ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

നിയന്ത്രണം വിട്ട കാർ 60 മീറ്ററോളം പറന്നു താഴ്ചയിലേക്ക്. video കാണാം

വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ അംഗങ്ങൾ പോസ്റ്റു ചെയ്യുന്ന കുറ്റകരമായ ഉള്ളടക്കങ്ങൾക്ക് ഗ്രൂപ്പ് അഡ്‌മിൻ ഉത്തരവാദിയല്ലെന്ന് ഹൈക്കോടതി

വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ അംഗങ്ങൾ പോസ്റ്റു ചെയ്യുന്ന കുറ്റകരമായ ഉള്ളടക്കങ്ങൾക്ക് ഗ്രൂപ്പ് അഡ്‌മിൻ ഉത്തരവാദിയല്ലെന്ന് ഹൈക്കോടതി.   കൊച്ചി: വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ അംഗങ്ങൾ പോസ്റ്റു ചെയ്യുന്ന കുറ്റകരമായ ഉള്ളടക്കങ്ങൾക്ക് ഗ്രൂപ്പ് അഡ്‌മിൻ ഉത്തരവാദിയല്ലെന്ന് ഹൈക്കോടതി. അഡ്‌മിനുകൾക്ക് ഗ്രൂപ്പിൽ അംഗങ്ങളെ ചേർക്കാനും നീക്കംചെയ്യാനും മാത്രമേ കഴിയൂ. അംഗങ്ങൾ പോസ്റ്റു ചെയ്യുന്ന കാര്യങ്ങൾ നീക്കാനോ നിയന്ത്രിക്കാനോ സെൻസർ ചെയ്യാനോ സാങ്കേതികമായി കഴിയില്ല. ഇക്കാരണത്താൽ അംഗങ്ങൾ ദോഷകരമായ ഉള്ളടക്കങ്ങൾ പോസ്റ്റുചെയ്താൽ അതിന്റെ ഉത്തരവാദിത്വം അഡ്‌മിനിൽ ചുമത്താൻ കഴിയില്ലെന്ന് ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്തിന്റെ വിധിയിൽ പറയുന്നു._ _ഫ്രണ്ട്സ് എന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിൻ ചേർത്തല സ്വദേശി മാനുവലായിരുന്നു ഹർജിക്കാരൻ. മറ്റു രണ്ടുപേരെക്കൂടി ഇയാൾ അഡ്മിനുകളായി നിയോഗിച്ചിരുന്നു. ഇവരിൽ ഒരാൾ കുട്ടികളുടെ അശ്ളീല വീഡിയോ ഗ്രൂപ്പിൽ ഷെയർ ചെയ്തു. എറണാകുളം സിറ്റി പൊലീസ് ഇയാളെ ഒന്നാം പ്രതിയും മാനുവലിനെ രണ്ടാം പ്രതിയുമാക്കി കേസെടുത്തു. ഇതിൽ തനിക്കെതിരായ നടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ്

ഉക്രൈനിൽനിന്നുള്ള നെട്ടിക്കുന്ന കാഴ്ചകൾ RussiaUkraineCrisis |RussiaUkraine BREAKING

  തിരിച്ചടിച്ച് യുക്രൈന്‍; 50 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു, 6 യുദ്ധവിമാനങ്ങള്‍ തകര്‍ത്തു വിമതര്‍ക്കൊപ്പം ഒരു പട്ടണത്തിന് നേരെ റഷ്യ നടത്തിയ ആക്രമണത്തെ ചെറുക്കുന്നതിനിടെ റഷ്യയുടെ 50 ഓളം സൈനികര്‍ കൊല്ലപ്പെട്ടതായി യുക്രെയ്നിന്റെ സൈനിക കമാന്‍ഡ് അറിയിച്ചു. കിഴക്കന്‍ നഗരമായ കാര്‍ക്കീവിന് സമീപം നാല് റഷ്യന്‍ ടാങ്കുകളും തകര്‍ത്തു. മറ്റൊരു റഷ്യന്‍ വിമാനത്തെ ക്രാമാറ്റോര്‍സ്‌കില്‍ തകര്‍ത്തുവെന്നും സായുധ സേനയുടെ ജനറല്‍ സ്റ്റാഫ് ട്വീറ്റ് ചെയ്തു. 40 യുക്രൈന്‍ സൈനികരും കൊല്ലപ്പെട്ടതായി യുക്രൈന്‍ വ്യക്തമാക്കിയതായും അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വിമതമേഖലയായ ലുഹാന്‍സ്‌കില്‍ ഉള്‍പ്പെടെ ആറ് റഷ്യന്‍ യുദ്ധവിമാനങ്ങളും ഒരു റഷ്യന്‍ ഹെലികോപ്റ്ററും വെടിവച്ച് വീഴ്ത്തിയെന്ന് യുക്രെയ്ന്‍ സൈന്യം അറിയിച്ചതായി വാര്‍ത്താ എജന്‍സി റോയിട്ടേഴ്‌സ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിവിധയിടങ്ങളില്‍ അതിഭീകരമായ തുടര്‍ സ്‌ഫോടനങ്ങള്‍ നടന്നതോടെയാണ് യുക്രെയ്ന്‍ തിരിച്ചടിക്കാന്‍ തുടങ്ങിയത്. റഷ്യയാണ് ഏകപക്ഷീയമായ ആക്രമണം തുടങ്ങിവച്ചതെന്നും ആരും ഒളിച്ചോടാന്‍ പോകുന്നില്ലെന്നും. യുക്രെയ്ന്‍ വിദേശകാര്യമന്ത്രി

മെഹർ ജ്വല്ലറി ഉടമ മുസ്തഫ യുടെ ഉപ്പ T V മരക്കാർ ഹാജിഎന്നവർ അല്പം മുമ്പ് മരണപ്പെട്ടു

വേങ്ങര : 24-2-22.    ഒരു മരണ വാർത്ത.                    ******************** വെട്ട്തോട് സ്വദേശി T V മരക്കാർ ഹാജിഎന്നവർ അല്പം മുമ്പ് മരണപ്പെട്ടു.94 വയസായിരുന്നു.മെഹർ ജ്വല്ലറി ഉടമ  മുസ്തഫ യുടെ ഉപ്പയാണ്. .  മയ്യത്ത്‌ നമസ്കാരം ഇന്ന് 5 :30pm ന്ന്  കാവുങ്ങൽ ജുമാ മസ്ജിദിൽ

ഉക്രൈനെതിരെയുള്ള യുദ്ധം സ്വര്‍ണ വില ഒറ്റയടിക്ക് ഇന്ന് 1040രൂപ കൂടി പവന്ന് 40000 പിന്നിട്ടു

ഉക്രൈനെതിരെ യുദ്ധ സാഹചര്യം  സ്വര്‍ണ വില ഒറ്റയടിക്കു ഇന്ന് 1040 രൂപ കൂടി ഉക്രൈനെതിരെ റഷ്യ യുദ്ധ സാഹചര്യത്തിൽ  സ്വര്‍ണവില കുത്തനെ ഉയര്‍ന്നു. ആഗോളതലത്തിലെ രാഷ്ട്രീയ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപമെന്നുകരുതുന്ന സ്വര്‍ണവിലയെയും സ്വാധീനിച്ചു. രാവിലെത്തെ  കണക്കുപ്രകാരം  സംസ്ഥാനത്ത് സ്വര്‍ണവില പവന് 1040 രൂപ കൂടി 4560 രൂപയിലെത്തി. ഗ്രാമിന് 5p70 രൂപയുമായി. ഒരുവര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലാണ് സ്വര്‍ണവില. അതേസമയം ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില ബാരലിന് 130 ഡോളര്‍ കടന്നു. ഏഴുവര്‍ഷത്തിനിടെ ഇതാദ്യമായാണ് അസംസ്‌കൃത എണ്ണവില 130 ഡോളര്‍ പിന്നിടുന്നത്. യുദ്ധഭീതി: ഇന്ധനവില കുതിക്കും ;പെട്രോൾ, ഡീസൽ പത്തുരൂപയിലേറെ കൂടാൻ സാധ്യത മുംബൈ: ഇന്ധനവിലയുടെ കാര്യത്തിൽ ഇന്ത്യക്ക് കടുത്ത വെല്ലുവിളിയുമായി റഷ്യ-യുക്രൈൻ സംഘർഷം. ആഗോള എണ്ണവിപണിയിൽ വലിയ പ്രത്യാഘാതമുണ്ടാക്കുന്ന സംഘർഷം തുടർന്നാൽ അസംസ്കൃത എണ്ണവില വീപ്പയ്ക്ക് 140 ഡോളറും കടന്നുപോകുമെന്നാണ് കണക്കാക്കുന്നത്. ഉപയോഗിക്കുന്ന എണ്ണയുടെ 85 ശതമാനംവരെ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയിൽ ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കാനിടയുണ്ട്. 2021 നവംബർ നാലുമുതൽ രാജ്യത്ത്

യുക്രൈനിൽ റഷ്യയുടെ മിസൈലാക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. കാർകീവിലാണ് മരണം റിപ്പോർട്ട് ചെയ്തത്.

