ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ജയിലിൽ പോയ ബാപ്പ; ഓർമ്മയിലെ പൊട്ടുപോലെ ഉമ്മ; നമ്മിൽ നിന്ന് വിടപറഞ്ഞ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ജീവിതം.shihab thangal

*ജയിലിൽ പോയ ബാപ്പ; ഓർമ്മയിലെ പൊട്ടുപോലെ ഉമ്മ; നമ്മിൽ നിന്ന് വിടപറഞ്ഞ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ജീവിതം..!*

*ഇടമുറിയാതെ മഴ പെയ്യുന്നു. കൊടപ്പനക്കലെ തൊടിയില്‍ നിറയെ വെള്ളം. തൊടിക്കു പിന്നില്‍ കുത്തിയൊഴുകുന്ന കടലുണ്ടിപ്പുഴ. സുബഹിയുടെ വെള്ള കീറി വരുന്നതേയുള്ളൂ. പാനീസുവിളക്കിന്‍റെ വെട്ടം മയങ്ങിക്കിടന്ന കൊടപ്പനക്കലെ മുറ്റത്തേക്ക് ഒരു പൊലീസ് ജീപ്പു വന്നു ബ്രേക്കിട്ടു. പൂക്കോയ തങ്ങളെ അറസ്റ്റു ചെയ്യാന്‍ വന്നതാണ്. മുറ്റത്തിറങ്ങിയ പൊലീസുകാരോട് നിസ്‌കരിച്ചു വരാമെന്നു പറഞ്ഞു തങ്ങള്‍. വന്നവര്‍ക്ക് ചായ കൊടുത്തു. മക്കള്‍ ഉണരും മുമ്ബെ, ആ പൊലീസ് ജീപ്പ് പൂക്കോയ തങ്ങളെയും കൊണ്ട് മലപ്പുറം പൊലീസ് സ്റ്റേഷനിലേക്കു പോയി. അവിടന്ന് മഞ്ചേരി ജയിലിലേക്ക്. അവിടെ രണ്ടു ദിവസം. പിന്നീട് രണ്ടാഴ്ച കോഴിക്കോട്ടെ ജയിലിലും. വിവരമറിഞ്ഞ് തന്നെക്കാണാനെത്തിയ നാട്ടുകാരെ പൊലീസിന്‍റെ അഭ്യര്‍‌ത്ഥനയനുസരിച്ച്‌ ശാന്തമാക്കി തങ്ങള്‍.*

*1948ലെ ഹൈദരാബാദ് ആക്ഷന്‍ കാലത്ത് പാണക്കാട് പൂക്കോയ തങ്ങള്‍ അറസ്റ്റിലാകുമ്പോള്‍ ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് ഒരു വയസ്സ്. അന്ന് സ്‌കൂള്‍ ആറാം തരത്തിലായിരുന്നു ഹൈദരലി തങ്ങളുടെ ഇക്കാക്ക മുഹമ്മദലി ശിഹാബ് തങ്ങള്‍. ഇരുവരെയും കൂടാതെ ഖദീജ ബീക്കുഞ്ഞി ബീവി, മുല്ല ബീവി എന്നീ രണ്ടു സഹോദരിമാര്‍.*

*കൊടപ്പനക്കലില്‍ അറസ്റ്റ് പുതുമയുള്ള കാര്യമായിരുന്നില്ല. ഉപ്പാപ്പ സയ്യിദ് ഹുസൈന്‍ ആറ്റക്കോയ തങ്ങളെ അറസ്റ്റു ചെയ്തത് ബ്രിട്ടീഷുകാരായിരുന്നു. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍. ശിക്ഷാകാലത്ത് അന്യദേശത്തില്‍ കിടന്നാണ് അദ്ദേഹം മരണപ്പെട്ടത്.*

*അഹമ്മദ് പൂക്കോയ തങ്ങളുടെയും മര്‍യം എന്ന ചെറിഞ്ഞി ബീവിയുടെയും പുത്രന്മാരില്‍ മൂന്നാമനായി 1947 ജൂണ്‍ 15ന് പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടിലാണ് ഹൈദരലി തങ്ങളുടെ ജനനം. ഓത്തുപള്ളിയിലായിരുന്നു പ്രാഥമിക പഠനം. അഞ്ചാം തരം വരെയുള്ള പഠനം പാണക്കാട്ടെ ദേവധാര്‍ സ്‌കൂളില്‍. ആറു മുതല്‍ പത്തു വരെ (1965) കോഴിക്കോട് മദ്രസത്തുല്‍ മുഹമ്മദിയ്യ (എഎം) ഹൈസ്‌കൂളില്‍. പിവി മുഹമ്മദ് മാസ്റ്ററും ശേഷനാരായണ അയ്യരുമായിരുന്നു പ്രധാനാധ്യാപകര്‍.*

*കോഴിക്കോട്ടെ പഠനകാലത്ത് കുറ്റിച്ചിറയിലെ കെവി ഇമ്പിച്ചിക്കോയ തങ്ങളുടെ വീട്ടിലായിരുന്നു താമസം. ജ്യേഷ്ഠന്മാരായ മുഹമ്മദലി ശിഹാബ് തങ്ങളും ഉമറലി ശിഹാബ് തങ്ങളും എഎം ഹൈസ്‌കൂളില്‍ തന്നെയാണ് പഠിച്ചിരുന്നത്. ഒരു വര്‍ഷം മൂവരും ഒരുമിച്ചു താമസിച്ചു പഠിച്ചു. ഹൈദരലി തങ്ങള്‍ ആറില്‍ ചേര്‍ന്ന വര്‍ഷം എസ്‌എസ്‌എല്‍സി വിദ്യാര്‍ത്ഥിയായിരുന്നു മുഹമ്മദലി തങ്ങള്‍. സ്‌കൂള്‍ കാലത്ത് ഫുട്‌ബോള്‍ കളിക്കാരനായിരുന്നു.*

