മൂക്കിനുള്ളിൽ കയറിയ കുളയട്ടെയെ ശസ്ത്രക്രിയ കൂടാതെ പുറത്തെടുത്ത് മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രി. പാലക്കാട് പാലക്കയം സ്വദേശിയായ മലയോര കർഷകനാണ് മൂക്കിനുള്ളിൽ അട്ട കയറിയതിനാൽ ദുരിതത്തിലായത്. ഇ.എൻ.ടി വിദഗ്ധനായ ഡോക്ടർ അംജദ് ഫാറൂഖിന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ. ( worm inside nose removed without surgery ) മൂക്കിൽ നിന്നും രക്തസ്രാവം ഉണ്ടായതോടെയാണ് പാലക്കയം സ്വദേശിയായ സിറിയക്ക് കുന്തിപ്പുഴയിലെ സി.വി.ആർ ഹോസ്പിറ്റലിൽ ചികിത്സ തേടിയത്. അസ്വാഭാവികത തോന്നിയതോടെ നടത്തിയ എൻഡോസ്‌കോപ്പി പരിശോധനയിൽ മൂക്കിനുള്ളിൽ കടിച്ചു പിടിച്ചിരിക്കുന്ന നിലയിൽ കുളയട്ടയെ കണ്ടെത്തി. 5 സെന്റി മീറ്റർ നീളമുള്ള അട്ട മൂക്കിനകത്ത് കയറി രക്തം കുടിച്ച് വലുതാവുകയായിരുന്നു.
ഇ.എൻ.ടി വിദഗ്ധൻ ഡോ. അംജദ് ഫാറൂഖിന്റെ നേതൃത്വത്തിലുള്ള സംഘം ശസ്ത്രക്രിയ കൂടാതെ തന്നെ അട്ടയെ പുറത്തെടുത്തു. തോട്ടത്തിൽ നിന്ന് വെള്ളം കുടിക്കുന്നതിനിടെ അബദ്ധത്തിൽ അട്ട മൂക്കിനകത്തേക്ക് കയറിയതാകമെന്നാണ് നിഗമനം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