യുക്രൈനിൽ റഷ്യയുടെ മിസൈലാക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. കാർകീവിലാണ് മരണം റിപ്പോർട്ട് ചെയ്തത്. ഇൻ്റർ കോണ്ടിനൻ്റൽ ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ചാണ് റഷ്യ ആക്രമണം നടത്തിയത്. രാജ്യത്തിൻ്റെ വിവിധ 10 സ്ഥലങ്ങളിൽ റഷ്യ ആക്രമണം നടത്തുന്നുണ്ടെന്ന് യുക്രൈൻ അറിയിച്ചു. തങ്ങളുടെ യുദ്ധവിമാനങ്ങളെയാണ് റഷ്യ ആക്രമിക്കുന്നതെന്നും യുക്രൈൻ പറഞ്ഞു. (russia attack ukraine dead) അതേസമയം, കഴിഞ്ഞ രണ്ട് വർഷമായി ബുദ്ധിമുട്ടുന്ന യുക്രൈൻ ജനതയെ സംരക്ഷിക്കാനാണ് തങ്ങൾ ആക്രമണം നടത്തുന്നതെന്ന് ഐക്യരാഷ്ട്ര സഭയുടെ സെക്യൂരിറ്റി കൗൺസിൽ യുക്രൈൻ അംബാസിഡർ അവകാശപ്പെട്ടു. യുക്രൈനിലെ കൂട്ടക്കുരുതി ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും റഷ്യൻ അംബാസിഡർ പറഞ്ഞു. ഇതിനു പിന്നാലെ യുഎനിൽ റഷ്യ-യുക്രൈൻ അംബാസിഡർമാർ തമ്മിൽ വാക്കേറ്റമുണ്ടായി. സെക്യൂരിറ്റി കൗൺസിലിൻ്റെ തലവനായ റഷ്യയോട് സ്ഥാനമൊഴിയാൻ യുക്രൈൻ അംബാസിഡർ ആവശ്യപ്പെട്ടു. യുദ്ധക്കുറ്റവാളികൾക്ക് പാപമോചനമില്ല എന്നും അദ്ദേഹം പറഞ്ഞു. യുക്രൈൻ പ്രസിഡൻ്റ് വ്ലാദിമിർ സെലൻസ്കി സ്ഥാനമൊഴിയണമെന്നാണ് റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ്റെ നിലപാട്. പുതിയ സർക്കാർ വരണം എന്നും പുടിൻ ആവശ്യപ്പെടുന

യുക്രൈനില്‍ യുദ്ധം തുടങ്ങി.യുക്രൈനെതിരെ യുദ്ധം പ്രഖ്യാപിച്ച് റഷ്യ | UkraineCrisis

യുക്രൈനെതിരെ യുദ്ധം പ്രഖ്യാപിച്ച് റഷ്യ | യുക്രൈനില്‍ യുദ്ധം തുടങ്ങി  UkraineCrisis യുക്രൈനില്‍ റഷ്യയുടെ വ്യോമാക്രമണം തുടങ്ങി. ഡോണ്‍ബാസില്‍ സ്‌ഫോടന ശബ്ദം കേട്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡോണ്‍ബാസ് മേഖലയിലേക്ക് നീങ്ങാന്‍ സൈന്യത്തിന് പുടിന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്  യുക്രൈനില്‍ സൈനിക നടപടി അനിവാര്യമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ പറഞ്ഞു. തടയാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇതുവരെ കാണാത്ത തിരിച്ചടി നല്‍കുമെന്ന് പുടിന്‍ വ്യക്തമാക്കി. യുക്രൈന്‍ അതിര്‍ത്തിയിലെ വിമാനത്താവളങ്ങള്‍ അടച്ചു.രാജ്യത്തെ നേരിട്ട് അഭിസംബോധന ചെയ്താണ് സൈനിക നടപടി ആരംഭിച്ചതായി പുടിന്‍ പ്രഖ്യാപിച്ചത്. യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്നും 15 കിലോമീറ്റര്‍ അകലെ രണ്ട് ലക്ഷം സൈനികരെ റഷ്യ വിന്യസിച്ചിട്ടുണ്ട്. അതെ സമയം റഷ്യയിലും സ്ഫോടന ശബ്ദം കേട്ടെന്ന് റിപ്പോർട്ട്. എവിടെയാണ് സ്ഫോടനം നടന്നതെന്നോ എത്ര സ്ഫോടനങ്ങൾ നടന്നെന്നോ വ്യക്തമല്ല. റഷ്യ നടത്തുന്ന വ്യോമാക്രമണങ്ങൾക്ക് യുക്രൈൻ തിരിച്ചടി നൽകിത്തുടങ്ങിയെന്നാണ് റിപ്പോർട്ട്.യുക്രൈനെതിരായ റഷ്യയുടെ വ്യോമാക്രമണം നീതീകരിക്കാൻ ക

സംസ്ഥാനത്ത്ഈ വർഷംസ്കൂൾ വേനലവധി ഒരു മാസം മാത്രമാകും.

സംസ്ഥാനത്ത് ഈ വർഷം സ്കൂൾ വേനലവധി ഒരു മാസം മാത്രമാകും. സംസ്ഥാനത്ത് ഈ വർഷം സ്കൂൾ വേനലവധി ഒരു മാസം മാത്രമാകും. കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ പഠന പ്രതിസന്ധി പരിഹരിക്കാൻ ക്ലാസുകളും പരീക്ഷകളും നീട്ടിയതോടെയാണ് ഈ വർഷം വേനൽക്കാല അവധി ഒരു മാസമായി ചുരുങ്ങുന്നത്. മെയ്‌ മാസത്തിൽ മാത്രമാകും സ്കൂളുകൾക്ക് അവധി ലഭിക്കുക. നിലവിൽ പുരോഗമിക്കുന്ന സ്കൂൾ പഠനം മാർച്ച് 31വരെ നീണ്ടുനിൽക്കും. ഇതിനു ശേഷം ഏപ്രിൽ മാസത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ നടക്കുകയാണ്. ഇതോടൊപ്പം ഏപ്രിൽ ആദ്യവാരത്തിൽ ഒന്നുമുതൽ 9വരെ ക്ലാസുകളിലെ പരീക്ഷകളും നിശ്ചയിച്ചിട്ടുണ്ട്. ഇതുകൊണ്ട് തന്നെ ഏപ്രിൽ മാസവും സ്കൂളുകൾ സജ്ജീവമാകും. മെയ്‌ മാസം മാത്രമാണ് സ്കൂളുകൾ അടയ്ക്കുക. മുൻകാലങ്ങളിൽ ഏപ്രിൽ, മെയ്‌ മാസങ്ങളിൽ വേനൽ അവധിക്കായി സ്കൂളുകൾ അടിച്ചിരുന്നു.അടുത്ത അധ്യയന വർഷം ജൂൺ ഒന്നുമുതൽ തന്നെ ആരംഭിക്കും എന്നാണ് സൂചന. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ അടുത്ത അധ്യയന വർഷം മുതൽ സ്കൂളുകളുടെ പ്രവർത്തനം കോവിഡിന് മുൻപുള്ള പോലെ നടക്കും.

