വേങ്ങര: വേങ്ങര സ്വദേശിയായ പതിനഞ്ചുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയെന്ന രണ്ടു കേസുകളിൽ വയോധികനടക്കം രണ്ടു പേരെ മലപ്പുറം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. 2022 ജൂൺ മാസത്തിലും പിന്നീട് പലതവണയും കുട്ടിയെ പീഡിപ്പിച്ചുവെന്ന കേസിൽ വേങ്ങര കച്ചേരിപ്പടി വലിയോറ ഇല്ലിക്കൽ സൈതലവി (66)യെ കോടതി റിമാന്റ് ചെയ്തു. സ്കൂൾ ബസ് കാത്തു നിൽക്കുകയായിരുന്ന കുട്ടിയെ സ്വന്തം ഓട്ടോറിക്ഷയിൽ കയറ്റി പ്രതിയുടെ വീട്ടിൽ കൊണ്ടു പോയി പീഡിപ്പിക്കുകയും അശ്ലീല വീഡിയോ കാണിച്ചു നൽകിയെന്നുമാണ് കേസ്. 2022 ആഗസ്റ്റ് മാസത്തിൽ ഇതേ കുട്ടിയെ ബൈക്കിൽ കയറ്റിക്കൊണ്ടുപോയി പുതുപള്ളിയിലെ മൂത്രപ്പുരയിൽ വെച്ച് പീഡിപ്പിച്ചുവെന്നാണ് വേങ്ങര പത്തമൂച്ചി ചേലൂപ്പാടത്ത് അബ്ദുൽ ഖാദർ (47)നെതിരെയുള്ള കേസ്. വേങ്ങര പൊലീസ് ഇൻസ്പെക്ടർ എം മുഹമ്മദ് ഹനീഫ അറസ്റ്റ് ചെയ്ത ഇരു പ്രതികളെയും
കോടതി റിമാന്റ് ചെയ്ത് മഞ്ചേരി സ്പെഷ്യൽ സബ് ജയിലിലേക്കയച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