ഒരു നാടിന് മൂന്നര പതിറ്റാണ്ടുകളോളം അറിവ് നുകർന്ന് കൊണ്ടിരുന്ന അധ്യാപികമാരെ വനിതാ ദിനത്തിൽ ആദരിച്ച് കൊണ്ട് പരപ്പിൽ പാറ യുവജന സംഘം ( PYS) മാതൃകയായി. ക്ലബ്ബ് പ്രസിഡന്റ് സഹീർ അബ്ബാസ് നടക്കലിന്റെ അധ്യക്ഷതയിൽ പരപ്പിൽപാറ അങ്കണവാടിയിൽ വെച്ച് നടന്ന ചടങ്ങ് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽ ബെൻസീറ ടീച്ചർ ഉത്ഘാടനം ചെയ്തു. വനിതാ ശാക്തീകരണം എന്ന വിശയത്തിൽ സെമിനാറും അതിന്റെ ഭാഗമായി ക്ലബ്ബിൽ കൂടുതൽ വനിതകളുടെ പ്രധിനിധ്യം ഉറപ്പ് വരുത്താനും യോഗം തീരുമാനിച്ചു. പ്രദേശത്തെ നൂറോളം വനിതകളാണ് പരിപാടിയിൽ സംഗമിച്ചത്. അദ്ധ്യാപികമാരായ സരോജിനി ടീച്ചർ, മോളി ടീച്ചർ, സുധ ടീച്ചർ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുഹിജാ ഇബ്രാഹിം, വേങ്ങര പഞ്ചായത്ത് അംഗങ്ങളായ കുറുക്കൻ മുഹമ്മദ്, പാറയിൽ ആസ്യ മുഹമ്മദ്, എ.കെ നഫീസ അംങ്കണവാടി വർക്കർ ബ്ലസി, ക്ലബ്ബ് സെക്രട്ടറി അസീസ് കൈപ്രൻ, വനിത മെമ്പർമാരായ അമൃത എം.കെ,സവിത വി, ഹിസാനാബാനു എം എന്നിവർ പ്രസംഗിച്ചു. ക്ലബ് ഭാരവാഹികളായ , ശിഹാബ് ചെള്ളി അസ്ക്കർ കെ.കെ, സുഫൈൽ കെ, ഷിജി പാറയിൽ , ജംഷീർ ഇ.കെ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ഇല്ലിപ്പിലാക്കലിൽ പുലിയാണെന്ന് തോന്നിക്കുന്ന ജീവിയെ കണ്ടന്ന് ആളുകൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ രാത്രിയിൽ തിരച്ചിൽ നടത്തി എന്നാൽ നാട്ടുകാർക്ക് പുലിയെ കണ്ടതാൻ കഴിഞ്ഞില്ല ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം നാട്ടുകാർ തിരച്ചിൽ നടത്തുന്നു പ്രചരിക്കുന്ന വോയ്സുകൾ 👇 വാട്സ്ആപ്പിൽ പ്രചരിക്കുന്ന ഫോട്ടോസ് ഇല്ലിപ്പിലാക്കലിൽ നിന്നുള്ളതല്ല മുകളിലത്തെ വോയ്സുകൾ ഔദോഗിക അറിയിപ്പുകൾ അല്ല വാട്സ്ആപ്പിൽ പ്രചരിക്കുന്ന വോയ്സുകൾ മാത്രമാണ്.ഇല്ലിപ്പിലാക്കൽ പരിസരത്ത് കണ്ട ജീവി പുലിയാണെന്ന് ഫോറെസ്റ്റ്ഡിപ്പാർട്മെന്റ് ഇത് വരെ സ്ഥിതീകരിച്ചിട്ടില്ല. നാളെ കൂടുതൽ വ്യക്തത വാരും പുതിയ അപ്ഡേറ്റുകൾ അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയുക 👇