നിലവാരമുള്ള ഒരു ഇംഗ്ലീഷ് മാഗസിൻ സൗജന്യമായി നിങ്ങളുടെ പേരിൽ വീട്ടിലേക്ക് എത്താൻ ഇങ്ങനെ ചെയ്താൽ മതി Aramco World magazine subscription

നിലവാരമുള്ള ഒരു ഇംഗ്ലീഷ് മാഗസിൻ സൗജന്യമായി നിങ്ങളുടെ പേരിൽ വീട്ടിലേക്ക് എത്താൻ ആഗ്രഹിക്കാത്തവർ  കുറവായിരിക്കും. അവർക്കായുള്ള കുറിപ്പ് ആണ്. അമേരിക്കയിലെ ടെക്സസിൽ നിന്ന് പബ്ലിഷ് ചെയ്യുന്ന Aramco World മാഗസിൻ ഫ്രീ ആണ്. സംസ്കാരം, കല, ആര്കിടെക്ചർ, യാത്ര, ചരിത്രം, സാഹിത്യം, തത്വശാസ്ത്രം, ഫോട്ടോഗ്രാഫി, ഭക്ഷണം എന്നിവയെല്ലാമാണ് പ്രധാന കണ്ടന്റ് ആയി വരുന്നത്. സഊദി അറേബ്യൻ എണ്ണക്കമ്പനിയായ Saudi Aramco-യാണ് ഇതിനു ഫണ്ട് ചെയ്യുന്നത്. മുസ്‌ലിം രാജ്യങ്ങളെയും, അവിടത്തെ സംസ്കൃതിയെയും കുറിച്ചുള്ള വിഭവങ്ങൾ ആനുപാതികമായി കൂടുതലായിരിക്കാം. അത്തരം വായനകൾ തന്നെ വളരെ വിജ്ഞാനപ്രദവും ഹൃദയഹാരിയുമാണ്. ഗംഭീരമായ അമേരിക്കൻ ഇംഗ്ലീഷിലാണ് കണ്ടന്റുകൾ ഉണ്ടാകാറ്. ലോകത്തെ പ്രശസ്ത മാധ്യമ പ്രവർത്തകർ, എഴുത്തുകാർ എല്ലാം ഇതിൽ എഴുതിവരുന്നു. റിവ്യൂ കോളത്തിൽ, ഓരോ ലക്കത്തിലും എട്ടോ പത്തോ പുസ്തകങ്ങളും പരിചയപ്പെടുത്തുന്നു.  മാഗസിന്റെ ഗുണമേന്മയും രൂപഭംഗിയും സവിശേഷമായി എടുത്തുപറയേണ്ടത്. മനോഹരമായ പേജുകളും, ലേ ഔട്ടുമാണ്. ചിത്രങ്ങൾക്ക് കൂടുതൽ സ്‌പേസ് നൽകുന്നതിനാൽ വായനയും സുഖപ്രദം. ഞാൻ ഏതാണ്ട് പത്തുവർഷമായി വീട്ടിലേക്കും, ഓഫീസിലേക്കും കോപ്പിവര

ഫേസ്ബുക്കിൽ നിന്നും പുതിയ തലമുറ കൊഴിഞ്ഞു പോകുകയും, ഇൻസ്റ്റാഗ്രാമിൽ ചേക്കേറുകയും ചെയ്യുന്നതിന് കാരണങ്ങൾ new generation Instagram

ഫേസ്ബുക്കിൽ നിന്നും പുതിയ തലമുറ കൊഴിഞ്ഞു പോകുകയും, ഇൻസ്റ്റാഗ്രാമിൽ ചേക്കേറുകയും ചെയ്യുന്നതിന് പലതുണ്ട് കാരണം. ഫേസ്ബുക്ക് എന്ന സ്പെയ്‌സിൽ വരുന്ന ഇത് പോലുള്ള നെഗറ്റീവ് അന്തരീക്ഷത്തോട് പുതു തലമുറയ്ക്ക് യോജിക്കാൻ കഴിയുന്നില്ല എന്നത് പ്രധാനപ്പെട്ട പോയിന്റ് ആണ്. അത് തന്നെയാകാം ഫേസ്ബുക്ക് അമ്മാവന്മാരുടെ കേന്ദ്രമെന്ന് പുതു തലമുറ വിശേഷിപ്പിക്കുന്നതിനുള്ള കാരണം. ശരാശരി നാല്പത് വയസ്സിനു ശേഷം സോഷ്യൽ മീഡിയ സ്പെയ്‌സിലേക്ക് കടന്ന് വന്ന പലർക്കും സോഷ്യൽ മീഡിയ എങ്ങെനെ ഉപയോഗിക്കണം എന്നറിയാതെ വരികയും തങ്ങളുടെ പഴയ കാല ചുറ്റുപാടിൽ നിന്നൊരു തരി മാറാതെ, കാലഘട്ടവും ചിന്താഗതിയും മാറിയതറിയാതെ, എതിരെ നിൽക്കുന്നവനെ പരിഗണിക്കാതെ സ്വയം തോന്നുന്നത് ഒരു ജനാധിപത്യ സാമൂഹ്യ മര്യാദയും കൂടാതെ ഒട്ടിച്ചു വയ്ക്കുന്ന രീതിയുണ്ട്. അതിനെ പ്രായം കൊണ്ട് അമ്മാവനിസം സ്വീകരിച്ചവർ എന്ന് പറയാം. രണ്ടാമത്തെ കൂട്ടർ, പ്രായം കൊണ്ട് 20 നും 40 നും ഇടയിലാണെങ്കിലും, സോഷ്യൽ മീഡിയ വിപ്ലവത്തിന്റെ ഒപ്പം നടന്നവർ ആണെങ്കിലും, പ്രായമായവർക്ക് സ്വഭാവികമായി കിട്ടിയ അമ്മാവനിസത്തെ നേരത്തെ സ്വീകരിച്ചവരാണ്. ഒരാളുടെ വ്യക്തി ജീവിതത്തിലേക്ക്, ഒരാളുടെ

വേങ്ങര പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് നേതാവും കെഎംസിസി സ്ഥാപക നേതാക്കളിൽ പ്രധാനിയുമായിരുന്ന വേങ്ങര കൂരിയാട് സ്വദേശി PK മുഹമ്മദ്‌ അലി ഹാജി മരണപ്പെട്ടു.

*ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ* വേങ്ങര-കൂരിയാട് : വേങ്ങര പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് നേതാവും കെഎംസിസി സ്ഥാപക നേതാക്കളിൽ പ്രധാനിയുമായിരുന്ന വേങ്ങര കൂരിയാട് സ്വദേശി PK മുഹമ്മദ്‌ അലി ഹാജി മരണപ്പെട്ടു." 24/02/2022നാളെ രാവിലെ 9 മണിക്ക് കുന്നുമ്മൽ ജുമാ മസ്ജിദിൽ മയ്യത്ത് നിസ്കാരം.

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി സംസ്ഥാന വ്യാപകമായി ഫെബ്രുവരി 27 ഞായറാഴ്ച നടക്കും

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി സംസ്ഥാന വ്യാപകമായി ഫെബ്രുവരി 27 ഞായറാഴ്ച നടക്കും. കോവിഡ് സാഹചര്യത്തില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കി കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കും പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണം ചെയ്യുക. കേരളത്തിലെ അഞ്ച് വയസ് വരെയുള്ള 24,36,298 കുട്ടികള്‍ക്ക് ഈ ദിനത്തില്‍ പ്രത്യേകം സജ്ജീകരിച്ച ബൂത്തുകള്‍ വഴി പോളിയോ തുള്ളിമരുന്ന് നല്‍കുവാനാണ് ലക്ഷ്യമിടുന്നത്. ട്രാന്‍സിറ്റ്, മൊബൈല്‍ ബൂത്തുകള്‍ ഉള്‍പ്പെടെ 24,614 ബൂത്തുകളാണ് പ്രവര്‍ത്തിക്കുന്നത്. തുളളിമരുന്ന് വിതരണം ചെയ്യുന്നതിനായി 49,228 വോളണ്ടിയര്‍മാര്‍ക്കും 2,183 സൂപ്പര്‍വൈസര്‍മാര്‍ക്കും പരിശീലനം നല്‍കിയിട്ടുണ്ട്. രാവിലെ 8 മണി മുതല്‍ വൈകിട്ട് 5 മണി വരെ പ്രവര്‍ത്തിക്കുന്ന ബൂത്തുകളിലെ തിരക്ക് ഒഴിവാക്കുവാനായി ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദ്ദേശിക്കുന്ന സമയത്ത് കുട്ടികളെ കൊണ്ടുപോയി തുള്ളിമരുന്ന് നല്‍കാന്‍ അമ്മമാര്‍ പ്രത്യേകം ശ്രദ്ധിക്കണം. സ്‌കൂളുകള്‍, അങ്കണവാടികള്‍, വായനശാലകള്‍, ആരോഗ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ബൂത്തുകള്‍, ബസ് സ്റ്റാന്റുകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്ന

