*പ്രഭാത വാർത്തകൾ* 2022 | മാർച്ച് 4 | വെള്ളി | 1197 | കുംഭം 20 | ഉത്രട്ടാതി 1443 റജബ് 30 ➖➖➖➖➖➖➖➖ ◼️റഷ്യന്‍ ആക്രമണത്തിനിടെ യുക്രെയിനിലെ പത്തു ലക്ഷത്തിലധികം ജനങ്ങള്‍ രാജ്യംവിട്ടെന്ന് ഐക്യരാഷ്ട്രസഭ. തുറമുഖ നഗരമായ ഖേഴ്സണ്‍ റഷ്യന്‍ സേന പിടിച്ചെടുത്തു. മറ്റൊരു തുറമുഖ നഗരമായ മരിയാപോളോയും കീഴടക്കിയ നിലയിലാണ്. യുക്രെയിനിലെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കീവ് റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്നു. തലസ്ഥാനമായ കീവ് പിടിച്ചെടുക്കാനുള്ള യത്നത്തിലാണ് റഷ്യന്‍ പട്ടാളം. ◼️യുക്രെയിനില്‍ റഷ്യന്‍ പട്ടാളം യുദ്ധവുമായി മുന്നേറുമ്പോള്‍ പൗരന്മാരെ ഒഴിപ്പിക്കാനുള്ള സൗകര്യം ഒരുക്കുന്നതിന് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായി. വെടിനിര്‍ത്തല്‍ ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന റഷ്യ - യുക്രൈന് പ്രതിനിധിസംഘങ്ങളാണ് ചില മേഖലകളെ 'യുദ്ധമില്ലാ മാനുഷിക ഇടനാഴി'കളായി മാറ്റാന്‍ തീരുമാനിച്ചത്. ഇതേസമയം, ഇനി ചര്‍ച്ച നേരിട്ട് നടത്താമെന്ന് യുക്രെയിന് പ്രസിഡന്റ് വ്ളോഡ്മിര്‍ സെലന്‍സ്കി റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിനോട് ആവശ്യപ്പെട്ടു. ◼️യുക്രെയിനില്‍
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.
വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്ക്വാഡ് അറസ്റ്റ് ചെയ്തത്. വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി