ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

SSLC 2024 പരീക്ഷാഫലം: 99.69 ശതമാനം വിജയം

മരണപെട്ടു

വേങ്ങര: വലിയോറ മുത ലമാട് പരേതനായ വൈ ദ്യക്കാരൻ കാഞ്ഞിരിത്തിങ്ങൽ മൊയ് തീൻ കുട്ടി മാസ്റ്ററുടെ ഭാര്യ ഉമ്മുകുത്സു 74 വയസ് മരണപെട്ടു. ഖബറ ടക്കം ഇന്ന് രാവിലെ 10 മണിക്ക് മുതലമാട് ജു മാമസ്ജിദ് ഖബർസ്ഥാ നിൽ. മക്കൾ: സലീം, അൻവർ, നയീം ബാപ്പു . അലി ഹസൻ, മുംതാസ്, വഹീദ, സഹീറ, മരുമക്കൾ: മമുണ്ണി കുറ്റിപ്പാല, യാസർ അറഫാത്ത് ചേറൂർ, സമീറ, റൂബി, ജംഷീറ, റിസാന. സഹോദര ങ്ങൾ: അഹമ്മദ് കുട്ടി, ബീരാൻ കുട്ടി, ഹംസ, അലി, അസിസ്, സൈന, ഖദീജ, നഫീസ,

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

വലിയോറ ഈസ്റ്റ് AMUP സ്കൂളിൽ ലഹരി മുക്ത കേരളം പദ്ധതിയുടെ ജാഗ്രത സമിതി രൂപീകരിച്ചു

വലിയോറ ഈസ്റ്റ് എ.എം.യു.പി.സ്കൂളിൽ  ലഹരി മുക്ത കേരളം പദ്ധതിയുടെ  ജാഗ്രത സമിതി രൂപീകരിച്ചു ഉച്ചക്ക്  2.30 ന്ന്  സ്കൂൾ pta പ്രസിഡന്റ് അബ്ദുൾഖാദറിന്റെ  അധ്യക്ഷതയിൽ നടന്ന ജാഗ്രത സമിതി രൂപീകരണ യോഗം  വേങ്ങര HSO മുഹമ്മദ്‌ ഹനീഫ ഉത്ഘാടനം ചെയ്തു  വിവിധ മേഖലകളിലെ ആളുകളെ ഉൾപ്പെടുത്തി ജാഗ്രത സമിതി രൂപീകരിച്ചു പരിപാടിയിൽ  ഹെഡ്മാസ്റ്റർ, സ്കൂൾ മാനേജർ,ബ്ലോക്ക് പഞ്ചായത്ത്, പഞ്ചായത്ത് ജനപ്രതിനിതികൾ,PTA പ്രധിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിതികൾ, ക്ലബ്ബ്‌ -സാഹുഹിക സംഘടന പ്രതിനിതികൾ, പള്ളി -അമ്പല കമ്മറ്റി പ്രതിനിതികൾ മുതലായവർ പങ്കെടുത്തു

​കോട്ടയ്ക്കലില്‍ MDMA ലഹരിമരുന്നുമായി മൂന്നുപേര്‍ പിടിയില്‍; ബെംഗളൂരുവില്‍നിന്ന് കൊണ്ടുവന്ന് വില്പന.‌