♦️ *ബാപ്പ കൈയില്‍ കൊടുത്ത പച്ചക്കൊടി;*
➖➖➖➖➖➖➖➖➖
*കോട്ടപ്പടി മൈതാനത്തെ ലീഗ് യോഗത്തിന് കൊണ്ടുപോയി ബാപ്പയാണ് ഹൈദരലി തങ്ങളെ പാര്‍ട്ടിയില്‍ 'ചേര്‍ത്തത്'. വേദിക്കരികിലെ തുണിക്കടയിലിരുന്നാണ് സമ്മേളനത്തിലെ പ്രസംഗം കേട്ടത്. പ്രസംഗവേദിയിലുണ്ടായിരുന്നത് ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബും സിഎച്ച്‌ മുഹമ്മദ് കോയയും കെ.സി അബൂബക്കര്‍ മൗലവിയും.*

*കൊടപ്പനക്കലെ പൂമുഖത്ത് ചെറുപ്പം മുതലേ കണ്ടു പരിചയിച്ചു കൊണ്ടത് ഒരു ലീഗ് നേതാവും തങ്ങള്‍ക്ക് അന്യനായിരുന്നില്ല. ഖാഇദെ മില്ലത്തിനെയും സിഎച്ചിനെയും ബാഫക്കി തങ്ങളെയും ആദ്യമായി കാണുന്നതും പാണക്കാട്ടു വച്ചു തന്നെ. ബാഫഖി തങ്ങളെ പിടിക്കോഴി സൂപ്പു നല്‍കിയാണ് കൊടപ്പനക്കല്‍ വീട്ടില്‍ സത്കരിച്ചിരുന്നത് എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ബാഫഖി തങ്ങളുടെ മകള്‍ ശരീഫ ഫാത്തിമ ബീവിയെയാണ് ജ്യേഷ്ഠന്‍ മുഹമ്മദലി ശിഹാബ് തങ്ങള്‍ വിവാഹം കഴിച്ചത്.*

*ഉപ്പ, ഹൈദരലി തങ്ങള്‍ക്ക് ഹരിതശോഭയുള്ള നിറവാണ് എങ്കില്‍ ഉമ്മ ഒരോര്‍മപ്പൊട്ടു മാത്രമാണ്. 1950ല്‍ കോയമ്പത്തൂരിലെ ആശുപത്രിയില്‍ വച്ച്‌ തങ്ങള്‍ക്ക് മൂന്നു വയസ്സുള്ളപ്പോഴാണ് ഉമ്മ മരിച്ചത്. ഉമ്മ മരിച്ച ശേഷം വളരെ മുതിരുന്നതു വരെ ബാപ്പക്കൊപ്പമായിരുന്നു ഹൈദരലി തങ്ങളുടെ കിടപ്പ്.*

♦️ *'അധികപരിഗണന വേണ്ട';*
➖➖➖➖➖➖➖➖➖
*പത്താം തരത്തിനു ശേമാണ് തങ്ങള്‍ മതപഠന മേഖലയിലേക്ക് തിരിഞ്ഞത്. മലപ്പുറം തിരുന്നാവായ കോന്നല്ലൂര്‍ ജുമാ മസ്ജിദിലായിരുന്നു ആദ്യത്തെ ദര്‍സ് (മതപഠനം). കെകെ കുഞ്ഞാലന്‍കുട്ടി മുസ്‌ലിയാരായിരുന്നു ഉസ്താദ്. വിവിധ വീടുകളില്‍ പോയാണ് അന്ന് വിദ്യാര്‍ത്ഥികള്‍ ഭക്ഷണം കഴിച്ചിരുന്നത്. കായല്‍മഠത്തിലെ പാറളാത്ത് വീട്ടിലായിരുന്നു ഹൈദരലി തങ്ങളുടെ ചെലവ്. പലപ്പോഴും തങ്ങള്‍ക്കുള്ള ഭക്ഷണം വീട്ടിലേക്ക് എത്തിച്ചു കൊടുക്കുകയായിരുന്നു പതിവ്. എന്നാല്‍ മറ്റുള്ളവര്‍ക്കില്ലാത്ത പരിഗണന തന്റെ മകനു വേണ്ടെന്ന നിലപാടിലായിരുന്നു ഉപ്പ പൂക്കോയ തങ്ങള്‍. പൂക്കോയ തങ്ങളുടെ കുട്ടിയെന്ന പരിഗണനയാണ് അന്ന് തങ്ങള്‍ക്ക് ലഭിച്ചു കൊണ്ടിരുന്നത്.*

*രണ്ടു വര്‍ഷത്തിനു ശേഷം പൊന്നാനി മഊനത്തുല്‍ ഇസ്‌ലാം സഭയ്ക്ക് കീഴിലുള്ള അറബിക് കോളജില്‍ ചേര്‍ന്നു. കെകെ അബ്ദുല്ല മുസ്‌ലിയാര്‍ ആയിരുന്നു പ്രധാന ഉസ്താദ്. നാട്ടിക വി. മൂസ മുസ്‌ലിയാര്‍ അവിടത്തെ സഹപാഠിയായിരുന്നു. പൊന്നാനിയില്‍നിന്നാണ് പട്ടിക്കാട് ജാമിഅ നൂരിയ്യയിലേക്ക് ഫൈസി ബിരുദത്തിനായി പോയത്. ജാമിഅയില്‍ ചേരുന്ന വേളയില്‍ അവിടത്തെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു ഉമര്‍ അലി ശിഹാബ് തങ്ങള്‍. ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, കുമരംപുത്തൂര്‍ മുഹമ്മദ് മുസ്‌ലിയാര്‍ എന്നിവരായിരുന്നു പ്രധാന ഗുരുനാഥന്മാര്‍.*

♦️ *തിരമുറിയാത്ത തിരക്കിലേക്ക്;*
➖➖➖➖➖➖➖➖➖
*1973ല്‍ ജാമിഅയില്‍ പഠിക്കുന്ന വേളയിലാണ് സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ രൂപീകരിക്കപ്പെടുന്നത്. അതിന്റെ ആദ്യ പ്രസിഡണ്ടായി. അതേവര്‍ഷമാണ് ബാഫഖി തങ്ങള്‍ അന്തരിച്ചത്. ജാമിഅ വിട്ടതോടെ വേദികളില്‍ നിന്ന് വേദികളിലേക്കുള്ള ഓട്ടമായി. അതിനിടെ 1975ല്‍ വിവാഹം. മദ്രാസിലെ വ്യാപാര പ്രമുഖനും മദ്രാസ് മലബാര്‍ മുസ്‌ലിം അസോസിയേഷന്‍ നേതാവുമായിരുന്ന കെ.പി സയ്യിദ് അബ്ദുല്ലക്കോയ ബാഫഖിയുടെ മകള്‍ ശരീഫ സുഹറാബിയായിരുന്നു വധു. അതിനിടെ, 1975 ജൂലൈയില്‍ പിതാവ് പൂക്കോയ തങ്ങളുടെ മരണം വ്യക്തിപരമായി തളര്‍ത്തി.*

♦️ *മരണത്തെ കുറിച്ച്‌ തങ്ങള്‍ പിന്നീട് സമൂഹമാധ്യമത്തില്‍ കുറിച്ചതിങ്ങനെ;*
➖➖➖➖➖➖➖➖➖
*'1975 ഏപ്രില്‍ മാസത്തില്‍ ബാംഗ്ലൂരില്‍ ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബിന്റെ മകളുടെ കല്യാണത്തിന് പോകുമ്ബോഴാണ് ബാപ്പക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുന്നത്. വിദഗ്ധ ചികിത്സ വേണമെന്ന് സി.എച്ചും ചാക്കീരിയും പറഞ്ഞു. അങ്ങനെ കോഴിക്കോട് നിര്‍മല ആശുപത്രിയിലേക്കും പിന്നീട് ബോംബെയിലെ ടാറ്റ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും കൊണ്ടുപോയി. ഞാനുമുണ്ടായിരുന്നു കൂടെ. ബാപ്പ ആശുപത്രിയില്‍ ഉണ്ടെന്നറിഞ്ഞ് ബോംബെ മലയാളികള്‍ കൂട്ടംകൂടി വരാന്‍ തുടങ്ങി. ജനങ്ങളെ നിയന്ത്രിക്കാന്‍ പറ്റാതായപ്പോള്‍ ചാക്കീരിയും അഹമ്മദാജിയുമെല്ലാം കൂടി അവരെ ആശ്വസിപ്പിച്ച്‌ പറഞ്ഞുവിട്ടു. പിന്നീട് വീട്ടിലേക്ക് പോന്നു. ജൂലൈ ആറിന് രാത്രി ആ തണല്‍ ഞങ്ങളെ വിട്ടകന്നു.'*

*ബാപ്പയുടെ വിയോഗ ശേഷമാണ് രാഷ്ട്രീയ-മത-സാമുദായിക രംഗങ്ങളില്‍ തങ്ങള്‍ സജീവമായി ഇടപെടുന്നത്. 1977ല്‍ മലപ്പുറം ജില്ലയിലെ പുല്‍പ്പറ്റ പഞ്ചായത്തിലെ പൂക്കൊളത്തൂരില്‍ മഹല്ല് പള്ളി- മദ്റസ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തു.*

*1990ല്‍ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ടായി ചുമതലയേറ്റു. സഹോദരന്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗത്തെ തുടര്‍ന്ന് 2009ല്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി. 2008 ല്‍ സഹോദരന്‍ സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ക്കു ശേഷം സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്റും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡന്റുമായി. ആയിരത്തിലധികം മഹല്ലുകളുടെ ഖാസിയുമാണ്.*

♦️ *ലീഗ് നേതൃത്വത്തില്‍;*
➖➖➖➖➖➖➖➖
*2009 ആഗസ്ത് ഒന്നിനായിരുന്നു മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണം. 1975 മുതല്‍ അദ്ദേഹം കൈയാളിയിരുന്ന അധികാര സ്ഥാനമാണ് ജ്യേഷ്ഠന്റെ വിയോഗ ശേഷം ഹൈദരലി തങ്ങള്‍ ഏറ്റെടുത്തത്. പാണക്കാട് കുടുംബത്തിന്റെ ജനസ്വാധീനം കണക്കിലെടുക്കുമ്ബോള്‍ മറ്റൊരു പേര് ലീഗ് നേതൃത്വത്തിന് മുമ്പിലുണ്ടായിരുന്നില്ല.*

*ബാപ്പയെയും ജ്യേഷ്ഠനെയും പോലെ സൗമ്യത തന്നെയായിരുന്നു ഹൈദരലി തങ്ങളുടെയും കൊടിയടയാളം. വിളിപ്പുറത്ത് അധികാരങ്ങള്‍ ഏറെയുണ്ടായിട്ടു പോലും അതില്‍ തൊട്ടുനോക്കാന്‍ പോലും അദ്ദേഹം തയ്യാറായില്ല. ലീഗിന്റെ സ്ഥാപക നേതാക്കളെ അറിഞ്ഞും അനുഭവിച്ചും പുതുതലമുറ നേതാക്കളെ പേരെടുത്തു വിളിച്ചുമുള്ള രാഷ്ട്രീയവിശുദ്ധി കൂടിയാണ് തങ്ങളുടെ മരണത്തോടെ നഷ്ടമാകുന്നത്. സ്നേഹത്തിന്‍റെ നറുമണം മാത്രം ചുരത്തിയ നാട്ടുകാരുടെ സ്വന്തം ആറ്റപ്പൂ കൂടിയാണ് മാളിയേക്കല്‍ വീടിന്‍റെ കോലായിയില്‍ നിന്ന് പടിയിറങ്ങിപ്പോകുന്നത്.*

