വേങ്ങര പഞ്ചായത്തിലെ പ്രധാന കൃഷിസ്ഥല മായ വലിയോറ പാടത്തുനിന്ന് കടലുണ്ടി പുഴയിലേക്ക് വെള്ളം ഒഴുകുന്ന വലിയോറ- വലിയതോട് നവീ കരിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.
ഏറെക്കാലമായി ഉന്നയിച്ച് വരുന്ന ഈ ആവശ്യം നടപ്പിലാക്കാത്തതി നാൽ പ്രദേശത്തെ കർഷകർ വലിയ പ്രതിഷേധത്തിലാണ്.
300 ഏക്കർ കൃഷി സ്ഥലമായ വലിയോറ പാടത്തിൽ നിന്നും വെള്ളം ഒഴുകി പോകുന്ന പ്രധാന തോടാണ് വലിയതോട്.
ഒരു കിലോമീറ്റർ നീളം വരുന്ന ഈ തോട് ശരാശരി എട്ട് മീറ്റർ വീതിയാണ് ഉള്ളത്.
ഇവിടെ തോട്ടിലേക്ക് മരങ്ങൾ വീണു സൈഡ്ഭിത്തി ഇല്ലാത്തതിനാൽ സൈഡ് ഇടിഞ്ഞും വെള്ളം ഒഴുകുന്നത് തടസ്സപ്പെട്ടനിലയിലാണ്
ഇതുമൂലം മണ്ണും ചെളിയും നിറഞ്ഞിരിക്കുകയാണ്.
ഇത് നീക്കം ചെയ്യണമെന്നും ഇതോടൊപ്പം മുഴുവൻഭാഗത്തും സൈഡ് ഭിത്തികെട്ടി സംരക്ഷിക്കണമെന്നുമാണ് വലിയോറ പാടശേഖരത്തിലെ കർഷകരുടെ ആവശ്യം.
ഈവിഷയവുമായി ബന്ധപ്പെട്ട് ഒരു വർഷം മുമ്പ് മുൻ കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാറിന്ന് വാർഡ് മെമ്പർ യൂസഫലി വലിയോറ നൽകിയ നിവേദനത്തെ തുടർന്ന് കേരള ലാൻഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ചു പോയെ ങ്കിലും തുടർ നടപടികൾ ഒന്നും ഉണ്ടായില്ല.
വി. സി. ബി ട്രാക്ടർ പാത അടക്കമുള്ള കാര്യങ്ങളാണ് ഈ തോട്ടിൽ പുതുതായി നിർമിക്കേണ്ടത്.
വലിയോറ വലിയതോട് ആരംഭിക്കുന്ന ചാലി പാടം മുതൽ കടലുണ്ടി പുഴയിൽ എത്തിച്ചേരുന്ന മൂഴിയൻ കടവ് വരെ ഒരു കിലോമീറ്റർ അധികം നീളം വരുന്ന ഈ തോട്ടിൽ അല്പം ചില ഭാഗത്ത് മാത്രമാണ് സൈഡ് ഭിത്തികെട്ടി സംരക്ഷിച്ചിട്ടുള്ളത്.
സൈഡ് ഭിത്തി കെ ട്ടാത്തതു മൂലം ഇവിടെയുള്ള വീടുകൾക്കും വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്.
ഈ തോടിന്റെ ഇരു സൈഡിലും സൈഡ് ഭിത്തി സംരക്ഷിക്കു ന്നതിനും വി.സി.ബി.കം ട്രാക്ടർ പാത നിർമ്മിക്കുന്നതിനും ഏകദേശം 10 കോടിയോളം ചിലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇത്രയും സംഖ്യഒന്നിച്ചു ചെലവാക്കാൻ ത്രിതല പഞ്ചായത്തുകൾക്ക് സാധിക്കാത്ത അവസ്ഥയും നിലവിലുണ്ട്. ആയതിനാൽ നബാർഡ് ന്റെ യോ റീബിൽഡ് കേരള യുടെ യോ പദ്ധതിയിലുൾപ്പെടുത്തി അടിയന്തരമായി തോട് നവീകരണപദ്ധതി നടപ്പിലാക്കണമെന്നാണ് പ്രദേശത്തെ കർഷകരുടെ ആവശ്യം.
ഇതിനായി പദ്ധതി തയ്യാറാക്കി സ്ഥലം എംഎൽഎ മുഖേന കൃഷി- ജലസേചന വകുപ്പ് മന്ത്രി മാരെ നേരിൽ കണ്ട് കാര്യങ്ങൾ അവതരിപ്പിക്കുമെന്നും വാർഡ് മെമ്പർമാരായ യൂസഫലി വലിയോറ യും മടപ്പള്ളി മജീദും പറഞ്ഞു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