കോട്ടക്കൽ: ബെംഗളൂരുവില്‍നിന്ന് വില്പനക്കായി എത്തിച്ച എം.ഡി.എം.എ. ലഹരിമരുന്നുമായി മൂന്നുപേര്‍ കോട്ടയ്ക്കലില്‍ പിടിയില്‍. പുറങ്ങ് കാഞ്ഞിരമുക്ക് സ്വദേശി മുസ്തഫ ആഷിഖ് (26) പെരുമ്പടപ്പ് ഐരൂര്‍ സ്വദേശികളായ വെളിയത്ത് ഷാജഹാന്‍ (29) വെളിയത്ത് ഹാറൂണ്‍ അലി (29) എന്നിവരെയാണ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ടീമും കോട്ടയ്ക്കല്‍ പോലീസും ചേര്‍ന്ന് പിടികൂടിയത്. ഇവരില്‍നിന്ന് 50 ഗ്രാം എം.ഡി.എം.എ.യും പിടിച്ചെടുത്തു. ബെംഗളൂരുവില്‍നിന്ന് സിന്തറ്റിക് ലഹരിമരുന്നുകള്‍ മലപ്പുറം ജില്ലയില്‍ എത്തിച്ച് വില്പന നടത്തുന്ന സംഘങ്ങളെക്കുറിച്ച് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരാഴ്ചയോളം നീണ്ട നിരീക്ഷണത്തിന് ശേഷമാണ് പ്രതികള്‍ വലയിലായത്. അയല്‍സംസ്ഥാനങ്ങളില്‍നിന്ന് ലഹരിമരുന്ന് കടത്തുന്ന ഇത്തരംസംഘങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും ലഹരിമാഫിയക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി എസ്.സുജിത്ത് ദാസ് പറഞ്ഞു

കോട്ടക്കലിലേത് ഭൂചലനം എന്ന് ജർമൻ ഏജൻസി

മലപ്പുറം ജില്ലയിലെ കോട്ടക്കലിൽ ഇന്നലെ രാത്രി പത്തരയോടെ  ഉണ്ടായ ഭൂമിക്കടിയിൽ നിന്നുള്ള ശബ്ദം ഭൂചലനം ആകാം എന്ന് വിദേശ സ്വകാര്യ ഏജൻസി. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇല്ല.  അന്താരാഷ്ട്ര ഭൂചലന നിരീക്ഷകരായ ജർമൻ സ്വകാര്യ ഏജൻസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്നലെ രാത്രി 10. 26നാണ് ആദ്യം പ്രകമ്പനം അനുഭവപ്പെട്ടത്. വീണ്ടും ഭൂമിയിൽനിന്ന് ശബ്ദം ഉണ്ടായി. ചില വീടുകൾക്ക് വിള്ളലുണ്ടാക്കുകയും ചെയ്തു. തുടർന്ന് പ്രദേശങ്ങളിൽ നിന്നുള്ള ജനങ്ങൾ വീടുവിട്ട് പുറത്തേക്ക് ഇറങ്ങി. കോട്ടക്കൽ, സ്വാഗതമാട്, ക്ലാരി തുടങ്ങിയ പ്രദേശങ്ങളിലാണ് പ്രധാനമായും പ്രകമ്പനം അനുഭവപ്പെട്ടത്. എന്നാൽ തീവ്രത എത്രയെന്ന് ഇപ്പോഴും സ്ഥിരീകരണമില്ല. 2.8 തീവ്രതയാണ് ഉള്ളതെന്നും 10 കിലോമീറ്റർ ആഴ്ചയിലാണ് പ്രഭവ കേന്ദ്രമെന്നും ജർമൻ ആസ്ഥാനമായ ഏജൻസി വ്യക്തമാക്കിയതായി സ്വകാര്യ കാലാ സ്ഥ നിരീക്ഷകരായ മെറ്റ്ബീറ്റ് വെതർ അറിയിച്ചു. മലപ്പുറത്തുനിന്ന് 11 കിലോമീറ്റർ തെക്കുപടിഞ്ഞാറെയാണ് ഭൂചലനം അനുഭവപ്പെട്ടത് എന്നാണ് ഏജൻസിയുടെ നിരീക്ഷണം . ഇന്നലെ രാത്രി മഹാരാഷ്ട്രയുടെ ഉസ്മാനബാദിലും ഭൂചലനം ഉണ്ടായിരുന്നു. 1.6 തീവ്രതയാണ്