മീനും മീനെണ്ണ ഗുളികയും, ഒരുപാടുണ്ട് ഗുണങ്ങൾ

മീനും മീനെണ്ണ ഗുളികയും, ഒരുപാടുണ്ട് ഗുണങ്ങൾ …!!!! 💙🙏💜 ************************************************* മീനെണ്ണ പലവിധത്തില്‍ നമ്മുടെ ശരീരത്തിന് ലഭിക്കാറുണ്ട്. പ്രധാനമായും മത്സ്യാഹാരത്തിലൂടെ തന്നെയാണ് ഒമേഗാ3 ഫാറ്റി ആസിഡ് ആയി അറിയപ്പെടുന്ന മീനെണ്ണ ശരീരത്തില്‍ എത്തുന്നത്. ഇത് അയല, സാല്‍മണ്‍, ട്യൂണ, മത്തി, നെത്തോലി തുടങ്ങിയ മത്സ്യങ്ങളില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. മീനെണ്ണ ഗുളികപോലുള്ള റെഡിമേഡ് ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നതും ഈ മത്സ്യങ്ങളില്‍ നിന്നാണ്. ചില ഉല്‍പ്പന്നങ്ങള്‍ കേടുവരാതിരിക്കാന്‍ വിറ്റാമിന്‍ ഇ യും ചെറിയ അളവില്‍ ചേര്‍ക്കാറുണ്ട്. അവയ്‌ക്കൊപ്പം കാത്സ്യം, അയേണ്‍, വിറ്റാമിന്‍ എ, ബി1, ബി2, ബി3, സി, ഡി എന്നിവയൊക്കെ ഉണ്ടാകാറുണ്ട്. ശരീരത്തിലെ പല പ്രശ്നങ്ങൾക്കുമുള്ള പരിഹാരമായി മീനെണ്ണ ഗുളികകൾ ഉപയോഗിക്കാറുണ്ട്.ഹൃദയ സംബന്ധമായതും രക്ത സംബന്ധമായതുമായ അവസ്ഥകളിലാണ് ഇത് അധികവും ഉപയോഗിക്കാറ്. ചിലര്‍ രക്ത സമ്മര്‍ദ്ദം കുറയ്ക്കാനും കോളസ്‌ട്രോള്‍ കോഴുപ്പ് കുറയ്ക്കാനും മീനെണ്ണ ഉപയോഗിച്ച് വരുന്നു. ഹൃദ്രോഗങ്ങളും സ്‌ട്രോക്കുമൊക്കെ തടയുന്നതിനും മീനെണ്ണ ഉപയോഗിക്കാറുണ്ട്. ഹൃദയാഘാതത്തിന് വര

കൊടിഞ്ഞിയിൽ മഞ്ഞ മഴ- പരിഭ്രാന്തരായി നാട്ടുകാർ

കൊടിഞ്ഞിയിൽ മഞ്ഞ മഴ- പരിഭ്രാന്തരായി നാട്ടുകാർ  തി​രൂ​ര​ങ്ങാ​ടി: കൊ​ടി​ഞ്ഞി​യി​ൽ മ​ഞ്ഞ മ​ഴ. കൊ​ടി​ഞ്ഞി ക​ടു​വാ​ളൂ​ർ പ​ത്തൂ​ർ ബ​ഷീ​റി‍െൻറ വീ​ട്ടി​ലാ​ണ് മ​ഞ്ഞ മ​ഴ പെ​യ്ത​ത്. ആ​കാ​ശ​ത്തു​നി​ന്ന്​ മ​ഞ്ഞ നി​റ​ത്തി​ലു​ള്ള ദ്രാ​വ​കം തു​ള്ളി​ക​ളാ​യി പെ​യ്തി​റ​ങ്ങു​ക​യാ​യി​രു​ന്നു. ദ്രാ​വ​കം തു​ട​ച്ചാ​ൽ മാ​ഞ്ഞു പോ​കു​ന്നു​ണ്ടെ​ങ്കി​ലും ക​ടു​ത്ത ദു​ർ​ഗ​ന്ധം അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. ഇ​തോ​ടെ സ​മീ​പ​വാ​സി​ക​ൾ പ​രി​ഭ്രാ​ന്തി​യി​ലാ​യി. വീ​ട്ടി​ൽ മ​തി​ലി‍െൻറ തേ​പ്പ് ജോ​ലി​ക്കി​ടെ തൊ​ഴി​ലാ​ളി​ക​ളാ​യ താ​നൂ​രി​ലെ രാ​ജു, ദി​ലീ​പ്, കൊ​ടി​ഞ്ഞി കു​റൂ​ൽ സ്വ​ദേ​ശി ഇ​സ്മാ​യി​ൽ എ​ന്നി​വ​രാ​ണ് ആ​ദ്യം മ​ഞ്ഞ മ​ഴ ശ്ര​ദ്ധി​ച്ച​ത്. തേ​ച്ച മ​തി​ലി​ൽ തു​ള്ളി​ക​ളാ​യി പ​തി​ച്ച​ത് ശ്ര​ദ്ധി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വാ​ഹ​ന​ങ്ങ​ളി​ലും ഇ​ല​ക​ളി​ലും മ​ഴ​ത്തു​ള്ളി​ക​ൾ മ​ഞ്ഞ പു​ള്ളി​ക​ളാ​യി കാ​ണ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി പ​റ​മ്പി​ൽ പ​ല ഭാ​ഗ​ത്താ​യി മ​ഞ്ഞ​ത്തു​ള്ളി​ക​ൾ കാ​ണ​പ്പെ​ടു​ന്ന​താ​യി ബ​ഷീ​ർ പ​റ​ഞ്ഞു. ഈ​യി​ടെ ഇ​ടു​ക്കി അ​ട​ക്കം പ​ല സ്ഥ​ല​ങ്ങ​ളി​ലും ഈ ​പ്

വേങ്ങര ബ്ലോക്കിന്ന് കിഴിലുള്ള പഞ്ചായത്തുകളിൽ സൗജന്യ കലാപരിശീലനതിന്ന് അവസരം

സൗജന്യ  കലാപരിശീലനം കേരള സർക്കാർ സംസ്കാരിക വകുപ്പ് ആവിഷ്കരിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി നടപ്പിലാക്കുന്ന വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതി വേങ്ങര ബ്ലോക്ക് പഞ്ചായത്തിൽ തുടക്കമായി. പദ്ധതിയിലേക്ക് പ്രായഭേദമന്യേ പഠിതാക്കളുടെ അപേക്ഷ ക്ഷണിക്കുന്നു. മോഹിനിയാട്ടം, കോൽക്കളി, ചിത്രകല എന്നീ വിഷയങ്ങളിൽ ലേക്കുള്ള അപേക്ഷകളാണ് ക്ഷണിക്കുന്നത്. പൂർണ്ണമായും സൗജന്യമായാണ് കലാ പരിശീലനം. താല്പര്യമുള്ളവർ വേങ്ങര ബ്ലോക്ക് പഞ്ചായത്തിൽ മാർച്ച് 2 ന് മുമ്പായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണെന്ന് വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതി ജില്ലാ കോഡിനേറ്റർ വി പി മൻസിയ അറിയിച്ചു. ................................................................. ക്ലാസുകൾ നടക്കുന്ന പഞ്ചായത്തുകൾ. 1. വേങ്ങര 2. കണ്ണമംഗലം 3. തെന്നല 4. AR നഗർ 5. എടരിക്കോട് 6. ഊരകം 7. പറപ്പൂർ

