് പരിക്ക് പറ്റി. ഇന്നലെ രാത്രി 11മണിക്കാണ് അപകടം നടന്നത്.കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്.തലപ്പാറ ദേശീയപാത നിർമാണം നടക്കുന്ന റോഡിൽ തലപ്പാറ പാലം കഴിഞ്ഞ്