മൂന്നുദിവസം ക്ലോസെറ്റിനുള്ളിൽ കുടുങ്ങിയ പട്ടിക്കുഞ്ഞിന് രക്ഷകരായി അഗ്നിരക്ഷാസേന
നെടുമങ്ങാട് മൂന്നുദിവസം ക്ലോ സെറ്റിനുള്ളിൽ കുടുങ്ങിക്കിടന്ന പട്ടിക്കുഞ്ഞിന് ഒടുവിൽ അഗ്നി രക്ഷാസേനാ യൂണിറ്റ് രക്ഷകരായി. ചെല്ലാംകോട് നിരപ്പിൽ കാരവളവിൽ തമ്പുരാൻ ക്ഷേത്രം ട്രസ്റ്റ്വക പുരയിടത്തിലെ ഉപയോഗശൂന്യമായ ക്ലോസെറ്റിനുള്ളിലാണ് പട്ടിക്കുട്ടി പെട്ടുപോയത്.
മൂന്നുദിവസം ഇതിനുള്ളിൽ ക്കിടന്നു. വസ്തു ഉടമയെ അറിയിച്ചിട്ടും എത്താത്തതിനാൽ സമീപവാസി അറിയിച്ചതിനെതുടർന്ന് നെടുമങ്ങാട് അഗ്നിരക്ഷാസേനാ യൂണിറ്റ് സ്ഥലത്തെത്തി.
അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീ സർ മധുവിന്റെ നേതൃത്വത്തിൽ മറ്റു ജീവനക്കാർ ക്ലോസെറ്റ് പൊട്ടിച്ചു.
ഒരുമണിക്കൂറോളം നീണ്ട ശ്രമ ങ്ങൾക്കൊടുവിൽ ഉള്ളിൽകുടുങ്ങിക്കിടന്ന പട്ടിക്കുട്ടിയെ രക്ഷപ്പെടുത്തി
ക്ലോസെറ്റിനുള്ളിൽ കുടുങ്ങിക്കിടന്ന പട്ടിക്കുഞ്ഞിനെ രക്ഷപ്പെടുത്തി ഉദ്യോഗസ്ഥർ ഫയർ സ്റ്റേഷനിൽ കൊണ്ടുപോയി ആഹാരം കൊടുത്തു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