മൂന്നുദിവസം ക്ലോസെറ്റിനുള്ളിൽ കുടുങ്ങിയ പട്ടിക്കുഞ്ഞിന് രക്ഷകരായി അഗ്നിരക്ഷാസേന

മൂന്നുദിവസം ക്ലോസെറ്റിനുള്ളിൽ കുടുങ്ങിയ പട്ടിക്കുഞ്ഞിന് രക്ഷകരായി അഗ്നിരക്ഷാസേന നെടുമങ്ങാട് മൂന്നുദിവസം ക്ലോ സെറ്റിനുള്ളിൽ കുടുങ്ങിക്കിടന്ന പട്ടിക്കുഞ്ഞിന് ഒടുവിൽ അഗ്നി രക്ഷാസേനാ യൂണിറ്റ് രക്ഷകരായി. ചെല്ലാംകോട് നിരപ്പിൽ കാരവളവിൽ തമ്പുരാൻ ക്ഷേത്രം ട്രസ്റ്റ്വക പുരയിടത്തിലെ ഉപയോഗശൂന്യമായ ക്ലോസെറ്റിനുള്ളിലാണ് പട്ടിക്കുട്ടി പെട്ടുപോയത്. മൂന്നുദിവസം ഇതിനുള്ളിൽ ക്കിടന്നു. വസ്തു ഉടമയെ അറിയിച്ചിട്ടും എത്താത്തതിനാൽ സമീപവാസി അറിയിച്ചതിനെതുടർന്ന് നെടുമങ്ങാട് അഗ്നിരക്ഷാസേനാ യൂണിറ്റ് സ്ഥലത്തെത്തി. അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീ സർ മധുവിന്റെ നേതൃത്വത്തിൽ മറ്റു ജീവനക്കാർ ക്ലോസെറ്റ് പൊട്ടിച്ചു. ഒരുമണിക്കൂറോളം നീണ്ട ശ്രമ ങ്ങൾക്കൊടുവിൽ ഉള്ളിൽകുടുങ്ങിക്കിടന്ന പട്ടിക്കുട്ടിയെ രക്ഷപ്പെടുത്തി  ക്ലോസെറ്റിനുള്ളിൽ കുടുങ്ങിക്കിടന്ന പട്ടിക്കുഞ്ഞിനെ രക്ഷപ്പെടുത്തി ഉദ്യോഗസ്ഥർ ഫയർ സ്റ്റേഷനിൽ കൊണ്ടുപോയി ആഹാരം കൊടുത്തു 

KPAC ലളിതയുടെ മരണം പ്രമുഖ വ്യക്തികളുടെ അനുശോചന കുറിപ്പുകൾ വായിക്കാം

വളരെ വളരെ പ്രിയപ്പെട്ട ഒരാളെ എനിക്ക് നഷ്ടമായിരിക്കുന്നു , വിട്ടു പോകാത്ത ഓർമ്മകളോടെ ആദരപൂർവ്വം. ( മമ്മുട്ടി യുടെ വാക്കുകൾ ) അമ്മമഴക്കാറിനു കൺ നിറഞ്ഞു എന്ന ഗാനം ആണ് എന്റെ മനസ്സിൽ ; മോഹൻലാൽ (മോഹൻലാൽ ) അമ്മയെപ്പോലെ സ്നേഹിച്ചിരുന്ന ഒരാൾ ആണ് യാത്രയാകുന്നത്. ചേച്ചീ എന്നാണ് വിളിച്ചിരുന്നതെങ്കിലും മനസിൽ എന്നും അമ്മ മുഖമാണ്. ഒരുമിച്ച് ചെയ്ത ഒരുപാട് സിനിമകളുടെ ഓർമകളില്ല. പക്ഷേ ഉള്ളതിൽ നിറയെ വാത്സല്യം കലർന്നൊരു ചിരിയും ചേർത്തു പിടിക്കലുമുണ്ട്. 'മോഹൻലാൽ ' എന്ന സിനിമയിൽ അമ്മയായി അഭിനയിച്ചതാണ് ഒടുവിലത്തെ ഓർമ. അഭിനയത്തിലും ലളിതച്ചേച്ചി വഴികാട്ടിയായിരുന്നു. അമ്മയെപ്പോലെ സ്നേഹിക്കുകയും അധ്യാപികയെപ്പോലെ പലതും പഠിപ്പിക്കുകയും ചെയ്ത, അതുല്യ കലാകാരിക്ക് വിട... 🙏 ( മഞ്ജു വാരിയർ ) Beloved Chechi..you will be missed..pranaamam (ജയറാം ) മലയാള ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭയെയാണ് കെപിഎസി ലളിതയുടെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നത്.  വ്യത്യസ്ത തലമുറകളുടെ ഹൃദയങ്ങളിലേക്ക് അഭിനയ പാടവം കൊണ്ട് ചേക്കേറിയ അവർ ഒരു കാലഘട്ടത്തിന്റെയാകെ ചരിത്രത്തിന്റെ  ഭാഗമായി സ്വ

മലയാള ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭയെയാണ് നഷ്ടമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ pinarayi vijayan kpc lalitha

മലയാള ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭയെയാണ് കെപിഎസി ലളിതയുടെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നത്.  വ്യത്യസ്ത തലമുറകളുടെ ഹൃദയങ്ങളിലേക്ക് അഭിനയ പാടവം കൊണ്ട് ചേക്കേറിയ അവർ ഒരു കാലഘട്ടത്തിന്റെയാകെ ചരിത്രത്തിന്റെ  ഭാഗമായി സ്വയം മാറി. നാടകങ്ങളിൽ തുടങ്ങി ചലച്ചിത്രങ്ങളിലൂടെ മലയാളികളുടെ കുടുംബാംഗമായി മാറിയതാണ് ആ അഭിനയജീവിതം. സാമൂഹ്യ പ്രതിബദ്ധത കൊണ്ടും സാമൂഹികമായ ഇടപെടലുകൾ കൊണ്ടും അവർ മനുഷ്യ മനസ്സുകളിൽ ഇടം നേടി. പുരോഗമന പ്രസ്ഥാനത്തോട് എന്നും കൈകോർത്തു നിന്ന കെപിഎസി ലളിത സംഗീത നാടക അക്കാദമി അധ്യക്ഷ എന്ന നിലയിലും മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചത്. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.  ( കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റ്‌)

KPAC ലളിത അന്തരിച്ചു

കെ.പി.എ.സി ലളിതക്ക് വിട തിരുവനന്തപുരം: നടി കെ.പി.എ.സി ലളിത അന്തരിച്ചു. ദീർഘനാളായി അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കായംകുളം രാമപുരത്ത് കടയ്ക്കൽ തറയിൽ അനന്തൻനായരുടെയും ഭാർഗവി അമ്മയുടെയും മകളായി 1947 മാർച്ച് പത്തിന് ഇടയാറന്മുളയിലാണ് കെ.പി.എ.സി ലളിത ജനിച്ചത്. മഹേശ്വരി എന്നായിരുന്നു യഥാർഥ പേര്. ചെങ്ങന്നൂർ അമ്പലത്തിൽ മാതാപിതാക്കൾ ഭജനമിരുന്ന് പിറന്നതിനാലാണത്രേ മഹേശ്വരിയെന്ന് പേരിട്ടത്. സ്കൂൾ കാലം മുതൽ നൃത്തത്തിലായിരുന്നു ലളിതയ്ക്ക് താത്പര്യം. രാമപുരത്തെ സ്കൂളിൽ വച്ചാണ് ആദ്യമായി നൃത്തവേദിയിൽ കയറിയത്. എക്കാലത്തെയും മികച്ച വിപ്ലവഗാനമായ 'പൊന്നരിവാളമ്പിളിയിൽ കണ്ണെറിയുന്നോളെ...'യ്ക്ക് ചുവടുവച്ചായിരുന്നു തുടക്കം. പത്താംവയസ്സിൽ നൃത്തപഠനത്തിൽനിന്ന് ചങ്ങനാശ്ശേരി ഗീഥയുടെ 'ബലി'യെന്ന നാടകത്തിലൂടെ കെ.പി.എ.സി.യിലെത്തി. കെ.പി.എ.സിയിൽ എത്തിയതിന് ശേഷമാണ് മഹേശ്വരി കെ.പി.എ.സി ലളിതയാവുന്നത്. വളരെ ചുരുങ്ങിയ കാലംകൊണ്ടു തന്നെ നാടകവേദികളിൽ കെ.പി.എ.സി ലളിത ശ്രദ്ധനേടി. തോപ്പിൽഭാസിയുടെ കൂട്ടുകുടുംബം എന്ന നാടകം 1969-ൽ കെ.എസ്. സേതുമാധവൻ സിനിമയാക്കിയപ്പോൾ അതിലൂടെയായിരുന്നു ലളിത സിനിമയിൽ അ

ഗ്രാമീണ തോഴിലുറപ്പ് പദ്ധതി തകർക്കരുത് NREG വേങ്ങര പഞ്ചായത്ത് കമ്മറ്റി പ്രധാനമന്ത്രിക്ക് കത്ത് അയച്ചു

ഗ്രാമീണ തോഴിലുറപ്പ് പദ്ധതി തകർക്കരുത്    NREG വേങ്ങര പഞ്ചായത്ത് കമ്മറ്റി പ്രധാനമന്ത്രിക്ക് കത്ത് അയച്ചു  പദ്ധതിക്ക് മതിയായ തുക നീക്കി വെക്കുക  പ്രതി വർഷം 200 തൊഴിൽ ദിനങ്ങൾ  അനുവദിക്കുക  കൂലി 600 രൂപ ആയി വർദ്ധിപ്പിക്കുക  കൂലി കുടിശിക ഉടൻ വിതരണം ചെയ്യുക വ്യത്യസ്ത അകൗണ്ടുകളിലായി ജാതി അടിസ്ഥാനത്തിൽ കൂലി നൽകുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രധാനമന്ത്രിക്ക് കത്ത് അയച്ചത്‌.  NREG വേങ്ങര പഞ്ചായത്ത് കമ്മറ്റി ഭാരവാഹികളായ K K രാമകൃഷ്ണൻ, ഷീല ദാസ്, C രവി, എന്നിവർ പങ്കെടുത്തു വേങ്ങരയിലെ 23 വാർഡിൽ നിന്നും തൊഴിലാളികളുടെ ഒപ്പ് ശേഖരിച്ചാണ് കത്ത് അയച്ചത്.