മലപ്പുറം ജില്ലയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു

മലപ്പുറം- മലപ്പുറം ജില്ലയിലുടെ ചില ഭാഗങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. എടരിക്കോട്, അമ്പലവട്ടം, ആമപ്പാറ, പറപ്പൂർ ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. രാത്രി പത്തരയോടെയാണ് ഭൂചലനം ഉണ്ടായത്. ശബ്ദം കേട്ടതായും ചിലർ അറിയിച്ചു. മറ്റു അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഭൂമിക്കടിയിൽ നിന്നും ഭയാനക ശബ്ദം; ജനങ്ങൾ പരിഭ്രാന്തരായി വീടുവിട്ടിറങ്ങി മലപ്പുറം:കോട്ടക്കൽ ഭൂമിക്കടിയിൽ നിന്നും ഭയാനകമായ ശബ്ദം കേട്ട് ജനങ്ങൾ പരിഭ്രാന്തിയിൽ വീടുവിട്ടിറങ്ങി. കോട്ടക്കൽ മേഖലയിൽ ആമപ്പാറ ചിനക്കൽ, ചെങ്കുവെട്ടി, സ്വാഗതമാട് ,പാലത്തറ ,അമ്പലവട്ടം, ക്ലാരി, കോഴിച്ചെന ,കൊഴൂർ ,ചെറുശ്ശോല മേഖലകളിലാണ് സംഭവം. ചൊവ്വാഴ്ച രാത്രി പത്തു മണിക്കും 10.05നുമാണ് മുരൾച്ച പോലെ ശബ്ദം കേട്ടത്. രണ്ട് സമയങ്ങളിലായി ശബ്ദം ഉണ്ടായതോടെ പ്രദേശത്തുകാർ ഭീതിയിലായി. ഇതിന് പിന്നാലെയാണ് പത്തരക്ക് കൂടുതൽ കടുത്ത ശബ്ദം വീണ്ടും ഉണ്ടായത്. ന്യൂസ് ലൈവ് ഇടിമിന്നൽ ആണെന്നായിരുന്നു ആദ്യം നാട്ടുകാർ കരുതിയത്. ചിലർക്ക് ശരീരത്തിൽ തരിപ്പ് അനുഭവപ്പെട്ടതായും ചിലയിടങ്ങളിൽ വീടുകൾക്ക് വിള്ളൽ വന്നതായും പറയുന്നു. ഭൂമി കുലുക്കമാണെന്ന്

കേരളത്തില്‍ നരബലി? തിരുവല്ലയില്‍ രണ്ട് സ്ത്രീകളെ കൊന്ന് കഷണങ്ങളാക്കി കുഴിച്ചിട്ടു

കേരളത്തില്‍ നരബലി? തിരുവല്ലയില്‍ രണ്ട് സ്ത്രീകളെ കൊന്ന് കഷണങ്ങളാക്കി കുഴിച്ചിട്ടു കൊച്ചി: എറണാകുളത്തുനിന്ന് രണ്ട് സ്ത്രീകളെ കടത്തിക്കൊണ്ടുപോയി കൊലപ്പെടുത്തി. കൊച്ചി പൊന്നുരുന്നി സ്വദേശി പത്മവും കാലടി സ്വദേശിയായ മറ്റൊരു സ്ത്രീയുമാണ് കൊല്ലപ്പെട്ടത്. ഇവരെ തിരുവല്ലയില്‍ എത്തിച്ച് കൊലപ്പെടുത്തി കഷണങ്ങളാക്കിയ ശേഷം കുഴിച്ചിട്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. സംഭവം നരബലിയാണെന്ന് പോലീസ് സംശയിക്കുന്നുണ്ട്. പൊന്നുരുന്നി സ്വദേശിയും കടവന്ത്രയില്‍ ലോട്ടറി കച്ചവടക്കാരിയുമായ പത്മത്തെ സെപ്റ്റംബര്‍ 26 മുതല്‍ കാണാതായിരുന്നു. ഈ സംഭവത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്നവിവരങ്ങള്‍ കണ്ടെത്തിയത്. തിരുവല്ലയിലെ ദമ്പതിമാര്‍ക്ക് വേണ്ടി നരബലി നടത്താനായാണ് പത്മത്തെ കടത്തിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. സമാനരീതിയിലാണ് കാലടി സ്വദേശിയായ സ്ത്രീയെയും കൊലപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. സംഭവവുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ വൈകിട്ടോടെ പുറത്തുവിടുമെന്ന് പോലീസ് പറഞ്ഞു. തിരുവല്ലയിലെ ദമ്പതിമാര്‍ക്ക് സാമ്പത്തിക അഭിവൃദ്ധി ക