അഭിപ്രായങ്ങള്‍

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

മറ്റു വാർത്തകൾ

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? aranjeelfish

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? അങ്ങനെ ഒരു മീൻ നമ്മുടെ പുഴകളിൽ ഉണ്ട്  ഇതാണ് നമ്മമുടെ അറിഞ്ഞീൽ എന്ന് വിളിക്കുന്ന മീൻ  ഇതിനെ ചിലയിടങ്ങളിൽ മുള്ളാം പറച്ചി എന്നും വിളിക്കാറുണ്ട്    നിങ്ങളുടെ നാട്ടിൽ ഈ മീനിനെ കണ്ടിട്ടുണ്ടോ? എന്താണ് നിങ്ങളുടെ നാട്ടിൽ ഇതിന്റെ പേര്? താഴെ കമന്റിൽ പറയണേ!"  ഇവയുടെ ശരീരത്തിൽ നിറങ്ങൾ നൽകുന്ന കോശങ്ങൾ വളരെ കുറവാണ്. അതുകൊണ്ടാണ് ലൈറ്റ് അടിക്കുമ്പോൾ ഒരു ഗ്ലാസ് കഷ്ണം പോലെ ഇവയുടെ ശരീരം സുതാര്യമായി കാണുന്നത് നമ്മുടെ പുഴകളിലെയും തോടുകളിലെയും പാറക്കൂട്ടങ്ങൾക്കിടയിലാണ് ഇവ കൂട്ടത്തോടെ ജീവിക്കുന്നത്.  വെള്ളത്തിലെ കൊതുകു ലാർവകളെ തിന്നു നശിപ്പിക്കുന്നതുകൊണ്ട് തന്നെ നമ്മുടെ പ്രകൃതിയിലെ ഒരു മികച്ച കൊതുക് നിർമാർജനി കൂടിയാണ് ഈ മീനുകൾ  പുറത്തെ മൂർച്ചയുള്ള മുള്ളുകളാണ് വലിയ മീനുകളുടെ ആക്രമണത്തിൽ നിന്ന് ഇവയെ രക്ഷിക്കുന്നത്.  എന്നാൽ ഇന്ന് പുഴകൾ മലിനമാകുന്നതുകൊണ്ട് നമ്മുടെ നാട്ടിൽ ഇവരൊക്കെ കുറഞ്ഞു ക്കൊണ്ടിരിക്കുകയാണ്.

പൂഴേൻ ' ചിലയിടങ്ങളിൽ ഇതിനെ വഴക്കപോത്തൻഎന്നും വിളിക്കാറുണ്ട്.

"നമ്മുടെ പുഴകളിൽ നിന്നൊക്കെ അപൂർവ്വമായി മാത്രം കൈകളിൽ കിട്ടുന്ന ഈ സുന്ദരൻ മീനിനെ നിങ്ങൾ കണ്ടിട്ടുണ്ടോ?  പ്രാദേശികമായി ഇതിനെ എന്ത് പേരാണ് വിളിക്കാറുള്ളത് എന്ന് അറിയാമോ?"  "ഇതാണ് നമ്മൾ മലയാളികളുടെ സ്വന്തം പൂഴേൻ ' ചിലയിടങ്ങളിൽ  ഇതിനെ വഴക്കപോത്തൻ എന്നും  വിളിക്കാറുണ്ട്.  നമ്മുടെ പുഴകളിലെ ചെളിയും മണലും നിറഞ്ഞ അടിത്തട്ടിലും പാറക്കെട്ടുകൾക്ക് ഇടയിലുമാണ് ഇവന്റെ പ്രധാന താവളം."  . ചൂണ്ടയിലും അപൂർവ്വമായി വലകളിലുമൊക്കെയാണ് ഇവന്മാര് കുടുങ്ങാറുള്ളത്."  "നിങ്ങളുടെ നാട്ടിലെ പുഴകളിൽ ഈ മീനിനെ കണ്ടിട്ടുണ്ടോ? നിങ്ങളുടെ നാട്ടിൽ ഇതിനെ എന്താ വിളിക്കാറ്? കമന്റിൽ പറയുമല്ലോ!  

ഗ്രാമസഭയിൽ സൗജന്യ പച്ചക്കറി വിത്ത്പാക്കറ്റ് വിതരണം ചെയ്തു

വേങ്ങര പഞ്ചായത്ത് 17 വാർഡിൽ നടന്ന ഗ്രാമസഭയിൽ പങ്കെടുത്ത കുടുംബങ്ങൾക്ക് സംസ്ഥാന കൃഷി വകുപ്പിന്റെ “ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം” പദ്ധതിയുടെ ഭാഗമായി ഓരോ കുടുംബത്തിനും ഒരു ചെറു പച്ചക്കറി വിത്ത് പാക്കറ്റ് സൗജന്യമായി വിതരണം ചെയ്തു. ഗ്രാമ സഭയിൽ വരുന്നവരെ പ്രോത്സാഹിപ്പിക്കുകയും, കൂടുതൽ കുടുംബങ്ങളെ വരും സഭയിലേക്ക് ആഗ്രശിപ്പിക്കുന്നതിന്റെയും ഭാഗമാറ്റിട്ടാണ് പച്ചക്കറി വിത്ത് പാക്കറ്റ് നൽകിയത്  എല്ലാ കുടുംബങ്ങളും ഈ വിത്തുകൾ കൃഷി ചെയ്ത് ഓണക്കാലത്ത് സ്വന്തം വീട്ടിൽ വിളയിച്ച വിഷരഹിത പച്ചക്കറികൾ ഉപയോഗിക്കുന്നതിന് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മെമ്പർ സബ്നഇബ്രാഹീം അഭ്യർത്ഥിച്ചു

ഇന്നത്തെ UDF ന്റെയും LDF ന്റെയും LIVE റോഡ് ഷോ കാണാം

വീഡിയോ പ്ലേ ആവുന്നില്ലകിൽ ഡെസ്ക്ക് ടോപ് മോഡിൽ വെബ്സൈറ്റ് തുറക്കുക അതിന്ന് വലത് സൈഡിലെ 3 പുള്ളികൾ ക്ലിക്ക് ചെയുക അപ്പോൾ തുറന്ന് വരുന്ന പേജിൽ ഡെസ്ക്ക് ടോപ്പ് മോഡിൽ ടിക്ക് ചെയ്യുക

നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന സ്‌നേക് ഹെഡ് മത്സ്യങ്ങളെ പരിചയപ്പെടാം.

സാധാരണയായി സ്നേക്ക്ഹെഡ് മത്സ്യങ്ങൾ  എന്നറിയപ്പെടുന്ന ഏഷ്യൻ തദ്ദേശവാസിയായ ചന്നിഡി കുടുംബത്തിലെ മത്സ്യങ്ങളുടെ ഒരു ജനുസ്സാണ് ചന്ന. ഈ ജനുസ്സിൽ 35-ൽ കൂടുതൽ സ്പീഷീസുകൾ ശാസ്ത്രീയമായി തിരിച്ചറിഞ്ഞിടുണ്ട്   അതിൽ നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന മത്സ്യങ്ങളെ പരിചയപ്പെടാം വരാൽ ജലാശയങ്ങളിൽ സാധാരണ കണ്ടു വരുന്ന ഒരു മത്സ്യമാണ് വരാൽ. ശാസ്ത്രനാമം :Channa striata. ബ്രാൽ, വ്രാൽ, കണ്ണൻ, കൈച്ചിൽ എന്നിങ്ങനെ പ്രാദേശികമായി അറിയപ്പെടുന്നു. ഇംഗ്ലീഷിൽ -chevron snakehead, striped murrel എന്നീ പേരുകളുണ്ട്. മൂന്ന് കിലോയോളം വലുതാകുന്നതാണ് ഈ മത്സ്യം. സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത് പുള്ളി വരാൻ ദക്ഷിണേന്ത്യയിലെ ജലസംഭരണികളിൽ സാധാരണയായി കണ്ടുവരുന്ന ഒരിനം ശുദ്ധജല മത്സ്യമാണ് പുള്ളിവരാൽ(Bullseye snakehead).(ശാസ്ത്രീയനാമം: Channa marulius).സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഇവയ്ക്കു് സാധിക്കും. മറ്...

കരിങ്കണ മീൻ karingana meen

മലയാളം :  കരിങ്കണ   Pseudosphromenus cupanus നമ്മുടെ ജലാശയങ്ങളിൽ കാണപ്പെടുന്ന ചെറിയൊരുമൽസ്യമാണിത്,ഈ മത്സ്യത്തെ ചുട്ടിച്ചി,കല്ലടമുട്ടി എന്നിമൽസ്യങ്ങളുടെ കുഞ്ഞാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്,ഈ മത്സ്യം രണ്ട് ഇഞ്ചികുടുതൽ വളരാറില്ല    

How to See who Views your Facebook Profile

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

ചുണ്ട ഇടാത്തവർക്കും വല്യപ്പോഴും ചുണ്ടയിടുന്നവർക്കും ഈ മത്സ്യം ഇന്നും അപ്പൂർവ മത്സ്യതന്നെയാണ് leaf fish Mud Perch Nandus Nandus

Kingdom: ജന്തുലോകം Phylum: Chordata Class: Actinopterygii Family: Nandidae Genus: Nandus Species: N. nandus Binomial name Nandus nandus ( Hamilton , 1822) ഒരു ശുദ്ധജല മത്സ്യമാണ് പൊരുക്ക് (Gangetic leaf fish / Mud Perch), ശാസ്ത്രീയ നാമം - Nandus Nandus. കേരളത്തിലെ മറ്റ് പ്രദേശങ്ങളിലെ മലയാളം പേരുകൾ മുതുക്കി, മൂതാടി, മുതുകല, മുതുപ്പില, മുതുകൊമ്പല, മുത്തി, മുത്തിപ്പൊരുക്ക്, ഉറക്കംതൂങ്ങി എന്നിങ്ങനെയാണ്. ഒലിവ് പച്ച നിറത്തിലുള്ള, പ്രത്യേക രൂപം ഒന്നുമില്ലാത്ത ഡിസൈൻ ഇവയുടെ ശരീരത്തിൽ ഉണ്ട്. ഇതിന്റെ ഡിസൈൻ പ്രത്യേകത നിമിത്തം ചിലയിടങ്ങളിൽ ഇതിനെ  അക്വേറിയങ്ങളിൽ  വളർത്തുന്നു. അപൂർവമായിക്കൊണ്ടിരിക്കുന്ന  ശുദ്ധജല മത്സ്യങ്ങളിൽ  ഒരു ഇനമാണ് ഇത്. ഞങ്ങൾ പൊരിക്ക് എന്ന പേരിൽ വിളിച്ചിരുന്ന ഈ മത്സ്യത്തെ ഇപ്പോ ഞാൻ കണ്ടിട്ട് വർഷങ്ങളായി. എന്റെ ചെറുപ്പത്തിൽ വീടിന്റെ അടുത്തുള്ള പുഴയിൽനിന്ന് കുറെ പിടിച്ചിടുണ്ട്  എന്നാൽ ഇപ്പോ വർഷങ്ങളായി ഈ മത്സ്യത്തെ പുഴയിൽ നിന്ന് ഒന്ന് കാണാൻ കഴിഞ്ഞിട്ട്, കഴിഞ്ഞ വർഷം പടത്തിൽനിന്ന് ചുണ്ട ഇട്ടപ്പോൾ ഒരു മീനിനെ കിട്ടി...

വാഹനാപകടങ്ങൾ കേസ് എങ്ങനെ? malayalam accident Case tutorial

1. വണ്ടിയുടെ ഇൻഷുറൻസ്‌ OK ആണെങ്കിൽ ഒരു സെറ്റിൽമെന്റിനും ശ്രമിക്കേണ്ടതില്ല, പരിക്കേറ്റ ആളെ ആശുപത്രിയിൽ എത്തിക്കുക, പോലീസ്‌ സ്റ്റേഷനിൽ (ഫോൺ വിളിച്ചോ മറ്റോ) അറിയിക്കുക. 2.  നാട്ടുകാരും, പരിക്കേറ്റ ആൾക്ക്‌ പരിചയക്കാരുണ്ടെങ്കിൽ അവരും നിങ്ങളെ സമ്മർദ്ധത്തിലാക്കാൻ നോക്കും. ഒരു കാരണവശാലും പണം നൽകിയുള്ള ഒത്തുതീർപ്പിനു വഴങ്ങേണ്ടതില്ല. 3.  പരാതിയില്ല എന്ന് എഴുതി വാങ്ങിയാലും പരാതിക്കാരനു കേസിനു പോകാൻ പറ്റും.   ഫ്രാക്ചർ ഉണ്ടായാൽ അയാളെ ഏതെങ്കിലും വക്കീൽ ക്യാൻവാസ്‌ ചെയ്യും. ഫ്രാക്ചർ ഉണ്ടാകുമ്പോൾ ഗ്രീവിയസ്‌ ഹർട്ട്‌ ആയി പരിഗണിക്കും, നഷ്ടപരിഹാരത്തുക കിട്ടുകയും ചെയ്യും. 4. ഡ്രെസ്സിംഗ്‌ മാത്രം വേണ്ട മുറിവും, ചെറിയ സ്റ്റിച്ച്‌ ഇടാനും ഒക്കെ ഉള്ള പരിക്കേ ഉള്ളെങ്കിൽ മാനുഷിക പരിഗണന വെച്ചും, നിങ്ങളുടെ സാമ്പത്തിക ശേഷി അനുസരിച്ചും വേണമെങ്കിൽ ചെറിയ തുക ആശുപത്രി ബിൽ അടയ്ക്കാം. (1000, 2000, 3000 ഒക്കെ ആണെങ്കിൽ). 5. അപകടം പറ്റിയ ആൾ കേസിനു പോയാൽ വക്കീൽ ഫീസ്‌ കൊടുക്കേണ്ടതില്ല  ഇപ്പോളത്തെ ഒരു നടപ്പ്‌ രീതിയിൽ ക്ലെയിം സെറ്റിൽമന്റ്‌ കിട്ടുന്ന തുകയുടെ ഒരു % ആണു വക്കീലിന്റെ ഫീസ്‌. അതിനാൽ മാ...

കൂടുതൽ വാർത്തകൾ

ഗ്രാമസഭയിൽ സൗജന്യ പച്ചക്കറി വിത്ത്പാക്കറ്റ് വിതരണം ചെയ്തു

വേങ്ങര പഞ്ചായത്ത് 17 വാർഡിൽ നടന്ന ഗ്രാമസഭയിൽ പങ്കെടുത്ത കുടുംബങ്ങൾക്ക് സംസ്ഥാന കൃഷി വകുപ്പിന്റെ “ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം” പദ്ധതിയുടെ ഭാഗമായി ഓരോ കുടുംബത്തിനും ഒരു ചെറു പച്ചക്കറി വിത്ത് പാക്കറ്റ് സൗജന്യമായി വിതരണം ചെയ്തു. ഗ്രാമ സഭയിൽ വരുന്നവരെ പ്രോത്സാഹിപ്പിക്കുകയും, കൂടുതൽ കുടുംബങ്ങളെ വരും സഭയിലേക്ക് ആഗ്രശിപ്പിക്കുന്നതിന്റെയും ഭാഗമാറ്റിട്ടാണ് പച്ചക്കറി വിത്ത് പാക്കറ്റ് നൽകിയത്  എല്ലാ കുടുംബങ്ങളും ഈ വിത്തുകൾ കൃഷി ചെയ്ത് ഓണക്കാലത്ത് സ്വന്തം വീട്ടിൽ വിളയിച്ച വിഷരഹിത പച്ചക്കറികൾ ഉപയോഗിക്കുന്നതിന് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മെമ്പർ സബ്നഇബ്രാഹീം അഭ്യർത്ഥിച്ചു

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? aranjeelfish

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? അങ്ങനെ ഒരു മീൻ നമ്മുടെ പുഴകളിൽ ഉണ്ട്  ഇതാണ് നമ്മമുടെ അറിഞ്ഞീൽ എന്ന് വിളിക്കുന്ന മീൻ  ഇതിനെ ചിലയിടങ്ങളിൽ മുള്ളാം പറച്ചി എന്നും വിളിക്കാറുണ്ട്    നിങ്ങളുടെ നാട്ടിൽ ഈ മീനിനെ കണ്ടിട്ടുണ്ടോ? എന്താണ് നിങ്ങളുടെ നാട്ടിൽ ഇതിന്റെ പേര്? താഴെ കമന്റിൽ പറയണേ!"  ഇവയുടെ ശരീരത്തിൽ നിറങ്ങൾ നൽകുന്ന കോശങ്ങൾ വളരെ കുറവാണ്. അതുകൊണ്ടാണ് ലൈറ്റ് അടിക്കുമ്പോൾ ഒരു ഗ്ലാസ് കഷ്ണം പോലെ ഇവയുടെ ശരീരം സുതാര്യമായി കാണുന്നത് നമ്മുടെ പുഴകളിലെയും തോടുകളിലെയും പാറക്കൂട്ടങ്ങൾക്കിടയിലാണ് ഇവ കൂട്ടത്തോടെ ജീവിക്കുന്നത്.  വെള്ളത്തിലെ കൊതുകു ലാർവകളെ തിന്നു നശിപ്പിക്കുന്നതുകൊണ്ട് തന്നെ നമ്മുടെ പ്രകൃതിയിലെ ഒരു മികച്ച കൊതുക് നിർമാർജനി കൂടിയാണ് ഈ മീനുകൾ  പുറത്തെ മൂർച്ചയുള്ള മുള്ളുകളാണ് വലിയ മീനുകളുടെ ആക്രമണത്തിൽ നിന്ന് ഇവയെ രക്ഷിക്കുന്നത്.  എന്നാൽ ഇന്ന് പുഴകൾ മലിനമാകുന്നതുകൊണ്ട് നമ്മുടെ നാട്ടിൽ ഇവരൊക്കെ കുറഞ്ഞു ക്കൊണ്ടിരിക്കുകയാണ്.

How to See who Views your Facebook Profile

ഇന്നത്തെ UDF ന്റെയും LDF ന്റെയും LIVE റോഡ് ഷോ കാണാം

വീഡിയോ പ്ലേ ആവുന്നില്ലകിൽ ഡെസ്ക്ക് ടോപ് മോഡിൽ വെബ്സൈറ്റ് തുറക്കുക അതിന്ന് വലത് സൈഡിലെ 3 പുള്ളികൾ ക്ലിക്ക് ചെയുക അപ്പോൾ തുറന്ന് വരുന്ന പേജിൽ ഡെസ്ക്ക് ടോപ്പ് മോഡിൽ ടിക്ക് ചെയ്യുക

ചുണ്ട ഇടാത്തവർക്കും വല്യപ്പോഴും ചുണ്ടയിടുന്നവർക്കും ഈ മത്സ്യം ഇന്നും അപ്പൂർവ മത്സ്യതന്നെയാണ് leaf fish Mud Perch Nandus Nandus

Kingdom: ജന്തുലോകം Phylum: Chordata Class: Actinopterygii Family: Nandidae Genus: Nandus Species: N. nandus Binomial name Nandus nandus ( Hamilton , 1822) ഒരു ശുദ്ധജല മത്സ്യമാണ് പൊരുക്ക് (Gangetic leaf fish / Mud Perch), ശാസ്ത്രീയ നാമം - Nandus Nandus. കേരളത്തിലെ മറ്റ് പ്രദേശങ്ങളിലെ മലയാളം പേരുകൾ മുതുക്കി, മൂതാടി, മുതുകല, മുതുപ്പില, മുതുകൊമ്പല, മുത്തി, മുത്തിപ്പൊരുക്ക്, ഉറക്കംതൂങ്ങി എന്നിങ്ങനെയാണ്. ഒലിവ് പച്ച നിറത്തിലുള്ള, പ്രത്യേക രൂപം ഒന്നുമില്ലാത്ത ഡിസൈൻ ഇവയുടെ ശരീരത്തിൽ ഉണ്ട്. ഇതിന്റെ ഡിസൈൻ പ്രത്യേകത നിമിത്തം ചിലയിടങ്ങളിൽ ഇതിനെ  അക്വേറിയങ്ങളിൽ  വളർത്തുന്നു. അപൂർവമായിക്കൊണ്ടിരിക്കുന്ന  ശുദ്ധജല മത്സ്യങ്ങളിൽ  ഒരു ഇനമാണ് ഇത്. ഞങ്ങൾ പൊരിക്ക് എന്ന പേരിൽ വിളിച്ചിരുന്ന ഈ മത്സ്യത്തെ ഇപ്പോ ഞാൻ കണ്ടിട്ട് വർഷങ്ങളായി. എന്റെ ചെറുപ്പത്തിൽ വീടിന്റെ അടുത്തുള്ള പുഴയിൽനിന്ന് കുറെ പിടിച്ചിടുണ്ട്  എന്നാൽ ഇപ്പോ വർഷങ്ങളായി ഈ മത്സ്യത്തെ പുഴയിൽ നിന്ന് ഒന്ന് കാണാൻ കഴിഞ്ഞിട്ട്, കഴിഞ്ഞ വർഷം പടത്തിൽനിന്ന് ചുണ്ട ഇട്ടപ്പോൾ ഒരു മീനിനെ കിട്ടി...

മഞ്ഞകൂരി മീൻ manja koori

മഞ്ഞക്കൂരി(ശാസ്ത്രീയനാമം:Horabagrus brachysoma). കേരളത്തിലെ കായൽ പ്രദേശങ്ങളിലും നദികളിലും കണ്ടുവരുന്ന ഒരു മത്സ്യമാണ് മഞ്ഞക്കൂരി. (ശാസ്ത്രീയനാമം:Horabagrus brachysoma). ഇംഗ്ലീഷിൽ Asian sun catfish എന്ന് അറിയുന്നു മഞ്ഞക്കൂരിയുടെ ജന്മദേശം കേരളമാണെന്ന് കരുതുന്നു. ജലമലിനീകരണം മൂലം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മത്സ്യമാണിത്. പരമാവധി 45 സെന്റിമീറ്റർ നീളം വരെ വളരുന്നു. 10 വർഷം വരെ ഇവയ്ക്ക് ആയുസ്സുണ്ട്. മഞ്ഞളേട്ട, മഞ്ഞേട്ട എന്നീ പേരുകളിലുമറിയപ്പെടുന്നു. പുഴകളിലെ വെള്ളം കലങ്ങുമ്പോളാണ് സാധാരണയായി ഇവയെ കാണാറ്‌ ശരീരത്തിന്റെ മുകള്ഭാഗം ഇരുണ്ടനിറം, വശങ്ങള് മഞ്ഞകലര്ന്ന സ്വര്ണ്ണനിറം, അടിഭാഗം വെളുത്ത നിറം. കറുത്ത ചുട്ടി അംശീയ ചിറകിനുമുകളില് ചെകിളമൂടിയ്ക്ക് പുറകിലായി കാണുന്നു. പരന്ന വലിയ തല, വശങ്ങളില് നിന്നു പരന്ന ഉടല്. വലിയ വായ. മേല്താടിയിലും കീഴ്താടിയിലും രണ്ടുജോടി വീതം തൊങ്ങലുകള്. അറക്കവാളിന്തേതു പോലെ അരികളും വലിയ ശക്തിയുള്ള മുള്ളോടുകൂടിയതുമായ മേല് അംശീയ ചിറകുകള്. ചെറിയ അഡിപോസ് ചിറകുകള്. വളരെ നീളം കൂടിയ ഗുദ ചിറക്. ചെകിളമൂടിയ്ക്കു പിന്നില് നിന്ന് വാൽ ചിറകുവരെയുള്ള പാർശ്വരേഖ അരഞ്ഞീൽ FISH ചെമ...