ഹിജാബ് ധരിച്ച് കല്ലെറിഞ്ഞ സംഘികളെപൊലീസ് പൊക്കി വീഡിയോയുടെ സത്യം ഇതാണ് |Hijab issue updates

മൂക്കിനുള്ളിൽ കുളയട്ട; ശസ്ത്രക്രിയ ഇല്ലാതെ പുറത്തെടുത്ത് ഡോക്ടർമാർ

മൂക്കിനുള്ളിൽ കയറിയ കുളയട്ടെയെ ശസ്ത്രക്രിയ കൂടാതെ പുറത്തെടുത്ത് മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രി. പാലക്കാട് പാലക്കയം സ്വദേശിയായ മലയോര കർഷകനാണ് മൂക്കിനുള്ളിൽ അട്ട കയറിയതിനാൽ ദുരിതത്തിലായത്. ഇ.എൻ.ടി വിദഗ്ധനായ ഡോക്ടർ അംജദ് ഫാറൂഖിന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ. ( worm inside nose removed without surgery ) മൂക്കിൽ നിന്നും രക്തസ്രാവം ഉണ്ടായതോടെയാണ് പാലക്കയം സ്വദേശിയായ സിറിയക്ക് കുന്തിപ്പുഴയിലെ സി.വി.ആർ ഹോസ്പിറ്റലിൽ ചികിത്സ തേടിയത്. അസ്വാഭാവികത തോന്നിയതോടെ നടത്തിയ എൻഡോസ്‌കോപ്പി പരിശോധനയിൽ മൂക്കിനുള്ളിൽ കടിച്ചു പിടിച്ചിരിക്കുന്ന നിലയിൽ കുളയട്ടയെ കണ്ടെത്തി. 5 സെന്റി മീറ്റർ നീളമുള്ള അട്ട മൂക്കിനകത്ത് കയറി രക്തം കുടിച്ച് വലുതാവുകയായിരുന്നു. ഇ.എൻ.ടി വിദഗ്ധൻ ഡോ. അംജദ് ഫാറൂഖിന്റെ നേതൃത്വത്തിലുള്ള സംഘം ശസ്ത്രക്രിയ കൂടാതെ തന്നെ അട്ടയെ പുറത്തെടുത്തു. തോട്ടത്തിൽ നിന്ന് വെള്ളം കുടിക്കുന്നതിനിടെ അബദ്ധത്തിൽ അട്ട മൂക്കിനകത്തേക്ക് കയറിയതാകമെന്നാണ് നിഗമനം.

തമിഴ് നാട്ടിൽ മുസ്ലിം ലീഗ് മികച്ച മുന്നേറ്റം

തമിഴ് നാട്ടിൽ മുസ്ലിം ലീഗ് മികച്ച മുന്നേറ്റം  തൂത്തുക്കുടി കോർപ്പറേഷൻ ഒരു വാർഡിൽ ലീഗ് വിജയിച്ചു കുംഭകോണം നഗരസഭ നാലാം വാർഡ് മുസ്ലിം ലീഗ് പിടിച്ചെടുത്തു  നാഗൂർ കോർപ്പറേഷൻ അഞ്ചാം വാർഡ് ലീഗ് വിജയിച്ചു ലാൽ പേട്ട നഗരസഭയിലെ നാലാം വാർഡിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന് വിജയം  നാഗപട്ടണം മുനിസിപ്പാലിറ്റി അഞ്ചാം വാർഡ് ലീഗ് വിജയിച്ചു അതിരമപട്ടണം ഏഴാം വാർഡ് ലീഗ് വിജയിച്ചു ഗൂഡല്ലൂർ മുൻസിപ്പാലിറ്റി വാർഡ്‌ 2ല് വിജയ്ച്ച മുസ്ലിം ലീഗ് സ്ഥാനാർഥി ഷകീല YLPG അതുതുറയ്  മുസ്ലിം ലീഗ് വിജയിച്ചു കടയനല്ലൂർ പഞ്ചായത്ത് നാലാം വാർഡിൽ മുസ്ലിം ലീഗിന് വിജയം  കുംഭകോണം കുടൻതൈ ലീഗ് വിജയിച്ചു  ഗൂഡല്ലൂർ ഡിസ്ട്രിക് അ ദേവർഷോല  പഞ്ചായത്ത്   മൂന്നാം വാർഡും പത്താം വാർഡും ലീഗ് വിജയിച്ചു  ബന്ധ വാസി പതിനൊന്നാം വാർഡ് ലീഗ് വിജയിച്ചു പെരുമ്പട്ട ആറാം വാർഡ് ലീഗ് വിജയിച്ചു ശോഭനലൂർ മുനിസിപ്പാലിറ്റി പന്ത്രണ്ടാം വാർഡ് ലീഗ് വിജയിച്ചു  വനിതാ ലീഗ് ദേശീയ പ്രസിഡന്റ് ഫാത്തിമ മുസാഫർ വിജയിച്ചു

UDF കോവിഡ് അതിവ്യാപനത്തെ തുടർന്ന് മാറ്റിവച്ച സമരപരിപാടികൾ പുനരാരംഭികുന്നു

കോവിഡ് അതിവ്യാപനത്തെ തുടർന്ന്  മാറ്റിവച്ച സമരപരിപാടികൾ പുനരാരംഭിക്കാൻ  യു.ഡി.എഫ് യോഗം തീരുമാനിച്ചു. മാർച്ച് 10 മുതൽ ഏപ്രിൽ 4 വരെ സിൽവർ ലൈൻ കടന്നു പോകുന്ന ജില്ലകളിൽ നൂറ് ജനകീയ സദസുകൾ സംഘടിപ്പിക്കും.  രാഷ്ട്രീയ കൊലപാതകങ്ങളും ഗുണ്ടാവിളയാട്ടവും പൊലീസ് അതിക്രമങ്ങളും സംസ്ഥാനത്ത് നിത്യസംഭവങ്ങളായി മാറിയിരിക്കുകയാണ്. ആഭ്യന്തര വകുപ്പിൻ്റെ വീഴ്ചയാണ്  ക്രമസമാധന തകർച്ചയ്ക്ക് കാരണം. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നാവശ്യപ്പെട്ട് മാർച്ച് നാലിന് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിക്കും. യു.ഡി.എഫ് എം.പിമാർ എം.എൽ.എമാർ ഘടകകക്ഷി നേതാക്കൾ എന്നിവർ പങ്കെടുക്കും.  ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് കോവിഡിൻ്റെ മറവിൽ മെഡിക്കൽ സർവീസസ് കോർപറേഷനിൽ 1500 കോടി രൂപയുടെ അഴിമതിയാണ് നടത്തിയത്. ഇതേക്കുറിച്ച് അന്വേഷണം നടത്താൻ സർക്കാർ തയാറാകാത്ത സാഹചര്യത്തിൽ  യു.ഡി.എഫ് നിയമ നടപടി സ്വീകരിക്കും. കെ.എസ്.ഇ.ബിയിലെ നിയമവിരുദ്ധ ഭൂമി കൈമാറ്റത്തെയും അഴിമതിയെയും നിസാരവത്ക്കരിക്കാനുള്ള സർക്കാർ ശ്രമത്തിനെതിരെയും യു.ഡി.എഫ് ശക്തമായി പ്രതിരോധിക്കും

