വിദ്യാർത്ഥിനി ബസ്സിൽ നിന്നും താഴെ വീണു; പോലീസ് മണിക്കൂറുകൾക്കകം വാഹനം കസ്റ്റഡിയിലെടുത്തു bus accident
തിരുരങ്ങാടി: തിരുരങ്ങാടി ഗവണ്മെന്റ് സ്കൂളിലെ ഒരു വിദ്യാർത്ഥിനി ബസ്സിൽ കയറുന്നതിനിടെ ബസ്സ് മുന്നോട്ട് എടുത്തപ്പോൾ ബസ്സിൽ നിന്നും താഴെവീണു.ആളുകൾ ബഹളം വെച്ചതിനെ തുടർന്ന് ഡ്രൈവറുടെ ശ്രദ്ധയിൽ പെടുകയും ബസ്സ് ഉടൻ നിർത്തുകയും ചെയ്തത്കൊണ്ട് അപകടത്തിൽ നിന്നും വിദ്യാർത്ഥിനി രക്ഷപെട്ടു.
ഇന്ന് രാവിലെ 8:30ന് കക്കാട് വെച്ച് തിരുരങ്ങാടി എം വി ടി പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘം വാഹനത്തിന്റെ രേഖകൾ പരിശോധിക്കുകയും ബസിന്റെ പെർമിറ്റ് ഹാജരാക്കാൻ ബസ് അധികൃതർക്ക് കഴിയാതിരിക്കുകയുമായിരുന്നു.
പരപ്പനങ്ങാടിയിൽ നിന്നും മഞ്ചേരിയിലേക്ക് പോകുന്ന ബസ്സാണ് കക്കാട് വെച്ച് പിടിചെടുത്തത്.വാഹനത്തിൽ മുഴുവൻ യാത്രക്കാർ ഉള്ളതിനാൽ യാത്രക്കാരെ മുഴുവൻ ഇറക്കിയതിന് ശേഷം വാഹനം തിരുരങ്ങാടി ആർ ടി ഒ ഓഫീസിൽ എത്തിക്കാൻ ഉത്തരവിടുകയായിരുന്നു.അപകടകരമായ രീതിയിൽ ബസ്സ് ഓടിച്ച ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്യാനും നടപടിയുണ്ട്.
തിരുരങ്ങാടി ഗവണ്മെന്റ് സ്കൂളിലെ വിദ്യാർത്ഥിനി ബസ്സിൽ കയറുന്നതിനിടെ ബസ്സ് മുന്നോട്ട് എടുത്തപ്പോൾ ബസ്സിൽ നിന്നും...
Posted by Fishinkerala by UNAISvaliyora on Thursday, 3 March 2022