മുലായംസിംഗ് യാദവ് അന്തരിച്ചുലക്‌നൗ: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി സ്ഥാപകനുമായിരുന്നു

മുലായംസിംഗ് യാദവ് അന്തരിച്ചു ലക്‌നൗ: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി സ്ഥാപകനുമായ മുലായം സിങ് യാദവ് അന്തരിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 83 വയസായിരുന്നു. കഴിഞ്ഞ ദിവസമാണ് വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് അദ്ദേഹത്തെ ചികിത്സിച്ചിരുന്നത്. പ്രമുഖ സോഷ്യലിസ്റ്റ് നേതാവായ അദ്ദേഹം മൂന്നു തവണയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായത്. 1996 ജൂണ്‍ മുതല്‍ 1998 മാര്‍ച്ച്‌ വരെ ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ഐക്യമുന്നണി സര്‍ക്കാരില്‍ പ്രതിരോധ മന്ത്രിയായി കേന്ദ്രത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ചെറുപ്പത്തില്‍ രാം മനോഹര്‍ ലോഹ്യയുടെ പത്രാധിപത്യത്തിലുള്ള ജാന്‍ എന്ന പത്രമാണ് അദ്ദേഹത്തെ രാഷ്ട്രീയത്തിലേക്ക് അടുപ്പിച്ചത്. കലാലയ പഠനകാലത്ത് മുലായം വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുകയും ഒരു പ്രാവശ്യം പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇക്കാലത്ത് കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരായ റാലികളിലും പ്രക്ഷോഭങ്ങളിലും അദ്ദേഹം പങ്

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാർ ആശുപത്രിയിൽ മർകസു സഖാഫത്തി സുന്നിയ്യ അധികൃതർ രോഗശമനത്തിനായി എല്ലാവരും പ്രാർഥിക്കണമെന്നും അഭ്യർഥിച്ചു.

കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാർ ആശുപത്രിയിൽ കോഴി​ക്കോട്: അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാർ ആശുപത്രിയിൽ. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതായി മർകസു സഖാഫത്തി സുന്നിയ്യ അധികൃതർ അറിയിച്ചു. രോഗശമനത്തിനായി എല്ലാവരും പ്രാർഥിക്കണമെന്നും അഭ്യർഥിച്ചു.

മുനീറുൽ ഇസ്ലാം മദ്രസ നബിദിന പ്രോഗ്രാം LIVE

LIVE Part 4 Part3  part 2 part 1

നബിദിന റാലിയിൽ രമ്യ ഹരിദാസ് MP പാടുന്നു Ramya Haridas MP

വലിയോറ പുത്തനങ്ങാടിയിൽ നബിദിന പരിപാടിക്ക് 2 ലക്ഷം ഈർക്കിൾ ഉപയോഗിച്ച് നിർമിച്ച കവാടം video കാണാം

വേങ്ങര ബസ് സ്റ്റാന്റ് നവീകരണത്തിന് ലെൻസ്ഫെഡ് മാസ്റ്റർപ്ലാൻ സമർപ്പിച്ചു.

വേങ്ങര ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാന്റും,  അനുബന്ധ കെട്ടിടങ്ങളും നവീകരിക്കുന്നതിന് വേണ്ടി ലെൻസ്ഫെഡ് വേങ്ങര യൂണിറ്റ് മാസ്റ്റർ പ്ലാൻ സമർപ്പിച്ചു. ലെൻസ്ഫെഡ് യൂണിറ്റ് പ്രസിഡന്റ് ദുൽഖിഫിൽ ടി.ടിയുടെ അധ്യക്ഷതയിൽ  വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് *കെ.പി ഹസീന ഫസൽ* ഉൽഘാടനം ചെയ്ത ലെൻസ്ഫെഡ് വേങ്ങര യൂണിറ്റ് കൺവെൻഷനിൽ വെച്ച് മാസ്റ്റർ പ്ലാനിന്റെ സമർപ്പണം ലെൻസ്ഫെഡ് ജില്ലാ സെക്രട്ടറി *വി കെ എ റസാഖ്* ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്  നൽകി  നിർവ്വഹിച്ചു.   ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ കുഞ്ഞിമുഹമ്മദ്, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എ.കെ സലിം , ലെൻസ് ഫെഡ് ഏരിയാ പ്രസിഡന്റ് റിയാസലി ലെൻസ്ഫെഡ് ഏരിയ സെക്രട്ടി സക്കീർ ,ഗ്രാമ പഞ്ചായത്ത് മെമ്പർ കുറുക്കൻ മുഹമ്മദ്, ലെൻസ് ഫെഡ് യുണിറ്റ് സെക്രട്ടറി സഹീർ അബ്ബാസ് നടക്കൽ, ട്രഷറർ സ്വാലിഹ് ഇ വി ,എം ഡി രഘുരാജ്, അബ്ദുൽ മജീദ്, അഫ്സൽ പി.പി, മുഹമ്മദ് കെ എന്നിവർ പ്രസംഗിച്ചു. ലെൻസ്ഫെഡ് നൽകിയ മാസ്റ്റർ പ്ലാനിന്റെ അവതരണം ലെൻസ് ഫെഡ് മാസ്റ്റർ പ്ലാൻ  സമിതി അംഗം ഇസ്മയിൽ കെ സി നിർവ്വഹിച്ചു.

കൂടുതൽ വാർത്തകൾ

3 ഗജവീരന്മാർ അണിനിരക്കുന്ന വലിയോറ ഫെസ്റ്റ് ഇന്നും നാളെയും

   കഴിഞ്ഞ രണ്ട് വർഷമായി വലിയോറ പരപ്പിൽ പാറ ആസ്ഥാനമായി നടത്തിവരുന്ന വലിയോറ ഫെസ്റ്റിന്റെ മൂനാം സീസൺ ഈ വരുന്ന 4,5 തിയ്യതികളിലായി നടത്തപെടുന്നു, ഇതിനൊട് അനുഭന്ധിച്ചുള്ള കമ്മറ്റി ഓഫീസ് വലിയോറ പരപ്പിൽ പാറയിൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ഫെസ്റ്റിൽ അക്കരമ്മൽ പ്രസാദ്,കൊളക്കാടൻ ഗണപതി,കൊളക്കാടൻ കൃഷ്ണൻ കൂട്ടി എന്നീ 3 ഗജവീരന്മാരും,ബന്റ്റ്റ് മേളവും, ശിങ്കരിമേളവും, ദർബാർ കോട്ടകലിന്റെ കോൽക്കളിയും,അൽ ആമീൻ ഗ്രൂപ്പിന്റെ അറബന മുട്ടും,ടീം ജുമൈലത് കോഴിക്കോടിന്റെ ഒപ്പനയും അരങ്ങേറും . കൂടാതെ വാദ്യമേളത്തിന്റെ അകമ്പാടിയോടെ വീവിധ ഭാഗങ്ങളിൽനിന്നുള്ള വരവുകളും ഉണ്ടാവും,നാലാം തിയതി സ്റ്റേജ് പ്രോഗ്രാകുകളും അഞ്ചാം തിയതി മെയിൻ പരിപാടികളും അരങ്ങേറും വലിയോറ ഫെസ്റ്റ് 2024 ലെ വിഡിയോസും, ഫോട്ടോസും കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

കോട്ടുമലയിൽ പുഴയിൽ വേങ്ങര വെട്ടുതോട് സ്വദേശികളായ രണ്ട് യുവതികൾ മുങ്ങി മരിച്ചു

ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.  രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.