പറയുകയനെഗില്.....ഇപോപറ.....പിനീട് ' ഞാൻ അപോയെപരഞ്ഞത 'എന്ന് പറയരുത്

ഇന്ന്വലിയോറയില്മഴ പെയുമോ   ?

പൂഴേൻ ' ചിലയിടങ്ങളിൽ ഇതിനെ വഴക്കപോത്തൻഎന്നും വിളിക്കാറുണ്ട്.

"നമ്മുടെ പുഴകളിൽ നിന്നൊക്കെ അപൂർവ്വമായി മാത്രം കൈകളിൽ കിട്ടുന്ന ഈ സുന്ദരൻ മീനിനെ നിങ്ങൾ കണ്ടിട്ടുണ്ടോ?  പ്രാദേശികമായി ഇതിനെ എന്ത് പേരാണ് വിളിക്കാറുള്ളത് എന്ന് അറിയാമോ?"  "ഇതാണ് നമ്മൾ മലയാളികളുടെ സ്വന്തം പൂഴേൻ ' ചിലയിടങ്ങളിൽ  ഇതിനെ വഴക്കപോത്തൻ എന്നും  വിളിക്കാറുണ്ട്.  നമ്മുടെ പുഴകളിലെ ചെളിയും മണലും നിറഞ്ഞ അടിത്തട്ടിലും പാറക്കെട്ടുകൾക്ക് ഇടയിലുമാണ് ഇവന്റെ പ്രധാന താവളം."  . ചൂണ്ടയിലും അപൂർവ്വമായി വലകളിലുമൊക്കെയാണ് ഇവന്മാര് കുടുങ്ങാറുള്ളത്."  "നിങ്ങളുടെ നാട്ടിലെ പുഴകളിൽ ഈ മീനിനെ കണ്ടിട്ടുണ്ടോ? നിങ്ങളുടെ നാട്ടിൽ ഇതിനെ എന്താ വിളിക്കാറ്? കമന്റിൽ പറയുമല്ലോ!  

കരിങ്കണ മീൻ karingana meen

മലയാളം :  കരിങ്കണ   Pseudosphromenus cupanus നമ്മുടെ ജലാശയങ്ങളിൽ കാണപ്പെടുന്ന ചെറിയൊരുമൽസ്യമാണിത്,ഈ മത്സ്യത്തെ ചുട്ടിച്ചി,കല്ലടമുട്ടി എന്നിമൽസ്യങ്ങളുടെ കുഞ്ഞാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്,ഈ മത്സ്യം രണ്ട് ഇഞ്ചികുടുതൽ വളരാറില്ല    

മലപ്പുറം ജില്ലയിൽ MVD യുടെ AI ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ mvd ai cameras in malappuram

 മലപ്പുറം കൂട്ടുമൂച്ചി  മലപ്പുറം നടുവട്ടം  മലപ്പുറം കരിപ്പറമ്പ്  മലപ്പുറം കാവിൽ പടി, എടപ്പാൾ  മലപ്പുറം പറമ്പിലങ്ങാടി  മലപ്പുറം പെരുന്തള്ളൂർ   കടുങ്ങാത്തുകുണ്ട്  മലപ്പുറം കുറ്റിക്കലത്താണി  മലപ്പുറം കോട്ടപ്പുറം  മലപ്പുറം പുലാമന്തോൾ  മലപ്പുറം താഴെ പാലം, തിരൂർ  മലപ്പുറം ഓണപ്പുട, കുളത്തൂർ  മലപ്പുറം മൂന്നാക്കൽ  മലപ്പുറം അമ്മിണിക്കാട്, സ്കൂൾ പടി  മലപ്പുറം മാനത്തുമംഗലം  മലപ്പുറം നടക്കാവ്, താനൂർ  മലപ്പുറം പെരിന്തൽമണ്ണ  മലപ്പുറം ജൂബിലി ജന., അങ്ങാടിപ്പുറം  മലപ്പുറം പടപ്പറമ്പ്  മലപ്പുറം തടത്തിൽ വളവ്  മലപ്പുറം എടരിക്കോട്  മലപ്പുറം കൊടക്കൽ  മലപ്പുറം ചട്ടിപ്പറമ്പ്  മലപ്പുറം പുത്തൂർ പാലം  മലപ്പുറം പെരുന്തള്ളൂർ-2  മലപ്പുറം മങ്കട, വെരുമ്പുലാക്കൽ  മലപ്പുറം കൂട്ടിലങ്ങാടി  മലപ്പുറം നൂറടി പാലം  മലപ്പുറം പരപ്പനങ്ങാടി  മലപ്പുറം വേങ്ങര കുറ്റാളൂർ  മലപ്പുറം KK Jn, ബിയ്യം  മലപ്പുറം കോണോമ്പാറ, മേൽമുറി  മലപ്പുറം മാറഞ്ച...