വൈരങ്കോട് വേലക്ക് പങ്കെടുത്ത 200 ഓളം പേര്‍ക്ക് ഭക്ഷ്യ വിഷബാധ; സംഭവം കടകളിൽ നിന്നും തട്ടുകടകളിൽ നിന്നും ഭക്ഷണം

വൈരങ്കോട് തീയ്യാട്ടുത്സവത്തില്‍ പങ്കെടുത്ത 200 ഓളം പേര്‍ക്ക് ഭക്ഷ്യ വിഷബാധ; സംഭവം കടകളിൽ നിന്നും തട്ടുകടകളിൽ നിന്നും ഭക്ഷണം കഴിച്ചവർക്ക്.. *തിരുന്നാവായയില്‍ 200 ഓളം പേര്‍ക്ക് ഭക്ഷ്യ വിഷബാധ. വൈരങ്കോട് തീയ്യാട്ടുത്സവത്തില്‍ പങ്കെടുത്തവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. തീയാട്ടുത്സവത്തിനെത്തിയവര്‍ സമീപത്തെ കടകളില്‍ നിന്നും വഴിയോര തട്ടുകടകളില്‍ നിന്നും ഭക്ഷണം കഴിച്ചിരുന്നതായാണ് വിവരം. ഇവര്‍ക്കാണ് ഇന്നലെയും ഇന്നുമായി ഭക്ഷ്യവിഷബാധയുണ്ടായത്.* *സംഭവത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന്‌ ആരോഗ്യ വകുപ്പ്. ഭക്ഷ്യ വിഷബാധയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍. ആരോഗ്യ വിഭാഗം മികച്ച രീതിയില്‍ ഇടപെടല്‍ നടത്തുണ്ട്. നാളെ വ്യാപാരി വ്യവസായികളുടെ യോഗം ചേരുമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍.* *വയറിളക്കവും ഛര്‍ദിയുമായാണ് 200 ഓളം പേര്‍ ചികിത്സ തേടിയത്. വെള്ളത്തില്‍ നിന്നോ, ഐസില്‍ നിന്നോ ആകാം ഭക്ഷ്യവിഷബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം. ഇതേതുടര്‍ന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശേധന നടത്തി. പാലക്കാട് ജില്ലയില്‍ നിന്നുള്ളവരും ഉത്സവത്തില്‍ പങ്കെടുത്തതിനാല്‍ ഇവിടെയ

കൂടുതൽ വാർത്തകൾ

3 ഗജവീരന്മാർ അണിനിരക്കുന്ന വലിയോറ ഫെസ്റ്റ് ഇന്നും നാളെയും

   കഴിഞ്ഞ രണ്ട് വർഷമായി വലിയോറ പരപ്പിൽ പാറ ആസ്ഥാനമായി നടത്തിവരുന്ന വലിയോറ ഫെസ്റ്റിന്റെ മൂനാം സീസൺ ഈ വരുന്ന 4,5 തിയ്യതികളിലായി നടത്തപെടുന്നു, ഇതിനൊട് അനുഭന്ധിച്ചുള്ള കമ്മറ്റി ഓഫീസ് വലിയോറ പരപ്പിൽ പാറയിൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ഫെസ്റ്റിൽ അക്കരമ്മൽ പ്രസാദ്,കൊളക്കാടൻ ഗണപതി,കൊളക്കാടൻ കൃഷ്ണൻ കൂട്ടി എന്നീ 3 ഗജവീരന്മാരും,ബന്റ്റ്റ് മേളവും, ശിങ്കരിമേളവും, ദർബാർ കോട്ടകലിന്റെ കോൽക്കളിയും,അൽ ആമീൻ ഗ്രൂപ്പിന്റെ അറബന മുട്ടും,ടീം ജുമൈലത് കോഴിക്കോടിന്റെ ഒപ്പനയും അരങ്ങേറും . കൂടാതെ വാദ്യമേളത്തിന്റെ അകമ്പാടിയോടെ വീവിധ ഭാഗങ്ങളിൽനിന്നുള്ള വരവുകളും ഉണ്ടാവും,നാലാം തിയതി സ്റ്റേജ് പ്രോഗ്രാകുകളും അഞ്ചാം തിയതി മെയിൻ പരിപാടികളും അരങ്ങേറും വലിയോറ ഫെസ്റ്റ് 2024 ലെ വിഡിയോസും, ഫോട്ടോസും കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കോട്ടുമലയിൽ പുഴയിൽ വേങ്ങര വെട്ടുതോട് സ്വദേശികളായ രണ്ട് യുവതികൾ മുങ്ങി മരിച്ചു

ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.  രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

വലിയോറ മിനിബസാർ സ്വദേശി ഒസ്സാൻ കാദർ മരണപ്പെട്ടു

വലിയോറ മിനിബസാർ സ്വദേശി ദാറുൽ മആരിഫ് അറബി കോളേജിന് പിറക് വശം താമസിക്കുന്ന പരേതനായ ഒസ്സാൻ മുഹമ്മദ് കാക്ക എന്നവരുടെ മകൻ  ഒസ്സാൻ ഖാദർ എന്നവർ ഇന്ന് രാവിലെ മരണപെട്ടു. രാവിലെ വീട്ടിൽ വെച്ച് നെഞ്ച് വേദന ഉണ്ടായതിനെ തുടർന്ന് ഹോസ്പിറ്റലിലെക്ക് കൊണ്ട് പോകുകയായിരുന്നു. മയ്യത്ത്മു നിസ്കാരം ഇന്ന്മ്പ്പു ഉച്ചക്ക്ത്ത 12 മണിക്ക് വലിയോറ പുത്തനങ്ങാടി ജുമാ മസ്ജിത്തിൽ. കുറെ കാലം മുമ്പ് വലിയോറ പുത്തനങ്ങാടിയിൽ  ബാർബർ ഷോപ്പ് നടത്തിയിരുന്നു. ഒരാഴ്ച്ച മുമ്പ് ഇദ്ദേഹത്തിന്റെ സഹോദരിയും മരണപെട്ടിരുന്നു അവരെയും നമ്മളേയും അള്ളാഹു സ്വർഗത്തിൽ ഒരു മിച്ച് കുട്ടട്ടെ ആമീൻ മരണ വാർത്ത വലിയോറ: അടക്കാപ്പുര ഇരുകുളം സ്വദേശി *തെക്കുവീട്ടിൽ ഇല്ലിക്കൽ കുഞ്ഞായമ്മ* അൽപ സമയം മുമ്പ് സഹോദരൻ ഇല്ലിക്കൽ കുഞ്ഞി മുഹമ്മദ്‌ കാക്കയുടെ വീട്ടിൽ വെച്ച് മരണപ്പെട്ട വിവരം അറിയിക്കുന്നു. (ഐ.മുഹമ്മദ്‌ പറമ്പിൽപടി റിട്ട: സബ് കളക്ടർ, ഇല്ലിക്കൽ കുഞ്ഞിമുഹമ്മദ്‌ കാക്ക ഇരുകുളം എന്നവരുടെ സഹോദരി)  പരേതയുടെ ജനാസ നമസ്കാരം ഇന്ന് വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് വലിയോറ മുതലമാട് മഹല്ല് ജുമാ മസ്ജിദിൽ انا لله وانا اليه راجعون കുന്നുംപു

പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാലുപേർക്ക് പരുക്ക്

വേങ്ങര : വലിയോ പാണ്ടികശാലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരുക്കേറ്റു. ചെമ്മാട് -മുതലമാട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസും ഓട്ടോയും തമ്മിലാണ് കൂട്ടിഇടിച്ചത്. ഓട്ടോ ഡ്രൈവർ പരപ്പനങ്ങാടി സ്വദേശി  അഷ്റഫ് (45), ഓട്ടോ യാത്രക്കാരനായ തമിഴ്‌നാട് സ്വദേശി, ബസ് യാത്രകാരിയായ അരികുളം സോദേശിനികളായ കുറുമുഞ്ചി ബീക്കുട്ടി ട്ട(47), സഹോദരി സുമയ്യത്ത് (38) എന്നിവർക്കാണ് പരുക്കേ റ്റത്. ഇവർ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

കൊണ്ടോട്ടി ഇഎംഇഎ കോളേജ് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ

കൊണ്ടോട്ടിയിൽ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസ്..! കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ലാറ്റിൽ ബികോം വിദ്യാർഥി മരിച്ച നിലയിൽ. ആത്മഹത്യയെന്നു പ്രാഥമിക നിഗമനം. കൊണ്ടോട്ടി ഇഎംഇഎ കോളജിൽ ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ മൂന്നാം വർഷ വിദ്യാർഥിയായ എറണാകുളം കോതമംഗലം സ്വദേശി വസുദേവ് (20) ആണു മരിച്ചത്. ഇന്നു രാവിലെ ഫ്ലാറ്റിൽ എത്തിയപ്പോൾ ആണ് വാസുദേവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മറ്റൊരു കോളേജിൽ പഠിക്കുന്ന ഇക്ബാൽ എന്ന വിദ്യാർഥിയും വസുദേവും കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ളാറ്റിൽ ഒന്നിച്ചാണു താമസം. ഇക്ബാൽ ഇന്നലെ താമസിക്കാൻ എത്തിയിരുന്നില്ല.  കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ തുടങ്ങി. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. ♦️ (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാർ വയനാട്ടിൽ അപകടത്തിൽപ്പെട്ടു, ഒരാൾ മരണപ്പെട്ടു.