വലിയോറ മിനിബസാർ സ്വദേശി ഒസ്സാൻ കാദർ മരണപ്പെട്ടു

വലിയോറ മിനിബസാർ സ്വദേശി ദാറുൽ മആരിഫ് അറബി കോളേജിന് പിറക് വശം താമസിക്കുന്ന പരേതനായ ഒസ്സാൻ മുഹമ്മദ് കാക്ക എന്നവരുടെ മകൻ  ഒസ്സാൻ ഖാദർ എന്നവർ ഇന്ന് രാവിലെ മരണപെട്ടു. രാവിലെ വീട്ടിൽ വെച്ച് നെഞ്ച് വേദന ഉണ്ടായതിനെ തുടർന്ന് ഹോസ്പിറ്റലിലെക്ക് കൊണ്ട് പോകുകയായിരുന്നു. മയ്യത്ത്മു നിസ്കാരം ഇന്ന്മ്പ്പു ഉച്ചക്ക്ത്ത 12 മണിക്ക് വലിയോറ പുത്തനങ്ങാടി ജുമാ മസ്ജിത്തിൽ. കുറെ കാലം മുമ്പ് വലിയോറ പുത്തനങ്ങാടിയിൽ  ബാർബർ ഷോപ്പ് നടത്തിയിരുന്നു. ഒരാഴ്ച്ച മുമ്പ് ഇദ്ദേഹത്തിന്റെ സഹോദരിയും മരണപെട്ടിരുന്നു അവരെയും നമ്മളേയും അള്ളാഹു സ്വർഗത്തിൽ ഒരു മിച്ച് കുട്ടട്ടെ ആമീൻ മരണ വാർത്ത വലിയോറ: അടക്കാപ്പുര ഇരുകുളം സ്വദേശി *തെക്കുവീട്ടിൽ ഇല്ലിക്കൽ കുഞ്ഞായമ്മ* അൽപ സമയം മുമ്പ് സഹോദരൻ ഇല്ലിക്കൽ കുഞ്ഞി മുഹമ്മദ്‌ കാക്കയുടെ വീട്ടിൽ വെച്ച് മരണപ്പെട്ട വിവരം അറിയിക്കുന്നു. (ഐ.മുഹമ്മദ്‌ പറമ്പിൽപടി റിട്ട: സബ് കളക്ടർ, ഇല്ലിക്കൽ കുഞ്ഞിമുഹമ്മദ്‌ കാക്ക ഇരുകുളം എന്നവരുടെ സഹോദരി)  പരേതയുടെ ജനാസ നമസ്കാരം ഇന്ന് വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് വലിയോറ മുതലമാട് മഹല്ല് ജുമാ മസ്ജിദിൽ انا لله وانا اليه راجعون കുന്നുംപു

പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാലുപേർക്ക് പരുക്ക്

വേങ്ങര : വലിയോ പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരുക്കേറ്റു. ചെമ്മാട് -മുതലമാട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസും ഓട്ടോയും തമ്മിലാണ് കൂട്ടിഇടിച്ചത്. ഓട്ടോ ഡ്രൈവർ പരപ്പനങ്ങാടി സ്വദേശി  അഷ്റഫ് (45), ഓട്ടോ യാത്രക്കാരനായ തമിഴ്‌നാട് സ്വദേശി, ബസ് യാത്രകാരിയായ അരികുളം സോദേശിനികളായ കുറുമുഞ്ചി ബീക്കുട്ടി ട്ട(47), സഹോദരി സുമയ്യത്ത് (38) എന്നിവർക്കാണ് പരുക്കേ റ്റത്. ഇവർ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

വലിയോറ ഫെസ്റ്റ് 2024 കൊട്ടികലാശം വീഡിയോ കാണാം

തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാർ വയനാട്ടിൽ അപകടത്തിൽപ്പെട്ടു, ഒരാൾ മരണപ്പെട്ടു.

തിരൂരങ്ങാടി: കുടുംബസമേതം യാത്ര പോയവരുടെ വാഹനം മരത്തിലിടിച്ചു മറിഞ്ഞു അധ്യാപകൻ മരിച്ചു. തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയും കൊളപ്പുറം ഗവ.ഹൈസ്‌കൂൾ അധ്യാപകനുമായ കെ.ടി.ഗുൽസാർ (44) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വയനാട് കരിയോട് ചെന്നലോട് വെച്ചാണ് അപകടം. കുടുംബ സമേതം കൽപ്പറ്റയിലേക്ക് യാത്രപോയതായിരുന്നു. കാറിൽ 7 പേരുണ്ടായിരുന്നതായാണ് വിവരം. കാർ മരത്തിലിടിച്ച് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് അറിയുന്നത്. ഭാര്യ ജസീല, മക്കളായ ലാസിൻ മുഹമ്മദ് (17), ലൈഫ, (7), ലഹിൻ (3), ഗുൽസാറിന്റെ സഹോദരിയുടെ മക്കളായ സിൽജ 12, സിൽത്ത 11 എന്നിവരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവരിൽ ചിലർക്ക് പരിക്കുകളുള്ളതായി അറിയുന്നു. ഇന്നലെ വയനാട്ടിൽ തിരൂരങ്ങാടിയിൽ നിന്നുള്ള കുടുംബം അപകടത്തിൽപെട്ട സംഭവം; ഒരു കുട്ടിയും മരിച്ചു.

വേങ്ങര ഊരകം നെല്ലിപറമ്പ് സ്വദേശിനിയായ യുവതിയും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ

മലപ്പുറം കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തിവന്ന സ്ത്രീകൾ ഉൾപ്പെട്ട അന്തർ സംസ്ഥാന ലഹരിക്കടത്തു സംഘത്തിലെ 2 പേർ പിടിയിലായി. മലപ്പുറം ഊരകം നെല്ലിപറമ്പ് സ്വദേശിനി കാവുങ്ങൽപറമ്പിൽ തഫ്സീന (33) , ഇവരുടെ സുഹൃത്ത് കൊണ്ടോട്ടി പുളിക്കൽ സ്വദേശി അമ്പലക്കൽ മുബഷീർ (36) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് 5.30 മണിയോടെ അരീക്കോട് പത്തനാപുരം പള്ളിക്കൽ എന്ന സ്ഥലത്തു വച്ചാണ് അരീക്കോട് എസ്ഐ ആൽബി തോമസ് വർക്കിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്.  ഇവരിൽനിന്നും 1.5 ലക്ഷം രൂപയോളം വിലവരുന്ന 31 ഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തു. ലഹരി മരുന്ന് കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. ബെംഗളൂരുവിൽനിന്നും ലഹരി വസ്തുക്കൾ മലപ്പുറം ജില്ലയിലേക്ക് കടത്തുന്ന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനികളാണ് ഇപ്പോൾ പിടിയിലായവർ. യാത്ര ചെയ്യുന്ന സമയം പരിശോധനകൾ ഒഴിവാക്കാൻ സ്ത്രീകൾ ഉൾപ്പെടെ ഫാമിലിയാണെന്ന വ്യാജനേയാണ് ലഹരി വസ്തുക്കൾ കടത്തിയിരുന്നത്. മുൻപും നിരവധി തവണ ലഹരി വസ്തുക്കൾ കടത്തിയിരുന്നതായി ഇവരിൽ നിന്നും മനസിലായിട്ടുണ്ട്. ഇവർ ഉൾപ്പെട്ട സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.  ഇവ

വേങ്ങര സൂര്യകാന്തി പാടത്ത് അഗ്രോ ഫെസ്റ്റ് ആരംഭിച്ചു video കാണാം

 വേങ്ങര സർവീസ് സഹകരണബാങ്കിന്റെ സഹകരണത്തോടെ കൂരിയാട് കാട്ടുപാടത്ത് അഗ്രോ ഫെസ്റ്റ് ആരംഭിച്ചു. കെ.എസ്.ഇ.ബി. സബ്‌സ്റ്റേഷന് സമീപമുള്ള രണ്ടേക്കർ വയലിൽ വിരിഞ്ഞ സൂര്യകാന്തിയാണ് അഗ്രോഫെസ്റ്റിന്റെ പ്രധാന ആകർഷണം. VIDEO ഇതോടൊപ്പം ചുവപ്പ്, മഞ്ഞ ചെണ്ടുമല്ലിപ്പൂക്കളുമുണ്ട്. പച്ചക്കറികളും വിവിധ ഇനത്തിലുള്ള തണ്ണിമത്തനും കണിവെള്ളരി അടക്കമുള്ള വിഭവങ്ങളും ഇവിടെ വില്പനയ്ക്കുണ്ട്. കർഷകരായ പള്ളിയാളി അബു (45), മേലയിൽ അബ്ദു റിയാസ് (36), പള്ളിയാളി ഹംസ (50), സനൽ അണ്ടിശ്ശേരി (34) എന്നീ കർഷകരാണ് ഭൂമി പാട്ടത്തിനെടുത്ത് വിത്തിറക്കിയത്. കർഷകർ വേങ്ങര സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് എൻ.ടി. അബ്ദുൽനാസറിന് അഗ്രോ ഫെസ്റ്റിന്റെ ലോഗോ നൽകി മേള ഉദ്ഘാടനംചെയ്തു. പി.പി. സഫീർബാബു, മടപ്പള്ളി ആരിഫ, ബാങ്ക് സെക്രട്ടറി സി. ഹമീദ് തുടങ്ങിയവർ പങ്കെടുത്തു 

തലപ്പാറ കെഎസ് ആർടിസി ബസ് മറിഞ്ഞ് അപകടം video

തൃശ്ശൂർ കോഴിക്കോട് ദേശീയപാതയിൽ തലപ്പാറ കെഎസ് ആർടിസി ബസ് മറിഞ്ഞ് അപകടം .വെള്ളിയാഴ്ചരാത്രി11:15 ന്നാണ്അപകടംസംഭവിച്ചത്, ബസ് 10 അടിയോളം താഴ്ച്ചയിലേക്കാണ് മറിഞ്ഞത്,അപകടം നടന്ന ഉടൻ നാട്ടുകാരും,മറ്റുവാഹനങ്ങളിലെ യാത്രകരും ചേർന്ന് ബസിൽ ഉണ്ടായിരുന്നവരെ പുറത്തെടുത്തു അടുത്തുള്ള ഹോസ്പിറ്റലുകളിലേക്ക് മാറ്റി ബസിൽ യാത്രക്കാർ കുറെ പേര് ഉണ്ടങ്കിലും എല്ലാവരും ചെറിയ പരുകുകളോടെ രക്ഷപെട്ടു എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ,കോഴിക്കോട്നിന്ന് എറണാകുളംപോകുന്ന ബസാണ് അപകടത്തിൽ പെട്ടത് പരിക്ക്പ റ്റിയവരെ കുടുതലും തിരുരങ്ങാടി താലൂക്ക് ബോസ്പിറ്റലിലേക്കാണ് കൊണ്ട് വന്നിടുള്ളത് *🚫ദേശീയ പാത തലപ്പാറ യിൽ കെ. എസ്. ആർ. ടി.സി. ബസ് വയലിലേക്ക് മറിഞ്ഞു വൻ ദുരന്തം ഒഴിവായി.80 ഓളം പേർക്ക് പരിക്ക്.* തിരൂരങ്ങാടി : ദേശീയപാത തലപ്പാറയിൽ കെ.എസ്. ആർ.ടി.സി.ബസ് വയലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ കുട്ടികളടക്കം എൺപതോളം പേർക്ക് പരിക്ക് പറ്റി. ഇന്നലെ രാത്രി 11മണിക്കാണ് അപകടം നടന്നത്.കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്.തലപ്പാറ ദേശീയപാത നിർമാണം നടക്കുന്ന റോഡിൽ തലപ്പാറ പാലം കഴിഞ്ഞ്