തിരൂരങ്ങാടി: കുടുംബസമേതം യാത്ര പോയവരുടെ വാഹനം മരത്തിലിടിച്ചു മറിഞ്ഞു അധ്യാപകൻ മരിച്ചു. തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയും കൊളപ്പുറം ഗവ.ഹൈസ്‌കൂൾ അധ്യാപകനുമായ കെ.ടി.ഗുൽസാർ (44) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വയനാട് കരിയോട് ചെന്നലോട് വെച്ചാണ് അപകടം. കുടുംബ സമേതം കൽപ്പറ്റയിലേക്ക് യാത്രപോയതായിരുന്നു. കാറിൽ 7 പേരുണ്ടായിരുന്നതായാണ് വിവരം. കാർ മരത്തിലിടിച്ച് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് അറിയുന്നത്. ഭാര്യ ജസീല, മക്കളായ ലാസിൻ മുഹമ്മദ് (17), ലൈഫ, (7), ലഹിൻ (3), ഗുൽസാറിന്റെ സഹോദരിയുടെ മക്കളായ സിൽജ 12, സിൽത്ത 11 എന്നിവരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവരിൽ ചിലർക്ക് പരിക്കുകളുള്ളതായി അറിയുന്നു. ഇന്നലെ വയനാട്ടിൽ തിരൂരങ്ങാടിയിൽ നിന്നുള്ള കുടുംബം അപകടത്തിൽപെട്ട സംഭവം; ഒരു കുട്ടിയും മരിച്ചു.

ഇന്ന് സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു.

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു. ഈ പോസ്റ്റിലുള്ള വിഡിയോ പ്ലേ ചെയ്താല്‍ സൂര്യഗ്രഹണം തല്‍സമയം കാണാനാകും. ഇന്ത്യന്‍ സമയം ഇന്നു (ഏപ്രില്‍ 8) രാത്രി10.30 മുതല്‍ ഏപ്രില്‍ 9 പുലര്‍ച്ചെ 1.30 വരെ ആണ് ലൈവ് ടെലികാസ്റ്റ്.

വേങ്ങര ഊരകം നെല്ലിപറമ്പ് സ്വദേശിനിയായ യുവതിയും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ

മലപ്പുറം കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തിവന്ന സ്ത്രീകൾ ഉൾപ്പെട്ട അന്തർ സംസ്ഥാന ലഹരിക്കടത്തു സംഘത്തിലെ 2 പേർ പിടിയിലായി. മലപ്പുറം ഊരകം നെല്ലിപറമ്പ് സ്വദേശിനി കാവുങ്ങൽപറമ്പിൽ തഫ്സീന (33) , ഇവരുടെ സുഹൃത്ത് കൊണ്ടോട്ടി പുളിക്കൽ സ്വദേശി അമ്പലക്കൽ മുബഷീർ (36) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് 5.30 മണിയോടെ അരീക്കോട് പത്തനാപുരം പള്ളിക്കൽ എന്ന സ്ഥലത്തു വച്ചാണ് അരീക്കോട് എസ്ഐ ആൽബി തോമസ് വർക്കിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്.  ഇവരിൽനിന്നും 1.5 ലക്ഷം രൂപയോളം വിലവരുന്ന 31 ഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തു. ലഹരി മരുന്ന് കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. ബെംഗളൂരുവിൽനിന്നും ലഹരി വസ്തുക്കൾ മലപ്പുറം ജില്ലയിലേക്ക് കടത്തുന്ന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനികളാണ് ഇപ്പോൾ പിടിയിലായവർ. യാത്ര ചെയ്യുന്ന സമയം പരിശോധനകൾ ഒഴിവാക്കാൻ സ്ത്രീകൾ ഉൾപ്പെടെ ഫാമിലിയാണെന്ന വ്യാജനേയാണ് ലഹരി വസ്തുക്കൾ കടത്തിയിരുന്നത്. മുൻപും നിരവധി തവണ ലഹരി വസ്തുക്കൾ കടത്തിയിരുന്നതായി ഇവരിൽ നിന്നും മനസിലായിട്ടുണ്ട്. ഇവർ ഉൾപ്പെട്ട സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.  ഇവ

നാളെ ചന്ദ്രന്‍ ആകാശത്ത് 41 മിനുട്ടോളംനാളെ ഏപ്രില്‍ 9 ന് റമദാന്‍ 29 ആയതിനാല്‍ മാസപ്പിറവി ദര്‍ശനത്തിന് സാദ്ധ്യതകൾ ഏറെ

നാളെ ചന്ദ്രന്‍ ആകാശത്ത് 41 മിനുട്ടോളം നാളെ (ഏപ്രില്‍ 9 ന്) റമദാന്‍ 29 ആയതിനാല്‍ മാസപ്പിറവി ദര്‍ശനത്തിന് സാദ്ധ്യതകൾ ഏറെ. ശവ്വാല്‍ മാസപ്പിറവി ദൃശ്യമായാല്‍ ഏപ്രില്‍ 10 ന് ഈദുല്‍ ഫിത്വര്‍ (ചെറിയ പെരുന്നാള്‍) ആഘോഷിക്കും. നാളെ സൂര്യന്‍ അസ്തമിക്കുമ്പോള്‍ 36 ഡിഗ്രിയില്‍ ചന്ദ്രന്‍ പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ഉണ്ടാകും. നാളെയും 6.38 നാണ് സൂര്യാസ്തമനം. 7.19 നാണ് ചന്ദ്രന്‍ അസ്തമിക്കുന്നത്. മാസപ്പിറവി ദര്‍ശനത്തിന് സാധ്യത കൂടുതല്‍ സൂര്യാസ്തമയത്തിന് ശേഷം 41 മിനുട്ട് ചന്ദ്രന്‍ പടിഞ്ഞാറന്‍ ആകാശത്തുണ്ടാകും. അതിനാല്‍ മാസപ്പിറവി ദര്‍ശനത്തിന് സാധ്യത വളരെ കൂടുതലാണ്. ആകാശത്ത് കാഴ്ച മറയ്ക്കുന്ന മേഘങ്ങളാണ് മാസപ്പിറവി ദര്‍ശനത്തിന് വെല്ലുവിളി. കേരള തീരത്ത് നാളെ പൊതുവെ തെളിഞ്ഞ അന്തരീക്ഷമാണെങ്കിലും ഉള്‍ക്കടലില്‍ മേഘങ്ങള്‍ക്കും മഴക്കും സാധ്യതയുണ്ട്. ഇതില്‍ നിന്ന് ഒറ്റപ്പെട്ട മേഘങ്ങള്‍ കരയിലേക്ക് കയറിവരും. ഇവ മാസപ്പിറവിക്ക് തടസമികാനിടയില്ല. കൂടാതെ നാളെ ചന്ദ്രന്‍ ഉദിക്കുക 7 ഡിഗ്രി ഉയരത്തില്‍ 282 ഡിഗ്രിയില്‍ പടിഞ്ഞാറ് വടക്കു പടിഞ്ഞാറ് ദിശയിലാണ് ചന്ദ്രന്‍ ഉദിക്കുക. ഈ ഭാഗത്ത് മേഘസാന്നിധ്യം ഉണ്ടാകാന്‍ സാധ്